കഴിവുകളെ കണ്ടെത്തൂ
ഈ ലോകത്ത് നിങ്ങൾ വിജയിക്കാതെ ഇരിക്കാനുള്ള കാരണം നിങ്ങളുടെ കഴിവിനേക്കാൾ ഉയർന്ന സ്വപ്നം നിങ്ങൾ കാണുന്നു എന്നത് കൊണ്ടല്ല. പകരം നിങ്ങൾ നിങ്ങളുടെ കഴിവുകൾ പുറത്തെടുക്കാൻ മടി കാണിക്കുന്നു എന്നതു കൊണ്ടാണ്. നിങ്ങളുടെ കഴിവുകളെ മനസ്സിൻറെ ഒരു കോണിൽ പൂജയ്ക്ക് വെക്കുന്നു എന്നതുകൊണ്ടാണ്. നിങ്ങൾക്കു ചുറ്റുമുള്ളതിൽ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുന്നത് കൊണ്ടാണ്. പക്ഷേ ഇതിൽ നിന്നെല്ലാം നിങ്ങൾ എപ്പോൾ പുറത്തു വരുന്നുവോ അപ്പോൾ മാത്രമേ നിങ്ങൾക്ക് വിജയിക്കാൻ കഴിയൂ.ഒരു കുട്ടി നാല് വയസ്സ് വരെ സംസാരിക്കുക പോലും ഇല്ലായിരുന്നു. ആ കുട്ടി വളർന്നു വലുതായപ്പോൾ ഇൻഷുറൻസ് സെയിൽസ് ജോലിക്ക് പോകുന്നു. പക്ഷേ അവിടെയും പൂർണ്ണ പരാജയമായ്.അദ്ദേഹത്തിന്റെ പിതാവ് പോലും വിശ്വസിച്ചിരുന്നത് തന്റെ മകന് ജീവിതത്തിൽ ഒന്നും ആകാൻ കഴിയില്ല എന്നായിരുന്നു. നിങ്ങൾക്കറിയാമോ ആ കുട്ടി ആരായിരുന്നു എന്ന്. ആൽബർട്ട് ഐസ്റ്റീൻ എന്നായിരുന്നു ആ കുട്ടിയുടെ പേര്. ലോകത്തിലെ വിശ്വ വിഖ്യാത ശാസ്ത്രജ്ഞൻ മാരിൽ ഒരാൾ ആയിത്തീർന്ന ഐൻസ്റ്റീൻ. ഇന്നും അദ്ദേഹത്തിൻറെ തലച്ചോറിൽ ശാസ്ത്രലോകം പഠനങ്ങൾ നടത്തി കൊണ്ടിരിക്കുന്നു. ഇന്നും അദ്ദേഹത്തിൻറെ ശാസ്ത്ര സിദ്ധാന്തങ്ങൾ ഒരു വെല്ലുവിളി പോലുമില്ലാതെ നിലനിൽക്കുന്നു. പഠനങ്ങൾ പറയുന്നത് അദ്ദേഹത്തിൻറെ തലച്ചോറിൻറെ 10 ശതമാനം മാത്രമേ അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു എന്നാണ്. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ; അദ്ദേഹത്തിൻറെ തലച്ചോറിൻറെ വെറും 10% ഉപയോഗപ്പെടുത്തി അദ്ദേഹം നടത്തിയ മഹത്തായ ശാസ്ത്രതത്വങ്ങൾ. ചെറുപ്പത്തിൽ സംസാരിക്കാൻ വൈകിയ ഒരു കുട്ടി, ജോലിയിൽ പരാജയപെട്ടവൻ, മറവി കൂടപ്പിറപ്പായിരുന്ന ഒരാൾക്ക് ഈ ലോകത്തെ വിശ്വ വിഖ്യാത ശാസ്ത്രജ്ഞൻ ആകാമെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്ക് ആയിക്കൂടാ?
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
ജീവിതം ഈ വ്യക്തിക്ക് കരയാൻ മാത്രമാണ് അവസരം നൽകിയത്. എന്നാൽ ആ വ്യക്തി ഈ ലോകത്തെ മുഴുവൻ ചിരിപ്പിക്കാൻ സമയം കണ്ടെത്തി. ചാർലി ചാപ്ലിൻ എന്നായിരുന്നു ആ വ്യക്തിയുടെ പേര്. ഓരോ കഥാപാത്രത്തിലൂടെയും അദ്ദേഹം ഈ ലോകത്തെ ചിരിപ്പിക്കുമ്പോൾ ഉള്ളിൽ അദ്ദേഹം എത്രത്തോളം കരഞ്ഞിരുന്നു എന്ന് ഈ ലോകം ഒരിക്കലും അറിഞ്ഞിരിക്കില്ല.
ഒരു ഗായിക തൻറെ ആദ്യഗാനം പുറത്തിറക്കിയപ്പോൾ ലോകത്ത് വെറും 200 കോപ്പികൾ മാത്രമാണ് വിറ്റഴിഞ്ഞത്. അതിനു ശേഷം 10 വർഷത്തോളം ആ ഗായികയെ ഈ ലോകത്ത് പിന്നീട് ഒരാൾക്കും അറിയില്ലായിരുന്നു. എന്നാൽ ആ ഗായിക പത്തുവർഷത്തോളം കഠിനാധ്വാനത്തിൻറെ പാതയിലൂടെ സഞ്ചരിച്ചു. അതിനുശേഷം അവർ റിലീസ് ചെയ്ത ഗാനം ലോകത്തെ അതുവരെയുണ്ടായിരുന്ന എല്ലാ സംഗീത റെക്കോർഡുകളും തകർത്തു. ആ ഗായികയുടെ പേരായിരുന്നു കാറ്റി പേറി.
പരാജയം എന്നത് ഒരിക്കലും നിങ്ങൾക്ക് കീഴടങ്ങാനുള്ള ഒന്നല്ല. പകരം അതിനർത്ഥം നിങ്ങൾ എവിടെ നിന്നാണ് വന്നത് അവിടേക്ക് തിരിച്ചു പോവുക. എന്നിട്ട് നിങ്ങളെ ഏറ്റവും മികച്ചതാക്കി മാറ്റുക. വീണ്ടും അതേ യുദ്ധത്തിനായി തയ്യാറെടുക്കുക.
ഒരിക്കൽ വിഖ്യാത ശാസ്ത്രജ്ഞൻ തോമസ് ആൽവ എഡിസൺ നോട് ഒരു മാധ്യമപ്രവർത്തകൻ ഇങ്ങനെ ചോദിച്ചു. "നിങ്ങൾക്ക് ഒരു വിഷമവും തോന്നിയില്ലേ; 1000 തവണ വൈദ്യുതി ബൾബ് ഉണ്ടാക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടപ്പോൾ?" എന്ന്. അതിന് അദ്ദേഹം ഇങ്ങനെ മറുപടി നൽകി "അതിലൂടെ ഞാൻ ഒരു കാര്യം പഠിച്ചു.ആ 1000 രീതികളുപയോഗിച്ച് ലോകത്തിലെ ഒരാൾക്കും വൈദ്യുത ബൾബ് നിർമ്മിക്കാൻ ആവില്ലെന്ന്. അതുകൊണ്ട് പുതിയ രീതികൾ ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നു". എന്നാൽ നിങ്ങളോ? ഒരു കാര്യം ചെയ്ത് ഒരു തവണ പരാജയപ്പെട്ടാൽ പിന്നീട് നിങ്ങൾ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുകപോലും ചെയ്യില്ല. ഇവിടെയാണ് നിങ്ങൾ നിങ്ങളെ മാറ്റിയെടുക്കേണ്ടത്.
![]() |
| പരിശ്രമം |
ചാൾസ് ഡാർവിന്റെ പിതാവിന്റെ ആഗ്രഹം തൻറെ മകൻ ഒരു ഡോക്ടർ ആകണമെന്നായിരുന്നു. എന്നാൽ തൻറെ പിതാവ് ചേർത്ത രണ്ട് കോളേജുകളിൽ നിന്നും പഠനം പൂർത്തീകരിക്കാതെ അദ്ദേഹം മടങ്ങി. ഡാർവിന് പ്രകൃതിയോട് ആയിരുന്നു പ്രണയം. അങ്ങനെ അദ്ദേഹം പരിണാമസിദ്ധാന്തം രൂപീകരിച്ചു. പിന്നീട് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. തൻറെ പിതാവും ടീച്ചേഴ്സും എല്ലാം തന്നെ ഒന്നിനും കൊള്ളാത്തവൻ ആയാണ് കണ്ടിരുന്നതെന്ന്. പക്ഷേ ഒന്നോർക്കുക. മറ്റുള്ളവർ നിങ്ങളെ അങ്ങനെ കണ്ടതുകൊണ്ട് ഒരിക്കലും നിങ്ങൾ അങ്ങനെയാവില്ല. മറ്റുള്ളവർ നിങ്ങളെ എങ്ങനെ കാണുന്നു എന്നതിനേക്കാൾ നിങ്ങൾ നിങ്ങളെ എങ്ങനെ കാണുന്നു എന്നതിലാണ് കാര്യം.ഈ വ്യക്തികളാരും അവരുടെ കഴിവുകൾക്ക്, സ്വപ്നങ്ങൾക്ക് പരിധി കൽപ്പിച്ചിട്ടില്ല. അതുകൊണ്ടാണ് അവർ ഉയരങ്ങളിൽ എത്തിയത്. എന്നാൽ നിങ്ങളോ? നിങ്ങൾ എന്നും നിങ്ങളുടെ കഴിവുകൾക്കും സ്വപ്നങ്ങൾക്കും പരിധി കല്പിച്ചു കൊണ്ടേയിരിക്കുന്നു.
നിങ്ങളുടെ പരാജയങ്ങളുടെ മുകളിൽ വിജയം നേടുന്നതുവരെ പരാജയം നിങ്ങളെ തേടിയെത്തിയിരിക്കും. അതുകൊണ്ട് ഉണരൂ; കഠിനാധ്വാനം ചെയ്യൂ.നിങ്ങളുടെ പരാജയങ്ങളെ വിജയത്തിലെത്തിക്കാൻ. ഈ ലോകത്ത് നിങ്ങളുടെ പേര് സ്വർണ്ണ ലിപികളാൽ എഴുതുന്ന കാലം വിദൂരത്തല്ല.
അനുബന്ധ ലേഖനങ്ങൾ
