Ticker

7/recent/ticker-posts

ഭയത്തെ എങ്ങനെ ഇല്ലാതാക്കാം

 

ഭയം,ഭയത്തെ എങ്ങനെ ഇല്ലാതാക്കാം
ഭയത്തെ എങ്ങനെ ഇല്ലാതാക്കാം 


ആദ്യം നമുക്ക് ഭയം എന്നത് എന്താണ് എന്ന് നോക്കാം. അതിനുശേഷം ഭയത്തെ നമുക്ക് എങ്ങനെ ഇല്ലാതാക്കാം എന്നും. നമ്മളിൽ പലരും ഇന്നു ജീവിക്കുന്നത് നമ്മൾ തന്നെ നിർമ്മിച്ചിരിക്കുന്ന ഒരു കംഫർട്ട് സോൺ നുള്ളിലാണ്. ഇനി കംഫർട്ട് സോൺ എന്താണ് എന്ന് പറഞ്ഞു തരാം. നിങ്ങൾ നിൽക്കുന്നതിനു ചുറ്റും 500 മീറ്ററിൽ ഒരു വൃത്തം വരച്ചാൽ അതിനുള്ളിലുള്ള  കാര്യങ്ങളെല്ലാം നിങ്ങളുടെ കംഫർട്ട് സോണിൽ ഉൾപ്പെടും.അതായത്   നിങ്ങളുടെ കൂട്ടുകാരോടൊപ്പം സിനിമകൾക്ക് പോവുക,നിങ്ങളുടെ സഹപ്രവർത്തകരോട് സംസാരിക്കുക,ഗേൾ ഫ്രണ്ടിനു ഗിഫ്റ്റ് നൽകുക, ആഘോഷങ്ങൾ അടിച്ചുപൊളിക്കുക തുടങ്ങിയവയൊക്കെ. ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ ഒരിക്കൽപോലും നിങ്ങൾക്ക് ആർക്കും ഭയം ഉണ്ടായിട്ടുണ്ടാകില്ല. കാരണം ഇതെല്ലാം നിങ്ങൾക്ക് ഇഷ്ടം ഉള്ളതാണ്,നിങ്ങൾ ദിവസവും ചെയ്യുന്നതാണ്. ഇത്തരത്തിൽ നിങ്ങൾ നിരന്തരം ചെയ്യുന്ന കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാൽ നിങ്ങളുടെ കംഫർട്ട് സോൺ ആയി അതിനെ  കണക്കാക്കാം. 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

ഇനി നിങ്ങളോട് ആരെങ്കിലും പെട്ടെന്ന് സ്റ്റേജിൽ കയറി രണ്ടു വാക്ക് സംസാരിക്കാൻ പറഞ്ഞാൽ, അല്ലെങ്കിൽ ഓഫീസിൽ എല്ലാവരുടെയും മുമ്പിൽ  പ്രസൻറ്റേഷൻ അവതരിപ്പിക്കാൻ പറഞ്ഞാൽ നിങ്ങൾ തീർച്ചയായും ഭയപ്പെടും. കാരണം അത് നിങ്ങളുടെ കംഫർട്ട് സോണിനു പുറത്തുള്ള കാര്യങ്ങളാണ്. ഇത്തരം ഭയങ്ങളെ ഒഴിവാക്കാനുള്ള ഏകമാർഗ്ഗം നിങ്ങളുടെ കൺഫേർട്ട് സോണിനെ  വലുതാക്കുക എന്നതുമാത്രമാണ്. നിങ്ങൾക്ക് ചുറ്റുമുള്ള വൃത്തത്തിലേക്ക് കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ  നിങ്ങൾക്ക് അത്തരം കാര്യങ്ങൾ ചെയ്യാനുള്ള ഭയം താനേ ഇല്ലാതാവും.  

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

ഇനി കംഫർട്ട് സോൺ എങ്ങനെ വലുതാക്കാം എന്ന് പറഞ്ഞു തരാം. അതിനുള്ള ഏക മാർഗ്ഗം നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാവുക എന്നതാണ്. നിങ്ങളിൽ എത്ര പേർക്ക്  നീന്തൽ അറിയാം? ഒരുപക്ഷേ എല്ലാവർക്കുമറിയാമയിരിക്കും. ഇനി നിങ്ങൾ കുറച്ചു വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു നോക്കൂ. നിങ്ങൾ നീന്താൻ പഠിക്കുന്നതിനു മുമ്പ് വെള്ളത്തെ പേടി ഉണ്ടായിരുന്നില്ലേ?
എല്ലാവരുടെയും ഉത്തരം ഇവിടെ ഉണ്ട് എന്ന് തന്നെയായിരിക്കും. ഇനി നിങ്ങൾ നീന്തൽ പഠിക്കാനായി  വെള്ളത്തിലേക്ക് ഇറങ്ങിയാൽ നിങ്ങളുടെ ഭയം 100 ശതമാനത്തിൽ നിന്ന് 50 ശതമാനമായി കുറഞ്ഞിട്ടുണ്ടാകും. നിങ്ങൾ നീന്താൻ പഠിക്കുന്നതോടെ  നിങ്ങളുടെ ഭയവും പൂർണമായും ഇല്ലാതാകും. അതായത് നിങ്ങൾ വെള്ളത്തിൽ ഉള്ള സമയം ഇഷ്ടപ്പെട്ടു വരുന്നതോടെ നിങ്ങളുടെ കംഫർട്ട് സോൺ വലുതാകുന്നു. അങ്ങനെ നിങ്ങളുടെ വെള്ളത്തോടുള്ള  ഭയവും ഇല്ലാതാകുന്നു. ഭയത്തിന്റെ  ജോലിയാണ് നമ്മളെ ഭയപ്പെടുത്തുക എന്നത് എന്നാൽ നമ്മുടെ ജോലി ഭയത്തെ ഭയപ്പെടുത്തുക എന്നതായിരിക്കണം. അതുകൊണ്ടുതന്നെ നിങ്ങൾക്ക് എന്ത് കാര്യം ചെയ്യാനാണ് ഭയം ഉള്ളത് ആ കാര്യം ചെയ്യൂ.ആദ്യം  നിങ്ങൾക്ക് പേടി ഉണ്ടാവുക തന്നെ ചെയ്യും. പക്ഷേ നിങ്ങൾ അതിൽ കൺഫേർട്ട് ആകും തോറും നിങ്ങളുടെ ഭയവും ഇല്ലാതായി കൊള്ളും. 

പരാജയത്തെ എങ്ങനെ മറികടക്കാം 

ഇനി കുറച്ചു വ്യത്യസ്തമായ രീതിയിൽ ഞാൻ നിങ്ങൾക്ക് ഇത്  പറഞ്ഞു തരാം. യഥാർത്ഥത്തിൽ ഭയമെന്ന ഒന്ന് ഈ ലോകത്ത് ഇല്ല തന്നെ. ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും; ഇതുവരെ ഭയത്തെ ഇല്ലാതാക്കാനുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. ഇപ്പോൾ ഭയം എന്നത് ഇല്ല എന്ന് പറയുന്നു. ഇതെന്താ ഇങ്ങനെ എന്ന്? തീർത്തും ശരിയാണ്. കാരണം ഭയം എന്ന ഒന്നില്ല. അത്  തീർച്ചയായും നിങ്ങളുടെ വെറും ഭാവന മാത്രമാണ്. ഈ ഭാവന നമ്മുടെ കഴിഞ്ഞകാല അനുഭവങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നുമാത്രം. അതായത് നമ്മുടെ സബ് കോൺഷ്യസ് മൈൻഡിൽ  ശേഖരിച്ചു വയ്ക്കപ്പെട്ടത്. നിങ്ങൾക്ക് ഏതെങ്കിലും പ്രേത സിനിമ കണ്ടതിനുശേഷം വീട്ടിൽ ഒറ്റയ്ക്ക് കിടന്നുറങ്ങുമ്പോൾ പേടി തോന്നാറില്ലേ? എന്നാൽ ആ സിനിമ കാണുന്നതിനു മുൻപുള്ള ദിവസം രാത്രി ഉറങ്ങുമ്പോൾ നിങ്ങൾക്ക് ഒരു പേടിയും തോന്നിയിട്ടുണ്ടാവില്ല. കാരണം ആ സമയം നമ്മുടെ  സബ് കോൺഷ്യസ് മൈൻഡിൽ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ നിങ്ങൾ ആ സിനിമ കണ്ടതിനുശേഷം ആ പ്രേതം നിങ്ങളുടെ സബ് കോൺഷ്യസ് മൈൻഡിൽ വാസമുറപ്പിച്ചു. അതിലൂടെ നിങ്ങൾക്ക് ഭയവും ഉണ്ടായി.

നമ്മൾ വലുതാകുന്തോറും നമ്മുടെ വീട്ടുകാർ ഒരുപാട് നമ്മളെ പേടിപ്പെടുത്താറുണ്ട്. അത് ചെയ്യരുത്, ഇതു ചെയ്യരുത് അത് ചെയ്താൽ ഇങ്ങനെ ആകും അങ്ങനെ ആകും എന്നൊക്കെ പറഞ്ഞു. ഈ ഭയം പതുക്കെപ്പതുക്കെ നമ്മുടെ സബ് കോൺഷ്യസ് മൈൻഡിൽ ശേഖരിച്ചു വയ്ക്കപ്പെട്ടുന്നു. അതിനാൽ നമ്മൾ വലുതാകുന്തോറും നമ്മുടെ ഭയവും വലുതായി കൊണ്ടിരിക്കുന്നു. കാരണം നമ്മുടെ ചെറുപ്പത്തിൽ വീട്ടുകാർ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് പരീക്ഷിച്ചു നോക്കാനുള്ള വിവരം ആ പ്രായത്തിൽ നമ്മളിൽ ആർക്കും ഉണ്ടാകില്ല. അതിൻറെ പരിണതഫലം എന്തെന്നാൽ നമ്മുടെ മനസ്സ്  അതെല്ലാം ശരിയാണെന്ന് തെറ്റിദ്ധരിക്കുന്നു. അതിലൂടെ ജീവിതകാലം മുഴുവൻ അവ നമ്മളെ ഭയപ്പെടുത്തുകയും ചെയ്യുന്നു. അല്ലെങ്കിൽ ഒന്നു നോക്കൂ ഒരു ചെറിയ കുട്ടിയുടെ കൈയിൽ നിങ്ങൾ പാമ്പിനെ വെച്ചു കൊടുത്താലും ആ കുട്ടി ഒരിക്കലും ഭയപെടില്ല. കാരണം ആ കുട്ടിക്ക് അറിയുക പോലുമില്ല പാമ്പ് എന്നത് എന്താണ് എന്ന്. കാരണം ആ കുട്ടിയുടെ മനസ്സിൽ അത്തരത്തിൽ ഒരു വിവരവുമില്ല പാമ്പ് അപകടകാരിയാണ് എന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ മനസ്സിനെ വെല്ലുവിളിക്കാൻ പഠിക്കൂ. ഏതു കാര്യമാണോ  നിങ്ങളെ ഭയപ്പെടുത്തുന്നത് അത് ചെയ്യാൻ ശ്രമിക്കൂ! അങ്ങനെ നിങ്ങളുടെ ഭയത്തെ നിങ്ങളുടെ മനസ്സിൽനിന്ന് ഇല്ലാതാക്കൂ. കാരണം ഭയം എത്രയോ ബുദ്ധിമാൻമാരെ സാധാരണ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്നു നിങ്ങളൊരിക്കലും അവരിലൊരാൾ ആകരുത്.
How to overcome fear,symptoms of fear
ഭയം