നിങ്ങൾ നിങ്ങളുടെ ഫോണിലെ എല്ലാ ആപ്ലിക്കേഷനുകളും നിരന്തരം അപ്ഡേറ്റ് ആക്കി കൊണ്ടിരിക്കുന്ന വരാണ്. എന്നാൽ ആരെങ്കിലും നിങ്ങൾക്കു മുന്നിൽ പുതിയ എന്തെങ്കിലും കാര്യം പറയുകയോ ചെയ്യുകയോ ചെയ്താൽ അതിനെ കളിയാക്കാൻ നിങ്ങൾ മുന്നിൽ തന്നെ ഉണ്ടാകും. ഇതാണ് നമ്മുടെ ലോകത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ ദൗർഭാഗ്യവും. എന്തിലും ആദ്യം വിശ്വസിക്കുന്നതിന് പകരം അതിനെ കളിയാക്കാനാണ് ഈ ലോകത്തിലെ ജനങ്ങൾ ശ്രമിക്കുന്നത്. 30 വർഷങ്ങൾക്ക് മുമ്പ് ആരെങ്കിലും സ്മാർട്ട് ഫോണിനെ കുറിച്ച് നിങ്ങളോട് സംസാരിച്ചാൽ നിങ്ങൾ അയാളെ കളിയാക്കി കൊന്നിരിക്കും. 40 വർഷങ്ങൾക്കു മുമ്പ് വായുവിൽ പറക്കുന്ന ഡ്രോണിനെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ അവരെയും നിങ്ങൾ കളിയാക്കിയിരിക്കും. നിങ്ങൾ കളിയാക്കി തള്ളിക്കളയുന്ന പല നൂതനാശയങ്ങളും ഈ ലോകത്തെ തന്നെ മാറ്റിമറിക്കാൻ കരുത്തുളളവയായിരിക്കും. ഇത് ഞാൻ ഇവിടെ പറയാൻ കാരണം ഭാവിയിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങളെ തിരിച്ചറിയാൻ കഴിയാത്ത, നൂതന ആശയങ്ങൾക്കു നേരെ കളിയാക്കലുകളുടെ അസ്ത്രങ്ങൾ തൊടുത്തു വിടുന്നവരാണ് നിങ്ങളെങ്കിൽ ഒന്നു ഓർമ്മിച്ചു കൊള്ളുക; ജീവിതത്തിൽ നിങ്ങൾ ഏറെ പുറകിലായി പോകും. അത് കണ്ടെത്താൻ കഴിയുന്നവർ ഏറെ മുന്നിലും.
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും
