സ്മാർട്ട് ഫോൺ
ഇന്ന് ഒരു വ്യക്തി ഭക്ഷണം ഇല്ലെങ്കിലും ഒരു ദിവസം കഴിച്ചുകൂട്ടും. എന്നാൽ സ്മാർട്ട്ഫോൺ ഇല്ലെങ്കിൽ ഒരു മണിക്കൂർ പോലും കഴിച്ചുകൂട്ടില്ല.2ജി,3ജി,4ജി ഇപ്പോഴിതാ 5ജി കൂടി വരാൻ പോകുന്നു. ഓരോ പുതിയ നെറ്റ്‌വർക്ക് അപ്ഡേഷൻ വരുമ്പോഴും നമുക്ക് സ്മാർട്ട്ഫോൺ ഒരു അഡിക്ഷൻ ആയി മാറുന്നു. ഇന്നത്തെ വിഷയം മൊബൈൽ ഫോൺ അഡിക്ഷനെ സംബന്ധിച്ചുള്ളതാണ്. ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതിനെക്കുറിച്ചാണ്. അതിനു മുമ്പ് ആദ്യം നിങ്ങൾ പ്രശ്നം എന്താണെന്ന് മനസ്സിലാക്കണം. ഞാൻ ഇവിടെ നിങ്ങളോട് മൊബൈൽ ഫോൺ ഉപേക്ഷിക്കണം എന്നല്ല പറയുന്നത്. മൊബൈൽ ഫോൺ എന്നത് വളരെ ഉപകാരപ്രദമായ ഒരു ഉപകരണം തന്നെയാണ്. ഇനി നിങ്ങൾ മൊബൈൽ ഉപേക്ഷിക്കുകയാണെങ്കിൽ ഈ ലോകത്തിൻറെ പുരോഗതിയിൽ നിങ്ങൾ ഏറെ പുറകിലായി പോകും. ഓർമ്മ വയ്ക്കുക നിങ്ങൾ ടെക്നോളജിയെ ഉപയോഗിക്കുകയാണ് വേണ്ടത്. മറിച്ച് ടെക്നോളജി നിങ്ങളെ ഉപയോഗിക്കുകയല്ല.* നിങ്ങളുടെ സമയത്തെ നഷ്ടപ്പെടുത്തുന്ന അപ്ലിക്കേഷനുകളെ ഫോണിൽ നിന്ന് പൂർണമായും ഒഴിവാക്കുക. അപ്പോൾ പിന്നെ ആ ആപ്ലിക്കേഷൻ നിങ്ങളെ ഒരിക്കലും നോട്ടിഫിക്കേഷനുമായി മാടി വിളിക്കില്ല.
* എപ്പോഴും ശ്രദ്ധിക്കുക നിങ്ങൾക്ക് ആവശ്യമെന്ന് തോന്നുന്ന അപ്ലിക്കേഷനുകളിൽ മാത്രം നിങ്ങളുടെ അക്കൗണ്ട് നിർമ്മിക്കുക. നിങ്ങളുടെ സുഹൃത്തിന് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെന്നു കരുതി നിങ്ങൾക്കും അവിടെ അക്കൗണ്ട് വേണം എന്ന് ഒരു നിർബന്ധവുമില്ല. അതിൻറെ ആവശ്യവുമില്ല. ഫെയ്സ്ബുക്കിനെ ഇവിടെ ഞാൻ ഒരു ഉദാഹരണമായി എടുത്തു എന്ന് മാത്രം. പറഞ്ഞു വന്നത് ഇത്ര മാത്രം; നിങ്ങളുടെ സുഹൃത്ത് കൊക്കയിലേക്ക് ചാടുകയാണെങ്കിൽ നിങ്ങളും അതിനു പുറകെ കൊക്കയിലേക്ക് എടുത്തു ചാടണമെന്നില്ല.
* അനാവശ്യമായി നിങ്ങളുടെ ഫോണിലേക്ക് വന്നുകൊണ്ടിരിക്കുന്നു നോട്ടിഫിക്കേഷൻ ഓഫ് ചെയ്യുക. അല്ലെങ്കിൽ പൂർണമായും ഒഴിവാക്കുക. ഈ നോട്ടിഫിക്കേഷൻ എന്ന വൈറസ് ആണ് നിങ്ങളെ നിരന്തരം മൊബൈൽ ഫോൺ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്.ഈ നോട്ടിഫിക്കേഷനുകൾ നിങ്ങളെ മൊബൈലിൻറെ അടമയാക്കി മാറ്റുകയാണ് ചെയ്യുന്നത്.
* മൊബൈൽ ഫോണിനെ തലയണക്കടിയിൽ വച്ച് കിടന്നുറങ്ങുന്ന ശീലം ഉപേക്ഷിക്കുക. ഒന്നുകിൽ ഫോണിനെ മറ്റൊരിടത്ത് വയ്ക്കുക. അല്ലെങ്കിൽ ഫോൺ സൈലൻറ് ആക്കി വെക്കുക. ഇത് നിങ്ങളെ സുഖമായ ഉറക്കത്തിന് സഹായിക്കും.
*എല്ലാ സമയവും മൊബൈൽ ഫോണിനെ നിങ്ങളുടെ പോക്കറ്റിൽ ഇട്ട് നടക്കുന്ന ശീലത്തെ ഉപേക്ഷിക്കുക. നിങ്ങൾ ജിമ്മിൽ പോകുമ്പോഴോ, വ്യായാമം ചെയ്യുമ്പോഴോ, എന്തെങ്കിലും ജോലി ചെയ്യുമ്പോഴോ മൊബൈൽ ഫോൺ നിങ്ങളുടെ കൈവശം ഉണ്ടാകണമെന്ന് യാതൊരു നിർബന്ധവുമില്ല. ഇനി നിങ്ങൾക്ക് ഫോൺ അത്രയും അത്യാവശ്യമാണെന്ന് ഉണ്ടെങ്കിൽ ഒരു നോൺ സ്മാർട്ട് ഫോൺ ഉപയോഗിക്കുക. ഓർമ്മ വെയ്ക്കുക; നിങ്ങളുടെ ഫോണിലേക്ക് വന്ന ഒരു കോൾ മിസ്സ് ആയാലോ വാട്സാപ്പ് മെസ്സേജ് മിസ്സ് ആയല്ലോ നിങ്ങളുടെ ജീവിതം അവസാനിക്കാൻ ഒന്നും പോകുന്നില്ല. എന്നാൽ നിങ്ങൾ സ്മാർട്ട്ഫോണുമായി കൂട്ട് കൂടി നടന്നാൽ തീർച്ചയായും നിങ്ങളുടെ ജീവിതം ഒന്നുമാകാതെ അവസാനിക്കും.
*മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ഒരു നിശ്ചിതസമയം തീരുമാനിക്കുക. തീരുമാനിച്ചുറപ്പിച്ച അത്ര സമയം മാത്രം നിങ്ങൾ മൊബൈൽ ഫോൺ ഉപയോഗിക്കുക. ഇതിലൂടെ നിങ്ങൾ മൊബൈൽഫോണിൽ മണിക്കൂറുകൾ നഷ്ടപ്പെടുത്തി കളയുന്ന പ്രവണത അവസാനിപ്പിക്കാനാകും.
മൊബൈൽ ഫോൺ ഉപയോഗത്തെ കുറച്ചു കൊണ്ടുവരുന്നതിനുള്ള മാർഗ്ഗങ്ങൾ അനവധിയുണ്ട്. ആദ്യം നിങ്ങൾ ഞാൻ മുകളിൽ പറഞ്ഞ കുറച്ചു മാർഗങ്ങൾ ഉപയോഗിച്ച് നോക്കൂ. തീർച്ചയായും നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗം കുറഞ്ഞിരിക്കും. മൊബൈൽ അതൊരു ഇലക്ട്രോണിക് ഉപകരണം മാത്രമാണ്. നിങ്ങൾ ഒരിക്കലും അതിൻറെ അടിമയാകരുത്. എത്രയോ കാലം മൊബൈൽഫോൺ ഇല്ലാതെയും ജനങ്ങൾ ജീവിച്ചിരുന്നു. നിങ്ങൾ ആ കാലഘട്ടത്തിലേക്ക് തിരിച്ചുപോകണമെന്നൊ, ടെക്നോളജിയുടെ നേട്ടങ്ങളെ ഉപയോഗപ്പെടുത്താതെ ഇരിക്കണമെന്നൊ ഒന്നുമല്ല ഞാൻ ഈ പറഞ്ഞതിനർത്ഥം. നിങ്ങളൊരിക്കലും അതിൻറെ അടിമയായി പോകരുത് എന്ന് മാത്രം. അങ്ങനെ വന്നാൽ അത് നിങ്ങളുടെ ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങൾ നഷ്ടപ്പെടുത്തി കളയും.
തയ്യാറാക്കിയത്:രൂപേഷ് വിജയൻ.
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
