ഒറീസയുടെ കടൽത്തീരത്ത് ജനുവരി തൊട്ട് ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ വളരെ മനോഹരമായ ഒരു കാഴ്ച നിങ്ങൾക്ക് ദർശിക്കാൻ കഴിയും. ഈ മാസങ്ങളിൽ പതിനായിരക്കണക്കിന് കടലാമകൾ കടലിൽനിന്ന് തീരത്തേക്ക് മുട്ടയിടാനായ് വിരുന്നെത്തും.അവ തീരത്ത് തങ്ങളുടെ മുട്ട നിക്ഷേപിച്ച് തിരിച്ച് കടലിലേക്ക് തന്നെ മടങ്ങും. കൃത്യം 1 മാസം കഴിഞ്ഞാൽ മുട്ടകളിൽ നിന്ന് കുഞ്ഞുങ്ങൾ പുറത്തു വരാൻ തുടങ്ങും.ആ സമയത്ത് കടലാമ കുഞ്ഞുങ്ങൾക്ക് യാതൊരുവിധ ധാരണയും ഉണ്ടാകില്ല; തങ്ങൾക്ക് എന്താണ് ചെയ്യേണ്ടത് എന്നോ, എങ്ങോട്ടാണ് സഞ്ചരിക്കേണ്ടത് എന്നോ. അതിനാൽ അവ നിലാവെളിച്ചത്തെ പിന്തുടർന്ന് സഞ്ചരിക്കാൻ തുടങ്ങും.അത് അവയെ സുരക്ഷിതമായി കടലിൽ എത്തിച്ചേരാൻ സഹായിക്കുകയും ചെയ്യും. എന്നാൽ ഇന്ന് കടൽത്തീരങ്ങളിൽ ഒട്ടനവധി ഹോട്ടലുകളും റിസോർട്ടുകളും ഉയർന്നു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഈ കടലാമ കുഞ്ഞുങ്ങൾ അവിടെ നിന്നെല്ലാം വരുന്ന വെളിച്ചത്തിന് അനുകൂലമായി സഞ്ചരിക്കാൻ തുടങ്ങും അത് അവയെ വലിയ അപകടത്തിലേക്ക് നയിക്കുകയും ചെയ്യും. നമ്മൾ മനുഷ്യരുടെ കാര്യത്തിലും ഒരു പരിധിവരെ ഇതു തന്നെയാണ് സംഭവിക്കുന്നത്. നമ്മൾ നമ്മുടെ ജീവിതത്തിൽ ശരിയായ വഴി തിരഞ്ഞെടുക്കുന്നതിനു പകരം തെറ്റായ വഴിയിലൂടെ സഞ്ചരിക്കാൻ തയ്യാറാവുന്നു. നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്ന സോഷ്യൽ മീഡിയ, ഓൺലൈൻ ഗെയിമുകൾ, തകർന്ന പ്രണയബന്ധങ്ങൾ, മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കായുള്ള ഓട്ടത്തിലാണ് നിങ്ങൾ. ഇതിലൂടെ നിങ്ങളുടെ ലക്ഷ്യത്തെ തന്നെ നിങ്ങൾ മറക്കുന്നു. സോഷ്യൽ മീഡിയ അഡിക്ഷൻ കാരണം എത്രയോപേർ ഡിപ്ഷനിലേക്ക് വഴുതി വീഴുന്നു. സ്മാർട്ട് ഫോൺ അഡിക്ഷൻ മൂലം എത്രയോ പേരുടെ ഉറക്കം നഷ്ടപ്പെടുന്നു.എന്നാൽ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക; ഈ സംഭവങ്ങളൊക്കെ നിങ്ങളെ നശിപ്പിക്കാൻ വേണ്ടി മാത്രം നിർമ്മിക്കപ്പെട്ടവയാണ്. മികച്ച സമയത്തെയും, അവസരങ്ങളെയും ആണ് നിങ്ങളുടെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ നഷ്ടപ്പെടുത്തി കളയുന്നത്. ഫോൺ സ്മാർട്ടായി വരുമ്പോൾ ജനങ്ങൾ വിഡ്ഢികൾ ആയി മാറുന്നു. അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം പോലും ഇന്നത്തെ കാലത്ത് ജനങ്ങൾക്ക് ഇല്ലാതെ പോകുന്നു. നിങ്ങൾക്ക് ചുറ്റിലുമുള്ള ഓൺലൈൻ മീഡിയ, സോഷ്യൽ മീഡിയ എന്നിവയെല്ലാം ഇവിടെ തന്നെ ഉണ്ടാകും. എന്നാൽ സമയം അതുമാത്രം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് ഫോക്കസ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പലതും നഷ്ടപ്പെടുന്നുണ്ട്. നിങ്ങളുടെ സമയത്തെയും ശ്രദ്ധയും ഭാവിയിൽ നിങ്ങൾക്ക് ഗുണകരമാകുന്ന കാര്യങ്ങളിൽ നിക്ഷേപിക്കാൻ ശീലിക്കൂ. അല്ലാതെ സോഷ്യൽ മീഡിയകൾ ഒരുക്കി നൽകുന്ന വിസ്മയ ലോകത്തല്ല. വിജയിച്ച എല്ലാ വ്യക്തികളും അവരുടെ ജീവിതത്തിൽ നോ പറയാൻ ശീലിച്ചവരാണ്. നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ സമയം നശിപ്പിക്കുന്ന എല്ലാറ്റിനോടും നിങ്ങൾ നോ പറഞ്ഞിരിക്കണം. നിങ്ങളുടെ ഫോണിലെ നോട്ടിഫിക്കേഷൻ പൂർണ്ണമായും ഓഫ് ചെയ്തിരിക്കണം. നിങ്ങളുടെ ജോലിയിൽ നിങ്ങൾ പൂർണമായും ശ്രദ്ധിച്ചിരിക്കണം. ഇത് നിങ്ങളുടെ സ്വപ്നമാണ്, നിങ്ങളുടെ ഭാവിയാണ്, നിങ്ങളുടെ ജീവിതം ആണ്. അതുകൊണ്ടുതന്നെ സമയം വെറുതെ നഷ്ടപ്പെടുത്തി കളയുന്നത് അവസാനിപ്പിക്കൂ...
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
