നിങ്ങളുടെ മനോഭാവം എന്തുതന്നെയായിരുന്നാലും ഈ കഥ വായിച്ചതിനുശേഷം നിങ്ങളുടെ മനോഭാവം മാറുമെന്ന് ഉറപ്പാണ്. മനോഭാവം രണ്ടുതരത്തിലുണ്ട് .ഒന്ന് വിജയികളുടെ മനോഭാവവും മറ്റൊന്ന് പരാജിതരുടെ മനോഭാവവും.ഒരിക്കൽ സ്റ്റീവ് ജോബ്സ് തന്റെ ഐഫോൺ ഡിസൈൻ ചെയ്യുന്നതിനിടയിൽ അദ്ദേഹത്തിൻറെ ടീം ഒരു ഫോൺ നിർമ്മിച്ചു. അതു കുറച്ചു വലുതായിരുന്നു. ഇത് കണ്ടു സ്റ്റീവ് ജോബ്സ് തന്റെ ടീമിനോട് അതിൻറെ കനം കുറയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ടീമംഗങ്ങളുടെ അഭിപ്രായത്തിൽ അത് അപ്രാപ്യമായിരുന്നു. ഇത് കേട്ട് സ്റ്റീവ് ജോബ്സ് തനിക്ക് അരികിലിരുന്ന് ഫിഷ്ടാങ്കിലേക്ക് ആ ഫോണിനെ ഇട്ടു. തുടർന്ന് അതിൽ നിന്ന് കുറച്ച് കുമിളകൾ മുകളിലേക്ക് ഉയർന്നു വന്നു. ഇത് കണ്ട സ്റ്റീവ് ജോബ്സ് തന്റെ ടീം അംഗങ്ങളോട് പറഞ്ഞു. ഇതിനുള്ളിൽ വായുവിനുള്ള സ്ഥലം ഉണ്ടെങ്കിൽ തീർച്ചയായും ഇതിന്റെ കനം ഇനിയും കുറയ്ക്കാം. ഇതാണ് വിജയികളുടെ മനോഭാവം.ഇത് നിങ്ങൾക്ക് ജന്മനാ ലഭിക്കുന്ന ഒന്നല്ല. നമ്മൾ സ്വയം ഉണ്ടാക്കി എടുക്കേണ്ട ഒന്നാണ്.ആ മനോഭാവം ഈ ലോകത്തെ വ്യത്യസ്തമായി നോക്കിക്കാണാൻ നമ്മളെ പ്രാപ്തമാക്കും. അതുകൊണ്ടുതന്നെ മറ്റുള്ളവർ പ്രശ്നങ്ങൾ കാണുമ്പോൾ ഇവർ അതിൽ അവസരങ്ങൾ കണ്ടെത്തും. സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ള ഒരാളുടെ സ്വപ്നമായിരുന്നു ഒരു നടൻ ആവുക എന്നത്. എന്നാൽ ശരിയായി സംസാരിക്കാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന് എവിടെയും അവസരം ലഭിച്ചില്ല. ഒടുവിൽ അദ്ദേഹം സ്വയം ഒരു ഷോ ഉണ്ടാക്കി. അതിൽ അദ്ദേഹം ഒരു വാക്കുപോലും പറയാതെ പ്രവർത്തികൾ കൊണ്ട് ജനങ്ങളെ ചിരിപ്പിച്ചു. ഒരുപാട് പേർ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ചെയ്തു.അദ്ദേഹത്തിൻറെ പേരാണ് മിസ്റ്റർ ബീൻ. അദ്ദേഹത്തിന് സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് തോൽക്കാൻ തയ്യാറായിരുന്നെങ്കിൽ അദ്ദേഹത്തെ ഈ ലോകം ഒരിക്കലും അഭിനന്ദിക്കുമായിരുന്നില്ല. പ്രശ്നങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ട്. നിങ്ങൾ ജീവനോടെ ഇരിക്കുന്നിടത്തോളം കാലം പ്രശ്നങ്ങൾ നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും. എന്നാൽ ആ പ്രശ്നങ്ങളെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു എന്നതിലാണ് കാര്യം. അതുകൊണ്ടുതന്നെ സാഹചര്യം എത്ര മോശമാണെങ്കിലും അതിൽ അവസരങ്ങളെ കണ്ടെത്താൻ ശ്രമിക്കുക. കാരണം നമ്മുടെ അനുഭവം നോക്കിയാൽ ഒരു കാര്യം വ്യക്തമാകും. പ്രശ്നങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് വരാറില്ല. അതിൻറെ കൂടെ നിരവധി അവസരങ്ങളും ഉണ്ടായിരിക്കും. പക്ഷേ നമ്മൾ പ്രശ്നങ്ങളെ മാത്രം കാണുന്നതുകൊണ്ട് അതിലുള്ള അവസരങ്ങളെ കാണാതെ പോകുന്നു. ഒരു കാര്യം ഓർക്കുക പ്രശ്നങ്ങൾ മറികടന്ന് എന്തെങ്കിലും ചെയ്യുന്നവരെ മാത്രമേ ഈ ലോകം ഓർത്തു വയ്ക്കൂ, മറ്റുള്ളവർ പ്രശ്നങ്ങളുടെ മുന്നിൽ ഇല്ലാതാകും. നമ്മൾ ഒരുവട്ടം പരാജയപ്പെട്ടാൽ തന്നെ പിന്മാറാൻ ശ്രമിക്കും. എന്നാൽ ജാക് മാ 30ലേറെ തവണയാണ് ജോലിക്കായുള്ള ശ്രമത്തിൽ പരാജയപ്പെട്ടത്. ഒരു സാധാരണ വെയിറ്ററുടെ ജോലിക്ക് പോലും ഇദ്ദേഹത്തെ ആരും പരിഗണിച്ചില്ല. പക്ഷേ അദ്ദേഹം തോൽക്കാൻ തയ്യാറല്ലായിരുന്നു. പരാജയങ്ങളിൽ നിന്ന് അദ്ദേഹം പഠിക്കാൻ തയ്യാറായിരുന്നു . ഒരു വെയിറ്ററുടെ ജോലി പോലും ലഭിക്കാത്ത ജാക് മാ ഇന്ന് ലോകത്തിലെ നമ്പർ വൺ കമ്പനികളിൽ ഒന്നായ അലിബാബയുടെ ഫൗണ്ടറും ലോക കോടീശ്വരന്മാരിൽ ഒരാളുമാണ്. ഇതാണ് മനോഭാവത്തിന്റെ ശക്തിയും.
ഒരു കാര്യം എപ്പോഴും ഓർക്കുക. തോൽവികൾ എപ്പോഴും എന്തെങ്കിലും ചെയ്യുന്നവരെ മാത്രമേ തേടിയെത്തൂ.പക്ഷേ നിങ്ങളെ വിമർശിക്കുന്നത് ഒന്നും ചെയ്യാതെ ഇരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ വിമർശനങ്ങൾക്ക് ഒരു തരത്തിലുള്ള ശ്രദ്ധയും കൊടുക്കാതിരിക്കുക. എത്ര വലിയ പ്രശ്നത്തിനും നിങ്ങളെ ഒന്നും ചെയ്യാൻ കഴിയുകയില്ല. ഒപ്പം പരാജയങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കുക. കാരണം ഇന്ന് ഉന്നതിയിലെത്തിയ എല്ലാവരും ഒരുനാൾ പരാജയപ്പെട്ടവരാണ്. മൈക്രോസോഫ്റ്റ് കമ്പനിയുടെ ഫൗണ്ടർ ആയ ബിൽ ഗേറ്റ്സ് പോലും എത്രയോതവണ പരാജയപ്പെട്ടിട്ടുണ്ട്. ഒന്ന് ഓർത്തു നോക്കൂ. ആദ്യ ശ്രമത്തിൽ തന്നെ ഇവർ കീഴടങ്ങിയിരുന്നു എങ്കിൽ ഇവരെ ആരും അറിയുക കൂടി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ പറയട്ടെ ഒരിക്കലും പരാജയത്തെ ഭയക്കരുത്. അതിൽ നിന്ന് പഠിക്കാൻ ശ്രമിക്കുക. പരാജയപ്പെടുന്നത് ഒരു മോശം കാര്യമൊന്നുമല്ല. എപ്പോഴും ഓർക്കുക, നിങ്ങൾ പരാജയത്തിൽ നിന്ന് വിജയത്തിലേതിനേക്കാൾ കൂടുതൽ കാര്യങ്ങൾ പഠിക്കും. അതുകൊണ്ടുതന്നെ ജനക്കൂട്ടത്തിൻ ഒപ്പം സഞ്ചരിക്കാൻ ശ്രമിക്കാതെ അതിൽ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കാൻ പഠിക്കുക. പരാജയത്തെ ഭയപ്പെടാതെ മുന്നോട്ടു പോകുവാൻ ശീലിക്കുക. അത് നിങ്ങൾക്ക് വിജയം കൊണ്ടുവന്ന് തരും.💚💚💚
![]() |
| The Power of Attitude |
