Ticker

7/recent/ticker-posts

ഭാഗ്യം നിങ്ങളെ തേടി വരാത്തത് എന്തുകൊണ്ട്

 ഭാഗ്യം നിങ്ങളെ തേടി വരണം എങ്കിൽ നിങ്ങൾ കഠിനാധ്വാനിയായേ മതിയാകൂ. നിങ്ങൾ എത്ര ഉയർന്ന സ്വപ്നം കാണുന്നുവോ അത്രയും ഉയർന്ന തോതിൽ കഠിനാദ്ധ്വാനം  ചെയ്യാനും നിങ്ങൾ തയ്യാറാകണം.  നിങ്ങളുടെ കഠിനാധ്വാനം എത്ര ഉയർന്നതാണോ അത്രയും ഉയർന്ന തോതിൽ ആയിരിക്കും നിങ്ങളുടെ വിജയവും. നിങ്ങൾക്ക് വിജയിക്കണമെങ്കിൽ അതിനായുള്ള അടങ്ങാത്ത ആഗ്രഹം നിങ്ങളിൽ ഉണ്ടാകേണ്ടതുണ്ട്. അത്  ഇല്ല എങ്കിൽ നിങ്ങളുടെ ആലസ്യം തന്നെ നിങ്ങളെ ലക്ഷ്യത്തിൽ നിന്ന് ദൂരെ ആക്കി കൊള്ളും. നിങ്ങളുടെ ജീവിതം തീർച്ചയായും മാറി മറിയും. നിങ്ങൾ അതിനായി ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ അതിനായ് പരിശ്രമിക്കുന്നു എങ്കിൽ... ദാരിദ്ര്യത്തിലൂടെ തൻറെ ജീവിതത്തിലെ കുട്ടിക്കാലത്തെ മുന്നോട്ടു നയിക്കേണ്ടി വന്ന ഒരു വ്യക്തി;തൻറെ ആ കഷ്ടപ്പാടുകളിലൂടെ തന്നെ ജീവിതം മുന്നോട്ടു നയിച്ചിരുന്നു എങ്കിൽ അദ്ദേഹം ഒരിക്കലും വാട്സ്ആപ്പ് നിർമിക്കില്ലായിരുന്നു. ജാം കോം വളരെ ചെറുപ്പത്തിൽ തന്നെ കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് മനസ്സിലാക്കി. ഒരിക്കൽ ജോലി തേടി ഫേസ്ബുക്കിൽ പോയ അദ്ദേഹത്തെ ഫെയ്സ്ബുക്ക് നിരസിച്ചു. എന്നാൽ പിന്നീട്  തങ്ങൾ നിരസിച്ച ആ വ്യക്തി നിർമ്മിച്ച വാട്ട്സ്ആപ്പിനെ ഒരുനാൾ 19 മില്യൺ ഡോളർ കൊടുത്ത് ഫേസ്ബുക്കിന് വാങ്ങേണ്ടി വന്നു. ഇവരെയാണ് നമ്മൾ കീഴടങ്ങാത്തവർ എന്ന് വിളിക്കേണ്ടത്. ഇത്തരക്കാർ ഓരോ നിമിഷവും സ്വന്തം കഴിവുകളോടും പോരായ്മകളോടും യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിങ്ങൾക്കരികിൽ വന്നെത്തുന്നതിനെ ഒരിക്കലും ഉപേക്ഷിക്കരുത്. ഒപ്പം ദൈവത്തിൽ വിശ്വസിച്ചു വെറുതെ ഇരിക്കരുത്. നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസം ഇല്ല എങ്കിൽ നിങ്ങളെ സഹായിക്കാൻ ദൈവം പോലും തയ്യാറാവില്ല.  അതിനാൽ നിങ്ങൾ കണ്ട സ്വപ്നം സാക്ഷാത്കരിക്കാൻ ആയി എന്ത് കഠിനാധ്വാനം ചെയ്യാനും തയ്യാറാവുക. ജീവിതമെന്നത് എപ്പോഴും ചാഞ്ചാടി കൊണ്ടിരിക്കുന്നതാണ്. അതിനെ നിയന്ത്രിക്കാൻ ഡ്രൈവിംഗ് സീറ്റിൽ തന്നെ നിങ്ങൾ ഉണ്ടാകേണ്ടതുണ്ട്. പുറകിൽ ഇരിക്കാൻ തയ്യാറായാൽ പിറകിൽ തന്നെയായി തീരും നിങ്ങൾ.. നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ബുദ്ധി മാത്രം പോരാ; അതിനു പുറകെ ഭ്രാന്തമായി സഞ്ചരിക്കാനുള്ള മനോഭാവം  കൂടി ഉണ്ടാകേണ്ടതുണ്ട്.  ബുദ്ധിമുട്ടുകളുടെയും, ദുരിതങ്ങളുടെയും തീയിൽ വെന്തുരുകേണ്ടതുണ്ട്. എപ്പോഴും ഓർമ്മ വയ്ക്കുക നിങ്ങൾക്ക് സഞ്ചരിക്കാനുള്ള വഴികൾ കഠിനം തന്നെയായിരിക്കും. നിങ്ങളുടെ കാലുകൾ ഒരുപാട് തവണ തളരും. ആ സമയം നിങ്ങൾക്ക് മുമ്പിൽ കീഴടങ്ങുക അല്ലാതെ മറ്റു മാർഗങ്ങളൊന്നും തെളിഞ്ഞു കാണില്ല. പക്ഷേ നിങ്ങൾ ഒരിക്കലും കീഴടങ്ങരുത്. ഓർമ്മ വയ്ക്കുക സിംഹം മുറിവേൽക്കുമ്പോൾ ആണ് ഏറ്റവും അപകടകാരിയാക്കുന്നത്. നിങ്ങളും ഒരു സിംഹമാണ്. എപ്പോഴും നിങ്ങളുടെയുള്ളിൽ ലക്ഷ്യത്തിലെത്താനുള്ള അഗ്നി അണയാതെയിരിക്കേണ്ടതുണ്ട്. ഈ ലോകത്തിൽ ഒരിക്കലും വിശ്വസിക്കരുത്. നിങ്ങളുടെ ലോകത്തെ നിങ്ങൾ തന്നെ സൃഷ്ടിക്കൂ. 

How to handle Failure

എനിക്കുറപ്പുണ്ട് നിങ്ങൾക്ക് മുന്നിൽ വരുന്ന ഏത് പ്രതിസന്ധിയെയും, വെല്ലുവിളികളെയും നേരിടാനുള്ള കഴിവ്  നിങ്ങൾക്കുള്ളിൽ തന്നെയുണ്ട്.  ഈ ലോകത്ത് ഒരു പ്രതിസന്ധിയും ഇതു വരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല മനുഷ്യന് തരണം ചെയ്യാൻ കഴിയാത്ത ഒന്നായ്. നിങ്ങൾ പ്രതിസന്ധികളോട് ഏറ്റുമുട്ടുമ്പോൾ പരമാവധി എന്ത് സംഭവിക്കും? നിങ്ങൾ ഒരു പക്ഷേ തോറ്റു പോയേക്കാം; അതിൽ എന്താണ് ഇത്ര വലിയ കാര്യം? തോൽവി എപ്പോഴും നല്ലതാണ്. ഈ ലോകത്ത് തോൽവിയെക്കാൾ വലിയ ടീച്ചർ മറ്റൊന്നില്ല. ബിൽഗേറ്റ്സ് ഒരിക്കൽ അഭിപ്രായപ്പെട്ടിട്ടുണ്ട് നിങ്ങൾക്ക് വിജയം ആഘോഷിക്കണം എങ്കിൽ പരാജയത്തിൻറെ പാഠങ്ങൾ പഠിച്ചു കൊണ്ട് മാത്രമേ അതിനു കഴിയൂ എന്ന്.  നിങ്ങളുടെ തോൽവികളിൽ നിന്നു പഠിക്കുന്ന പാഠങ്ങൾ ഈ ലോകത്തിലെ ഉന്നത കോളേജിലെ ഡിഗ്രിയിൽ നിന്ന് പോലും പഠിക്കാനാവില്ല.ജെഫ് ബോഫോഴ്സ് ഒരിക്കൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്  നിങ്ങൾ പുതുതായി എന്തെങ്കിലും ആരംഭിക്കാൻ ശ്രമിക്കുകയാണെങ്കിൽ തോൽവിയെ കൂടി ഉൾക്കൊള്ളാൻ തയ്യാറാകേണ്ടതുണ്ട് എന്ന്. അതേപോലെ ഫോഡ് മോട്ടോർ കമ്പനിയുടെ നിർമാതാവ് ഹെൻട്രി ഫോർഡ് ഒരിക്കൽ ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട്; പരാജയം എന്നത് എപ്പോഴും ഒരു അവസരമാണ്. അടുത്ത തവണ കൂടുതൽ ബുദ്ധിപരമായി തുടങ്ങാനായ്. അതിനർത്ഥം നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ വീണ്ടും ശ്രമിക്കുക; ഇത്തവണ കൂടുതൽ ബുദ്ധിപരമായ്, കഴിഞ്ഞതവണ നിങ്ങളുടെ ഭാഗത്ത് ഉണ്ടായ തെറ്റുകൾ പരിഹരിച്ചുകൊണ്ട് ആയിരിക്കണം പുതിയ പരിശ്രമം നടത്തേണ്ടത് എന്ന് മാത്രം. എഡിസൺ വൈദ്യുതി ബൾബ് കണ്ടു പിടിക്കാനുള്ള പരീക്ഷണ വേളയിൽ ആയിരം തവണ പരാജയപ്പെട്ടിട്ടുണ്ട്. അതിനെക്കുറിച്ച് അദ്ദേഹത്തോട് ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ഞാൻ അവിടെ പരാജയപ്പെടുകയായിരുന്നില്ല.മറിച്ച് ആ മാർഗ്ഗങ്ങൾ ഉപയോഗിച്ചു ലോകത്തിലെ ഒരു വ്യക്തിക്കും ബൾബ് നിർമ്മിക്കാൻ ആവില്ല എന്ന് ഞാൻ പഠിക്കുകയായിരുന്നു എന്ന്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വിജയം എന്നത് പരാജയത്തിൻറെയും, നിരാശയുടെയും പാതയിലൂടെ  സഞ്ചരിച്ചാൽ മാത്രം ലഭിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ പരാജയത്തിൽ  ഒരിക്കലും തളർന്ന് ഇരിക്കരുത്. നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പാതയിൽ തടസ്സമായി നിൽക്കുന്നത് എന്തുതന്നെയായാലും അത് മാറി മറിയുക തന്നെ ചെയ്യും. നിങ്ങൾ നിങ്ങളിൽ വിശ്വസിച്ച് മുന്നോട്ടു നീങ്ങുക...

എഴുതിയത്:രൂപേഷ് വിജയൻ

ഫോൺ:09656934854


അനുബന്ധ ലേഖനങ്ങൾ

















മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ








പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

പരിശ്രമം നിങ്ങളെ വിജയത്തിലെത്തിക്കുന്നതെങ്ങനെ

പുതിയ തൊഴിൽ വാർത്തകൾ അറിയാൻ 

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും .