ഈ ലോകത്തിലെയും ജനങ്ങൾ അവരുടെ കൈവശമുള്ള സമയത്തിന്റെ 30 ശതമാനം വെറുതെ നഷ്ടപ്പെടുത്തി കളയുന്നു. 5% സമയം വലിയ, വലിയ സ്വപ്നങ്ങൾ കണ്ട് നഷ്ടപ്പെടുത്തി കളയുന്നു.17 ശതമാനം സമയം തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകളെ ഓർത്ത്, ഓർത്ത് നഷ്ടപ്പെടുത്തി കളയുന്നു. 40% സമയം സോഷ്യൽ മീഡിയയിൽ നഷ്ടപ്പെടുത്തി കളയുന്നു. ഇങ്ങനെ സമയത്തെ വെറുതേ നഷ്ടപ്പെടുത്തി കളഞ്ഞിട്ടാണ് നിങ്ങളുടെ കൈവശം ഒന്നിനും സമയമില്ലെന്ന് പരിതപിക്കുന്നത്.
നിങ്ങളുടെ കൈവശം ഈ ലോകത്തിലെ എല്ലാ അനാവശ്യ കാര്യങ്ങൾ ചെയ്യുന്നതിനും സമയമുണ്ട്. ഒരു കാര്യവും ഇല്ലാത്ത കാര്യങ്ങൾ ചർച്ച ചെയ്യാൻ നിങ്ങളുടെ കൈവശം സമയമുണ്ട്. ഒരു ദിവസം 24 മണിക്കൂറിനു പകരം 42 മണിക്കൂർ ആയാലും നിങ്ങൾ സമയത്തെ നഷ്ടപ്പെടുത്തി കളയാനുള്ള വഴി കണ്ടുപിടിച്ചിരിക്കും. നിങ്ങളുടെ കൈവശം സമയമില്ല എന്ന് പറഞ്ഞു പരിതപിക്കുമ്പോൾ ഒന്ന് ഓർമ്മിക്കുക. ഈ ലോകത്ത് വിജയിച്ച എല്ലാ വ്യക്തികളുടെ കൈവശവും ഇന്ന് നിങ്ങളുടെ കൈവശമുള്ള അത്ര സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്തിലാണ് സ്റ്റീവ് ജോബ്സ് ആപ്പിൾ നിർമ്മിച്ചത്. ആ സമയത്തിലാണ് ജാക് മാ ആലിബാബ നിർമ്മിച്ചത്. ജെഫ് ബോഫോഴ്സ് ആമസോൺ നു തുടക്കം കുറിച്ചതും ആ സമയത്തിലാണ്. ഇതേ സമയത്തിലാണ് ഹിലരിയും, ടെൻസിങ്ങും എവറസ്റ്റ് കീഴടക്കിയത്. ഇവരുടെ കൈവശം എല്ലാം നിങ്ങളുടെ കൈവശമുണ്ടായിരുന്ന അത്ര സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ ആ സമയത്തെ ഉപയോഗിച്ച് അവരുടെ ലക്ഷ്യങ്ങൾ നേടിയെടുത്തു. എന്നാൽ നിങ്ങളോ?
ഞാൻ ഒരിക്കലും നിങ്ങൾ പണത്തിനു പിറകെ സഞ്ചരിക്കരുത് എന്ന് പറയുന്നില്ല. ഞാൻ ഒരിക്കലും നിങ്ങൾ വിജയത്തിന് പുറകെ മാത്രമേ സഞ്ചരിക്കാവൂ എന്ന് പറയുന്നില്ല. ഞാൻ പറയുന്നത് ഇത്രമാത്രം; നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ഒരു അടുക്കും, ചിട്ടയോടും കൂടി ജീവിക്കാൻ പഠിക്കുക. പണ്ട് ആളുകൾ സമയം നോക്കി ചിന്തിക്കാറുണ്ട്. ഇനിയും ഒരു മണിക്കൂർ കൂടി ബാക്കിയുണ്ട്; അതിനു കുറച്ചു കൂടി ജോലി എടുക്കാം എന്ന്.എന്നാൽ ഇന്നത്തെ യുവാക്കൾ വാച്ച് നോക്കുന്നത് സമയം അറിയാൻ വേണ്ടി മാത്രം അല്ല. ഇനി എത്ര സമയം കൂടി ബാക്കിയുണ്ട്; മൊബൈലിൽ കളിക്കാൻ, പബ്ജി കളിക്കാൻ. സോഷ്യൽ മീഡിയയിൽ ചെലവഴിക്കാൻ എന്നൊക്കെ അറിയാൻ കൂടി വേണ്ടിയാണ്. ഈ ചിന്താഗതി നിങ്ങളുടെ ജീവിതത്തെ തകർക്കുക മാത്രമാണ് ചെയ്യുക. അത് ഒരുപക്ഷേ നിങ്ങൾക്ക് ഇപ്പോൾ മനസ്സിലാകില്ലായിരിക്കാം. പക്ഷേ വഴിയേ നിങ്ങൾക്ക് അത് ബോധ്യപ്പെടും.
നിങ്ങൾക്ക് വിജയത്തിലേക്ക് നടന്നു കയറാൻ അടങ്ങാത്ത ആവേശം ഉണ്ടായിരിക്കേണ്ടതു അത്യാവശ്യമാണ്. കൃത്യമായ ഒരു ആസൂത്രണം ഉണ്ടായിരിക്കേണ്ടതുണ്ട്. നിങ്ങൾ ഏത് ജോലി ചെയ്യുമ്പോഴും നിങ്ങളുടെ തലച്ചോർ ഒരുപാട് പ്രശ്നങ്ങളിലൂടെ നിങ്ങളെ കൊണ്ടുപോകും. അതിനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞാൽ നിങ്ങൾ ജീവിതത്തിൽ പകുതി വിജയിക്കും. ഇത് നിങ്ങൾ രാവിലെയാണ് വായിക്കുന്നതെങ്കിൽ ആ ദിവസത്തെ മികച്ചതാക്കാനുള്ള പദ്ധതികൾ നിങ്ങളുടെ ഉള്ളിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. ഇനി നിങ്ങൾ രാത്രിയാണ് വായിക്കുന്നതെങ്കിൽ രാവിലെ ഉറക്കം ഉണരുമ്പോൾ നിങ്ങളുടെ കൈവശം എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് വ്യക്തമായ ഒരു പ്ലാനിങ് ഉണ്ടായിരിക്കേണ്ടതുണ്ട്. ഈ ലോകത്തിലെ ഏതു വലിയ ജോലിയും ചെറിയ, ചെറിയ പ്ലാനിങ്ങിലൂടെയാണ് ആരംഭിക്കുന്നത്. അതിനാൽ തന്നെ വലിയ,വലിയ ലക്ഷ്യങ്ങൾ നേടുന്നതിനു മുമ്പ് ചെറിയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുക. ഒരു ചെറിയ ദ്വാരം ഒരു കപ്പലിനെ പൂർണമായും മുക്കിത്താഴ്ത്തുന്നത് പോലെ നിങ്ങൾ ജീവിതത്തിൽ ചെയ്യുന്ന ചെറിയ, ചെറിയ തെറ്റുകൾ നിങ്ങളുടെ ജീവിതത്തെയും ഇരുട്ടിലാക്കും. അതിനാൽ തന്നെ തെറ്റുകളിൽ നിന്ന് പഠിക്കൂ. നിങ്ങളുടെ കൈവശമുള്ള സമയത്തെ ശരിയായ വിനിയോഗിക്കൂ. അങ്ങനെയാണ് എങ്കിൽ വിജയം നിങ്ങൾക്ക് സുനിശ്ചിതമാണ്.