ഞാൻ ഇന്ന് ഇവിടെ ലോകത്തിലെ ഏറ്റവും ശക്തിയുള്ള ഒരു ഘടകത്തെ കുറിച്ചാണ് എഴുതാൻ പോകുന്നത്. ഈ ഘടകത്തെ കുറിച്ച് നിങ്ങൾ ശരിയായി മനസ്സിലാക്കിയാൽ, ഇതിനെ കൈകാര്യം ചെയ്യാൻ നിങ്ങൾ പഠിച്ചാൽ നിങ്ങൾ സ്വപ്നം കണ്ടത് എന്തുതന്നെയായാലും അത് നിങ്ങൾക്ക് നേടിയെടുക്കാം. ഒരു കാര്യം; ഇതു മുഴുവനായി വായിക്കുവാൻ ശ്രമിക്കുക.
സമയം
ഈ ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഘടകമാണ് സമയം.പണത്തേക്കാൾ മൂല്യമുള്ള വസ്തു. നിങ്ങൾക്കറിയാമോ; ജീവിതത്തിൽ
വിജയിച്ചവരും പരാജയപ്പെട്ടവരും തമ്മിൽ എന്താണ് വ്യത്യാസമെന്ന്? വിജയിച്ചവർക്ക് നന്നായി അറിയാം അവരുടെ സമയത്തെയും പണത്തെയും എങ്ങനെ വിനിയോഗിക്കണം എന്ന്. പരാജയപ്പെട്ടവരാകട്ടെ അത് തെറ്റായ സ്ഥാനങ്ങളിൽ വിനിയോഗിക്കുകയും ചെയ്യുന്നു.നമ്മുക്ക് എല്ലാവർക്കും പണം എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാം. പക്ഷേ സമയം എങ്ങനെ വിനിയോഗിക്കാം എന്ന് അറിയില്ല.
എന്താണ് ടൈം ഇൻവെസ്റ്റ്മെന്റ് എന്ന് ഒരു ചെറിയ ഉദാഹരണത്തിലൂടെ ഞാൻ വ്യക്തമാക്കിത്തരാം. പ്രമുഖ ചിത്രകാരൻ പിക്കാസോ ഒരിക്കൽ ഒരു ഹോട്ടലിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അവിടെ എത്തിയ ഒരു സ്ത്രീ തന്റെ ഒരു ചിത്രം വരച്ചു തരാമോ എന്ന് പിക്കാസോയോട് ചോദിച്ചു. ഇതുകേട്ട് അദ്ദേഹം അടുത്തിരുന്ന ഒരു കടലാസ് കഷണത്തിൽ വെറും രണ്ട് മിനിറ്റുകൊണ്ട് ആ സ്ത്രീയുടെ ചിത്രം വരച്ചു. എന്നിട്ട് പറഞ്ഞു ഇത് ഒരു മില്യൺ ഡോളർ വിലയുള്ള ചിത്രമാണെന്ന്. ഇതുകേട്ട് സ്ത്രീ ഒരു തമാശ രൂപേണ പിക്കാസോയെ നോക്കി. പക്ഷേ മാർക്കറ്റിൽ ആ ചിത്രത്തിന്റെ വില അന്വേഷിച്ച സ്ത്രീ ശരിക്കും ഞെട്ടി. യഥാർത്ഥത്തിൽ അത് ഒരു മില്യൻ ഡോളർ വിലയുള്ള ചിത്രം തന്നെയായിരുന്നു. തുടർന്ന് ആ സ്ത്രീ വീണ്ടും പിക്കാസോയുടെ അരികിലെത്തി ചോദിച്ചു. വെറും രണ്ട് മിനിറ്റുകൊണ്ട് താങ്കൾ എങ്ങനെയാണ് ഒരു മില്യൻ ഡോളർ വിലയുള്ള ചിത്രം വരച്ചത്? ഇത് കേട്ട് ചിരിച്ചുകൊണ്ട് പിക്കാസോ ആ സ്ത്രീക്ക് മറുപടി നൽകി. അതിനുവേണ്ടി ഞാൻ എൻറെ ജീവിതത്തിൽ 15 വർഷങ്ങളാണ് വിനിയോഗിച്ചത്; അതുകൊണ്ടാണ് എനിക്ക് ഇന്ന് ഇത്രയും മൂല്യമുള്ള ചിത്രങ്ങൾ വരയ്ക്കാൻ ആവുന്നത്. ഇതിനെയാണ് നമ്മൾ ടൈം ഇൻവെസ്റ്റ്മെൻറ് എന്ന് പറയുന്നത്.
![]() |
| Value of Time |
എപ്പോഴും നിങ്ങൾ സമയത്തെ ഭാവിയിൽ നിങ്ങൾക്ക് ഗുണകരമാകുന്ന കാര്യങ്ങളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. പറഞ്ഞതിനർത്ഥം നിങ്ങൾക്ക് ലഭ്യമായിട്ടുള്ള സമയം പുതിയ അറിവുകൾ നേടാൻ ഉപയോഗിക്കൂ. നിങ്ങൾ അത് ചെയ്യാൻ തയ്യാറാവുന്നില്ലെങ്കിൽ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ദുഃഖിക്കേണ്ടിവരും. അതുകൊണ്ട് സമയത്തെ എപ്പോഴും ബഹുമാനിക്കാൻ പഠിക്കൂ.അതില്ലായെങ്കിൽ ഈ ലോകം നിങ്ങളെ ഒരിക്കലും ബഹുമാനിക്കില്ല. കാരണം നമ്മുടെ നല്ല സമയത്ത് എല്ലാവരും നമുക്കൊപ്പം ഉണ്ടാകും. എന്നാൽ മോശം സമയത്ത് അടുത്തുള്ളവർ പോലും അകലെയാകും.
നിങ്ങളുടെ മോശം കാലഘട്ടത്തിൽ ഒരിക്കൽ പോലും തോൽക്കാൻ തയ്യാറാകരുത്. കാരണം സമയം അത് ഏതുനിമിഷവും മാറിമറിയാം. നമ്മുടെ ചരിത്രം പരിശോധിച്ചാൽ സമയത്തെ ശരിയായി വിനിയോഗിച്ചവരുടെ നീണ്ട നിരതന്നെ കാണാനാകും. അവരൊക്കെ ജീവിതത്തിൽ വിജയിക്കുകയും ചെയ്തവരാണ്. അതിലൊരാളാണ് ബോളിവുഡിലെ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. അദ്ദേഹം ഇത്രയൊക്കെ ഉയരങ്ങളിൽ എത്തിയിട്ടും ജീവിതത്തിൽ വെറും നാല് മണിക്കൂർ മാത്രമേ ഉറങ്ങാറുള്ളൂ.അതുപോലെ ഇലോൺ മസ്ക്,എ.പി.ജെ.അബ്ദുൾ കലാം,വിവേകാനന്ദൻ,ഐസക് ന്യൂട്ടൺ,രാമാനുജൻ തുടങ്ങിയ മഹത്തായ വക്തികളെല്ലാം വളരെ കുറച്ചു സമയം മാത്രമേ ഉറക്കത്തിനു വേണ്ടി നീക്കിവെച്ചിട്ടുള്ളൂ. നിങ്ങൾ ഇവരെപ്പോലെ കുറച്ചുസമയം മാത്രം ഉറങ്ങണം എന്നല്ല ഞാൻ പറയുന്നത്. പകരം ഉണർന്നിരിക്കുന്ന സമയം നിങ്ങൾ പ്രൊട്ടക്ടീവ് ആയ കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുക.ആലസ്യം ഇന്നുതന്നെ ഉപേക്ഷിക്കാൻ തയ്യാറാക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ഭാവി ഇരുളടഞ്ഞതാകും.
ഞാൻ ആളുകളോട് സംസാരിക്കുമ്പോൾ പലരും പറയുന്ന പരാതിയാണ് ഒരുപാട് കാര്യങ്ങൾ ചെയ്യണം എന്നുണ്ട് പക്ഷേ സമയമില്ല എന്ന്. ഇത്തരക്കാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങളുടെ കൈവശം സമയമില്ലാത്തതല്ല പ്രശ്നം. സമയത്ത് ശരിയായ വിധത്തിൽ വിനിയോഗിക്കാൻ അറിയാത്തതാണ് പ്രശ്നം. ഈ ലോകത്ത് എല്ലാവർക്കും 24 മണിക്കൂർ മാത്രമേ ഒരു ദിവസം ലഭിക്കുന്നുള്ളൂ.ഈ 24 മണിക്കൂറിൽ ആണ് ധീരുഭായ് റിലയൻസ് നിർമ്മിച്ചത്, ജാക് മാ ആലിബാബ നിർമ്മിച്ചത്,ജെഫ് ബോഫോഴ്സ് ആമസോൺ നിർമ്മിച്ചത്. അപ്പോൾ പിന്നെ നിങ്ങൾക്ക് എങ്ങനെ സമയം കുറവ് വരുന്നു. കാരണം നിങ്ങൾക്ക് സമയത്തെ ശരിയായി വിനിയോഗിക്കാൻ അറിയില്ല.
സമയത്തെ ശരിയായി ഉപയോഗിക്കാൻ ഞാനൊക്കെ പിന്തുടരുന്ന ഒരു ട്രിക്ക് ഇവിടെ പങ്കുവെയ്ക്കാം. രാവിലെ എണീറ്റ് ഉടനെ നിങ്ങളുടെ ഡയറിയിൽ ഒരു ലിസ്റ്റ് തയ്യാറാക്കുക.ഈ ദിവസം മുഴുവൻ ചെയ്തു തീർക്കേണ്ട ജോലികളുടെ ഒരു ലിസ്റ്റ് ആയിരിക്കണം അത്.
എന്നിട്ട് ഏതു ജോലി നിങ്ങൾക്ക് ആദ്യം ചെയ്യണമോ അതിനനുസരിച്ച് നമ്പർ നൽകുക.ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ആദ്യം ചെയ്യാൻ ശ്രദ്ധിക്കുക. ഞാൻ ഇന്നും ദിവസും ഡയറിയിൽ കുറിച്ചു വയ്ക്കുന്ന ഓരോ ജോലിയും പൂർണമാക്കാതെ രാത്രിയിൽ ഒരിക്കലും ഉറങ്ങാറില്ല. ഇതിലൂടെ എൻറെ സമയത്തെ ശരിയായ വിധത്തിൽ വിനിയോഗിക്കാൻ എനിക്ക് കഴിയുകയും ചെയ്യുന്നു. എനിക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല ഇന്നത്തെ ദിവസം ഒന്നും ചെയ്യാൻ ഇല്ല എന്ന്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ സമയത്തെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്താൻ നിങ്ങൾക്ക് കഴിയും.ഒപ്പം ഇന്ന് എന്തൊക്കെ കാര്യങ്ങൾ ചെയ്യാനുണ്ട് എന്നതിനെ കുറിച്ച് നിങ്ങൾക്ക് ഒരു ധാരണയും ഉണ്ടാകും.
എനിക്കറിയാം ഈ ലിസ്റ്റിൽ ഉൾപ്പെടുത്താത്ത കാര്യങ്ങൾ നിങ്ങൾക്ക് ഒരു ദിവസം ചെയ്യേണ്ടിവരുമെന്ന്.പക്ഷേ അപ്പോഴും നിങ്ങൾ എഴുതി വെച്ച ഒരോ ജോലിയും പൂർത്തിയാക്കി മാത്രം വിശ്രമിക്കുക.അതു നിങ്ങളെ ഒരു ജോലി നാളെ ചെയ്യാം എന്ന മാറ്റിവെക്കലിൽ നിന്ന് മുക്തമാക്കും.സമയം അതു മഹത്തരമായ ഒരു വസ്തുവാണ്. അത് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കുകയും ചെയ്യും അവിടെ നിന്ന് താഴെ ഇറക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ അതിനെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്താൻ ശീലിക്കുക. സമയം ഒരിക്കൽ നിങ്ങൾ നഷ്ടപ്പെടുത്തിയാൽ പിന്നീട് ഒരിക്കലും അത് നിങ്ങളിലേക്ക് തിരിച്ചു വരില്ല. ഈ ലോകത്ത് സമയത്തെ വിലക്കെടുക്കാൻ കഴിയുന്ന ഒരു കോടീശ്വരനും ഇല്ല. അതോടൊപ്പം തന്നെ തങ്ങളുടെ സമയത്തെ മാറ്റിമറിക്കാൻ കഴിയാത്ത ഒരു ദരിദ്രന്നുമില്ല.
![]() |
| Time Management |
അവസാനമായി ഒരു കാര്യം കൂടി നിങ്ങളുടെ സമയത്തെ ഒരിക്കലും മറ്റൊരാളുടെ സമയവുമായി താരതമ്യം ചെയ്യാതിരിക്കുക. ചിലർ 25 വയസ്സിൽ കോടീശ്വരന്മാരായ് 50 വയസ്സിൽ മരിക്കുമ്പോൾ ചിലർ 50 വയസ്സിൽ തങ്ങളുടെ ജോലി കണ്ടെത്തി 90 വയസ്സിൽ കോടീശ്വരന്മാർ ആവുകയും ചെയ്യുന്നു. ചിലർ 60 വയസ്സിൽ കരിയർ അവസാനിപ്പിക്കുമ്പോൾ മറ്റു ചിലർ ആ പ്രായത്തിൽ അവരുടെ കരിയർ ആരംഭിക്കുന്നു. അതുകൊണ്ടുതന്നെ ഓരോരുത്തർക്കും അവരവരുടേതായ ടൈം ഉണ്ട്.അതുകൊണ്ട് തന്നെ സമയം നിങ്ങളെ മാറ്റുന്നതിന് മുമ്പേ നിങ്ങൾ സമയത്തെ മാറ്റാൻ തയ്യാറാകൂ...
![]() |
| Time |


