നിങ്ങളുടെയുള്ളിൽ ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏതൊരു കാര്യം ചെയ്യുന്നതിനും മുമ്പ് തന്നെ നിങ്ങൾ അതിൽ വിജയിച്ചിരിക്കും. നിങ്ങൾ ഏതൊരു ബിസിനസുകാരനെയൊ, സിനിമാനടനെയൊ, ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നുവരെയോ എടുത്തു നോക്കിയാൽ അവരിലെല്ലാം ഒരു കാര്യം വ്യക്തമായി കാണാൻ കഴിയും. അവരെല്ലാം സ്വന്തം കഴിവിൽ വിശ്വാസം ഉള്ളവരായിരുന്നു. അതാണ് അവരെ ഇന്ന് അവർ അലങ്കരിക്കുന്ന പദവികളിൽ എത്തിച്ചത്. ഇവരെപ്പോലെ ഉന്നതങ്ങളിൽ എത്തണമെന്ന് നിങ്ങൾക്കും ആഗ്രഹമില്ലേ? അതിനു തടസ്സമായി നിൽക്കുന്ന നിങ്ങളുടെ ആത്മവിശ്വാസക്കുറവ് മറികടക്കാനുള്ള ചില വഴികൾ ഞാൻ നിങ്ങൾക്ക് ഇവിടെ പറഞ്ഞു തരാം.ഇത് നിങ്ങൾക്ക് തീർച്ചയായും ഉപകരിക്കും.അതുകൊണ്ട് പൂർണ്ണമായും വായിക്കാൻ ശ്രമിക്കുക. ഉപകാരപ്രദമായെങ്കിൽ മറ്റുള്ളവരിലേക്കു കൂടി ഷെയർ ചെയ്യാൻ ഒരിക്കലും മറക്കരുത് കേട്ടോ. നിങ്ങളുടെ ഒരു ഷെയർ ഒരു പക്ഷെ മറ്റൊരാളുടെ ജീവിതം മാറ്റി മറിച്ചേക്കാം. അവരുടെ ജീവിതത്തിൽ വർണ്ണങ്ങൾ വാരി വിതറിയേക്കാം. അതുകൊണ്ട് മറക്കരുത്. അപ്പോൾ നമുക്ക് ഇനി വിഷയത്തിലേക്ക് വരാം.
*എപ്പോഴും മറ്റുള്ളവരുടെ കണ്ണുകളിൽ നോക്കി സംസാരിക്കുക.നമ്മൾ ദിവസവും നിരവധി ആളുകളെ കണ്ടുമുട്ടാറുണ്ട്,പലരോടും സംസാരിക്കാറുണ്ട്. ഇങ്ങനെ കണ്ടുമുട്ടുമ്പോഴും, സംസാരിക്കുമ്പോഴും നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കുക. എപ്പോഴും ആ വ്യക്തിയുടെ കണ്ണുകളിൽ നോക്കി സംസാരിക്കുക. നിങ്ങൾ മറ്റെവിടെയെങ്കിലുമൊക്കെ നോക്കി സംസാരിക്കുന്നത് ആത്മവിശ്വാസക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് എപ്പോഴും കണ്ണിൽ നോക്കി സംസാരിക്കുക. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കും.
*എപ്പോഴും നിങ്ങളുടെ നേട്ടങ്ങളെ ഓർമ്മയിൽ സൂക്ഷിക്കുക.
ഒരു കാര്യം എപ്പോഴും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും; എന്തെങ്കിലും കാര്യത്തിൽ നിങ്ങൾ വിജയിക്കുമ്പോഴോ, പ്രശംസയോ, അഭിനന്ദനമോ ലഭിക്കുമ്പോഴോ നിങ്ങളുടെ ആത്മവിശ്വാസം ആകാശം മുട്ടെ വളർന്നിട്ടുണ്ടാകും. ഈ ഓർമ്മകളെ നിങ്ങൾ പരാജയപ്പെടുമെന്ന് കരുതുന്നിടത്ത് ഉപയോഗിക്കുക. തീർച്ചയായും നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചിരിക്കും. വിശ്വാസമായില്ലെങ്കിൽ പ്രയോഗിച്ചു നോക്കൂ.
നമ്മുടെ ആത്മവിശ്വാസം കുറയുന്നതിനുള്ള പ്രധാന കാരണം ആ കാര്യം ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റുകൾ സംഭവിക്കുമോ എന്ന നിങ്ങളുടെ ചിന്താഗതിയാണ്. ഇനി തെറ്റുകൾ സംഭവിച്ചാൽ മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന നിങ്ങളുടെ ഭയവും. എന്നാൽ മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന ഭയത്തെ ഇന്ന് തന്നെ നിങ്ങളുടെ തലച്ചോറിൽ നിന്ന് എടുത്തു കളഞ്ഞു കൊള്ളൂ. സന്ദീപ് മഹേശ്വരി പറയുന്നതു പോലെ "ഏറ്റവും വലിയ രോഗം എന്നത് മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന നിങ്ങളുടെ ചിന്താഗതിയാണ്". ഇത് ഒരിക്കലും നിങ്ങളെ മുന്നോട്ടു നയിക്കില്ല. ഇനി നിങ്ങളുടെ ഈ ചിന്താഗതിയാണ് ശരി എന്ന് തോന്നുകയാണെങ്കിൽ നിങ്ങൾ ഏതെങ്കിലും ഒരാളെ കാണിച്ചു തരൂ ഇതുവരെ ജീവിതത്തിൽ ഒരു തെറ്റ് പോലും ചെയ്യാത്തതായ്. നമ്മൾ മനുഷ്യരാണ്. അതുകൊണ്ടു തന്നെ തെറ്റുകളിലൂടെ മാത്രമേ നമ്മൾ ഒരു കാര്യം പഠിക്കുകയുള്ളൂ. അതിനാൽ അടുത്ത തവണ തെറ്റുകൾ സംഭവിക്കുമെന്ന് നിങ്ങൾ ഭയക്കരുത്. ഈ ഭയമില്ലായ്മ നിങ്ങളുടെ ആത്മവിശ്വാസത്തെ വാനോളം ഉയർത്തും.
* റിസ്ക് എടുക്കുന്നതിന് പേടിക്കാതിരിക്കുക.
റിസ്ക് എടുക്കുന്നതിന് ഒരിക്കലും ഭയക്കരുത്.ഇവിടെ നിങ്ങൾ വിജയിച്ചാൽ തീർച്ചയായും നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. ഇനി നിങ്ങൾ പരാജയപ്പെടുകയാണെങ്കിലും കുഴപ്പമില്ല. കാരണം അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് പഠിക്കാനാകും.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും നിങ്ങളുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കാൻ കഴിയും.
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
