നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നുവോ ഇല്ലയോ എന്ന കാര്യം എല്ലായിപ്പോഴും നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കേണ്ടതാണ്. നിങ്ങളുടെ ചുറ്റുമുള്ളവർക്ക്, നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഈ കാര്യം മനസ്സിലാകുന്നുണ്ടോ ഇല്ലയോ എന്നത് ഒരിക്കലും നിങ്ങളെ ബാധിക്കുന്ന വിഷയമേ അല്ല. അവർ ജീവിതത്തിൽ മുന്നോട്ടു പോകുവാൻ ആഗ്രഹിക്കുന്നുവോ ഇല്ലയോ എന്നത് നിങ്ങളെ ബാധിക്കുന്ന കാര്യവുമല്ല. നിങ്ങളും മറ്റുള്ളവരെ പോലെ നിങ്ങളുടെ സ്വപ്നത്തിനു വേണ്ടി പ്രയത്നിക്കാൻ തയ്യാറല്ലെങ്കിൽ യാതൊരു കുഴപ്പവുമില്ല. എന്നാൽ ഒരു കാര്യം ഓർമ വയ്ക്കുക; നിങ്ങൾക്കിടയിലേക്ക് തൻറെ സ്വപ്നങ്ങൾക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കാൻ തയ്യാറുള്ള ഒരാൾ കടന്നു വന്നാൽ അത് നിങ്ങൾക്ക് ഒരു ശല്യമായി തോന്നും. നിങ്ങൾ ജീവിതത്തിൽ മുന്നോട്ടു പോകുവാൻ ആഗ്രഹിക്കുമ്പോൾ ഈ ലോകം മുഴുവൻ നിങ്ങളെ പുറകിലേക്ക് വലിച്ചുകൊണ്ടിരിക്കും. നിങ്ങൾക്കെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരിക്കും, എപ്പോഴും നിങ്ങളെ ശല്യപ്പെടുത്തി കൊണ്ടിരിക്കും, കളിയാക്കി കൊണ്ടിരിക്കും. അങ്ങനെയുള്ളപ്പോൾ നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കുക. യഥാർത്ഥത്തിൽ നിങ്ങൾ ഒരു വിഡ്ഢിയാണോ? ഉത്തരം അല്ല എന്ന് തന്നെയായിരിക്കും. ഇനി നിങ്ങളോട് മറ്റൊരു ചോദ്യം നിങ്ങളെ കളിയാക്കുന്ന, ശല്യം ചെയ്യുന്നവർ വിഡ്ഢികളാണോ? ഉത്തരം അവർ വിഡ്ഢികളാണ് എന്നതു തന്നെയാണ്. ഇനി ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ; ഈ വിഡ്ഢികൾ പറയുന്ന വാക്കുകളും അഭിപ്രായങ്ങളെയും ആരെങ്കിലും മുഖവിലയ്ക്ക് എടുക്കുമോ? ഉത്തരം ഇല്ല എന്ന് തന്നെയാണ്. കാരണം വിഡ്ഢികൾ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളെ ആരും മുഖവിലയ്ക്ക് എടുക്കാറില്ല. ഈ ലോകത്ത് അന്ധരായ ആളുകളോട് ഒരാളും വഴി ചോദിക്കാൻ മെനക്കെടാറില്ല. അതുപോലെ തന്നെ വിഡ്ഢികളുടെ അടുത്തു നിന്ന് ഉപദേശവും. എന്നാണോ നിങ്ങളുടെ ചിന്തകൾ മറ്റുള്ളവരേക്കാൾ ഉയർന്ന തലത്തിൽ എത്തുന്നത് അന്നു മുതൽ നിങ്ങൾ വിജയത്തിലേക്കുള്ള യാത്ര ആരംഭിക്കും. നിങ്ങളുടെ ചിന്തകൾ എത്ര ഉയർന്നിരിക്കുന്നുവോ അത്രയും ഉയരത്തിൽ എത്തിയിരിക്കും നിങ്ങൾ. ഈ ലോകത്ത് എല്ലാവരും നിശബ്ദമായാണ് നടന്നു നീങ്ങുന്നത്. ഒരാളും സത്യം വിളിച്ചു പറഞ്ഞ് മറ്റൊരാളുടെ എതിർപ്പ് വാങ്ങി കൂട്ടാൻ ഒരുക്കമല്ല. അതിനാൽ നിങ്ങൾ മറ്റൊരാൾക്ക് ഉപദേശം നൽകുകയാണെങ്കിൽ പോലും അതിന് മൂല്യം കൽപ്പിക്കപ്പെടും എന്ന് കരുതുന്നവർക്കിടയിൽ മാത്രം അത് ചെയ്യുക. നമുക്ക് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്; പറയാൻ നമുക്കെല്ലാവർക്കും എളുപ്പമാണ്. ചെയ്യുക എന്നത് ഏറെ ബുദ്ധിമുട്ടേറിയതും. നിങ്ങളുടെ അഭിപ്രായത്തിൽ വലിയ, വലിയ സ്വപ്നങ്ങൾ കാണുന്നത്, ജോലി ചെയ്യുന്നത് ഇവയൊക്കെ ബുദ്ധിമുട്ടേറിയത് ആണെങ്കിൽ അത് ഉപേക്ഷിച്ചു കൊള്ളൂ. യാതൊരു നിർബന്ധവുമില്ല നിങ്ങൾ അതിനു പുറകെ സഞ്ചരിക്കണം എന്ന്. നിങ്ങൾക്ക് കഴിയില്ലെങ്കിൽ മറ്റൊരാൾ ആ വഴിയേ സഞ്ചരിച്ചു കൊള്ളും. ആ വഴിയിലൂടെ വിജയത്തിൽ എത്തിച്ചേരും. അയാളുടെ വിജയം കണ്ട് പിന്നീട് നിങ്ങൾ ഒരിക്കലും പറയരുത് അയാൾ ഭാഗ്യം കൊണ്ടാണ് അതൊക്കെ നേടിയെടുത്തത് എന്ന്. എൻറെ മോശം സമയം ആയിരുന്നുവെന്ന്. പകരം എല്ലാവരോടും നിങ്ങൾ പറയുക നിങ്ങളുടെ ആലസ്യം നിങ്ങളെ നശിപ്പിച്ചു എന്ന്. എല്ലാ ജോലികളും നാളേക്ക് മാറ്റി വയ്ക്കുന്ന ശീലം നിങ്ങളെ നശിപ്പിച്ചു എന്ന്. എല്ലാ ജോലികളും ബുദ്ധിമുട്ടാണ് എന്ന ചിന്ത നിങ്ങളെ നശിപ്പിച്ചു എന്ന്. നിങ്ങൾ എത്ര തവണ നിങ്ങൾക്ക് ലഭിക്കാതെപോയ മുന്തിരി തട്ടിയെടുത്തു എന്ന് പറഞ്ഞ് മറ്റുള്ളവരെ കുറ്റപ്പെടുത്തും. യഥാർത്ഥത്തിൽ നിങ്ങൾക്കും ആ മുന്തിരിക്കും ഇടയിൽ ഒരാൾ പോലുമില്ല. ഈ വസ്തുത നിങ്ങൾ മനസ്സിലാകാതെ പോകുന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ പരാജയം.
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
