ജീവിതത്തെക്കുറിച്ച്
ജീവിതം എപ്പോഴും ഒരു കടൽ പോലെയാണ്. അത് ഒരിക്കലും ഒരു പുഴ പോലെ ശാന്തമായി ഒഴുകില്ല. എന്നാൽ ജീവിതത്തിൽ നാം എല്ലാവരും ആഗ്രഹിക്കുന്നത് ഒരു പുഴയായി ഒഴുകാൻ ആണ്. ഇവിടെയാണ് നിങ്ങൾക്ക് പറ്റുന്ന ഏറ്റവും വലിയ തെറ്റ്. നിങ്ങൾ ഒന്നോർക്കുക പുഴ അവസാനം ചെന്നുചേരുന്നത് കടലിലാണ്. കടലിനു മുന്നിൽ പുഴയുടെ ശക്തി ഒന്നും അല്ലാതാകും. അതുകൊണ്ട് എപ്പോഴും നിങ്ങൾ കടലായ് മാറുവാൻ ശ്രമിക്കുക.കടലിൻറെ അശാന്തിയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുക. അത് നിങ്ങളെ ഈ ലോകത്തിലെ ഏറ്റവും വലിയ കരുത്തരാക്കി മാറ്റും. അതുകൊണ്ട് പുഴയായ് ജീവിച്ച് കടലിൽ ലയിക്കാതെ കടലായ് ജീവിക്കാൻ പഠിക്കുക.
മോശം കാലഘട്ടം നിങ്ങൾക്ക് വിജയമേകുന്നതെങ്ങനെ
1999 കാർഗിൽ യുദ്ധം നടക്കുമ്പോൾ ദേവേന്ദ്ര പാൽ സിംഗ് ഇന്ത്യക്ക് വേണ്ടി പൊരുതുകയായിരുന്നു. എന്നാൽ ആ യുദ്ധത്തിൽ സംഭവിച്ച ബോംബാക്രമണത്തിന് ഇരയായ അദ്ദേഹത്തിന് സാരമായ പരിക്കേറ്റു.അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി ഡോക്ടർമാർക്ക് അദ്ദേഹത്തിന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നു. ആ ബോംബാക്രമണത്തിൻറെ പല അവശിഷ്ടങ്ങളും ഇന്നും അദ്ദേഹത്തിൻറെ ശരീരത്തിൽ ഉണ്ട്. എല്ലാവരും അദ്ദേഹത്തോട് പറഞ്ഞത് താങ്കൾക്ക് ഇനി നടക്കാൻ പോലും കഴിയില്ല എന്നാണ്. എന്നാൽ അദ്ദേഹത്തിൻറെ മറുപടി ഇങ്ങനെയായിരുന്നു. "നിങ്ങൾ ഇവിടെ നടക്കുന്നതിനെക്കുറിച്ചാണോ പറയുന്നത് ഞാൻ ഇവിടെ ചിന്തിക്കുന്നത് ഓടുന്നതിനെ കുറിച്ചാണ്". അദ്ദേഹം അപ്പോൾ അങ്ങനെ പറഞ്ഞു എങ്കിലും അതിനായ് അദ്ദേഹത്തിന് 10 വർഷങ്ങൾ വേണ്ടിവന്നു.ഇന്ന് അദ്ദേഹം ഇന്ത്യയുടെ ഏറ്റവും വലിയ മികച്ച ബ്ലേഡ് റണ്ണേഴ്സിൽ ഒരാളാണ്.
നിങ്ങൾ നിങ്ങളുടെ മുന്നിൽ വരുന്ന ചെറിയ ഒരു പ്രതിസന്ധിയിൽ പോലും തളർന്നു കുത്തിയിരിക്കുന്നവരാണ്. അത്തരം അവസ്ഥയിലാണ് ഇത്തരക്കാരുടെ കഥകൾ നിങ്ങൾക്ക് ഊർജ്ജമാവേണ്ടത്. ജീവിതം നിങ്ങൾക്ക് മുമ്പിൽ വെച്ച് നീട്ടുന്ന പ്രതിസന്ധികളിൽ തളരാൻ അല്ല;അതിനെ നേരിടാൻ ആണ് നിങ്ങൾ ശ്രമിക്കേണ്ടത്. എങ്കിൽ മാത്രമേ നിങ്ങൾക്ക് നേട്ടങ്ങൾ നേടിയെടുക്കാൻ കഴിയുകയുള്ളൂ. ജീവിതത്തിൽ നിങ്ങളെ തേടിയെത്തുന്ന ഏതൊരു പ്രതിസന്ധിയെയും സുന്ദരമായി വീക്ഷിക്കുക. കാരണം ആ പ്രതിസന്ധികളിൽ നിങ്ങളെ മഹാൻ ആക്കി മാറ്റുന്ന ഒട്ടനവധി അവസരങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.അതിനെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയണം എങ്കിൽ ഓരോ പ്രതിസന്ധിയും ഇത്തരത്തിൽ വീക്ഷിക്കുക തന്നെ വേണം. നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ, അല്ലെങ്കിൽ നിങ്ങൾ സ്വപ്നം കണ്ടത് പോലെ ഒരിക്കലും നിങ്ങളുടെ ജീവിതം മുന്നോട്ട് പോകുകയില്ല. നിങ്ങൾ ജീവിതത്തിൽ പലപ്പോഴും പ്രതിസന്ധികളുടെ ഇരയാണ്. അല്ലാതെ അവസരങ്ങളുടെയല്ല. അതുകൊണ്ടാണ് നിങ്ങൾ സാധാരണക്കാരിൽ സാധാരണക്കാർ ആയി കഴിയുന്നത്.
സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തുവാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ. അതിന് നിങ്ങൾ തയ്യാറാക്കുക തന്നെ വേണം. നിങ്ങളുടെ കഴിവുകൾ എല്ലാം നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കാനായി ഉപയോഗപ്പെടുത്തണം. നിങ്ങൾ അവിടെ വിജയിക്കുമോ ഇല്ലയോ എന്നത് പിന്നീടുള്ള കാര്യമാണ്. പക്ഷേ നിങ്ങൾ അത് നേടിയെടുക്കാനായി പരിശ്രമം നടത്തുന്നില്ല എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ പരാജയപ്പെടും. നിങ്ങൾ ഒരിക്കലും നിങ്ങളുടെ കഴിവുകളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ നിൽക്കരുത്. കാരണം എല്ലാവർക്കും വ്യത്യസ്തമായ കഴിവുകൾ ആണ് ഉള്ളത്. ഇനി നിങ്ങൾ താരതമ്യം ചെയ്യുന്ന വ്യക്തിക്കും നിങ്ങൾക്കും ഒരേ കഴിവുകൾ ആണെങ്കിലും നിങ്ങൾ അത് ഉപയോഗപ്പെടുത്തുന്ന രീതിയിൽ വ്യത്യസ്തത ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് നിലനിൽക്കാൻ കഴിയൂ.നമുക്ക് ചുറ്റും നോക്കിയാൽ തന്നെ അറിയാം ഒരേ ഉല്പന്നങ്ങൾ തന്നെ നമുക്കു പല കമ്പനികളുടെ ലഭ്യമായിട്ടുണ്ട്.മൊബൈൽ ഫോൺ, ടി.വി.,സോപ്പ് തുടങ്ങി നിങ്ങൾ ഇന്ന് ഉപയോഗിക്കുന്ന എല്ലാ ഉല്പന്നങ്ങളും തന്നെ മറ്റു കമ്പനികളുടെയും ലഭ്യമാണ്. എന്നാൽ ഈ കമ്പനികളുടെ ഉൽപ്പന്നങ്ങൾക്കെല്ലാം വ്യത്യസ്തതകൾ ഉണ്ടായിരിക്കുകയും ചെയ്യും. ഉദാഹരണത്തിന് നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണിൻറെ കാര്യം തന്നെ എടുത്തു നോക്കൂ. ചിലപ്പോൾ അതിൻറെ വിലയിൽ, ഡിസൈനിൽ, ക്യാമറയിൽ അങ്ങനെ ഏതെങ്കിലും മേഖലയിൽ അത് വ്യത്യസ്തത പുലർത്തിയിരിക്കും.ഇനി നിങ്ങൾ ദിവസവും നിങ്ങളുടെ കയ്യിൽ എത്തുന്ന ന്യൂസ് പേപ്പർ അല്ലെങ്കിൽ ന്യൂസ് ചാനലുകൾ ശ്രദ്ധിച്ചുനോക്കൂ. എല്ലാവരും പറയാൻ ഉദ്ദേശിക്കുന്ന വിഷയം ഒന്നായിരിക്കും. എങ്കിലും അതിന്റെ അവതരണത്തിൽ വ്യത്യസ്തത പുലർത്തിയിരിക്കും. അതുകൊണ്ടു തന്നെയാണ് അവർക്ക് നിലനിൽക്കാനും കഴിയുന്നത്. അങ്ങനെ തന്നെയാണ് നിങ്ങളുടെ കാര്യവും. നിങ്ങൾ മറ്റുള്ളവരുമായ് നിങ്ങളെ താരതമ്യം ചെയ്യാൻ ശ്രമിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ കഴിവുകൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയാതെ പോവുകയാണ് ചെയ്യുന്നത്. മലയാളികൾക്ക് സംഭവിക്കുന്ന ഏറ്റവും വലിയ തെറ്റ് ഇതു തന്നെയാണ്. മറ്റുള്ളവർ ചെയ്യുന്നതു കണ്ട് അതിനു പുറകെ ഉള്ള ഓട്ടത്തിലാണ് മലയാളികൾ. അങ്ങനെ ചെയ്യുന്നതിനു മുമ്പ് നിങ്ങൾക്ക് ആദ്യം അതിനുള്ള കഴിവുണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്. അതില്ല എങ്കിൽ തീർച്ചയായും നിങ്ങൾ പരാജയപ്പെടും. നിലവിലുള്ള കാര്യങ്ങൾക്ക് പുറകെ സഞ്ചരിച്ച് വെറുതെ സമയം കളയുന്നതിനു പകരം അതിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കൂ. അത് നിങ്ങൾക്ക് വിജയിക്കാനുള്ള വാതായനങ്ങൾ തുറന്നു തരും.
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
