അനുഭവങ്ങൾ എന്നു പറയുന്നത് നിങ്ങൾ ആഗ്രഹിച്ചതിനു പകരമായി യഥാർത്ഥത്തിൽ നിങ്ങൾക്ക് എന്താണോ ലഭിച്ചത് അതിൽ നിന്നുള്ള അറിവാണ്. ഈ ലോകത്ത് എല്ലാവരും ചിന്തിക്കുകയും, ആലോചിക്കുകയുമൊക്കെ ചെയ്യുന്നവരാണ്. പ്രശ്നം എന്തെന്നാൽ അവർ അത് മാത്രം ചെയ്തു കൊണ്ടിരിക്കുന്നു എന്നത് തന്നെയാണ്. നിങ്ങൾ ആലോചിച്ചിരുന്നത് കൊണ്ട് മാത്രം നിങ്ങൾ ആഗ്രഹിച്ചത് നേടിയെടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ മാത്രമല്ല ഈ ലോകത്തുള്ള എല്ലാവരും വിജയിച്ചേനെ. ഇനി ഏതെങ്കിലും ഒരു ആശയത്തെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാതിരിക്കാൻ കഴിയുന്നില്ലെങ്കിൽ തീർച്ചയായും ആ ആശയം നിങ്ങൾക്ക് വിജയത്തിലേക്കുള്ള പാതയായിരിക്കും. നിങ്ങൾ കൂടുതലൊന്നും ആലോചിക്കാതെ ആ ജോലി ചെയ്യാൻ തയ്യാറാവുക എന്നതാണ് കാര്യം. ഞാൻ ഒരു പുസ്തകത്തിൽ വായിച്ചിട്ടുണ്ട് നിങ്ങളുടെ ലക്ഷ്യം എന്നത് ഒരിക്കലും മറ്റുള്ളവരുടെ വാക്കുകൾ കേൾക്കുമ്പോൾ തകർന്നു പോകുന്ന തരത്തിൽ ദുർബലമാകരുത് എന്ന്. അതിനാൽ തന്നെ നിങ്ങളുടെ ലക്ഷ്യത്തിന് എപ്പോഴും ശക്തി പകർന്നു കൊണ്ടിരിക്കുക;അത് നിങ്ങളെ ഈ ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയാക്കിത്തീർക്കുന്നതു വരെ. സത്യത്തിൽ ഈ ലോകത്തിലെ ഏറ്റവും കരുത്തനായ വ്യക്തി എന്നത് ലോകത്തെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുള്ളവനല്ല. നേരെമറിച്ച് സ്വന്തം മനസ്സിനെ നിയന്ത്രിക്കാൻ കഴിവുള്ളവനാണ് ഈ ലോകത്തിലെ ഏറ്റവും കരുത്തനായ വ്യക്തി. സ്വന്തം ചിന്തകളിൽ, സ്വന്തം പ്രവർത്തികളിൽ ഇതിലെല്ലാം തൻറെതായ നിയന്ത്രണങ്ങൾ കൊണ്ടു വരുവാൻ കഴിവുള്ളവനാണ് ഈ ലോകത്തിലെ ഏറ്റവും കരുത്തൻ. കാരണം സ്വന്തം മനസ്സിനെ നിയന്ത്രിക്കാൻ കഴിവുള്ള ഒരു വ്യക്തിക്ക് വിജയം നേടിയെടുക്കുക എന്നത് വളരെ എളുപ്പമുള്ള ഒരു കാര്യമാണ്. അതിനാൽ തന്നെ നിങ്ങൾ നിങ്ങളോടുള്ള യുദ്ധം ഓരോ ദിനവും ശക്തമായി മുന്നോട്ടു കൊണ്ടുപോവുക. ഇന്നല്ലെങ്കിൽ നാളെ ഒരു നാൾ നിങ്ങൾ ആ യുദ്ധം ജയിച്ചിരിക്കും.
നിങ്ങളിൽ മാറ്റം വരുത്തുവാൻ ആഗ്രഹിക്കുന്നത് എന്തോ അതിൽ നിങ്ങൾ മാറ്റം വരുത്തുക. ഇനി അത് ഒരു മാറ്റവും വരുത്താൻ കഴിയാത്തതാണെങ്കിൽ അതിനെ അംഗീകരിക്കാൻ ശ്രമിക്കുക. ഇനി നിങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെങ്കിൽ അതിൽ നിന്നും ദൂരെ മാറി നിൽക്കാൻ ശ്രമിക്കുക. നിങ്ങൾ ഇതിൽ ഏതു മാർഗ്ഗം സ്വീകരിച്ചാണെങ്കിലും സ്വയം സന്തോഷം കണ്ടെത്താൻ ശ്രമിക്കുക. നമ്മുടെ ജീവിതത്തിൽ നമ്മൾ എന്ത് കാര്യം ചെയ്യുകയാണെങ്കിലും അത് നമ്മുടെ സന്തോഷത്തിനു വേണ്ടിയാണ് ചെയ്യുന്നത്. നിങ്ങൾക്ക് ഒരിക്കലും സ്വയം സന്തോഷം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ജീവിതത്തിൽ മറ്റെന്തു ചെയ്തിട്ടും കാര്യമില്ല. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്നത് മറ്റുള്ളവർ നിങ്ങൾക്ക് ചെയ്യാൻ കഴിയില്ല എന്ന് പറയുന്ന ജോലി ചെയ്യുമ്പോൾ ലഭിക്കുന്നതാണ്. നിങ്ങൾ എത്ര സുന്ദരനാണ്, നിങ്ങൾ ഏതു വേഷമാണ് ധരിച്ചിരിക്കുന്നത് ഇതൊന്നും നിങ്ങളുടെ മൂല്യത്തെ അളക്കുന്ന ഘടകങ്ങളേയല്ല. മറിച്ച് നിങ്ങൾ എന്ത് ചെയ്യുന്നു, നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നതിലാണ് നിങ്ങളുടെ മൂല്യമിരിക്കുന്നത്.
നിങ്ങൾ വീണു പോകുമ്പോൾ ഒരിക്കലും ഭയപ്പെടരുത്. നിങ്ങൾ വീണില്ലെങ്കിൽ എണീക്കാൻ പഠിക്കുന്നതെങ്ങനെ? എണീക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ നിങ്ങൾ നടക്കാൻ പഠിക്കുന്നതെങ്ങനെ? നടക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിൽ എങ്ങനെ എത്തിച്ചേരും? ഈ ലോകത്ത് ഒരു വ്യക്തി പോലുമില്ല പ്രശ്നങ്ങൾ ഇല്ലാത്തവരായി. പരിഹാരമില്ലാത്ത ഒരു പ്രശ്നവും ഇതുവരെ ഈ ലോകത്ത് ഉണ്ടായിട്ടുമില്ല. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടെന്നിരിക്കെ നിങ്ങളെന്തിനാണ് പ്രശ്നങ്ങളെക്കുറിച്ച് വ്യാകുലപ്പെടുന്നത്? നിങ്ങൾ നിങ്ങളുടെ മുന്നിലുള്ള പ്രശ്നങ്ങൾക്ക് പകരം അതിൻറെ പരിഹാരത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക. അവസാനമായി ഒന്നു മാത്രം നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിക്കുക. നിങ്ങളുടെ മനസ്സ് എന്താണ് പറയുന്നത് അതിനെ കേൾക്കൂ. ലോകത്തിൻറെ കാഴ്ചപ്പാടുകൾക്കും, മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും പുറകെ ഒരിക്കലും സഞ്ചരിക്കാതിരിക്കൂ. ഈ ലോകത്തിലെ വിചിത്രമായ വസ്തുത എന്തെന്ന് വെച്ചാൽ നല്ല ഓർമ്മകളെ നമ്മൾ പെൻഡ്രൈവിൽ സൂക്ഷിക്കുമ്പോൾ മോശം ഓർമ്മകളെന്നും നമ്മൾ തലച്ചോറിൽ സൂക്ഷിക്കുന്നു. നേട്ടങ്ങളും നഷ്ടങ്ങളും ആണ് ജീവിതത്തിൻറെ മുഖമുദ്ര. എന്നാൽ ഈ ലോകത്ത് ചില ദൗർഭാഗ്യവാൻമാർ ഒന്നും ആഗ്രഹിക്കുന്നതു പോലുമില്ല. ജീവിതത്തിൽ വിജയിക്കണമെങ്കിൽ എന്തെങ്കിലും നേടിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്തെങ്കിലും നേടിയെടുക്കാനായി കഠിനാധ്വാനം ചെയ്യേണ്ടതും അത്യാവശ്യമാണ്. പലരും പറയുന്നത് കേട്ടിട്ടുണ്ട് അവരുടെ കൈവശം സമയമില്ല എന്ന്. എന്നാൽ സത്യാവസ്ഥ എന്തെന്ന് വെച്ചാൽ നമ്മുടെ കൈവശം ഇന്ന് സമയത്തെ നഷ്ടപ്പെടുത്തി കളയുന്ന ഒട്ടനവധി ഉപകരണങ്ങൾ ഉണ്ട് എന്നതാണ്. നിങ്ങളുടെ സമയത്തെയും ശരിയായി ഉപയോഗിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ജീവിതത്തെ മികച്ച ലക്ഷ്യങ്ങൾ നേടിയെടുക്കാനായി പ്രാപ്തമാക്കൂ. ഈ ലോകത്ത് ഒന്നും നേടിയെടുക്കാൻ കഴിയാത്തതായില്ല. നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിൽ ഫോക്കസ് ചെയ്ത് മുന്നോട്ടു പോവുക.
https://www.instagram.com/kvroopeshvijayan
Follow on Pintrest
https://pintrest.com/roopuim
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും
