Ticker

7/recent/ticker-posts

ഒരു ലീഡർക്ക് വേണ്ട ഗുണങ്ങൾ എന്തെല്ലാം

 ഒരു ലീഡർക്ക് വേണ്ട ഗുണങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ ആദ്യം ഞാൻ നിങ്ങൾക്ക്  ഒരു കഥ പറഞ്ഞു തരാം.ഈ കഥ 1979ലെ ഒരു ഉപഗ്രഹവിക്ഷേപണവുമായി ബന്ധപ്പെട്ടുള്ളതാണ്. നമ്മുടെ മുൻ രാഷ്ട്രപതി അബ്ദുൽ കലാം  ആ പ്രോജക്ടിൻറെ ഇൻ ചാർജ് ആയിരുന്നു. 10 വർഷത്തെ അദ്ദേഹത്തിൻറെ കഠിനാധ്വാനത്തിൻറെ ഫലമായിരുന്നു ആ ഉപഗ്രഹ വിക്ഷേപണ ദൗത്യം.സാറ്റലൈറ്റ്  വിക്ഷേപത്തിനായി തയ്യാറായി,  കൗണ്ട്ഡൗൺ ആരംഭിച്ചു. എന്നാൽ ആ സമയം കമ്പ്യൂട്ടറിൽ ഒരു എറർ  മെസ്സേജ് തെളിഞ്ഞു. എവിടെയോ ചെറിയതോതിൽ ലീക്കേജ് ഉണ്ട്  എന്നായിരുന്നു ആ എറർ മെസ്സേജിൻറെ അർത്ഥം. ഇതിൽ അബ്ദുൽ കലാമിന് തീരുമാനമെടുക്കേണ്ടത് ഉണ്ടായിരുന്നു. എല്ലാം ഒരുവട്ടം കൂടി പരിശോധിച്ച് കുഴപ്പം ഒന്നും കാണാൻ കഴിയാതിരുന്നതിനാൽ ഉപഗ്രഹം വിക്ഷേപിക്കാൻ തന്നെ തീരുമാനിച്ചു. പക്ഷേ ബഹിരാകാശത്തിലേക്ക് യാത്രയാക്കേണ്ട സാറ്റലൈറ്റ്  ചെന്ന് പതിച്ചത് ബംഗാൾ ഉൾക്കടലിൽ. മിഷൻ  പൂർണ്ണമായും പരാജയപ്പെട്ടു.  10 വർഷത്തെ കഠിനാധ്വാനം വെള്ളത്തിലായി. ഈ വാർത്ത അറിഞ്ഞു മാധ്യമ പ്രവർത്തകർ അവിടെ തടിച്ചുകൂടി.  മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ നേരിടാൻ കലാം സാറിൻറെ ലീഡറായ  സതീഷ് ധവാൻ ആണ് അന്ന് മുന്നോട്ടു വന്നത്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും വിമർശനങ്ങളെ സതീഷ് ധവാൻ നേരിട്ടു. അന്ന് മുഴുവൻ മാധ്യമപ്രവർത്തകരുടെയും മുന്നിൽ വച്ച് അദ്ദേഹം ഒരു പ്രസ്താവന നടത്തുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ   അടുത്ത ഉപഗ്രഹം വിജയകരമായി വിക്ഷേപിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Quality of a leader,how to develop leadership skills, how to develop leadership quality

1980 അടുത്ത ഉപഗ്രഹവിക്ഷേപണത്തിനുള്ള സമയമായി. പ്രൊജക്റ്റ് ഹെഡ് കലാം സാറായിരുന്നു. ഇത്തവണ ഉപഗ്രഹം വിജയകരമായി വിക്ഷേപിക്കപ്പെട്ടു.മിഷൻ  വിജയകരമായി തീർന്നതിനെ തുടർന്ന് ഇത്തവണയും മാധ്യമപ്രവർത്തകർ തടിച്ചുകൂടി.  എന്നാൽ ഇപ്രാവശ്യം സതീഷ് ധവാൻ അബ്ദുൽ കലാമിനെയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനായി അയച്ചത്. ഇവിടെ ഒരു കാര്യം നിങ്ങൾ ശ്രദ്ധിക്കൂ. ആദ്യ സാറ്റലൈറ്റ് വിക്ഷേപണം പരാജയമായിത്തീർന്നപ്പോൾ അതിൻറെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് തൻറെ ടീം  അംഗങ്ങളെ സംരക്ഷിക്കാൻ അവരുടെ ലീഡറായ സതീഷ് ധവാൻ തന്നെ  മുന്നോട്ടു വന്നു. എന്നാൽ രണ്ടാമത്തെ സാറ്റലൈറ്റ് വിക്ഷേപണം  വിജയകരമായപ്പോൾ, അഭിനന്ദനങ്ങൾ ലഭിക്കുന്ന സമയമായപ്പോൾ അതിനു സതീഷ് ധവാൻ നിയോഗിച്ചത് കലാമിനെയും സംഘത്തെയും ആണ്. ഇതാണ് ഒരു യഥാർത്ഥ ലീഡറുടെ കഴിവ്. ലീഡർഷിപ്പ് ഒരിക്കലും ഒരു പദവി അല്ല. മറിച്ച് അതൊരു മനോഭാവമാണ്. ഇത് ഒരിക്കലും എല്ലാവരില്ലും നമുക്ക് കാണാനാകില്ല. പക്ഷേ നമുക്ക് ഇത് വികസിപ്പിച്ച് എടുക്കാവുന്നതേയുള്ളൂ. ഒരു ലീഡർ എപ്പോഴും വിജയത്തിലേക്ക് സഞ്ചരിക്കേണ്ട വഴികൾ അറിയുന്ന ആൾ ആയിരിക്കും. അയാൾ ആ വഴിയിലൂടെ എപ്പോഴും സഞ്ചരിക്കുന്നുണ്ടാകും.ആ വഴിയിലെ പ്രതിസന്ധികളെ കുറിച്ചും,നേട്ടങ്ങളെ കുറിച്ചും വ്യക്തമായ അറിവ് അയാൾക്ക് ഉണ്ടായിരിക്കും. അയാൾ മറ്റുള്ളവരെയും ആ വഴിയിലൂടെ വിജയത്തിലേക്ക് നയിക്കും.

ഒരു ലീഡർഷിപ്പ് ക്വാളിറ്റി വളർത്തിയെടുക്കാൻ സഹായിക്കുന്ന കുറച്ചു കാര്യങ്ങൾ ഞാൻ നിങ്ങൾക്കായി ഇവിടെ പറഞ്ഞുതരാം. 

1) മറ്റുള്ളവരെ മനസ്സിലാക്കാൻ ശ്രമിക്കുക.

ലീഡർഷിപ്പിൻറെ ഏറ്റവും വലിയ പാഠമാണ് നിങ്ങൾ മറ്റുള്ളവരെ മനസ്സിലാക്കുക എന്നത്. അവരെ മനസ്സിലാക്കാതെ നിങ്ങൾക്ക് അവരെ വെച്ച് ഒരു ജോലിയും ചെയ്യിപ്പിക്കാനാകില്ല. ഇവിടെ ഓരോ വ്യക്തിയിലും നിങ്ങൾക്ക് വ്യത്യസ്തമായ ഫോർമുലകൾ ഉപയോഗിക്കേണ്ടി വരും.  അതുകൊണ്ടുതന്നെ ആദ്യം ആളുകളെയും,അവരുടെ മനോഭാവത്തെയും, സ്വഭാവത്തെയും അവരുടെ രീതികളെയുമെല്ലാം മനസ്സിലാക്കുക. ഇത് നിങ്ങൾക്ക് മനസ്സിലായാൽ ഏതൊരു വ്യക്തിയെയും  നിങ്ങൾക്ക് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും.

2) മറ്റുള്ളവർ പറയുന്നത് കേൾക്കാനും അവരുമായി സംസാരിക്കാനും സമയം കണ്ടെത്തുക.

നിങ്ങൾക്ക് കീഴിൽ ജോലി ചെയ്യുന്നവർ എന്തൊക്കെ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്ന് നിങ്ങൾക്ക് അവരുമായ് സംസാരിച്ചാൽ മാത്രമേ മനസ്സിലാക്കാൻ കഴിയൂ,ഒപ്പം അവർ പറയുന്നത് കേൾക്കാൻ തയ്യാറായാലും. പലപ്പോഴും നമ്മൾ അനുമാനങ്ങൾ വച്ചാണ് പല തീരുമാനങ്ങളും എടുക്കുക. എന്നാൽ യാഥാർത്ഥ്യം വളരെ വ്യത്യസ്തമായിരിക്കും.അത് നിങ്ങൾക്ക്  മനസ്സിലാകണമെങ്കിൽ നിങ്ങൾ അവരുമായ് ആശയവിനിമയം  നടത്തേണ്ടതുണ്ട്.  അവർക്ക് പറയാനുള്ളത് കേൾക്കേണ്ടത് ഉണ്ട്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് കഴിയും  എന്ന വിശ്വാസം അവരിൽ ഉണ്ടാക്കാൻ കഴിഞ്ഞാൽ ഒരു ലീഡർ എന്ന നിലയിലുള്ള നിങ്ങളുടെ ജൈത്രയാത്ര വളരെ എളുപ്പമായിരിക്കും.

3) ജോലിയെ അഭിനന്ദിക്കുക.

ഒരാൾ തെറ്റുകൾ ചെയ്യുമ്പോൾ നമ്മൾ ചൂടാവുന്നത് പോലെ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ അവരെ അഭിനന്ദിക്കാനും മറക്കരുത്.ഒരാളെ  അഭിനന്ദിക്കുമ്പോൾ ഗ്രൂപ്പിൽ അഭിനന്ദിക്കുക.  അതുപോലെ ചീത്ത പറയുമ്പോൾ അയാളെ ഒറ്റക്ക് വിളിച്ച് അത് ചെയ്യുക.ഇതൊക്കെ നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളും മികച്ച ഒരു ലീഡറായ് മാറും.

തയ്യാറാക്കിയത്:രൂപേഷ് വിജയൻ 

അനുബന്ധ ലേഖനങ്ങൾ



























മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ








പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 


എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.