Ticker

7/recent/ticker-posts

സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

 മൗനത്തെ കൂട്ടുപിടിക്കുക, സംസാരം കുറയ്ക്കുക 

അമിതമായ സംസാരം എപ്പോഴും നിങ്ങളെ അപകടത്തിൽപ്പെടുത്തും. ഏറ്റവും കുറവ് സംസാരിക്കുക എന്നതാണ് ഒരു വിജയിക്കു വേണ്ട ഏറ്റവും പ്രധാന ഗുണങ്ങളിൽ ഒന്ന്. ഒരുപാട് സംസാരിക്കുന്നവർ കൂടെ അവരുടെ പരാജയത്തെ കൂടിയാണ് കൊണ്ടുവരുന്നത്. അമിതമായ് സംസാരിക്കുന്നവർ കേൾവിക്കാരിൽ അലോസരമുണ്ടാക്കുക മാത്രമാണ് ചെയ്യുക. നിങ്ങൾക്ക് പറയാനുള്ളത് എന്ത് തന്നെയായാലും അത്   ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു തീർക്കാൻ സാധിക്കണം. എങ്കിൽ നിങ്ങൾക്ക് വിജയിക്കാം. നിങ്ങൾ ഒരുപാട് സംസാരിക്കുമ്പോൾ നിങ്ങളുടെ വിജയിക്കാനുള്ള പദ്ധതികൾ നിങ്ങളുടെ കയ്യിൽ നിന്ന് നഷ്ടപ്പെടുക കൂടിയാണ് ചെയ്യുന്നത്. ആ പദ്ധതികൾ നിങ്ങളുടെ ശത്രുക്കളുടെ ചെവിയിൽ എത്തിയാൽ  അവർ നിങ്ങളുടെ പദ്ധതികൾക്ക് പ്രതിബന്ധമായി തീരും.  അതുകൊണ്ട് കുറച്ചു മാത്രം സംസാരിക്കുക.

ഒരുപാട് സംസാരിക്കുന്നവർക്ക് നിരീക്ഷണപാടവം കുറവായിരിക്കും എന്നതാണ് മറ്റൊരു വസ്തുത.  കുറവ് സംസാരിക്കുന്ന ആളുകൾ വലിയതോതിൽ നിരീക്ഷണപാടവം ഉള്ളവരായിരിക്കും. അതുതന്നെയാണ് അവരെ വിജയം നേടിയെടുക്കാൻ ഒരുപാട് സഹായിക്കുന്നതും. അമിതമായ സംസാരം എപ്പോഴും നിങ്ങൾക്ക് ദോഷം മാത്രമേ സമ്മാനിക്കു. മൗനം വിദ്വാനു ഭൂഷണം എന്ന ചൊല്ല് വളരെ അർത്ഥവത്തായ ഒന്നാണ്. എപ്പോഴും മൗനിയായി ഇരിക്കുക ഒപ്പം ജ്ഞാനിയായിരിക്കുക. വിജയത്തിലേക്ക് എത്താൻ നിങ്ങളെ സഹായിക്കുന്ന മന്ത്രമാണിത്. നിങ്ങൾ വിജയത്തിൽ എത്തുന്നതുവരെ അതിനായി നിങ്ങൾ ഉപയോഗിക്കാൻ പോകുന്ന പദ്ധതികളെക്കുറിച്ച്, രീതികളെ കുറിച്ചോ ഒരിക്കൽപോലും സംസാരിക്കരുത്. അത് നിങ്ങളുടെ മനസ്സിൽ മാത്രം ഉണ്ടാവേണ്ടതാണ്. നിങ്ങൾ വിജയം കാംക്ഷിക്കുന്നു എങ്കിൽ മനസ്സ് തന്നെ ആ പദ്ധതികളെ ഓർത്തെടുത്ത് നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു കൊള്ളും. അല്ലാത്തപക്ഷം നിങ്ങൾ വിജയിക്കുന്നതിന് പകരം പരാജയമടങ്ങുകയാണ് ചെയ്യുക. നിങ്ങളുടെ സംസാരം തുടർന്നുകൊണ്ടുപോകാൻ കേൾവിക്കാരൻ  താൽപര്യം കാണിക്കുന്നുണ്ടോ എന്ന് അയാളുടെ  പെരുമാറ്റത്തിൽ നിന്ന് നിങ്ങൾ  മനസ്സിലാക്കി എടുക്കണം.  അല്ലെങ്കിൽ അയാളുടെയും സദസ്സിൻറെയും മുമ്പിൽ നിങ്ങൾ വെറും കോമാളിയായി മാറും. 
Communication,How to Improve Communication
സംസാരം 

കുറവ് സംസാരിക്കുന്നത് നിങ്ങളെ കൂടുതൽ സന്തോഷത്തോടെ  ജീവിക്കാൻ സഹായകമാകും. നിങ്ങൾ എപ്പോഴും ഒരു തുറന്ന പുസ്തകം ആവുകയാണെങ്കിൽ നിങ്ങൾക്ക് അതിൽ നിന്ന് ഒന്നും ലഭിക്കില്ല. ഒരു പുസ്തകത്തിൻറെ പുറംചട്ടയിൽ നിന്ന് തന്നെ ആ പുസ്തകത്തിൽ കഥാകൃത്ത് എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കിയാൽ ആ പുസ്തകം ഒരിക്കലും ഒരു ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ  ഇടം പിടിക്കില്ല. കാരണം ജനങ്ങൾക്ക് എപ്പോഴും അടഞ്ഞുകിടക്കുന്ന രഹസ്യങ്ങളെ കണ്ടുപിടിക്കാനാണ് ഇഷ്ടം. അത്തരം കാര്യങ്ങൾ രഹസ്യമായി ഇരിക്കുന്നിടത്തോളം മാത്രമേ ആ കാര്യങ്ങൾക്ക് പ്രസക്തിയുള്ളൂ. രഹസ്യം കണ്ടുപിടിക്കപ്പെട്ടാൽ ജനങ്ങളുടെ മുൻപിൽ അതിന് പ്രാധാന്യം ഒന്നും തന്നെ ഉണ്ടാവില്ല. അത്തരക്കാർക്ക് ഇടയിലേക്ക് നിങ്ങൾ ഒരു തുറന്ന പുസ്തകമായി കടന്നുചെന്നാൽ ആരും വില വെയ്ക്കുക പോലും ഇല്ല. പക്ഷേ രഹസ്യങ്ങളുടെ താക്കോൽ കൂട്ടുമായി അവർക്കിടയിലേക്ക് നിങ്ങൾ ഇറങ്ങിച്ചെന്നാൽ നിങ്ങൾ പോലും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള സ്വീകരണം ആയിരിക്കും നിങ്ങൾക്കായി അവർ ഒരുക്കി നൽകുക. അതുകൊണ്ട്  തന്നെ ഒരു തുറന്ന പുസ്തകവുമായി നിങ്ങൾ ഒരിക്കലും പ്രത്യക്ഷപ്പെടരുത്. നിങ്ങൾക്ക് ലഭിക്കുന്ന മൂല്യം നഷ്ടപ്പെടാനേ അത് ഉപകരിക്കൂ.

ഒരു അടച്ച പെട്ടി ഒരാളുടെ മുന്നിൽ വച്ചിട്ട്  ലോകത്തിലെ ഏറ്റവും മൂല്യമുള്ള വസ്തു ആണ് ഇതിനുള്ളിൽ എന്ന് നിങ്ങൾ അയാളോട് പറഞ്ഞാൽ അയാൾ ആ പെട്ടി വളരെ ഭദ്രമായി സൂക്ഷിച്ചു വയ്ക്കും. പക്ഷേ ഒരു നാൾ അയാൾ ആ പെട്ടിയ്ക്കുള്ളിൽ  എന്താണെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ പിന്നീട് ഒരിക്കലും അയാളിൽ ആ ആകാംക്ഷ പ്രകടമാകില്ല. ഒരു പക്ഷേ പിന്നീട്  ആ പെട്ടിയുടെ സ്ഥാനം വല്ല ചവറ്റുകുട്ടയിൽ ആയിരിക്കും. ആ പെട്ടിയെ ചവിറ്റുകൊട്ടയിലേക്ക് തള്ളിവിട്ടത് പെട്ടി; തന്നെ തുറക്കാൻ അനുവദിച്ചത് മൂലമുണ്ടായ ഭവിഷ്യത്താണ്. ഏതാണ്ട് ഇതുപോലെ തന്നെയാണ് മനുഷ്യരുടെ കാര്യവും.  നിങ്ങൾ നിങ്ങളുടെ രഹസ്യങ്ങളുടെ താക്കോൽ തുറക്കാൻ തുടങ്ങുന്നതു മുതൽ സ്വയം ചവിറ്റുകൊട്ടയിലേക്ക് ഉള്ള വഴി തെരഞ്ഞെടുക്കുക കൂടിയാണ് ചെയ്യുന്നത്.  ഏത് ഉന്നത സ്ഥാനത്തിരിക്കുന്നവരും അവരുടെ രഹസ്യങ്ങൾ രഹസ്യമാക്കി വെയ്ക്കുന്നത് കൊണ്ട് കൂടിയാണ് അവർ ഇന്ന് ആ സ്ഥാനം നിലനിർത്തുന്നത്.അവരുടെ രഹസ്യങ്ങളുടെ താക്കോൽ ഒരിക്കൽ ഒരാൾ മനസ്സിലാക്കിയാൽ അവിടെ അയാളുടെ പരാജയം തുടങ്ങുകയായി. നമ്മൾ നമ്മുടെ കൂടെ നിൽക്കുന്നവരോട് കാര്യങ്ങൾ വിശദീകരിക്കുമ്പോൾ പോലും അവർ എന്താണ് മനസ്സിൽ കരുതുന്നത് എന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയണം. ചിരിക്കുന്ന എല്ലാ മുഖങ്ങളെയും, നിങ്ങൾക്ക് അരികിലേക്ക് സഹായഹസ്തം നീട്ടുന്ന കൈകളെയും നിങ്ങൾ ഒരിക്കലും വിശ്വസിക്കരുത്. അവർ എന്താണ് നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കണം. ഇതാണ് വലിയ ബിസിനസ് സാമ്രാജ്യങ്ങളുടെ വിജയരഹസ്യം. ഏതൊരു വലിയ ബിസിനസ്കാരൻറെയും ജീവിതത്തിലും, ബിസിനസിലും നിങ്ങൾക്ക് അറിയുന്നതിനേക്കാൾ കാര്യങ്ങൾ നിങ്ങൾക്ക് അറിയാതെ ഉണ്ടാകും. 

ഒരു മനുഷ്യനെ കുറിച്ച് ഒരിക്കലും വ്യക്തമായി മനസ്സിലാക്കാനോ അയാളുടെ രഹസ്യങ്ങളുടെ ആഴം എത്രയാണെന്ന് അളക്കാനോ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല. പ്രത്യേകിച്ച്  അയാൾ ഇന്നും വിജയത്തീരത്ത് കിരീടം വയ്ക്കാത്ത രാജാവായി നിലനിൽക്കുകയാണെങ്കിൽ. കാരണം അയാളെ അവിടെ നിലനിർത്തുന്നത് അയാളുടെ  രഹസ്യങ്ങൾ തന്നെയാണ്.  കുമ്പസാര രഹസ്യം എപ്പോഴും ഒരു രഹസ്യമായി ഇരിക്കണം എന്ന് പറയുന്നതുപോലെ. എത്രത്തോളം രഹസ്യങ്ങൾ സൂക്ഷിക്കുന്നുവോ അത്രത്തോളം നിങ്ങൾക്ക് വളരാനുള്ള സാഹചര്യം കൂടിയാണ് ഉണ്ടാകുന്നത്. കൂടുതൽ സംസാരിക്കുന്നവർ ഒരിക്കലും രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിവുള്ളവരാകില്ല. അവരുടെ കൈവശം രഹസ്യങ്ങൾ ഒരിക്കലും ഇരിക്കുകയും ഇല്ല. നിങ്ങൾ കാണുന്ന പല സാധാരണക്കാരും ഈ വിഭാഗത്തിൽപ്പെടുന്നവർ ആയിരിക്കും. അതുകൊണ്ട് കൂടിയാണ് അവർക്ക് വിജയിക്കാൻ കഴിയാത്തത്. നിങ്ങൾ ഇന്നുകാണുന്ന പല മഹാന്മാരെയും ഉദാഹരണമായി എടുത്തു നോക്കിക്കോളൂ. അവരെല്ലാം ഏറ്റവും കുറവ് സംസാരിക്കുന്നവർ ആയിരിക്കും. നിങ്ങൾ എങ്ങനെ ഇരിക്കുന്നു എന്നതോ നിങ്ങൾ എന്ത് ധരിച്ചിരിക്കുന്നു എന്നതോ ഒരിക്കലും പ്രാധാന്യമുള്ള കാര്യങ്ങൾ അല്ല. പക്ഷേ നിങ്ങൾ എന്ത് സംസാരിക്കുന്നു എന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. 

നിങ്ങൾക്ക് ഒരാളെ തോക്ക് ഉപയോഗിച്ചും നാക്ക് ഉപയോഗിച്ചും കൊല്ലാം. തോക്കുപയോഗിച്ച് കൊല്ലുമ്പോൾ തീർച്ചയായും അയാൾ മരണപ്പെടും. എന്നാൽ നാക്ക് ഉപയോഗിച്ച് കൊല്ലുമ്പോൾ അയാളുടെ  ഹൃദയം മിടിക്കുന്നുണ്ടാകും. പക്ഷേ മനസ്സ് ഒരിക്കലും മിടിക്കുന്നുണ്ടാകില്ല. അതുകൊണ്ട് ഒരാളെ ഇല്ലാതാക്കാൻ നിങ്ങളൊരിക്കലും നാക്ക് ഉപയോഗിക്കരുത്. ഇന്ന് നിലവിലുള്ളതിൽ വച്ച് ഏറ്റവും മാരകമായ ആയുധമാണ് നിങ്ങളുടെ നാക്ക്. നിങ്ങൾ ആ ആയുധത്തെ ശരിയായ വിധത്തിൽ ഉപയോഗിക്കുന്നില്ല എന്നുണ്ടെങ്കിൽ അത് നിങ്ങൾക്കു മാത്രമല്ല ഈ ലോകത്തിനു തന്നെ നാശം വരുത്തി വെക്കും. അതുകൊണ്ട് എപ്പോഴും ആ ആയുധം സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക. നാക്ക് നിങ്ങൾക്ക് സൗഹൃദം സമ്മാനിക്കുമ്പോൾ തന്നെ  അത് നശിപ്പിക്കുകയും ചെയ്യും നിങ്ങൾ പോലുമറിയാതെ. സന്തോഷത്തോടെ നിങ്ങൾക്ക് ജീവിക്കണം എങ്കിൽ നിങ്ങളുടെ നാവിനെ നിങ്ങളുടെ വരുതിയിലാക്കാൻ ശ്രമിക്കുക. നിങ്ങൾ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. നിങ്ങൾ ജീവിതത്തിൽ ഇനിയും വെളിപ്പെടുത്താത്ത രഹസ്യങ്ങൾ ഉണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക. അപ്പോൾ അവർ നിങ്ങളെ ബഹുമാനിച്ചു കൊള്ളും. പക്ഷേ നിങ്ങൾ സൂക്ഷിക്കുന്ന നിങ്ങളുടെ ജീവിത രഹസ്യങ്ങൾ നിങ്ങൾക്ക് മുന്നോട്ടുള്ള യാത്രയിൽ ഊർജ്ജമാവുകയാണ് വേണ്ടത്. ഒരിക്കലും അത് നിങ്ങളുടെ യാത്രക്ക് തടസ്സമാവരുത്. 

ജപ്പാൻകാർ അവരുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ഒരു തത്വമുണ്ട്. കുറച്ചു മാത്രം സംസാരിക്കുക, മനസ്സുനിറഞ്ഞ് ചിരിക്കുക. ഇതുപോലെ നമുക്ക് അറിയുന്നതും അറിയാത്തതുമായ നിരവധി ഘടകങ്ങൾ ആ രാജ്യത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.  അത്കൊണ്ട് തന്നെയാണ് രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്നു തരിപ്പണമായ  ആ രാജ്യം ഇന്ന് ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ തന്നെ നിൽക്കുന്നത്. അതുപോലെ തന്നെയാകണം ഓരോ മനുഷ്യനും. തകർച്ചകൾ സംഭവിക്കുമ്പോഴും ഉയർത്തെഴുന്നേൽക്കാൻ ഉള്ള പദ്ധതികൾക്ക് നിങ്ങൾ  രൂപം നൽകിയിട്ടുണ്ടാവണം.അത് പ്രാവർത്തികമാക്കുകയും വേണം. എങ്കിൽ നിങ്ങൾക്ക് നിങ്ങളെ  തോൽപ്പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ തലയുയർത്തി തന്നെ നില കൊള്ളാം.

അനുബന്ധ ലേഖനങ്ങൾ

പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

പരിശ്രമം നിങ്ങളെ വിജയത്തിലെത്തിക്കുന്നതെങ്ങനെ

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും