എപ്പോഴും സന്തോഷത്തോടെ, പോസിറ്റീവായ മനോഭാവത്തോടെ ഇരിക്കുക എന്നതാണ് വിജയിക്കാനുള്ള മാർഗം. നിങ്ങളുടെ മനോഭാവം നോക്കിയാൽ നിങ്ങൾ വിജയിക്കുമോ ഇല്ലയോ എന്ന് തീർച്ചയായും മനസ്സിലാക്കാൻ കഴിയും. നിങ്ങളുടെ ജീവിതത്തിൽ പോസിറ്റീവായ കാര്യങ്ങളെക്കാൾ നെഗറ്റീവ് ആയ കാര്യങ്ങൾ കൂടുതൽ സ്വാധീനിക്കുന്നു എങ്കിൽ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. ആ നെഗറ്റീവ് സ്വാധീനം നിങ്ങളുടെ വിജയത്തിന് തടസ്സം ആവുകയും ചെയ്യും. എല്ലാ ദിവസവും നിങ്ങളെ പോസിറ്റീവ് ആയി ഇരിക്കാൻ സഹായിക്കുന്ന 8 കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
1)ചിരിച്ചുകൊണ്ട് സംസാരിക്കുകനമ്മൾ ഒരു വ്യക്തിയോട് സംസാരിക്കുമ്പോൾ ഒരു നറു പുഞ്ചിരിയോടെ സംസാരിക്കാൻ ശീലിക്കുക. ഗൗരവ ഭാവത്തിൽ നിങ്ങൾ സംസാരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇത്. എപ്പോഴും പറയാറുണ്ട് ചിരി ആയുസ്സ് വർദ്ധിപ്പിക്കുന്നു എന്ന്. അതോടൊപ്പം അതു നിങ്ങളിലെ പോസിറ്റീവ് മനോഭാവത്തെയും വളർത്തും.
2) എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന ശീലം ഉപേക്ഷിക്കുക
ചില വ്യക്തികളുടെ സ്വഭാവമാണ് എല്ലാ കാര്യങ്ങളിലും കയറി ഇടപെടുക എന്നത്. ഈ ശീലം നിങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാക്കുക. ഈ ശീലം നിങ്ങളുടെ ഫോക്കസിനെ കുറയ്ക്കാൻ കാരണമാകും. നിങ്ങൾ ചിലരെ കണ്ടിട്ടില്ലേ; ഒരേ സമയം ഒരുപാട് കാര്യങ്ങൾ ചെയ്യുന്നവരെ. ഉദാഹരണത്തിന് ഫോണിൽ സംസാരിച്ചുകൊണ്ട് തുണി അലക്കുക, അടുക്കളയിൽ പാചകം ചെയ്യുക, അതോടൊപ്പം തന്നെ വിരുന്നുകാരോട് സംസാരിക്കുക തുടങ്ങിയവ. ഇത്തരത്തിൽ ഒരേ സമയം ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന വ്യക്തികൾ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. അത് നിങ്ങളുടെ ശ്രദ്ധയെ കുറയ്ക്കും. ഒപ്പം നിങ്ങളുടെ ടെൻഷൻ വർദ്ധിപ്പിക്കുകയും ചെയ്യും. ഈ ശീലം ഉപേക്ഷിക്കാൻ തയ്യാറാവുക.
3) പോസിറ്റീവായ വ്യക്തികളെ കൂടെ കൂട്ടുക
പോസിറ്റീവ് ആയ വ്യക്തികൾ എപ്പോഴും ജീവിതത്തിൽ നല്ല ചിന്തകളെ വളർത്തുന്നവർ ആയിരിക്കും. അവർ എല്ലാ കാര്യങ്ങൾക്കും നോ പറയുന്ന വ്യക്തികൾ ആയിരിക്കില്ല. ഏതൊരു പ്രതിസന്ധിയിലും തളരാതെ അതിൽ നിന്ന് കരകയറാനുള്ള മാർഗങ്ങൾ കണ്ടെത്താൻ പോസിറ്റീവായ വ്യക്തികൾക്ക് കഴിയും. അവരോടൊപ്പമുള്ള യാത്ര നിങ്ങളെയും പോസിറ്റീവ് ആക്കും.
4)ജീവിതത്തിൽ ആവശ്യത്തിനുമാത്രം നോ പറയാൻ ശീലിക്കുക
4)ജീവിതത്തിൽ ആവശ്യത്തിനുമാത്രം നോ പറയാൻ ശീലിക്കുക
നിങ്ങൾ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും നോ പറയുന്ന വ്യക്തി ആണോ! എങ്കിൽ നിങ്ങൾ ഒരു കാര്യം അറിഞ്ഞു കൊള്ളൂ. നിങ്ങൾ ജീവിതത്തിൽ ഒരിക്കലും വിജയിക്കാൻ പോകുന്നില്ല. കാരണം വിജയിക്കണമെങ്കിൽ നിങ്ങളുടെ മുന്നിൽ വരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നിങ്ങൾക്ക് കഴിയണം. നിങ്ങൾ ഏതൊരു കാര്യത്തിലും നോ പറയുന്ന വ്യക്തി ആണെങ്കിൽ അവിടെ ശ്രമിക്കുക പോലും ചെയ്യാതെ കീഴടങ്ങും. പിന്നെ നിങ്ങൾ എങ്ങനെ വിജയിക്കും. പ്രശ്നങ്ങളെ കാണുന്നതിനു പകരം അതിനുള്ളിലെ പരിഹാരത്തെ തേടുന്നവൻ ആണ് എപ്പോഴും വിജയിക്കുക. അതിന് നിങ്ങൾക്ക് ഒരു പോസിറ്റീവ് മനോഭാവം അത്യാവശ്യമാണ്. ഞാൻ ഒരിക്കൽ ഇലോൺ മസ്കിൻറെ പുസ്തകം വായിക്കുന്ന ഇടയ്ക്ക് അദ്ദേഹം പറഞ്ഞ ഒരു വാചകം വളരെ വ്യത്യസ്തമായി തോന്നി. "എൻറെ ഏതെങ്കിലുമൊരു സ്റ്റാഫ് ഇത് എനിക്ക് കഴിയില്ല എന്ന് പറഞ്ഞാൽ അത് അയാളുടെ എൻറെ ഓഫീസിലെ അവസാന ദിനം ആയിരിക്കുമെന്ന്". കാരണം അദ്ദേഹത്തിന് നന്നായി അറിയാം. ഈ ലോകത്ത് പരിഹാരം കാണാൻ കഴിയാത്ത അസാധ്യമായ ഒന്നുമില്ലെന്ന്. നമ്മൾ പ്രശ്നങ്ങളെ നോക്കി കാണുന്ന മനോഭാവമാണ് മാറേണ്ടത്. അതുകൊണ്ടുതന്നെ അത്യാവശ്യത്തിനു മാത്രം നോ പറഞ്ഞു ശീലിക്കുക.
5)നല്ല കാര്യങ്ങൾ കണ്ടെത്തുക
നിങ്ങൾ എപ്പോഴും പ്രഭാതത്തിൽ നല്ല കാര്യങ്ങൾ ചെയ്യാനും സംസാരിക്കാനും ആയി സമയം ചെലവഴിക്കുക. ഉദാഹരണത്തിന് യോഗ, വ്യായാമം തുടങ്ങിയവയൊക്കെ. ഇത് നിങ്ങൾക്ക് ഒരു പോസിറ്റീവ് എനർജി പ്രദാനം ചെയ്യും. അത് നിങ്ങൾക്ക് ആ ദിവസം മുഴുവൻ അനുഭവിച്ചറിയാനും കഴിയും. എപ്പോഴും മറ്റുള്ളവരെ കുറിച്ച് കുറ്റങ്ങൾ പറയുക, ദേഷ്യപ്പെടുക തുടങ്ങിയ ശീലങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാവുക. അത് നിങ്ങൾ നെഗറ്റീവ് എനർജി ആണ് പ്രധാനം ചെയ്യുക.
6)പോസിറ്റീവായ മീഡിയകളെ തെരഞ്ഞെടുക്കുക
വാർത്തകളുടെയും, വിജ്ഞാനത്തിൻറെയും, ഇൻറർനെറ്റിൻറെയും എല്ലാം അത്ഭുത ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. പോസിറ്റീവ് വാർത്തകളും നെഗറ്റീവ് വാർത്തകളും നമുക്ക് അരികിൽ എത്തുന്നുണ്ട്. നെഗറ്റീവ് വാർത്തകൾ കൊണ്ട് നമുക്ക് യാതൊരു പ്രയോജനവുമില്ല. അതുകൊണ്ടുതന്നെ ഇൻറർനെറ്റിൽ നമുക്ക് വിജ്ഞാനപ്രദം ആകുന്ന നമ്മുടെ വ്യക്തിത്വവികാസത്തിന് സഹായകമാവുന്ന വാർത്തകൾ നൽകുന്ന പ്ലാറ്റ്ഫോമുകൾ തെരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക.
7)ഓരോ ദിവസവും നിങ്ങളുടെ പ്രവർത്തികളെ മെച്ചപ്പെടുത്തുക
നിങ്ങൾ ഓരോ ദിവസവും ചെയ്യാനുള്ള പ്രവർത്തികൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ചെയ്യാൻ ശീലിക്കുക. ഓരോ ദിവസവും പുതിയ മാർഗ്ഗങ്ങൾ പരീക്ഷിക്കുക. അത് നിങ്ങളിൽ പോസിറ്റീവ് മനോഭാവം വളർത്തും.
8)പുസ്തകങ്ങൾ വായിക്കുക
ഇന്ന് ലോകത്ത് എത്രയോ പുസ്തകങ്ങൾ ലഭ്യമാണ്. പക്ഷേ നമുക്ക് വായിക്കാനുള്ള താൽപര്യം ഇല്ല എന്നതാണ് പ്രശ്നം. നിങ്ങൾക്ക് സോഷ്യൽമീഡിയകളിൽ സമയം ചെലവഴിക്കാനാണ് താല്പര്യം. പക്ഷേ ഇത്തരം പ്രവർത്തികൾ നിങ്ങളുടെ വളർച്ചയ്ക്ക് ഗുണകരമാകുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ എപ്പോഴും പുസ്തകങ്ങൾ വായിക്കുവാൻ ശീലിക്കുക അത് നിങ്ങളിൽ പോസിറ്റീവായ മനോഭാവം നിറയ്ക്കുന്നതിന് ഒപ്പം വിജ്ഞാനത്തെയും വളർത്തും.
പോസിറ്റീവായ മനോഭാവം ഉണ്ടായിരിക്കുക എന്നത് എപ്പോഴും നിങ്ങൾക്ക് അത്യാവശ്യമായ ഘടകമാണ്. എവിടെയും നിങ്ങൾക്ക് വിജയിക്കണമെങ്കിൽ ഇത് കൂടിയേതീരൂ. അതുകൊണ്ടുതന്നെ നിങ്ങളുടെ മനസ്സിൽ നെഗറ്റീവ് ചിന്താഗതികളെ ദൂരെ വലിച്ചെറിയൂ. പുതുവർഷത്തെ കാത്തിരിക്കുന്ന ഈ വേളയിൽ ഒരു പുതിയ വ്യക്തിത്വവുമായി പുനർജനിക്കൂ.
നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ആയി രേഖപ്പെടുത്തുക.
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും
അനുബന്ധ ലേഖനങ്ങൾ
![]() |
| ചിരി വിടർത്തുക |
