നാളെ എന്നൊരു ദിവസം ഉണ്ട് എന്ന തെറ്റിധാരണയിൽ നിങ്ങൾ ഒരിക്കലും നിങ്ങളുടെ ഇന്നത്തെ ദിവസത്തെ പാഴാക്കി കളയരുത്. കാരണം നാളെ എന്നൊരു ദിവസം വെറും മിഥ്യ മാത്രമാണ്. എപ്പോഴും ഇന്നിൽ വിശ്വസിച്ച് മുന്നോട്ടുപോവുക. നാളെ എന്നൊരു ദിവസം നിങ്ങളെ തേടിയെത്തുന്നത് വരെയും അത് ഒരു നുണ മാത്രമാണ്. നാളെ എന്നൊരു ദിവസത്തെ അന്ധമായി വിശ്വസിക്കുന്നവരോടായി; നിങ്ങളുടെ നാളെ എന്നൊരു ദിവസം ഒരിക്കലും നിങ്ങളിലേക്ക് എത്തിച്ചേരാൻ പോകുന്നില്ല. നിങ്ങളിലേക്ക് കടന്നുവരുന്ന ഓരോ ഇന്നിനെയും നിങ്ങൾ നാളെയുടെ കുരുക്കിൽ കൊരുത്തിടുന്നു. നാളെയെ കാത്ത് വിശ്വസിച്ചിരിക്കുന്ന നിങ്ങളിലേക്ക് നിങ്ങൾ തേടിയലയുന്ന ഭാഗ്യം ഒരിക്കലും കടന്നു വരാൻ പോകുന്നില്ല. നിങ്ങളുടെ എല്ലാ ദിവസവും മികച്ചതാവണമെന്നൊ നല്ലതാവണമെന്നൊ ഇല്ല. എങ്കിലും എല്ലാ ദിനവും നിങ്ങളെ തേടി എന്തെങ്കിലുമൊക്കെ നല്ല കാര്യങ്ങൾ വന്നിട്ടുണ്ടാകും. നിങ്ങൾ ഓരോ ദിവസത്തിലും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്ന ചെറുതെങ്കിലും ആ നല്ല കാര്യങ്ങളെ കണ്ടെത്താൻ ശ്രമിക്കൂ. നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുന്നുണ്ടെങ്കിലും ശരി അതെല്ലാം നിങ്ങളിലേക്ക് കടന്നു വരുന്നത് നിങ്ങളുടെ നൻമയ്ക്ക് വേണ്ടി തന്നെയാണ്. നിങ്ങളെ കൂടുതൽ കരുത്തരാക്കാൻ വേണ്ടിയാണ്.
ഈ ജീവിതമെന്നത് വിജയിക്കാനും വിജയത്തിനു വേണ്ടി തയ്യാറാക്കപ്പെട്ടതാണ്. ജീവിതം അവസാനിച്ചു എന്ന് നിങ്ങൾക്ക് തോന്നുന്നത് നിങ്ങളുടെ മാത്രം തെറ്റു കൊണ്ടാണ്. ജീവിതത്തിൽ അവസാനിക്കാനായി ഒന്നുമില്ല. എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തു നിന്ന് പുതിയൊരു തുടക്കം കുറിക്കാൻ എല്ലാ അവസരങ്ങളും ഉണ്ടായിട്ടും അത് ചെയ്യാതെ പിന്തിരിഞ്ഞു നടക്കുന്നവർ പറയുന്ന വാക്കാണ് ജീവിതത്തിൽ എല്ലാം അവസാനിച്ചു എന്നത്. അതിൽ നിങ്ങൾ ഒരിക്കലും വിശ്വസിക്കരുത്. നിങ്ങൾ അസ്തമിച്ചിടത്ത് പുതിയൊരു ഉദയം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തോടെ നിങ്ങളുടെ യാത്ര പുനരാരംഭിക്കുക. നിങ്ങൾ നിങ്ങളുടെ ആത്മവിശ്വാസത്തെ കണ്ടെത്തുമ്പോൾ നിങ്ങളെ കണ്ടെത്തുന്നു എന്നാണർത്ഥം. മറ്റുള്ളവർ നിങ്ങൾ ഓരോ കാര്യങ്ങൾ പറയുമ്പോഴും കളിയാക്കി കൊണ്ടേയിരിക്കും. നിങ്ങൾ എന്തെങ്കിലും ചെയ്താലും, ഇല്ലെങ്കിലും ഇവർ നിങ്ങൾക്കെതിരെ സംസാരിച്ചു കൊണ്ടിരിക്കും. അതിനാൽ തന്നെ മറ്റുള്ളവരുടെ ഒരു കാര്യവും ഇല്ലാത്ത വാക്കുകൾ ശ്രദ്ധിക്കാൻ സമയം കണ്ടെത്തുന്ന പരിപാടി അവസാനിപ്പിക്കുക. നിങ്ങളുടെ കൈവശമുള്ള കഴിവുകളെ തിരിച്ചറിയാതെ നിങ്ങൾക്ക് ഒരിക്കലും ലഭിക്കാത്ത കഴിവുകൾക്ക് പുറകെ സഞ്ചരിക്കാൻ ശ്രമിച്ചാൽ കൈവശമുള്ള കഴിവുകൾ പോലും നിങ്ങളിൽ നിന്ന് നഷ്ടപ്പെടും. നിങ്ങൾ ജീവിതത്തിൽ പുതിയ ലക്ഷ്യങ്ങളും പാതകളും തേടി യാത്ര തിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിനു മുമ്പ് നിങ്ങളുടെ കൈവശമുള്ള കഴിവുകളെ ബഹുമാനിക്കാൻ ശീലിക്കുക.എങ്കിൽ മാത്രമേ നിങ്ങൾക്ക് ജീവിതത്തിൽ വിജയം നേടിയെടുക്കാൻ കഴിയൂ. സ്റ്റാറ്റസ് ജീവിതത്തിൻറെയോ, മൊബൈലിൻറെയോ ആയിക്കൊള്ളട്ടെ മറ്റുള്ളവർക്ക് നിങ്ങളെ അനുകരിക്കാൻ പ്രേരിപ്പിക്കും വിധത്തിൽ അത് വയ്ക്കാൻ ശ്രമിക്കുക. സമയം അത് വളരെ അമൂല്യമാണ്. അതിനെ ശരിയായ വിധത്തിൽ ഉപയോഗിക്കാൻ ശ്രമിക്കുക. ചില വ്യക്തികൾ ഉണ്ട് അവർ എപ്പോഴും സന്തോഷത്തിലായിരിക്കും. അതിന് കാരണം അവർ സന്തോഷത്തിന് ചെറിയ സ്ഥാനം മാത്രമേ തലച്ചോറിൽ നൽകിയിട്ടുള്ളൂ എന്നതു കൊണ്ടാണിത്. കാരണം അവർ ജീവിതത്തിൽ സംഘർഷങ്ങളെ ഭയക്കുന്നു. തോൽവികളെ ഭയക്കുന്നു. വെല്ലുവിളികളെ ഭയക്കുന്നു. അതുകൊണ്ടു തന്നെ പലപ്പോഴും ഈ കാര്യങ്ങളിൽ നിന്നെല്ലാം എത്രയോ ദൂരെയായിരിക്കും അവർ.എന്നാൽ അവർ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ജീവിതത്തിൽ ഉണ്ടാകുന്ന സംഘർഷങ്ങളാണ് ഒരു വ്യക്തിയെ വിജയത്തീരത്ത് എത്തിക്കുന്നത് എന്ന്. നിങ്ങൾക്ക് തോൽവിയെ ഭയമാണെങ്കിൽ വിജയിക്കാനുള്ള ആഗ്രഹത്തെ ഒരിക്കലും കൂടെ കൊണ്ടു നടക്കരുത്. മനുഷ്യൻറെ ജീവിതത്തിൽ സംഘർഷങ്ങളും, വെല്ലുവിളികളും അത്യാവശ്യ ഘടകങ്ങളാണ്. വിജയത്തിൻറെ മധുരം നുകരാൻ എങ്കിൽ മാത്രമേ നിങ്ങൾക്ക് കഴിയൂ. പലരും പറയുന്നത് കേട്ടിട്ടുണ്ട് എനിക്ക് പഠനത്തിൽ താൽപര്യം ഇല്ല, ഈ ജോലിയിൽ താല്പര്യമില്ല എന്നൊക്കെ.ഇതിൽ നിങ്ങൾക്ക് രണ്ടു കാര്യങ്ങൾ ചെയ്യാൻ കഴിയും. ഒന്ന് എന്തിലാണോ നിങ്ങൾക്ക് താല്പര്യം ഇല്ലാത്തത് അതിനെ പൂർണമായി ഉപേക്ഷിക്കുക. രണ്ട് താൽപര്യമില്ലാത്ത കാര്യത്തിൽ പൂർണ്ണ ഫോക്കസ്സോടെ പണിയെടുക്കുക. തീരുമാനം നിങ്ങളുടെതാണ്, ജീവിതം നിങ്ങളുടേതാണ്. എങ്കിലും തീരുമാനമെടുക്കുന്നതിനു മുമ്പ് ഓർമ്മിക്കുക. എന്തിലാണോ നിങ്ങൾക്ക് താല്പര്യം ഇല്ലാത്തത് അത് നിങ്ങളുടെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്.തീർച്ചയായും അത് നിങ്ങൾക്ക് പ്രധാനപ്പെട്ടതു തന്നെയായിരിക്കും. കാരണം ഒരു കാര്യവും ഇല്ലാത്ത ഒരു കാര്യത്തിൽ നിങ്ങൾ ഇത്ര ആലോചിക്കില്ല. അതുകൊണ്ടു തന്നെ അതിനെ നേടിയെടുക്കാനായി കഠിനപരിശ്രമം ചെയ്യുക, അല്ലെങ്കിൽ ഉപേക്ഷിക്കുക. ആ തീരുമാനം അതു എന്തുതന്നെയായാലും നിങ്ങളുടെ നാളെയെ മനോഹരമാക്കും.
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും
