Ticker

7/recent/ticker-posts

ശതകോടീശ്വരൻമാരുടെ സ്വഭാവ സവിശേഷതകൾ എന്തൊക്കെ ?

 ഈ ലോകത്ത് വെറും 1.7 ശതമാനം ആളുകൾ മാത്രമാണ് ശതകോടീശ്വരന്മാരായിട്ടുള്ളത്. ലോകത്ത് നടത്തിയ ഒരു സർവ്വേ പ്രകാരം 90% കോടീശ്വരൻമാരുടെ കൈവശവും തൻറെ പിതാവിൽനിന്ന് കൈമാറി കിട്ടിയ സമ്പാദ്യം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവർ എല്ലാം ശതകോടീശ്വരൻമാരായത് തങ്ങളുടെ കഴിവ് കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും മാത്രമാണ്. പൂജ്യത്തിൽ നിന്ന് ഒരു സാമ്രാജ്യം പടുത്തുയർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ വ്യക്തികൾക്ക് എന്തു പ്രത്യേകതയാണുള്ളത് മറ്റു വ്യക്തികളിൽ നിന്ന് എന്ന് നോക്കാം. അവരുടെ എന്തൊക്കെ കാര്യങ്ങളാണ് അവരെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് എന്ന് നമുക്ക് പരിശോധിക്കാം. എനിക്ക് ഉറപ്പുണ്ട് ആരിലൊക്കെയാണ് ഈ കാര്യങ്ങൾ ഉള്ളത് അല്ലെങ്കിൽ ആരൊക്കെയാണ് ഇത് ഫോളോ ചെയ്യുന്നത് അവർ തീർച്ചയായും കോടീശ്വരന്മാർ ആയി മാറും. നോക്കാം എന്തൊക്കെയാണെന്ന്.

1) കൃത്യമായ ലക്ഷ്യബോധം

വിജയിച്ച എല്ലാവരുടെയും ജീവിതം എടുത്തുനോക്കിയാൽ നമുക്ക് ഒരു കാര്യം മനസ്സിലാകും; അവർക്കെല്ലാം കൃത്യമായ ലക്ഷ്യബോധം ഉണ്ടായിരുന്നു. വിജയികൾ എന്ത് കാര്യം ചെയ്യുന്നതിന് പുറകിലും കൃത്യമായ ലക്ഷ്യബോധം അവർക്ക് ഉണ്ടായിരിക്കും. കാരണം അവർക്ക് കൃത്യമായ ബോധ്യമുണ്ട് അവർക്ക് ജീവിതത്തിൽ എന്താണ് വേണ്ടത് എന്ന്. അതുകൊണ്ടുതന്നെ അവർ അത് നേടിയെടുക്കുകയും ചെയ്യുന്നു. കാരണം നിങ്ങൾക്ക് മുമ്പിൽ കൃത്യമായ ഒരു ലക്ഷ്യം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് അതിനു വേണ്ടി പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. എന്നാൽ പകുതിയിലധികം ജനങ്ങൾക്കും ഒരു വ്യക്തതയും ഇല്ല അവർക്ക് ജീവിതത്തിൽ നിന്ന് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച്. അതുകൊണ്ടുതന്നെ അവർ ഒരിക്കലും ഒന്നും നേടിയെടുക്കുകയും ഇല്ല. കാരണം നിങ്ങൾക്ക് ജീവിതത്തിൽ എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് ബോധം ഇല്ലെങ്കിൽ നിങ്ങൾക്ക് അതിനുവേണ്ടി പ്രവർത്തിക്കാനും സാധിക്കില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ തീരുമാനിക്കൂ. അടുത്ത അഞ്ചു വർഷത്തിനുശേഷം, അല്ലെങ്കിൽ പത്തു വർഷത്തിനുശേഷം നിങ്ങൾ ആരാകണമെന്ന്? നിങ്ങൾക്ക് എവിടെ എത്തിച്ചേരണമെന്ന്? അല്ലെങ്കിൽ ഈ ലോകത്ത് ഒരു ലക്ഷ്യബോധവും ഇല്ലാതെ മൃഗങ്ങളെ പോലെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ആളുകൾക്ക്  കുറവൊന്നുമില്ല.  അവർക്ക് യാതൊരു സ്വപ്നങ്ങളില്ല, ലക്ഷ്യവുമില്ല. അവർ ജനങ്ങൾക്കൊപ്പം സഞ്ചരിച്ച് മുന്നോട്ടുപോകുന്നു. അത്രമാത്രം.. അങ്ങനെ ജീവിക്കാൻ ആണ് നിങ്ങൾക്ക് ഇഷ്ട്ടം എങ്കിൽ എല്ലാ ആശംസകളും നേരുന്നു. അതല്ല അവരിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ നിമിഷം നിങ്ങളുടെ ലക്ഷ്യത്തെ കണ്ടെത്തൂ. 
പുതു വർഷത്തെ വരവേറ്റവർ ഓർക്കേണ്ട കാര്യങ്ങൾ


2) ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള മിടുക്ക്

എല്ലാ വിജയികളും മികച്ച ലീഡേഴ്സുമാണ്. ഒരു മികച്ച ലീഡർ തൻറെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാൻ തയ്യാറായിരിക്കും.അത് എത്ര വലിയ പരാജയം ആണെങ്കിൽ പോലും അതിൻറെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാൻ അവർ സന്നദ്ധമാകും. ഈ ലോകത്ത് ഒരു വിജയവും പരാജയത്തെ നേരിടാതെ നേടിയെടുക്കാനാകില്ല. വിജയികളുടെ പ്രത്യേകത എന്നു പറയുന്നത് അവർ ഓരോ പരാജയത്തെയും ഓരോ വെല്ലുവിളിയായി ഏറ്റെടുക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ വിജയത്തിനും ഇത്തരം വ്യക്തികളുടെ മുമ്പിൽ മുട്ടുമടക്കേണ്ടി വരുന്നു. എന്നാൽ സാധാരണക്കാരാകട്ടെ;തങ്ങളുടെ പരാജയത്തിൻറെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ വച്ചു കെട്ടാൻ ശ്രമിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇത്തരക്കാർക്ക് ഒരിക്കലും കണ്ടുപിടിക്കാൻ കഴിയില്ല തനിക്ക് എവിടെയാണ് തെറ്റ് പറ്റിയത് എന്ന്. അതിനാൽ നിങ്ങളുടെ പരാജയങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാൻ തയ്യാറാവുക.

3) ജീവിതത്തിൽ അച്ചടക്കം പാലിക്കുക 

ജീവിതത്തിൽ വിജയിച്ച ഓരോ വ്യക്തിയും  തങ്ങൾക്ക് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തു തീർക്കുന്നവരാണ്. അവർക്ക് ഒരു ദിവസത്തിൽ, ആഴ്ചയിൽ, മാസത്തിൽ, വർഷത്തിൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ അവരുടെ കഴിവുകൾ  സാധാരണക്കാരിൽ നിന്നും വളരെ ഉയർന്നതായിരിക്കും. അവർക്ക് ഒരിക്കലും ഇന്ന് എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ച് സമയം കളയേണ്ട ആവശ്യമില്ല. എന്നാൽ സാധാരണക്കാർ ആകട്ടെ ജീവിതത്തിൽ യാതൊരുവിധ അച്ചടക്കവും ഇല്ലാതെ മുന്നോട്ടുപോകുന്നു. തോന്നിയ സമയത്ത് ഉണരുക, തോന്നിയ സമയത്ത് ജോലിചെയ്യുക, തോന്നിയ സമയത്ത് ഉറങ്ങുക തുടങ്ങി തങ്ങളുടെ ജീവിതത്തെ കുറിച്ച് ഒരു ടൈംടേബിളും അവരുടെ കൈവശം ഉണ്ടായിരിക്കില്ല. ഇവരുടെ തലച്ചോറിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടാകുമെങ്കിലും ഒരു ജോലിയും മറവി മൂലം പൂർത്തീകരിക്കാൻ ആകില്ല. അതുകൊണ്ടുതന്നെ അവരുടെ കാര്യക്ഷമത വെറും പൂജ്യം ആയിരിക്കും. അതിനാൽ നിങ്ങളുടെ ഒരു ദിവസത്തെ ക്രമീകരിക്കാൻ പഠിക്കൂ.അതിനെ തികഞ്ഞ അച്ചടക്കത്തോടെ പിന്തുടരാനും ശീലിക്കൂ

4) പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക

 ചില വ്യക്തികൾ ഒരു ദിവസം സമ്പാദിക്കുന്നത് മറ്റു ചിലർക്ക് ഒരു വർഷം എടുത്താലും സമ്പാദിക്കാൻ കഴിയില്ല. ഈ വ്യത്യാസം ഓരോ വ്യക്തിയുടെയും അറിവിനെ ആശ്രയിച്ചിരിക്കുന്നു. കാരണം ഒരു സാധാരണക്കാരൻ എപ്പോഴും ചിന്തിക്കുക താൻ എല്ലാം അറിയുന്നവനാണ്; അതുകൊണ്ടുതന്നെ തനിക്ക് ഒന്നും പുതിയതായി പഠിക്കേണ്ട ആവശ്യമില്ല എന്നാണ്. എന്നാൽ ഒരു വിജയിയുടെ സ്വഭാവ സവിശേഷത എന്നത് അയാൾ ഓരോ നിമിഷവും പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു. കാരണം അയാൾക്ക് അറിയാം എത്രത്തോളം താൻ മികച്ചതാകുന്നു അത്രത്തോളം തന്റെ വരുമാനവും വർധിക്കും എന്ന്.  ഇന്ന് ഏതൊരു കമ്പനിയുടെയും തലപ്പത്തിരിക്കുന്ന വ്യക്തികൾ അവിടെ എത്തിയത് അവരുടെ അറിവു കൊണ്ടാണ്. അതുകൊണ്ട് തന്നെ എപ്പോൾ നിങ്ങൾക്ക് സമയം ലഭിക്കുന്നുവോ അപ്പോഴൊക്കെ പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുക.
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്?

World famous Billionaires,List of Billionaires


5) വായനയുടെ പ്രാധാന്യം മനസ്സിലാക്കുക

 നിങ്ങൾക്ക് ഈ ലോകത്തുള്ള എല്ലാ കാര്യങ്ങളും സ്വയം അനുഭവിച്ചറിയാൻ കഴിയില്ല. അതിനു നിങ്ങൾ മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കാൻ പഠിക്കണം. അതിനുള്ള ഏറ്റവും മികച്ച മാർഗമാണ് വായന എന്നത്. കാരണം പുസ്തകം വായിക്കാത്ത ഒരു വിജയിയെ പോലും ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല. 83 വയസായിട്ടും വാറൺ ബഫേറ്റ് ഇന്നും 400 പേജുകൾ ദിവസവും വായിക്കുന്നുണ്ട്. കാരണം അദ്ദേഹത്തിന് നന്നായറിയാം. അദ്ദേഹത്തിൻറെ പണം എന്നത് അദ്ദേഹത്തിൻറെ അറിവാണെന്ന്. അതുകൊണ്ടു തന്നെ വായനയെ ഒരു  ശീലമാക്കി മാറ്റൂ. അത് നിങ്ങളുടെ അറിവിനെ വർദ്ധിപ്പിക്കും. അങ്ങനെ വന്നാൽ നിങ്ങൾക്ക് ഈ ലോകത്ത് എന്തും നേടിയെടുക്കാൻ കഴിയും.


അനുബന്ധ ലേഖനങ്ങൾ

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

ഭയത്തെ എങ്ങനെ ഇല്ലാതാക്കാം

പണക്കാരനാകാനുള്ള വഴി

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

പരിശ്രമം നിങ്ങളെ വിജയത്തിലെത്തിക്കുന്നതെങ്ങനെ

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും