വിജയത്തിൻറെ വഴി
നിങ്ങളുടെ ജോലി എത്ര ബുദ്ധിമുട്ടേറിയതാണ് എങ്കിലും വളരെ എളുപ്പത്തിൽ അത് ചെയ്തു തീർക്കാം. ഇത് ചെയ്തു തീർക്കാൻ കഴിയുമോ എന്ന പേടി അതു മാത്രമാണ് നിങ്ങളെ ആ ജോലി ചെയ്യുന്നതിൽ നിന്ന് പുറകോട്ടു വലിക്കുന്നത്. നിങ്ങൾ നിങ്ങളുടെ മനസ്സിനെ കല്ലാക്കി മാറ്റാത്തിടത്തോളം നിങ്ങളെ അത് ഭയപ്പെടുത്തി കൊണ്ടേയിരിക്കും. ഒരിക്കലും നിങ്ങളുടെ ജോലികളെ അല്ല ഭയപ്പെടേണ്ടത്; നിങ്ങൾ നിങ്ങളെ തന്നെയാണ് ഭയപ്പെടേണ്ടത്. ബുദ്ധിമുട്ടുകളെയല്ല നിങ്ങൾ ഭയക്കേണ്ടത്. നിങ്ങളുടെ മടിയാണ് നിങ്ങൾ ഭയക്കേണ്ടത്. ബുദ്ധിമുട്ടുകൾ നിങ്ങളെ ഒന്നോ രണ്ടോ വട്ടം ഭയപ്പെടുത്തും. എന്നാൽ നിങ്ങളുടെ മടി നിങ്ങൾ പോലും അറിയാതെ നിങ്ങളെ ഇല്ലാതാക്കും. നിങ്ങൾ വേട്ടയ്ക്ക് ഇറങ്ങുന്നു എങ്കിൽ സിംഹത്തെ തന്നെ വേട്ടയാടി പിടിക്കുക. അങ്ങനെ വന്നാൽ മറ്റുള്ള മൃഗങ്ങൾ പോലും നിങ്ങളെ ഭയക്കും. ആത്മവിശ്വാസം നിങ്ങൾക്ക് ഒരിക്കലും വെറുതെ ഇരുന്നു കൊണ്ട് ലഭിക്കില്ല അത് നിങ്ങൾ ഒരു കാര്യം ചെയ്യുന്നതിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. ഈ ലോകത്ത് മറ്റുള്ളവർ ചെയ്യാൻ ഭയക്കുന്ന ജോലി ചെയ്യാൻ ധൈര്യം വേണം. ആ ധൈരൃത്തിൻറെ പേരാണ് ആത്മവിശ്വാസം. ഈ ആത്മവിശ്വാസവും ധൈര്യവും നിങ്ങൾക്ക് ഈ ലോകത്തെ ഒരു പുസ്തകത്താളുകളിൽ നിന്നും ലഭിക്കില്ല.അതു ലഭിക്കാനായ് നമ്മൾ തുനിഞ്ഞിറങ്ങുക തന്നെ വേണം. നിങ്ങൾ ആദ്യമൊക്കെ കിണറ്റിൽ നിന്ന് വെള്ളം കോരുമ്പോൾ ബക്കറ്റ് നിറയെ വെള്ളം നിങ്ങൾക്ക് ലഭിക്കില്ല. അതുപോലെ തന്നെയാണ് വിജയവും. നിങ്ങൾക്ക് ആദ്യമൊക്കെ ബുദ്ധിമുട്ടുകൾ കൂടുതലും അതിനുള്ള നേട്ടം കുറവും ആയിരിക്കും. പക്ഷേ അത് നോക്കിയിട്ട് തിരിഞ്ഞു നടക്കരുത്. നിങ്ങൾ അതിൽ എക്സ്പെർട്ട് ആവുക തന്നെ വേണം. എങ്ങനെയാണെന്നല്ലേ!ആ ജോലി വീണ്ടും വീണ്ടും ചെയ്തു കൊണ്ട്. നിങ്ങളുടെ നിരന്തരമായ പ്രയത്നം നിങ്ങളെ ഒരുനാൾ ആ ഘട്ടത്തിൽ എത്തിക്കും. ഏത് ഘട്ടമെന്നല്ലേ! ലാഭം കൂടുതലും ബുദ്ധിമുട്ടുകൾ കുറവുള്ള ഘട്ടത്തിൽ. അവിടെ എത്തിച്ചേരാൻ നിങ്ങൾ ഇപ്പോഴേ തയ്യാറാകേണ്ടതുണ്ട്. അതുകൊണ്ട് ഓടാൻ പരിശീലിക്കുക. നിങ്ങളുടെ അവസാന വിയർപ്പ് തുള്ളിയും ശരീരത്തെ തൊടുന്നതു വരെ...അനുബന്ധ ലേഖനങ്ങൾ
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
