Ticker

7/recent/ticker-posts

വിജയത്തിന്റെ രഹസ്യം എന്ത്

  ഗുജറാത്തിലെ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച ധീരുഭായ് അംബാനി എന്ന വ്യക്തി റിലയൻസ് പോലെ ഒരു കമ്പനിക്ക് രൂപംനൽകി കടന്നുപോയ്.

ഇലോൺ മസ്ക്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ആണ് ഇദ്ദേഹം. എന്നിട്ടും അദ്ദേഹം ഒരു ദിവസത്തിൽ 12 മണിക്കൂർ ജോലി ചെയ്യുന്നു.റിസ്ക് എടുക്കുന്ന  കാര്യത്തിൽ ഇദ്ദേഹത്തിന്റെ  പേര് ഏറ്റവും മുകളിലാണ്. 

സുന്ദർ പിച്ചൈ; ഇന്ത്യയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന വ്യക്തി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഗൂഗിൾ സി.ഇ.ഒ ആണ്. 

നിങ്ങൾ എന്താ ആലോചിക്കുന്നത്? ഇവരിൽ എന്താണ് വ്യത്യസ്തമായിട്ടുള്ളത് മറ്റുള്ളവരിൽ നിന്ന് എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? ഇവരോടൊപ്പം യാത്രതിരിച്ച പലരും ഇന്ന് ഇവരുടെ അടുത്തെങ്ങും എത്തിയിട്ടില്ല. ലോകത്തിലെ ശതകോടീശ്വരന്മാർ ആയിട്ടും ഇവരെ ഇന്നും  ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇത്രയൊക്കെ ഉണ്ടായിട്ടും ഇവരെ ഇന്നും റിസ്ക് എടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകം ഏത്  എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതാണ് അവരുടെ വിശപ്പ്. നിങ്ങൾ ചിന്തിക്കുന്നത് പോലെ ഭക്ഷണത്തോടുള്ള വിശപ്പല്ല; മറിച്ച് വിജയിക്കാനുള്ള വിശപ്പ്. നിങ്ങളിൽ എന്ന് വിജയിക്കാനുള്ള വിശപ്പ് കെട്ടടങ്ങുന്നുവോ അന്ന് നിങ്ങളും അവസാനിക്കും. സ്റ്റീവ് ജോബ്സ് ആപ്പിൾ ആരംഭിക്കുമ്പോൾ അതോടൊപ്പം ഒട്ടനവധി കമ്പനികളും ആരംഭിച്ചു. എന്നാൽ ഒരു കമ്പനിക്ക് പോലും ഇദ്ദേഹത്തിൻറെ കമ്പനിയുടെ അടുത്തെങ്ങും എത്താനായില്ല. കാരണം അദ്ദേഹത്തിൻറെ ഉള്ളിൽ തൻറെ അവസാനശ്വാസം വരെ വിജയിക്കാനുള്ള വിശപ്പും, പുതിയ കാര്യങ്ങൾ കണ്ടുപിടിച്ച് നടപ്പിലാക്കാനുള്ള ആവേശവും ഉണ്ടായിരുന്നു. പലരും പറയാറുണ്ട്; സന്തോഷമായിരിക്കൂ, സമാധാനമായിരിക്കൂ എന്ന്. എന്നാൽ നിങ്ങൾ ഒന്നോർക്കുക; ഇതു തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വസ്തുത.  ഇതു തന്നെയാണ് നിങ്ങളുടെ വിജയിക്കാനുള്ള വിശപ്പിനെ ഇല്ലാതാക്കുന്നതും. ഇതു തന്നെയാണ് നിങ്ങളുടെ യാത്രയെ ഒരു സ്ഥലത്ത് മാത്രമായ് തളച്ചിടുന്നത്. അതുകൊണ്ടു തന്നെ നിങ്ങളുടെ വിജയിക്കാനുള്ള വിശപ്പിനെ ഒരിക്കലും കെടുത്തരുത്. കാരണം ഈ വിശപ്പ് നിങ്ങളുടെ നാളെയെ ഇന്നത്തേതിനേക്കാൾ മികച്ചതാക്കും. ഇനി നിങ്ങൾ വിചാരിക്കുകയാണ് നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നേടാൻ ആഗ്രഹിച്ചത് എല്ലാം നേടി എന്നാണെങ്കിൽ ഇവിടെ നിങ്ങൾക്ക് ഈ യാത്ര അവസാനിപ്പിക്കാനുള്ള സമയം അല്ല. പകരം പുതിയ ലക്ഷ്യങ്ങൾ തേടി കണ്ടുപിടിച്ച് അതിലേക്ക് ഉള്ള യാത്ര ആരംഭിക്കേണ്ട സമയം ആണ്. പൂജ്യത്തിൽ നിന്ന്  തങ്ങളുടെ സാമ്രാജ്യം പടുത്തുയർത്തിയ എല്ലാവരും ആരംഭിച്ചത് പൂജ്യത്തിൽ നിന്ന് തന്നെയാണ്. അവരോടൊപ്പം യാത്രയാരംഭിച്ച പലരും ഉണ്ടായിരുന്നിരിക്കാം. പക്ഷേ അവരാരും ഇവർ എത്തിപ്പിടിച്ച ഉയരങ്ങളിൽ എത്തിയിട്ട് ഉണ്ടാകില്ല. ഇവർ വിജയിക്കാനുള്ള കാരണം ഇവരുടെ കൈവശം കഴിവുകൾ അധികമായിരുന്നു എന്നതുകൊണ്ട് അല്ല. ഇവരെക്കാൾ കഴിവുകൾ ഉള്ളവർ ഇവരോടൊപ്പം ജോലി ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ വ്യത്യാസം ഇത്ര മാത്രമാണ്. ഇവരുടെ വിജയിക്കാനുള്ള വിശപ്പ് അവരെക്കാൾ എത്രയോ കൂടുതൽ ആയിരുന്നു. അതുകൊണ്ടു തന്നെ ഇവരുടെ വിജയം എന്നത് അവരെക്കാൾ എത്രയോ ഉയർന്ന തലത്തിൽ ആയിരുന്നു. ചിലർ ചെറിയ നേട്ടങ്ങൾ കൈവരിച്ചാൽ തന്നെ അത് വലിയ കാര്യമായി കൊണ്ടു നടക്കുന്നവരാണ്. എന്നാൽ ഇതിഹാസ  വ്യക്തികൾ മാത്രമാണ് വിജയങ്ങൾ നേടിയെടുത്തതിനു ശേഷവും പരിശ്രമത്തെ കൈവിടാതെ കൂടെ കൂട്ടുന്നത്. ഇവർ ഒരിക്കലും സംതൃപ്തരയിരിക്കില്ല. കാരണം ഇവർ ഇവരുടെ ലക്ഷ്യത്തോടൊപ്പം അതിലേക്കുള്ള യാത്രയെയും പ്രണയിക്കുന്നവരാണ്. നിങ്ങൾക്കും ചിലരെ പരിചിതം ആയിരിക്കും; അവരുടെ കഴിവുകൾ സാധാരണയിലും താഴ്ന്ന നിലയിൽ ആയിരിക്കും. എന്നാൽ  അവരുടെ ജോലി അതിനേക്കാൾ എത്രയോ ഉയർന്ന നിലയിലായിരിക്കും.  പല കമ്പനികളും മറ്റു കമ്പനികളേക്കാൾ  പുറകിൽ ആവാനുള്ള കാരണം അവരുടെ കൈവശം കഴിവുകൾ ഇല്ലാത്തതോ, പണമില്ലാത്തതൊന്നുമല്ല; പകരം ആ കമ്പനിയെ നൂതന ആശയങ്ങളുമായ് മുന്നോട്ട് നയിക്കാനുള്ള ഒരു ലീഡറിൻറെ  അഭാവം കൊണ്ട് മാത്രമാണ് ആ കമ്പനികൾ പുറകിലേക്ക് പോകുന്നത്.  നിങ്ങളുടെ ചിന്തകൾ എപ്പോഴും വ്യത്യസ്തമായ രീതിയിലായിരിക്കണം.  കാരണം നിങ്ങളുടെ ചിന്തകൾക്കും, സ്വപ്നങ്ങൾക്കും ഒരിക്കലും നികുതി കൊടുക്കേണ്ടതില്ല. നിങ്ങൾ എത്ര ഉയർന്ന് ചിന്തിക്കുന്നുവോ, സ്വപ്നം കാണുന്നുവോ അതാണ് നിങ്ങളെ രാപകലുകൾ ഇല്ലാതെ പണിയെടുക്കാൻ പ്രേരിപ്പിക്കുന്നത്.അതിൻറെ  അവസാനം നിങ്ങൾക്ക് വിജയം വന്നുചേരുക തന്നെ ചെയ്യും.

നിങ്ങളൊരിക്കലും സന്തുഷ്ടരായ് ജീവിച്ച് മഹാനാകില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ഉള്ളിൽ വിജയത്തിനായുള്ള വിശപ്പ് ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ചിലരിൽ വിജയിക്കാനുള്ള തീവ്രത വളരെയധികം ഉണ്ടായിട്ടും അവർ വിജയിക്കാതെ ഇരിക്കാനുള്ള കാരണം അവരെ അവരുടെ കംഫർട്ട് സോൺ കീഴ്പ്പെടുത്തിയിരിക്കുന്നു എന്നതുകൊണ്ട് കൂടിയാണ്. കൺഫേർട്ട് സോണിനുള്ളിൽ ഒരിക്കൽ നിങ്ങൾ വീണു കഴിഞ്ഞാൽ പിന്നീട് അവിടെ നിന്ന് തിരിച്ചു കയറുക എന്നത് അസാധ്യമാണ്. അതുകൊണ്ടു തന്നെ നിങ്ങൾ എപ്പോഴും നിങ്ങളോട് മത്സരിക്കുന്ന, നിങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തികളോട് ഒപ്പം ജോലി ചെയ്യാൻ ശ്രമിക്കുക. അപ്പോൾ വിജയിക്കാനുള്ള വിശപ്പിനെ ജീവനോടെ ഇരിക്കാൻ അത് നിങ്ങളെ  സഹായിക്കും.  പരാജയപ്പെടുന്നവർക്ക് മാത്രമേ വിജയത്തിൻറെ വിലയറിയൂ. അതുകൊണ്ടു തന്നെ പരാജയപ്പെടുന്നത് പേടിച്ച്  നിങ്ങൾ നിങ്ങളുടെ വിജയിക്കാനുള്ള വിശപ്പിനെ ഒരിക്കലും മറക്കാതിരിക്കുക.  നിങ്ങളുടെ സ്വപ്നം സഫലീകരിക്കാനുള്ള എല്ലാ വഴികളും അന്വേഷിച്ചു കണ്ടുപിടിക്കുക.അത്  നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും. 

അനുബന്ധ ലേഖനങ്ങൾ







മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ








പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

പരിശ്രമം നിങ്ങളെ വിജയത്തിലെത്തിക്കുന്നതെങ്ങനെ

പുതിയ തൊഴിൽ വാർത്തകൾ അറിയാൻ 

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.

Sucess, How to get a Success