"പരാജയം എന്നത് ഞാൻ അംഗീകരിക്കുന്നു എല്ലാവരും പലപ്പോഴായ് പരാജയപ്പെടാറുണ്ട്. എന്നാൽ വീണ്ടും പരിശ്രമിക്കാതെ ഇരിക്കുന്നതിനെ ഒരിക്കലും ഞാൻ അംഗീകരിക്കില്ല" ബാസ്കറ്റ്ബോളിൻറെ ദൈവം മൈക്കൽ ജോർഡൻറെ വാക്കുകളാണിത്. ഇന്ന് ഞാൻ ഇവിടെ വിജയിച്ചവരുടെ കുറച്ച് പരാജയ കഥകൾ ആണ് പറയാൻ പോകുന്നത്.
ബീറ്റൽസ്-ഡെക്കാ റെക്കോഡിങ് സ്റ്റുഡിയോസ് ഇവരെ പുറത്താക്കി. അതിനുള്ള കാരണമായി അവർ പറഞ്ഞത് ഇവരുടെ ശബ്ദം ഒരിക്കലും സംഗീതത്തിന് യോജിച്ചതല്ലെന്നും ഈ മേഖലയിൽ നിങ്ങൾക്ക് ഒരു ഭാവിയും ഇല്ല എന്നുമാണ്. ഇത്രയും കേട്ട് നിരാശയോടെ മടങ്ങിയാൽ ഇവർ എങ്ങനെ ഇതിഹാസം ആകും. ചരിത്രത്തിലെ ഏറ്റവും മികച്ച സംഗീത ബ്രാൻഡുകളിൽ ഇവരുടെ പേര് ഏറ്റവും മുകളിൽ തന്നെയാണ് ഇന്ന്.ലയണൽ മെസ്സി -ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി എന്ന രോഗം മൂലം സ്വന്തം ടീമിൽ നിന്നും പതിനൊന്നാം വയസ്സിൽ പുറത്താക്കപ്പെട്ട വ്യക്തി. കളിക്കാൻ അവസരം ലഭിച്ചപ്പോൾ സഹകളിക്കാർ പോലും മെസ്സിക്ക് ബോൾ പാസ് ചെയ്തു കൊടുത്തിട്ടുണ്ടായിരുന്നില്ല. പക്ഷേ ഇന്ന് ആർക്കാണ് മെസിയെ അറിയാത്തത്. മെസ്സി എന്ന വ്യക്തിയുടെ പേരിൽ മാത്രം ഫുട്ബോൾ എന്ന കളിയെ അറിയുന്ന, ഇഷ്ടപ്പെടുന്ന എത്രയോ പേർ ലോകത്തുണ്ട്.
ഓ പ്രാ വിൻ ഫ്രെ -ന്യൂസ് റീഡർ എന്ന ജോലിയിൽ നിന്നും ചാനൽ പുറത്താക്കി. അവർ ടെലിവിഷൻ രംഗത്തിന് അനുയോജ്യമല്ലെന്ന് ആയിരുന്നു കാരണം പറഞ്ഞത്. എന്നാൽ ഇന്ന് അവർ എത്രയോ അവാർഡ് ഷോ കളുടെ അവതാരകയാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ പോപ്പുലറായ പരിപാടികളിൽ ഒന്ന് അവതരിപ്പിച്ചതിൻറെ ക്രെഡിറ്റ് ഇവർക്ക് സ്വന്തം. ആ പരിപാടിയുടെ പേരു തന്നെ ദ ഓപ്ര വിൻഫ്ര ഷോ എന്നായിരുന്നു. ഒരിക്കൽ ടെലിവിഷൻ രംഗത്തിന് പറ്റിയതല്ല ഇവർ എന്നു പറഞ്ഞു പുറത്താക്കിയവർ പോലും ഇന്ന് ഇവരുടെ കഴിവുകളെ ആദരിക്കുന്നു.
സ്റ്റീവ് ജോബ്സ്- മുപ്പതാം വയസ്സിൽ താൻ നിർമ്മിച്ച കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ അദ്ദേഹത്തിൻറെ ജീവിതം ആകെ ഇരുട്ടിലായി. എന്നാൽ ഇന്ന് ആപ്പിൾ എന്ന പേര് കേട്ടാൽ ആദ്യം മനസ്സിലേക്ക് എത്തുക സ്റ്റീവ് ജോബ്സിൻറെ മുഖമായിരിക്കും.
ആൽബർട്ട് ഐസ്റ്റീൻ- നാലു വയസ്സു വരെ ഒന്നും സംസാരിക്കാത്ത വ്യക്തി, അദ്ദേഹത്തിൻറെ ടീച്ചേഴ്സ് പോലും അദ്ദേഹം ജീവിതത്തിൽ ഒന്നും ആകില്ല എന്ന് പറഞ്ഞവരാണ്. എന്നാൽ അദ്ദേഹത്തിന്റെ ശാസ്ത്ര തത്വങ്ങൾ ഇന്നും ലോകത്തിനു മുന്നിൽ ഒരു അത്ഭുതമായി നിലകൊള്ളുന്നു.
വാൾട്ട് ഡിസ്നി- ഇദ്ദേഹത്തെ ന്യൂസ് എഡിറ്ററുടെ ജോലിയിൽ നിന്ന് ക്രിയേറ്റിവിറ്റി ഇല്ല എന്ന കാരണത്താൽ പുറത്താക്കി. രണ്ടുതവണ ബിസിനസിൽ പരാജയപ്പെട്ടു.പരാജയങ്ങളുടെ യാത്രയ്ക്കിടയിൽ മനസ്സിൽ വിരിഞ്ഞ ആശയത്തെ മിക്കി മൗസ് എന്ന കാർട്ടൂൺ കഥാപാത്രമാക്കി അദ്ദേഹം മാറ്റി. ഇന്ന് ലോകത്തിൻറെ വിനോദമേഖലയുടെ 80 ശതമാനവും ഡിസ്നി നെറ്റ്‌വർക്കിംഗ് ൻറെ കൈകളിലാണ്. ഒരിക്കൽ ക്രിയേറ്റിവിറ്റി ഇല്ല എന്ന കാരണത്താൽ പുറത്താക്കപ്പെട്ട അദ്ദേഹത്തിൻറെ കൈവശം ഇന്ന് 22 അക്കാദമി അവാർഡുകളും 7 എമി അവാർഡുകളുമുണ്ട്.
എംമിനം- പാതിവഴിയിൽ സ്കൂൾ പഠനം ഉപേക്ഷിച്ചു. മദ്യത്തിനും മയക്കുമരുന്നിൻറെയും അമിതമായ ഉപയോഗം ആദ്ദേഹത്തെ ആത്മഹത്യയുടെ വക്കിൽ വരെ എത്തിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട് പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ചു. ഇന്ന് എംമിനത്തെ അറിയാത്ത സംഗീതപ്രേമികൾ ലോകത്ത് ഉണ്ടാവുക പോലുമില്ല. 15 തവണ ഗ്രാമി അവാർഡ് ജേതാവ് ആയിട്ടുള്ള അദ്ദേഹത്തിൻറെതായ് ലോകത്താകമാനം 220 മില്യൺ സംഗീത ആൽബം പുറത്ത് ഇറങ്ങിയിട്ടുണ്ട്.
തോമസ് ആൽവ എഡിസൺ- ഒരിക്കൽ ടീച്ചർ അദ്ദേഹത്തോട് പറഞ്ഞു നീ ജീവിതത്തിൽ ഒന്നും ആകില്ല കാരണം നീ ഒരു മണ്ടൻ ആണെന്ന്. എന്നാൽ ആ മണ്ടൻ വിദ്യാർത്ഥി ലോകത്തിന് പ്രകാശമേകി.
എബ്രഹാം ലിങ്കൺ -സ്വന്തമായി ബിസിനസ് ആരംഭിച്ച പരാജയപ്പെട്ട ഒരാൾ, എട്ടുതവണ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരാൾ. എന്നാൽ പിന്നീട് അദ്ദേഹം അമേരിക്കയുടെ പതിനാറാമത് പ്രസിഡൻറ് ആയി മാറി. അമേരിക്കയുടെ ഏറ്റവും മികച്ച പ്രസിഡണ്ടുമാരുടെ പേരുകളിൽ എബ്രഹാംലിങ്കൻ പേരും സ്വർണ്ണ ലിപികളാൽ തിളങ്ങുന്നുണ്ട്.
ജെകെ റൗളിംഗ് -സർക്കാരിൻറെ സാമൂഹിക സുരക്ഷാ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ജീവിക്കേണ്ടിവന്ന ഒരാൾ, ആ സമയം അവർ ഒരു നോവൽ രചിച്ചു. എന്നാൽ 12 പബ്ലിസിറ്റി ഹൗസുകൾ ആണ് ആ നോവൽ നിരസിച്ചത്. എന്നാൽ ഇന്ന് ഹാരിപോട്ടർ എന്ന നോവലും ജെ കെ റൗളിംഗ് ലോകത്ത് ഏത് ഒരാൾക്കും ചിരപരിചിതമാണ്. 400 മില്യൺ കോപ്പികളാണ് ലോകത്താകമാനം വിറ്റഴിഞ്ഞത്.
നിങ്ങൾ ജീവിതത്തിൽ പരാജയപ്പെട്ടിട്ടില്ല എന്നുണ്ടെങ്കിൽ നിങ്ങൾ ജീവിതത്തിൽ ഒന്നും ചെയ്തിട്ടില്ല എന്നർത്ഥം. വിജയിച്ച എല്ലാവരുടെയും വിജയകഥകൾ മാത്രമേ നിങ്ങൾക്ക് അറിയൂ. പക്ഷേ അവിടെ എത്തുന്നതിനു മുമ്പ് അവർ എത്രയോ തവണ പരാജയപ്പെട്ടിട്ടുണ്ട് എന്ന് നിങ്ങൾക്കറിയില്ല. നിങ്ങളിപ്പോൾ പരാജയങ്ങളിലൂടെ ആണ് കടന്നു പോകുന്നത് എങ്കിൽ ഒന്ന് ഓർമ്മിക്കുക; വിജയം നിങ്ങൾക്ക് അരികിൽ എത്താൻ ഉള്ള യാത്രയിലാണ്..
അനുബന്ധ ലേഖനങ്ങൾ
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
