ജീവിതം നമുക്ക് എപ്പോഴും അവസരങ്ങൾ തുറന്നു തരില്ല. അതുകൊണ്ടുതന്നെ ലഭിക്കുന്ന ഒരു അവസരവും നഷ്ടപ്പെടുത്തരുത്. നിങ്ങൾ വിജയിക്കുമോ ഇല്ലയോ എന്നത് പിന്നീടുള്ള കാര്യമാണ്. പക്ഷേ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു എങ്കിൽ തീർച്ചയായും നിങ്ങൾ ജീവിതത്തിൽ പരാജയപ്പെടും. നിങ്ങളുടെ യാത്രയിൽ നിങ്ങളെ വെറുക്കുന്ന,വിമർശിക്കുന്ന നിരവധിപേരെ നിങ്ങൾ കണ്ടുമുട്ടും. പക്ഷേ അവർക്ക് ആർക്കും എത്തിപ്പിടിക്കാൻ പോലുമാവാത്ത അത്രയും ഉയരത്തിലേക്ക് നിങ്ങൾ നിങ്ങളെ എത്തിക്കൂ.നിങ്ങളുടെ വിജയം ആയിരിക്കണം അവർക്കുള്ള മറുപടി. അതിനായി നിങ്ങൾ ഓരോ ദിവസവും കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. നിങ്ങൾ പുതിയ കാര്യങ്ങൾ പഠിക്കാൻ തയ്യാറാകേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങൾ ജനക്കൂട്ടത്തിൽ എവിടെയോ പോയി മറയും. നിങ്ങൾ വിജയിക്കണമെങ്കിൽ നിങ്ങൾ തന്നെ ചുറ്റും നിർമ്മിച്ചിരിക്കുന്ന കൺഫേർട് സോണിൽ നിന്ന് പുറത്തുകടന്നേ മതിയാകൂ. ആരാണ് അതിൽ നിന്ന് പുറത്തുകടക്കാൻ തയ്യാറാക്കുന്നത് അവർ മാത്രമേ വിജയം കൈവരിച്ചിട്ടുള്ളൂ എന്ന കാര്യം ഒരിക്കലും മറക്കരുത്. ഈ ലോകത്തിലെ എല്ലാവർക്കും അറിയാം വിജയിക്കണമെങ്കിൽ എന്തൊക്കെ ആവശ്യമാണ് എന്ന്. എന്നിട്ടും വെറും 10 ശതമാനം ആളുകൾ മാത്രമേ വിജയിക്കുന്നുള്ളൂ. മറ്റുള്ളവരാകട്ടെ അവർക്കുവേണ്ടി ജീവിതകാലം മുഴുവൻ പണിയെടുക്കുന്നു. എന്നിട്ടും ജീവിതത്തിൽ ഒന്നുംനേടാതെ കടബാധ്യതകളും മറ്റുമായി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. അവസാനം ഈ ഭൂമിയിൽ നിന്ന് മറയുമ്പോഴും അവർ ഓർമ്മിക്കപ്പെടുന്നത് ഈ ബാധ്യതകളുടെ പേരിൽ ആയിരിക്കും. എനിക്ക് ഉറപ്പുണ്ട്, നിങ്ങൾ തീർച്ചയായും അങ്ങനെ ആകാൻ ആഗ്രഹിക്കുന്നില്ല എന്ന്.
ചിലർ പറയുന്നത് കേൾക്കാം, പുതിയ വർഷത്തിൽ ഞാനത് ചെയ്യും,അത് നേടും എന്നൊക്കെ എന്ന്. നിങ്ങൾ അത് എത്ര ദിവസം ചെയ്യുന്നുണ്ട്.നിങ്ങൾക്ക് പുതിയതായി ഒരു കാര്യം ചെയ്യണം എന്നുണ്ടെങ്കിൽ എന്തിനാണ് പുതിയ വർഷത്തിന് ആയി കാത്തിരിക്കുന്നത്. പുതുവർഷത്തിലെ ആദ്യ ദിനം നിങ്ങൾ ആ കാര്യം ചെയ്യാൻ കാണിക്കുന്ന ആവേശം എല്ലാം എല്ലാദിവസവും നിങ്ങളിൽ ഉണ്ടാകേണ്ടതുണ്ട്. ആ ആവേശം നിങ്ങളിൽ ഉണ്ടായാൽ നിങ്ങൾ ആഗ്രഹിക്കുന്നത് തീർച്ചയായും നേടിയിരിക്കും.അതിനായി നിങ്ങൾ ഈ നിമിഷം മുതൽ തയ്യാറാവേണ്ടതുണ്ട്; നിങ്ങൾക്കു ചെയ്യാനുള്ള ജോലികൾ ഒരിക്കലും മാറ്റി വയ്ക്കാതിരിക്കുക. ചെയ്യേണ്ടത് അപ്പോൾ തന്നെ ചെയ്യുക. നിങ്ങൾക്ക് ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ മാറ്റി വയ്ക്കുന്ന ശീലം എപ്പോൾ നിങ്ങൾ ഉപേക്ഷിക്കുന്നുവോ അപ്പോൾ മുതൽ നിങ്ങൾ വിജയത്തിലേക്കു സഞ്ചരിക്കുവാനും തുടങ്ങിയിരിക്കും. ഈ ലോകത്ത് എന്തൊക്കെ സംഭവിച്ചാലും നിങ്ങൾക്ക് ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ ചെയ്തുതീർത്തു മാത്രം മടങ്ങുക. കാരണം അടുത്ത നിമിഷം എന്നൊന്നില്ല; ഇന്ന് നിങ്ങൾക്ക് മുന്നിൽ ഉള്ള ഈ നിമിഷത്തിൽ, ഈ സെക്കൻഡിൽ ജീവിക്കൂ .എങ്കിൽ വിജയം നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.
