Ticker

7/recent/ticker-posts

അതിബുദ്ധിമാൻമാരുടെ ലക്ഷണങ്ങൾ

 അതിബുദ്ധിമാന്മാരായവരുടെ കുറച്ചു ലക്ഷണങ്ങളാണ് ഇവിടെ വിവരിക്കാൻ പോകുന്നത് നിങ്ങൾക്ക് ചുറ്റും നോക്കിയാൽ നിങ്ങൾക്ക് കണ്ടെത്താൻ പറ്റും ഇത്തരം ലക്ഷണങ്ങൾ  ഉള്ളവരെ; അല്ലെങ്കിൽ അത് നിങ്ങൾ തന്നെയാകാം. നമുക്ക് നോക്കാം എന്തൊക്കെയാണ് ആ ലക്ഷണങ്ങൾ എന്ന്.

1)രാത്രിയെ കൂടുതൽ ഇഷ്ടപ്പെടുന്നവരായിരിക്കും

ബുദ്ധിമാന്മാരായ വ്യക്തികൾ എപ്പോഴും തങ്കളുടെ ജോലികൾ ചെയ്യാൻ രാത്രിയാണ് തിരഞ്ഞെടുക്കുക. അവർക്ക് രാത്രി എത്ര സമയം വേണമെങ്കിലും ഉറക്കമൊഴിച്ച് ജോലികൾ ചെയ്തു തീർക്കാൻ കഴിയും. നമുക്കിടയിൽ രണ്ടുതരത്തിലുള്ള ജനങ്ങളുണ്ട് ;ഒന്ന് രാത്രി ഏറെ വൈകി ഉറങ്ങുന്ന ശീലം ഉള്ളവർ, രണ്ട് രാവിലെ വളരെ നേരത്തെ തന്നെ ഉണരുന്നവർ. ബുദ്ധിമാന്മാരായ ആളുകൾ എപ്പോഴും രാത്രി ഏറെ വൈകി ഉറങ്ങുന്ന ശീലം ഉള്ളവരായിരിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

2) അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതശൈലി.

 അതിബുദ്ധിമാന്മാരായവരുടെ മുറികൾ നമ്മൾ പരിശോധിച്ചാൽ നമുക്ക് വ്യക്തമാകും അവരുടെ മുറിയിൽ ഒരു വസ്തു പോലും അടുക്കും ചിട്ടയോടും കൂടി എടുത്തു വയ്ക്കപ്പെട്ടിട്ടുണ്ടാകില്ല. വാരിവിതറി അലങ്കോലമായ രീതിയിലായിരിക്കും അവരുടെ മുറിയിലെ ഓരോ വസ്തുക്കളും കിടക്കുന്നുണ്ടാവുക. അവരെ തിരിച്ചറിയാനുള്ള ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്നാണ് ഇത്. 

3)മറവി കൂടുതലായിരിക്കും .

അതിബുദ്ധിമാന്മാരായ വ്യക്തികൾ ചെറിയ ചെറിയ കാര്യങ്ങൾ മറന്നു പോകുന്നവരാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. പ്രധാനപ്പെട്ട കാര്യങ്ങൾ ഇവർ മറന്നുപോകും എന്നല്ല; മറിച്ച് നിങ്ങൾ ഒരു സ്ഥലത്തേക്ക് പോവുകയാണെങ്കിൽ അവിടെ കുട മറന്നു വെയ്ക്കുക, വാഹനത്തിൻറെ കീ മറന്നു വയ്ക്കുക തുടങ്ങിയ കാര്യങ്ങൾ. അവരുടെ തലച്ചോർ മറ്റു പല കാര്യങ്ങളും ശേഖരിച്ചു വയ്ക്കുന്നത് കൊണ്ടാണ് ഇത്തരം ചെറിയ കാര്യങ്ങൾ മറന്നു പോകുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. ഐസക് ന്യൂട്ടൻ നെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുന്നതിനിടയ്ക്ക് ഒരു കാര്യം വായിച്ചത് ഞാനോർക്കുന്നു. ഒരിക്കൽ അദ്ദേഹം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. പക്ഷേ അദ്ദേഹത്തിൻറെ ടിക്കറ്റ് അദ്ദേഹത്തിൻറെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു.എന്നാൽ ടി.ടി.ആർ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ട്രെയിനിൽ യാത്ര ചെയ്യാൻ അനുവാദം നൽകി. എന്നാൽ അദ്ദേഹം ട്രെയിനിൽ വീണ്ടും എന്തോ തിരയുകയായിരുന്നു. ഇത് കണ്ടിട്ട്  ടി.ടി.ആർ. അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു "താങ്കൾക്ക് ഈ ട്രെയിനിൽ സഞ്ചരിക്കാൻ ടിക്കറ്റ് ആവശ്യമില്ല ;പിന്നെ എന്തിനാണ് താങ്കൾ ടിക്കറ്റ് തിരിയുന്നത് എന്ന്" ഇത് കേട്ട  അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു "ടിക്കറ്റ് ലഭിച്ചാൽ മാത്രമേ ഞാൻ എങ്ങോട്ടാണ് യാത്ര പോകുന്നത് എന്ന്  മനസ്സിലാവൂ" എന്നായിരുന്നു. ലോകം ഏറെ ആരാധിക്കുന്ന ഈ ശാസ്ത്രജ്ഞൻ വലിയൊരു മറവിക്കാരൻ കൂടിയായിരുന്നു എന്നതാണ് ഏറെ കൗതുകകരം.

4) ഇടം കൈ ഉപയോഗിക്കുന്നവരായിരിക്കും.

മിക്കവാറും അതിബുദ്ധിമാന്മാരായവരെല്ലാവരും ഇടം കൈ ഉപയോഗിക്കുന്നവരായിരിക്കും.ഇടം കൈ കൂടുതൽ ഉപയോഗിക്കുന്നവർക്ക് മറ്റുള്ളവരെക്കാൾ കൂടുതലായി ചില സവിശേഷതകളും, പ്രത്യേകതകളും ഉണ്ടാകുമെന്ന് തെളിയിക്കപ്പെട്ട കാര്യമാണ്. 
Symptoms of Intelligent People


5)ബഹളങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുന്നവരായിരിക്കും.

അതി ബുദ്ധിമാന്മാരായ വ്യക്തികൾ വളരെ കുറച്ചുമാത്രം സംസാരിക്കുന്നവരും ആൾക്കൂട്ടത്തിൽ നിന്നും മാറി നിൽക്കുന്നവരുമായിരിക്കും. അവർ അധികം ഒന്നും സംസാരിക്കാൻ താൽപര്യപ്പെടുന്ന വ്യക്തികൾ ആയിരിക്കില്ല.
ഇതൊക്കെയാണ് അതി ബുദ്ധിമാന്മാരായ വ്യക്തികളുടെ സ്വഭാവസവിശേഷതകളായ് പഠനങ്ങൾ പറയുന്നത്.
അനുബന്ധ ലേഖനങ്ങൾ





മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ








പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

പരിശ്രമം നിങ്ങളെ വിജയത്തിലെത്തിക്കുന്നതെങ്ങനെ

പുതിയ തൊഴിൽ വാർത്തകൾ അറിയാൻ 

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.