ഈ ബ്ലോഗ് വായിച്ച് നിങ്ങൾക്ക് ഇത് ഉപകാരപ്രദമായില്ല എന്ന് തോന്നുകയാണെങ്കിൽ പിന്നെ നിങ്ങൾ ഒരിക്കലും എൻറെ ബ്ലോഗ് വായിക്കാനായി ശ്രമിക്കേണ്ടതില്ല. കാരണം ഇന്ന് ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ അത്രയും പ്രധാനപ്പെട്ടതാണ്. ഈ കാര്യങ്ങൾ മനസ്സിലാക്കിയവർ ജീവിതത്തിൽ വളരെ മുന്നിൽ എത്തിയവരാണ്. ആദ്യം ഞാൻ ഇത് ഒരു ഉദാഹരണത്തിലൂടെ നിങ്ങൾക്ക് വ്യക്തമാക്കി തരാം. ഞാൻ എൻറെ ജീവിതത്തിൽ 25 വയസ്സ് വരെ ഒരു പൈസയും സേവ് ചെയ്തിട്ടുണ്ടായിരുന്നില്ല. ഞാൻ ചെറുപ്പം മുതലേ ചെറിയ ചെറിയ നിക്ഷേപം നടത്തുന്നുണ്ടായിരുന്നു. ഒപ്പം ഒരു ചെറിയ തുക എമർജൻസി ഫണ്ടായി അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാറ്റി വെച്ചിരുന്നു.ആ പണം അത്രയും അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇതെല്ലാം ചേർന്ന് എൻറെ വരുമാനത്തിന്റെ വെറും 20 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനി പറയാൻ പോകുന്നത് വളരെ ശ്രദ്ധയോടെ വായിക്കുക. കാരണം ഇത് നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ഉള്ളതാണ്. ഞാൻ കോളേജ് കാലഘട്ടം മുതൽ കുറച്ചു പൈസ സമ്പാദിച്ചിരുന്നു. അതിന്റെ 10% ഞാൻ എമർജൻസി ഫണ്ടായ് മാറ്റി വെക്കുമായിരുന്നു. 10% പൈസ ഞാൻ നിക്ഷേപങ്ങൾക്ക് മാറ്റിവെച്ചു. ബാക്കിയുള്ള 80 ശതമാനം പൈസയും ഞാൻ യാത്രകൾക്കും, പുതിയ കാര്യങ്ങൾ പഠിക്കാനും ആയാണ് നീക്കിവെച്ചത്. ഞാൻ ജോലിയിൽ പോലും ഇതേ രീതിയാണ് പിന്തുടരുന്നത്. ഒരു കാര്യം;ജോലി ചെയ്തു തുടങ്ങിയപ്പോൾ പൈസ കൂടുതൽ ലഭിച്ചിരുന്നു. അതിനാൽ തന്നെ എനിക്ക് കൂടുതൽ പുതിയ കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു, ഒരുപാട് യാത്രകൾ നടത്താൻ കഴിഞ്ഞു. എന്നാൽ എൻറെ കൂട്ടുകാരിൽ പലരും നേരെ തിരിച്ച് ആയിരുന്നു ചെയ്തിരുന്നത്. അവർ അവരുടെ പണത്തെ മുഴുവൻ ബാങ്ക് അക്കൗണ്ടിൽ സേവിങ്സ് ആയി നീക്കിവെച്ചു. പുതിയ എന്തെങ്കിലും കാര്യങ്ങൾ പഠിക്കുന്നതിനും യാത്രകൾക്കും ഒന്നിനും വേണ്ടി അവർ ഒരു രൂപ പോലും ചെലവഴിച്ചില്ല. അതിനാൽ തന്നെ 25 വയസ്സാകുമ്പോഴേക്കും അവരുടെ അക്കൗണ്ടിൽ എൻറെ കൈവശം ഉള്ളതിനേക്കാൾ പതിൻമടങ്ങ് പണം ഉണ്ടായിരുന്നു. എന്നാൽ 25 വയസ്സാകുമ്പോഴേക്കും എൻറെ കൈവശം കുറച്ച് എമർജൻസി ഫണ്ട്, കുറച്ച് നിക്ഷേപം,ഒപ്പം പുതിയ ഒരുപാട് അറിവുകളും അനുഭവങ്ങളും മാത്രമേ കൂട്ടായ് ഉണ്ടായിരുന്നുള്ളൂ. കാരണം 25 വയസ്സാകുമ്പോഴേക്കും പുതിയ കാര്യങ്ങൾ പഠിക്കാനായി, അനുഭവിച്ചറിയാൻ ആയി ഒരുപാട് പണം ഞാൻ നഷ്ട്ടപ്പെടുത്തിയിരുന്നു. എന്നാൽ എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു; ജീവിതത്തിൽ എന്ത് ചെയ്യണം എന്നും അത് എങ്ങനെ ചെയ്യണം എന്നും. അതിനാൽ തന്നെ അടുത്ത രണ്ടു വർഷത്തിൽ എൻറെ വരുമാനം എന്നത് എൻറെ കൂട്ടുകാരുടെ സേവിങ്സിനേക്കാൾ എത്രയോ മുകളിൽ എത്തി. ഞാൻ ഇതിലൂടെ നിങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നത് ഒന്നേയുള്ളൂ. പണത്തെ സേവ് ചെയ്തു വെക്കുന്നതിൽ ഒരിക്കലും ഫോക്കസ് ചെയ്യാതിരിക്കുക.പകരം ആ പണത്തെ നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും, പുതിയ അറിവുകൾ നേടാനും ഉപയോഗിക്കുക. അങ്ങനെ ചെയ്താൽ നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ പതിന്മടങ്ങു പണം നിങ്ങളെ തേടിയെത്തും. ഓർമ്മ വയ്ക്കുക; ബാങ്ക് അക്കൗണ്ടിൽ പണം സേവ് ചെയ്തു വച്ചുകൊണ്ട് ഈ ലോകത്ത് ഒരാളും കോടീശ്വരന്മാർ ആയിട്ടില്ല. അതിനാൽ തന്നെ 20 കളുടെ ആരംഭത്തിൽ പണത്തെ സേവ് ചെയ്യുന്നതിന് പകരം നിങ്ങളുടെ വികസനത്തിനായി ഉപയോഗിക്കുക.
ഈ ലോകം നിങ്ങളുടെ സർട്ടിഫിക്കറ്റിലെ മാർക്കിൽ അല്ല നിങ്ങളുടെ കഴിവുകളിൽ ആണ് നിങ്ങളെ അളക്കുന്നത്. നിങ്ങളുടെ കഴിവുകൾ ആണ് നിങ്ങളുടെ മൂല്യം നിർണയിക്കുന്നത്. അതിനാൽ തന്നെ നിങ്ങളുടെ കഴിവുകളെ എത്ര മികച്ചതാക്കാൻ കഴിയുമോ അത്രയും മികച്ചതാക്കുക.
വലിയ സ്വപ്നങ്ങൾ കാണുക. നിങ്ങൾ വലിയ സ്വപ്നങ്ങൾ കാണാൻ തയ്യാറല്ലെങ്കിൽ പിന്നെ നിങ്ങൾ ജീവിതത്തിൽ എന്ത് നേടാനാണ്? ഓർമ്മിക്കുക ഇരുപതുകളുടെ കാലഘട്ടം എന്ന് പറയുന്നത് നിങ്ങൾ ആഗ്രഹിക്കുന്നത് എന്തോ അത് നേടിയെടുക്കാൻ കഴിയുന്ന കാലഘട്ടമാണ്. യുവത്വത്തിൽ തന്നെ വാർധക്യത്തെ വിളിച്ചു വരുത്താതിരിക്കുക. വലിയതായ് ചിന്തിക്കുക, വലിയ കാര്യങ്ങൾ ചെയ്യുക,വലിയ നേട്ടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ വിരുന്നെത്തുന്ന സംഭവങ്ങൾക്കായി എപ്പോഴും തയ്യാറെടുക്കുക. ജീവിതത്തിലെ അടുത്ത സെക്കൻഡിൽ എന്ത് സംഭവിക്കും എന്ന് ഒരാൾക്കും അറിയില്ല. എങ്കിലും നിങ്ങൾക്ക് അതിനു വേണ്ടി തയ്യാറെടുക്കാൻ കഴിയും. അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാനായി ഒരു റിസർവ് ഫണ്ട് എപ്പോഴും നിങ്ങളുടെ കൈവശം ഉണ്ടാകേണ്ടതുണ്ട്. നിങ്ങളുടെ സാലറിയിലെ ഒരു ചെറിയ ശതമാനം എല്ലാമാസവും ആ റിസർവ് ഫണ്ടിലേക്ക് എത്തേണ്ടതുണ്ട്. നിങ്ങൾക്ക് അത്രയും അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ ആ റിസർവ് ഫണ്ട് ഒരു കാരണവശാലും എടുക്കരുത്.
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും