Ticker

7/recent/ticker-posts

ആരാണ് നിങ്ങൾ?

 ആരാണ് നിങ്ങൾ? യഥാർത്ഥത്തിൽ നിങ്ങളുടെ ജീവിത ലക്ഷ്യം എന്താണ്?

ഈ രണ്ട് ചോദ്യങ്ങൾ നിങ്ങൾ ദിവസവും പ്രഭാതത്തിൽ കണ്ണാടിക്കു മുമ്പിൽ നിന്നു കൊണ്ട് ചോദിക്കേണ്ടതുണ്ട്. നിങ്ങൾ ഒരു സാധാരണ വ്യക്തി മാത്രമാണ് എന്ന ഉത്തരം നിങ്ങളിൽ നിന്ന് എന്നെന്നേക്കുമായ് അവസാനിക്കുന്നതു വരെ ഈ ചോദ്യം നിങ്ങൾ ദിനവും 
ആവർത്തിക്കേണ്ടതുണ്ട്. നിങ്ങൾ ജീവിതത്തിൽ എന്തെങ്കിലും നേടിയെടുക്കുന്നത് വരെ അതു  നേടാനുള്ള ആവേശം നിങ്ങളിൽ  അവശേഷിക്കുന്നുണ്ട്. വിജയത്തെ നിങ്ങൾക്കരികിൽ  എത്തിക്കുക എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങനെയായിരുന്നുവെങ്കിൽ ഈ ലോകത്ത് എല്ലാവരും വിജയിക്കുന്നവരും  തങ്ങൾ ആഗ്രഹിച്ച നേട്ടങ്ങൾ നേടിയെടുക്കുന്നവരും  ആയിതീർന്നേനെ. താൻ പാതി ദൈവം പാതി എന്ന അടിസ്ഥാനതത്വത്തെയും മുറുകെപ്പിടിച്ച് ചെയ്യാനുള്ളതിൻറെ  പകുതി മാത്രം ചെയ്തു വിജയം നിങ്ങൾക്ക് അരികിലെത്തും എന്നാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ ആ ചിന്തയെ ഇപ്പോൾ തന്നെ ഉപേക്ഷിച്ചു കൊള്ളൂ. നിങ്ങൾ ഇന്ന് കാണുന്ന വിജയികൾ എല്ലാം അവരുടെ വിജയം നേടിയെടുത്തത് ഒരൊറ്റ രാത്രി കൊണ്ട് അല്ല; പകരം എത്രയോ രാപകലുകളുടെ കഠിനാധ്വാനത്തിൻറെ, നിരന്തരമായ കളിയാക്കലുകളുടെ, അവഗണനകളുടെ എല്ലാം പരിണിതഫലമാണ്. ജീവിതത്തിൽ വിജയം എന്നത് മറ്റെല്ലാം ഉപേക്ഷിച്ച് അതിനുവേണ്ടി മാത്രം പ്രയത്നിക്കുന്നവരെ തേടിയെത്തുന്നതാണ്. 
Who is this,who are you

നിങ്ങൾ എന്താണ്  ചിന്തിക്കുന്നത്? ഈ ലോകത്തെ പ്രശസ്തരായ കലാകാരന്മാർ, സംരംഭകർ,ശാസ്ത്രജ്ഞർ തുടങ്ങിയവരെല്ലാം ഭാഗ്യം കൊണ്ടാണ് ആ നിലയിൽ എത്തിയത് എന്നോ? എങ്കിൽ നിങ്ങൾക്കു തെറ്റി. ഭാഗ്യം എന്നത് നിങ്ങളെ കുറച്ചു ദൂരം സഞ്ചരിക്കാൻ മാത്രമേ സഹായിക്കൂ. അതും നിങ്ങൾ നിങ്ങളുടെ വിജയത്തിനായ് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ മാത്രം. ഒന്നാമത് എത്തുക എന്നത് ബുദ്ധിമുട്ടേറിയ ഒന്നു തന്നെയാണ്; എന്നാൽ അതിനേക്കാൾ എത്രയോ ബുദ്ധിമുട്ടേറിയ ഒന്നാണ് ആ ഒന്നാംസ്ഥാനം നിലനിർത്തുക എന്നത്. വിജയം എന്നത് നിങ്ങൾക്ക് ഒറ്റത്തവണ മാത്രം സംഭവിക്കുന്ന ഒന്നല്ല. വിജയവും പരാജയവും എപ്പോഴും നിങ്ങളുടെ ചിന്താഗതികളെ ആശ്രയിച്ചാണിരിക്കുന്നത്. നിങ്ങൾ ഒന്നിനും ശ്രമിക്കുന്നില്ലെങ്കിൽ തോൽവി ഉറപ്പാണ്; ശ്രമിച്ചാൽ വിജയവും നിങ്ങൾക്ക് ഉറപ്പാണ്. എനിക്ക്  ഒരുപാട് കഴിവുകൾ ഉണ്ട് അതുകൊണ്ട് തന്നെ എനിക്ക് കുറച്ചു കഠിനാധ്വാനം ചെയ്താൽ മതിയെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ ആ ചിന്താഗതിയെ ഇന്നു തന്നെ തലച്ചോറിൽ നിന്ന് എടുത്തുകളഞ്ഞു കൊള്ളൂ.നിങ്ങൾക്ക് എത്ര കഴിവുകൾ ഉണ്ടെങ്കിലും കഠിനാധ്വാനം ചെയ്തേ മതിയാകൂ. അത് മാത്രമേ നിങ്ങളെ വിജയത്തിൽ എത്തിക്കൂ. നിങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും അതിനെയെല്ലാം മറികടന്ന് വിജയത്തിൽ എത്തുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കിൽ, അതിനു വേണ്ടി പരിശ്രമിക്കുന്നുണ്ടെങ്കിൽ ഈ ലോകത്തെ നിങ്ങളുടെ കൈക്കുള്ളിൽ ആക്കാൻ കഴിയും. നിങ്ങൾക്ക് മികച്ച എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ മികച്ചതായ് ചിന്തിക്കൂ, വലിയ സ്വപ്നങ്ങൾ കാണൂ. നിങ്ങൾ കേട്ടിട്ടില്ലേ സ്വപ്നം എന്നത് ഉറക്കത്തിൽ നിങ്ങൾ കാണുന്നതല്ല പകരം നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്  ആകണമെന്ന്. നിങ്ങൾക്ക് സ്വപ്നം കാണുവാനുള്ള കഴിവുണ്ടെങ്കിൽ അത് നേടിയെടുക്കാനുള്ള കഴിവും നിങ്ങളിലുണ്ട്. ഒരിക്കലും നിങ്ങൾക്ക് ചുറ്റുമുള്ളവർ നിങ്ങളെക്കുറിച്ച് എന്തുപറയുന്നു എന്ന് ചിന്തിക്കരുത്.കാരണം  ചുറ്റുമുള്ളവരുടെ ജോലി നിങ്ങളെ മറ്റുള്ളവരുടെ മുന്നിൽ മോശക്കാരനായ് ചിത്രീകരിക്കുക എന്നത് മാത്രമാണ്. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുക, അതിൽ മാത്രം ഫോക്കസ് ചെയ്യുക. നിങ്ങളുടെ കഴിവുകളെ കൂടുതൽ മികച്ചതാക്കി മാറ്റൂ. അങ്ങനെ വന്നാൽ ഈ ലോകത്തിലെ ഒരു പ്രതിസന്ധിക്കും നിങ്ങളെ തളർത്താനാവില്ല. അതുകൊണ്ടുതന്നെ സ്വപ്നങ്ങൾ കാണൂ.അത് നേടിയെടുക്കുകയും ചെയ്യൂ.നിങ്ങൾക്ക്  എത്തിപ്പിടിക്കാനാവാത്ത ഒന്നും  ഈ ലോകത്ത് സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഒരുവട്ടം നിങ്ങൾ തയ്യാറായി ഇറങ്ങൂ. വിജയം നിങ്ങളുടേതാണ്...

അനുബന്ധ ലേഖനങ്ങൾ














മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ








പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

പരിശ്രമം നിങ്ങളെ വിജയത്തിലെത്തിക്കുന്നതെങ്ങനെ

പുതിയ തൊഴിൽ വാർത്തകൾ അറിയാൻ 

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും