ഈ ആർട്ടിക്കിൾ വായിക്കുന്നതിനു മുമ്പ് നിങ്ങളോട് ഒരു അഭ്യർത്ഥനയുണ്ട്. വീട്ടിൽ തന്നെ ഇരിക്കൂ, വീട്ടിൽ നിന്ന് അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ അധികം ഒരിക്കലും പുറത്തിറങ്ങാൻ ശ്രമിക്കരുത്. ഇനി കൊവിഡ് എന്നെ ബാധിക്കില്ല എന്ന് പറയുന്നവരോട് നിങ്ങളെ കൊവിഡ് ബാധിക്കില്ലായിരിക്കാം. എന്നാൽ നിങ്ങളുടെ കുടുംബാംഗങ്ങൾ, കൂട്ടുകാർ ഇവരെയൊക്കെ അത് ബാധിച്ചേക്കാം. അതിന് നിങ്ങൾ ഒരിക്കലും കാരണമാകരുത്. അതുകൊണ്ട് വീട്ടിൽ തന്നെ ഇരിക്കാൻ ശ്രമിക്കൂ. കാരണം ഈ രാജ്യം നമ്മുടേതാണ്. രാജ്യത്തിനു വേണ്ടി പ്രവർത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. സർക്കാർ അവരുടെ ഉത്തരവാദിത്വങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്നുണ്ട്. ഉത്തരവാദിത്വമുള്ള പൗരൻ എന്ന നിലയിൽ നമ്മളും നമ്മുടെ കടമ നിർവ്വഹിക്കേണ്ടതുണ്ട്. ഇനി നിങ്ങൾക്ക് ഈ ലോക്ഡൗണിൽ വീട്ടിൽ ഇരുന്ന് ബോറടിക്കുന്നു എങ്കിൽ അത് മാറ്റാനുള്ള ചില വഴികൾ ഞാൻ പറഞ്ഞുതരാം.നിങ്ങൾ ചെറുപ്പത്തിൽ കണ്ട ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാകും, ഒരുപാട് കഴിവുകൾ ഉണ്ടാകും നിങ്ങൾ മികച്ചതാക്കണമെന്ന് ആഗ്രഹിച്ചവ, തിരക്കുകൾ കൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ പൂർത്തീകരിക്കാൻ കഴിയാതെ പോയവ. അവയിലേക്ക് എത്തിനോക്കാൻ ഉള്ള സമയമാണ് നിങ്ങൾക്ക് ഇപ്പോൾ കൈവന്നിരിക്കുന്നത്. ഒപ്പം നിങ്ങളുടെ കഴിവുകൾ വിശകലനം ചെയ്ത് നിങ്ങളിലേക്ക് നോക്കാനുള്ള ഒരു സുവർണാവസരവും.ഈ ലോക്ഡൗണിൽ സോഷ്യൽ മീഡിയയിൽ കുത്തി സമയം കളയുന്നതിനു പകരം നിങ്ങളിൽ തന്നെ ഫോക്കസ് ചെയ്യൂ. പുതിയ പുതിയ അറിവുകൾ നേടൂ. വായനയുടെ ലോകത്തേക്ക് കാലെടുത്തുവയ്ക്കാൻ ശ്രമിക്കൂ. ഇങ്ങനെയൊക്കെ ചെയ്താൽ ഈ ലോക്ഡൗൺ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നിങ്ങൾ ഒരു പുതിയ മനുഷ്യനായി തീർന്നിരിക്കും എന്നുറപ്പാണ്.
നമ്മുടെ കൈവശമുള്ള ഇൻറർനെറ്റ് പുതിയ കാര്യങ്ങൾ പഠിക്കുന്നതിനു വേണ്ടി ഉപയോഗിക്കൂ. എൻറെ ഒരു കൂട്ടുകാരൻറെ വലിയ ആഗ്രഹം ആയിരുന്നു ഒരു യൂട്യൂബ് ചാനൽ തുടങ്ങുക എന്നത്. എന്നാൽ ജോലിത്തിരക്കുകൾ മൂലം അതവന് കഴിയാതെപോയി. ഇപ്പോൾ ഈ ലോക്ഡൗണിൽ യൂട്യൂബ് ചാനൽ തുടങ്ങി അവൻ വീഡിയോസ് ഇടുന്നു. ആർക്കറിയാം അത് അവൻറെ കരിയറിൽ മാറ്റം കൊണ്ടു വരില്ല എന്ന്. സുഹൃത്തുക്കളെ ഈ സമയം ഒരിക്കലും ടെൻഷൻ അടിക്കാൻ ഉള്ളതല്ല. പകരം നിങ്ങൾക്ക് നിങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ഉള്ളതാണ്. നിങ്ങൾക്ക് ആരാകണം? എന്നതിനുള്ള ഉത്തരം ഒരുപക്ഷേ ഈ ക്വാറൻറീനിൽ നിങ്ങൾക്ക് ലഭിച്ചേക്കാം. അതുകൊണ്ടു തന്നെ നിങ്ങളിലേക്ക് എത്തി നോക്കാൻ ഈ സമയത്തെ ഉപയോഗിക്കൂ. അതുപോലെ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഫെയ്ക്ക് വാർത്തകളും, റൂമേഴ്സും ഷെയർ ചെയ്യുന്നതിന് പകരം ഇത്തരം പോസിറ്റീവായ ആർട്ടിക്കിളുകൾ ഷെയർ ചെയ്യൂ. കാരണം അവരും സമ്മർദ്ദത്തിൽ നിന്ന് മുക്തമായി സ്വയം കണ്ടെത്താൻ ശ്രമിക്കട്ടെ. വാട്സ്ആപ്പ് ഫേസ്ബുക്ക് തുടങ്ങി ഏതു മേഖലയിലൂടെ ആണെങ്കിലും ഈ ആശയത്തെ നിങ്ങളുടെ കൂട്ടുകാരിലേക്ക് എത്തിക്കുക. നമ്മൾ കോവിഡിനെ അതിജീവിക്കുക തന്നെ ചെയ്യും. ജയ് ഹിന്ദ്, ജയ് ഭാരത്..
തയ്യാറാക്കിയത്: രൂപേഷ് വിജയൻ
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
