നിങ്ങളുടെ ഭാവിയെ കുറിച്ച് നിങ്ങൾക്ക് ആശങ്ക ഉണ്ടാകുന്നത് തെറ്റായ കാര്യമൊന്നുമല്ല. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ജോലി ചെയ്യുമ്പോഴും കുറച്ചു കാലം കഴിഞ്ഞ് നിങ്ങളുടെ ആ ജോലിയിലെ താൽപര്യം കുറഞ്ഞു വരുന്നു. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന്. സ്വന്തം ഭാവിയെ കുറിച്ച് ആശങ്കയും, ആശയക്കുഴപ്പവും വെച്ചു പുലർത്തുന്ന ഏക വ്യക്തി നിങ്ങൾ മാത്രമല്ല; മറിച്ച് ഈ ലോകത്തിലെ ഓരോ വ്യക്തിയിലും അത് പ്രകടമാണ്. എന്തിനേറെ പറയുന്നു; എന്നിൽ പോലും ഇത് പ്രകടമാണ്. ജീവിതത്തിൽ ഞാനും ഇതു വരെ ഒട്ടനവധി ജോലികൾ ചെയ്തിട്ടുണ്ട്. ഈ ജോലികളെല്ലാം ചെയ്യുമ്പോഴും ഞാനും ആശയക്കുഴപ്പത്തിൽ തന്നെയായിരുന്നു.ഇനി മുന്നോട്ട് എന്താണെന്ന്? കാരണം നിങ്ങൾ ഏതു ജോലിയാണ് ചെയ്യുന്നത് അതിൽ നിങ്ങൾക്ക് താല്പര്യം ഇല്ല എങ്കിൽ തീർച്ചയായും നിങ്ങളിൽ ആ ജോലി ആശയക്കുഴപ്പം ഉണ്ടാക്കും. ആ ജോലി നിങ്ങളെ ബോറടിപ്പിക്കുകയും ചെയ്യും. ഇനി മറ്റൊരു കാര്യം പറയട്ടെ; നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി ദിനവും ചെയ്യുമ്പോൾ ആ ജോലിയും നിങ്ങളിൽ മടുപ്പുളവാക്കും. അതിൽ നിന്ന് രക്ഷ നേടാനുള്ള മാർഗ്ഗം ആ ജോലിയിൽനിന്ന് കുറച്ചു സമയം മാറി ഒരു ബ്രേക്ക് എടുക്കുക എന്നത് മാത്രമാണ്.നിങ്ങൾക്ക് ഇത് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കി തരാം. നിങ്ങൾക്ക് പിസ അല്ലെങ്കിൽ ബിരിയാണി വളരെ ഇഷ്ടം ആണെന്ന് കരുതുക.ആ ആഹാരം ഒരു മാസം മൂന്നു നേരം നിങ്ങൾക്ക് കഴിക്കാൻ തന്നാൽ തീർച്ചയായും നിങ്ങൾക്ക് ആ ആഹാരം മടുത്തു തുടങ്ങും. ചിലർക്കൊക്കെ രണ്ടു ദിവസത്തിനുള്ളിൽ മടുക്കുമ്പോൾ ചിലർക്ക് ഒരാഴ്ചയോ രണ്ടാഴ്ചയോ പിടിക്കുമെന്ന് മാത്രം. പക്ഷേ തീർച്ചയായും ഒരു മാസത്തിനുള്ളിൽ നിങ്ങൾക്ക് ആ ആഹാരം മടുത്തിരിക്കും. ഇത് തന്നെയാണ് നിങ്ങളുടെ ജോലിയിലും സംഭവിക്കുന്നത്. അതുകൊണ്ടാണ് ഒരു പരിധി കഴിഞ്ഞാൽ ബ്രേക്ക് എടുക്കണം എന്ന് പറയുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് അതിലുള്ള ആവേശത്തെ രണ്ടിരട്ടിയായി നിലനിർത്താൻ സാധിക്കും.
ഇനി ആശയക്കുഴപ്പത്തെ കുറിച്ച് പറഞ്ഞു തരാം. ആശയകുഴപ്പം എന്നത് നിങ്ങളുടെ ജീവിത കാലഘട്ടത്തിൽ ഒരിക്കലും അവസാനിക്കാത്ത ഒന്നാണ്. ഈ ആശയക്കുഴപ്പം തന്നെയാണ് നിങ്ങളെ പല പുതിയ കാര്യങ്ങളും ചെയ്യാൻ പ്രേരിപ്പിക്കുന്നത്. നിങ്ങൾ പുതിയ കാര്യങ്ങൾ ചെയ്യാതിരിക്കുന്നിടത്തോളം നിങ്ങൾ എന്താണ് അന്വേഷിക്കുന്നത് എന്ന് നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല. നിങ്ങൾ എന്താണ് അന്വേഷിക്കുന്നത് എന്ന് ചിലർക്ക് 20 വയസ്സിൽ മനസ്സിലാവുമ്പോൾ മറ്റു ചിലർക്ക് അവരുടെ 30 കളിലും 80 കളിലും 70 കളിലും ഒക്കെ ആകും മനസിലാവുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുക. അതിന് നിങ്ങൾ എന്താണ് തേടുന്നത് എന്ന് ആദ്യം കണ്ടെത്തൂ. ഞാൻ നിങ്ങളോട് ഇലോൺ മസ്ക്നെക്കുറിച്ച് അല്ലെങ്കിൽ ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെ കുറിച്ച് സംസാരിക്കാൻ പറഞ്ഞാൽ നിങ്ങൾ ഒരു പക്ഷേ ഒരു മണിക്കൂർ വരെ അവരുടെ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. എന്നാൽ ഇതേ പോലെ നിങ്ങളെ കുറിച്ച് പറയാൻ ആവശ്യപ്പെട്ടാൽ ഒരുപക്ഷേ ഒരു മിനിറ്റ് പോലും പൂർണമായി സംസാരിക്കാൻ നിങ്ങൾക്ക് ഉണ്ടാകില്ല. കാരണം നമ്മുടെ പ്രധാന പ്രശ്നം എന്നത് നമുക്ക് നമ്മളെ കുറിച്ച് ഒന്നും അറിയില്ല മറിച്ച് ഈ ലോകത്തിലെ മറ്റെല്ലാ കാര്യത്തെക്കുറിച്ചും അറിയാം എന്നതു തന്നെയാണ്. ഇത് നിങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യും. എങ്ങനെയെന്നല്ലേ! പറഞ്ഞുതരാം. നിങ്ങൾക്ക് ജീവിതത്തിൽ ആരാകണമെന്ന് വ്യക്തതയില്ല എങ്കിൽ തീർച്ചയായും നിങ്ങൾ മറ്റുള്ളവർ ചെയ്യുന്നത് അതേപടി പകർത്താൻ ശ്രമിക്കും. നമ്മളെ ഏറ്റവും വലിയ ഡിപ്രഷനിലേക്ക് നയിക്കുന്നത് വിജയിച്ച ഒരാളുടെ ജീവിതവുമായി നമ്മുടെ ജീവിതത്തെ താരതമ്യം ചെയ്യുമ്പോഴാണ്. എന്നാൽ നിങ്ങൾ മറന്നുപോകുന്ന ഒന്നുണ്ട്. ഈ ലോകം അവരുടെ വിജയങ്ങളെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും മാത്രമേ നിങ്ങൾക്ക് പറഞ്ഞു തന്നിട്ടുള്ളൂ.ആ നേട്ടങ്ങൾ നേടിയെടുക്കുന്നതിന് മുമ്പ് അവർ എത്രവട്ടം പരാജയപ്പെട്ടിട്ടുണ്ട്, എത്രവട്ടം അവർ അവരുടെ പദ്ധതികൾ മാറ്റി മറിച്ചിട്ടുണ്ട്, എത്രവട്ടം അവരുടെ ജോലികൾ തന്നെ മാറിയിട്ടുണ്ടെന്ന് ഒരാൾക്കും അറിയില്ല. അവർ ഇന്ന് വിജയത്തിലെത്താൻ ഉള്ള കാരണം ഒന്നു മാത്രമാണ് പരാജയപ്പെടുമ്പോഴും കീഴടങ്ങാൻ തയ്യാറാവാതെ അവർ മുന്നോട്ടുപോവുക തന്നെയായിരുന്നു. നിങ്ങൾക്കും അത് തന്നെയാണ് ചെയ്യാൻ ഉള്ളത്. ഒരിക്കലും ജീവിതത്തിൽ കീഴടങ്ങാതെ മുന്നോട്ട് നീങ്ങുക..
"പരാജയത്തെ ഞാൻ അംഗീകരിക്കുന്നു. കാരണം എല്ലാവരും ജീവിതത്തിൽ പരാജയപ്പെടാറുണ്ട്.എന്നാൽ വീണ്ടും പരിശ്രമിക്കാതിരിക്കുന്നതിനെ ഞാൻ അംഗീകരിക്കില്ല".-മൈക്കൽ ജോർഡൻ
എഴുതിയത്:രൂപേഷ് വിജയൻ
ഫോൺ:09656934854
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
