Ticker

7/recent/ticker-posts

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 നിങ്ങളുടെ ജീവിതത്തിൽ ഇതുവരെ ഉണ്ടായ തെറ്റുകളെയും നഷ്ടങ്ങളും കുറിച്ചോർത്ത് ഒരിക്കൽപോലും നടക്കരുത്. കാരണം അതുമായി നിങ്ങൾക്ക് ഏറെ ദൂരം സഞ്ചരിക്കാനാവില്ല .വലിയ വിജയങ്ങൾ നേടുന്നവർ എന്നും തൻറെ തെറ്റുകളിൽ നിന്നും,നഷ്ടങ്ങളിൽ നിന്നും പഠിക്കുന്നവരാണ്. അല്ലാതെ നഷ്ടങ്ങളിൽ ജീവിക്കുന്നവർ അല്ല.


 നിങ്ങളുടെ ശ്രദ്ധ എപ്പോഴും നിങ്ങൾക്ക് നേടിയെടുക്കാനുള്ള കാര്യത്തിൽ ആയിരിക്കണം. നിങ്ങൾക്ക് നഷ്ടപ്പെട്ടതിൽ അല്ല. എല്ലാവരുടെയും ജീവിതത്തിൽ മോശം കാലഘട്ടം ഉണ്ടാവുക തന്നെ ചെയ്യും. പക്ഷേ ഇവിടെ തീരുമാനം നിങ്ങളുടെതാണ്;ആ മോശം സമയത്തിനു മുമ്പിൽ കീഴടങ്ങണോ അതോ പുതിയ ഊർജത്തോടെ അതിനെ നേരിടണമോ എന്നത്. കാരണം മോശം കാലഘട്ടം ഒരു കല്ലിനെ പോലും വജ്രം ആക്കി മാറ്റും. 
നിങ്ങൾ ഇപ്പോൾ മോശം കാലഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിൽ ഒരിക്കൽപോലും പുറകിലേക്ക് പോകരുത്. ജീവിതം നിങ്ങൾക്ക് മുന്നിൽ ബുദ്ധിമുട്ടുകളെ വച്ച് നീട്ടുമ്പോൾ ജീവിതത്തോട് പറയൂ ഇതിനെയെല്ലാം തോൽപ്പിക്കാൻ എനിക്ക് എളുപ്പം കഴിയും എന്ന്. എല്ലാവരും തൻറെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്ക് വിധിയെ പഴിക്കുന്നവരാണ്. അവരോട് ഒരു കാര്യം;നിങ്ങളുടെ ഭാഗ്യനിർഭാഗ്യങ്ങൾ നിർണയിക്കുന്നത് ഒരിക്കലും വിധി അല്ല. പകരം നിങ്ങൾ തന്നെയാണ്. നിങ്ങൾ വീണുപോകുന്നു എങ്കിൽ അതിനർത്ഥം നിങ്ങൾ പരാജയപ്പെട്ടു എന്നല്ല. പകരം നിങ്ങൾക്ക് പുതിയൊരു അവസരം ജീവിതം നൽകുന്നതാണ്;കൂടുതൽ ആർജ്ജവത്തോടെ തിരിച്ചുവരാനുള്ള ഒരു അവസരം. നിങ്ങളുടെ സ്വപ്നങ്ങൾക്ക് പുറകെ സഞ്ചരിക്കാൻ.
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കൂ
ഒരിക്കൽ പോലും ഈ നിമിഷത്തെ പാഴാക്കരുത്. ഇതാണ് നിങ്ങളുടെ സമയം. കാരണം ഇവിടെ നിങ്ങൾക്ക് നഷ്ടപ്പെടുവാൻ ഒന്നുമില്ല. പകരം നേടാനായി ഈ ലോകം മൊത്തം ഉണ്ട്. ജനക്കൂട്ടത്തിൽ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കണം എങ്കിൽ വ്യത്യസ്തമായി ചിന്തിക്കുക തന്നെ വേണം. ഒരു കാര്യം എപ്പോഴും ഓർമ്മ വയ്ക്കുക. ജനക്കൂട്ടത്തിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾ എന്തു ചെയ്യാൻ ഇറങ്ങിയാലും ആയിരക്കണക്കിന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരും. തെറ്റുകൾ സംഭവിക്കാം,അടുത്തുള്ളവർ പോലും അകന്നു പോകും. പക്ഷേ നിങ്ങൾ ഒരിക്കലും വീണുപോകരുത്. നിങ്ങൾ വിജയിക്കുമ്പോൾ ഇതെല്ലാം നിങ്ങൾക്ക് അരികിൽ തന്നെ എത്തിക്കോളും.
 സ്വപ്നങ്ങൾ കാണാൻ പഠിക്കുക.ആ സ്വപ്നം സാക്ഷാത്കരിക്കാൻ ആയി കഠിനാധ്വാനം ചെയ്യൂ. സ്വപ്നം കണ്ടതുകൊണ്ട് മാത്രം ഒരിക്കലും അത് യാഥാർഥ്യമാവില്ല. രാവും പകലും അതിനുവേണ്ടി അധ്വാനിക്കേണ്ടതുണ്ട്. ജീവിതത്തിലൊരിക്കലും കഠിനാദ്ധ്വാനം ചെയ്യാൻ മറക്കരുത്. ഇന്ന് ലോകത്ത് വിജയിച്ച ഒരാളും കഠിനാദ്ധ്വാനം ചെയ്യാതെ വിജയിച്ചവരല്ല.
 

എല്ലാദിവസവും ജീവിതം നിങ്ങൾക്ക് മുമ്പിൽ രണ്ടു വഴികൾ തുറന്ന് തരുന്നുണ്ട്.ഒന്നാമത്തേത് ഭാഗ്യവും പ്രതീക്ഷിച്ച് ഒന്നും ചെയ്യാതിരിക്കാം, രണ്ട് നിങ്ങളുടെ സ്വപ്നങ്ങൾക്ക് പുറകെ സഞ്ചരിച്ച് ജീവിതത്തെ ആസ്വദിക്കാൻ പഠിക്കാം. തീരുമാനം നിങ്ങളുടെതാണ്, ഏതു വഴിയിലൂടെ സഞ്ചരിക്കണം എന്നത്. ജീവിതത്തിൽ നിങ്ങൾ എന്ത് ചെയ്യാൻ ആഗ്രഹിക്കുന്നുവോ അത് ചെയ്യുക. പരാജയത്തെ ഒരിക്കൽപോലും ഭയക്കാതിരിക്കുക. നിങ്ങൾ എത്ര വലിയ റിസ്കെടുക്കാൻ തയ്യാറാവുന്നു അത്രയും വലിയ വിജയം നിങ്ങളെ തേടിയെത്തും. ഒപ്പം നിങ്ങളുടെ കഴിവിൽ വിശ്വസിക്കുക. കാരണം നിങ്ങളുടെ കഴിവിൽ നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ ഈ ലോകം നിങ്ങളെ എങ്ങനെ വിശ്വസിക്കും? ശരിയായ സമയത്തിനായി നിങ്ങൾ കാത്തിരിക്കുന്നു എങ്കിൽ വർഷങ്ങൾ കടന്നു പോകും. പക്ഷേ ആ ശരിയായ സമയം ഒരിക്കൽ പോലും നിങ്ങൾക്ക് അരികിലേക്ക് വന്നു ചേരില്ല. ആ ശരിയായ സമയം ഇപ്പോൾ തന്നെയാണ്.
ആദ്യ ചുവട് എടുത്തു വയ്ക്കാൻ തയ്യാറാകൂ.നിങ്ങളുടെ പുറകിലുള്ള ചുവടുകളെ മുന്നിലേക്ക് എത്തിക്കൂ.
നിങ്ങളുടെ വിജയം നിങ്ങളുടെ കാൽക്കീഴിൽ വരും.
Importance of life,Importance of dream,inspirational quotes
വിജയിക്കാൻ ശ്രദ്ധയ്ക്കേണ്ട കാര്യങ്ങൾ


തൊഴിൽ അവസരവാർത്തകൾ അറിയാൻ