പരാജയം ഒരിക്കലും ഒരു മോശം കാര്യമല്ല. മറിച്ച് അതൊരു നല്ല കാര്യമാണ്. കാരണം അതിൽ നിന്ന് ഒന്ന് വ്യക്തമാണ് നിങ്ങൾ പരിശ്രമിക്കുന്നുണ്ടെന്ന്. ഈ ലോകത്ത് ഒട്ടനവധി വ്യക്തികളുണ്ട് പരാജയഭീതി മൂലം ഒന്നും ചെയ്യാതെ ഇരിക്കുന്നവർ. നിങ്ങൾ പരിശ്രമിച്ചു പരാജയപ്പെടുകയാണെങ്കിലും കുഴപ്പമില്ല.ആ പരാജയത്തെ ഉൾക്കൊള്ളാനുള്ള ധൈര്യം ഈ ലോകത്തിലെ 90% ആളുകളിലുമില്ല. എന്നാൽ ഒരേ കാര്യത്തിൽ നിങ്ങൾ ഒന്നിലേറെ തവണ പരാജയപ്പെടുകയാണെങ്കിൽ അതൊരു മോശം കാര്യമാണ്. നിങ്ങൾക്ക് എവിടെയാണ് തെറ്റു പറ്റുന്നത് എന്ന് കണ്ടുപിടിക്കാൻ കഴിയാതെ പോകുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അതിനാലാണ് ഒരേ തെറ്റ് ആവർത്തിച്ച് നിങ്ങൾ പരാജയപ്പെടുന്നത്.
നിങ്ങൾ പരാജയപ്പെടാനുള്ള കുറച്ച് പ്രധാനപ്പെട്ട കാരണങ്ങൾ ഞാൻ ഇവിടെ പറഞ്ഞു തരാം. ശ്രദ്ധയോടെ വായിക്കുക. ഒപ്പം ഇതിനെ നിങ്ങളുടെ ജീവിതത്തിൽ ഉൾക്കൊള്ളാനും ശ്രമിക്കുക. കാരണം നിങ്ങൾ ഇതു വായിച്ചതുകൊണ്ട് മാത്രം പരാജയത്തിൽ നിന്ന് മുക്തിനേടാനാവില്ല.* നിങ്ങളുടെ താല്പര്യമില്ലായ്മ.
നിങ്ങൾ ഏതൊരു കാര്യവും ആദ്യ ദിവസങ്ങളിൽ വളരെ ഉത്സാഹത്തോടെ ചെയ്തു തുടങ്ങും. എന്നാൽ ദിവസങ്ങൾ കടന്നു പോകും തോറും നിങ്ങൾക്ക് അതിലുള്ള താല്പര്യം കുറഞ്ഞു തുടങ്ങും.അതിന്റെ പ്രധാന കാരണം നിങ്ങളുടെ താൽപര്യങ്ങൾ എപ്പോഴും മാറി മറിയുന്നു എന്നത് തന്നെയാണ്. അതുകൊണ്ടു തന്നെ നിങ്ങൾ ഒരു സമയം ഒരു ജോലി ചെയ്യാൻ ശ്രമിക്കൂ. കാരണം നമ്മള്ളാരും രോഹിത് മെഹ്റ ഒന്നുമല്ലല്ലോ; ഒരേ സമയം ഒന്നിലേറെ ജോലികൾ ചെയ്യാൻ. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ലക്ഷ്യത്തിൽ പൂർണമായി ഫോക്കസ് ചെയ്യാൻ ശ്രമിക്കുക.
* എല്ലാം ചെയ്യാൻ കഴിയുമെന്ന് അമിത ആത്മവിശ്വാസം.
നിങ്ങൾക്ക് കാര്യങ്ങൾ ചെയ്യാൻ കഴിയും. എന്നാൽ ഈ ലോകത്തെ എല്ലാ കാര്യങ്ങളും നിങ്ങൾക്ക് ചെയ്തു തീർക്കാനാവില്ല. അതുകൊണ്ടു തന്നെ എല്ലാം ഞാൻ തന്നെ ചെയ്യണം എന്ന വാശി ഉപേക്ഷിക്കൂ. എല്ലാ ജോലികളും നിങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ ശ്രമിച്ചാൽ അത് ചെയ്തു തീർക്കാൻ ഒരുപാട് സമയമെടുക്കും. അതോടൊപ്പം നിങ്ങൾക്ക് അത് ചെയ്യുന്നതിലുള്ള താൽപര്യവും കുറഞ്ഞു വരും. അങ്ങനെ വന്നാൽ ചെറിയ പ്രശ്നങ്ങൾക്ക് മുന്നിൽ പോലും നിങ്ങൾ കീഴടങ്ങും. നിങ്ങൾ മറ്റുള്ളവരുടെ സഹായത്തോടെ ഒരു ജോലി ചെയ്യാൻ തയ്യാറായാൽ നിങ്ങൾ ഒറ്റയ്ക്ക് ചെയ്യുന്നതിനേക്കാൾ വേഗതയിൽ ആ ജോലി നിങ്ങൾക്ക് ചെയ്തു തീർക്കാൻ കഴിയും.
*എല്ലാം പെട്ടെന്ന് ലഭിക്കണമെന്ന ആഗ്രഹം.
നിങ്ങൾക്ക് എല്ലാം വളരെ പെട്ടെന്ന് തന്നെ വേണം. ക്ഷമയോടെ കാത്തിരിക്കാൻ ഇന്ന് ആരും തയ്യാറല്ല. ഒരു ജോലിയും നിങ്ങൾ പ്രതീക്ഷിച്ച പോലെ പെട്ടെന്ന് ചെയ്തു തീർക്കാനാവില്ല. ഒരു കാര്യം ചെയ്യുമ്പോൾ അതിൻറെ നേട്ടങ്ങൾ നിങ്ങളിലേക്ക് എത്തിച്ചേരാൻ കുറച്ചു സമയമെടുക്കും. ഒരു രാത്രി കൊണ്ട് ഒന്നിൻറെയും പ്രതിഫലം നിങ്ങൾക്ക് ലഭിക്കില്ല. എന്നാൽ ക്ഷമയോടെ ജോലികൾ തുടർന്നാൽ തീർച്ചയായും ഒരു രാത്രി നിങ്ങൾക്ക് അതിൻറെ പ്രതിഫലം ലഭിച്ചിരിക്കും. ക്ഷമയോടെ ജോലി ചെയ്യാൻ തയ്യാറാവാത്തതു കൊണ്ടാണ് പലപ്പോഴും നിങ്ങൾ പരാജയപ്പെടുന്നത്.
* പരാജയത്തെ വിശകലനം ചെയ്യുന്നതിൽ കാണിക്കുന്ന വിമുഖത.
* എന്തും നാളെയ്ക്ക് മാറ്റി വെയ്ക്കുന്ന സ്വഭാവം.
ഇത് ഈ ലോകത്തിലെ 98% ആളുകൾക്കും ഉള്ള ഒരു സ്വഭാവമാണ്. എന്തും നാളെ ചെയ്യാമെന്ന ചിന്ത ഒരിക്കലും നിങ്ങളെ മുന്നോട്ടു നയിക്കില്ല. എന്തും നാളെയ്ക്ക് പകരം ഇന്ന് ചെയ്യാൻ ശ്രമിക്കൂ. കാരണം ഈ 98 ശതമാനം ആളുകളുടെയും നാളെ എന്നത് ഒരിക്കലും അവരിലേക്ക് എത്തിച്ചേരാത്ത ദിവസമാണ്. നിങ്ങളൊരിക്കലും ആ വിഭാഗത്തിലാവരുത്.
* ഏതൊരു കാര്യത്തിലും പൂർണ്ണ കാര്യക്ഷമത ഉണ്ടാകണമെന്ന വാശി.
പലരുടെയും ചിന്താഗതിയാണ് ഇത്. എന്തൊരു കാര്യം ചെയ്യുമ്പോഴും അത് പരിപൂർണ്ണമായിരിക്കണം എന്നത്. ഈ ചിന്താഗതി മൂലം അവർ ജീവിതത്തിൽ ഒന്നും ചെയ്യുന്നില്ല എന്നതാണ് വാസ്തവം. നിങ്ങൾക്ക് ഒരിക്കലും ഒരു കാര്യവും 100% കാര്യക്ഷമതയോടെ ചെയ്തുതീർക്കാനാവില്ല. അതിനാൽ ഈ ചിന്താഗതി ഉപേക്ഷിച്ചു എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക.
* ആത്മവിശ്വാസക്കുറവ്
നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസമില്ലെങ്കിൽ പിന്നെ ഈ ലോകം നിങ്ങളെ എങ്ങനെ വിശ്വസിക്കും? നിങ്ങൾ ഏതൊരു ജോലി ചെയ്യാൻ തയ്യാറെടുക്കുമ്പോഴും ഇത് എനിക്ക് ചെയ്യാൻ കഴിയുമോ? എന്ന് ചിന്തിച്ചു തുടങ്ങും. എന്നാൽ അതിനു പകരമായ് ആ ജോലി എങ്ങനെ ചെയ്യാം എന്ന് ചിന്തിക്കുക. എല്ലാ ജോലികളിലും ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. അവിടെ അതിനെ തരണം ചെയ്യാൻ ആത്മവിശ്വാസം നമുക്ക് കരുത്തുപകരും. അതിനാൽ സ്വന്തം കഴിവിൽ വിശ്വസിക്കാൻ പഠിക്കുക.
ഈ കാര്യങ്ങൾ മനസ്സിലാക്കി ശ്രദ്ധിച്ചാൽ പരാജയത്തെ നിങ്ങൾക്കരികിൽ നിന്ന് മാറ്റി നിർത്താം.
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
