ഏതൊരു മത്സരവും വിജയിക്കുക എന്നത് പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാൽ അതിനേക്കാൾ വളരെ പ്രധാനപ്പെട്ടതാണ് ആ മത്സരത്തിൽ വിജയം നേടിയെടുക്കാനായി നിങ്ങൾ എന്തൊക്കെ ഉപേക്ഷിക്കാൻ തയാറാകുന്നു എന്നത്. ഒരാളും എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ താൽപര്യപ്പെടുന്നവരല്ല. ഒരാളും അഞ്ച് മണിക്കൂറിൽ കൂടുതൽ പരിശീലനം നടത്താൻ ആഗ്രഹിക്കുന്നവർ അല്ല, ഒരാളും ഒരു മണിക്കൂറിൽ കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ അല്ല. എന്നാൽ ഇത് ചെയ്യുന്നവർ റെക്കോർഡ് തകർത്തു ചരിത്രം എഴുതുന്നവരാണ്. കാരണം വിജയത്തിൻറെ യഥാർത്ഥ യാത്ര ആരംഭിക്കുന്നത് ഈ മണിക്കൂറുകൾക്ക് ശേഷമാണ്. 8 മണിക്കൂർ, 5 മണിക്കൂർ, 1 മണിക്കൂർ എന്ന ക്രമം ഈ ലോകത്തിലെ 90% പേരും ഫോളോ ചെയ്യുന്നതാണ്. നിങ്ങൾക്ക് ഇവിടെ മിന്നിത്തിളങ്ങണം എങ്കിൽ കുറച്ച് അധികമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. നിങ്ങൾ ഇപ്പോൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ.. എങ്കിൽ മാത്രമേ വ്യത്യാസം പ്രകടമാകൂ...
റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ,വിരാട് കോഹ്ലി ഏറ്റവും മികച്ച ബാറ്റ്സ്മാൻ. ഷാറൂഖ് ഖാൻ ബോളിവുഡിലെ ഏറ്റവും വിജയിച്ച നടൻ.ഇവരൊക്കെ ഇത്രയും മികച്ചവർ ആയിട്ടും ഇന്നും ആ സ്ഥാനം നിലനിർത്താനായി അവർ രാപകലുകൾ അദ്ധ്വാനിക്കുന്നു. ഒന്നാമത് എത്തുക എന്നത് എളുപ്പമുള്ള കാര്യമാണ്; എന്നാൽ അവിടെ പിടിച്ചു നിൽക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യവും. റൊണാൾഡോ ഇന്നും 12മണിക്കൂർ ഫുട്ബോൾ പ്രാക്ടീസ് ചെയ്യുന്നു. കാരണം ഇവർക്കെല്ലാം അധികമായി ലഭിക്കുന്ന സമയത്തിൻറെ മൂല്യം അറിയാം. അവർക്ക് എല്ലാം പൂർണ ബോധ്യമുണ്ട്; ജീവിതത്തിൽ അധികമായി ലഭിക്കുന്ന മണിക്കൂറുകൾ അദ്ധ്വാനിച്ചാൽ നാല് കൊല്ലം കൊണ്ട് നേടിയെടുക്കാവുന്ന നേട്ടങ്ങൾ കേവലം 1 വർഷം കൊണ്ട് നേടിയെടുക്കാമെന്ന് ..ജെഫ് ബോഫോഴ്സ് ഒരിക്കൽ അഭിപ്രായപ്പെട്ടിട്ടുണ്ട്; നിങ്ങൾ ഒരു റൂം വൃത്തിയാക്കാൻ 30 ദിവസം എടുക്കും എന്ന് കരുതിയാൽ ആ റൂം വൃത്തിയാക്കാൻ 30 ദിവസം എടുക്കും. എന്നാൽ അതേ റൂം മൂന്നു ദിവസം കൊണ്ട് വൃത്തിയാക്കാം എന്ന് കരുതിയാൽ 30 ദിവസം കൊണ്ട് വൃത്തിയാക്കുന്ന റൂം വെറും മൂന്നു ദിവസം കൊണ്ട് വൃത്തിയാകുമെന്ന്.. പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ലേ..നിങ്ങൾ നിങ്ങളുടെ വിജയത്തിൻറെ മധുരം നുകരാൻ വയസ്സുകാലത്ത് ആഗ്രഹിക്കുന്നുവോ അതോ യുവത്വത്തിലോ? വയസു കാലത്ത് ആണെങ്കിൽ നിങ്ങൾ കാര്യങ്ങൾ പതിയെ ചെയ്താൽ മതി. അതല്ല എങ്കിൽ എല്ലാം ഉപേക്ഷിച്ച് നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിൻ ആയി കഠിനാധ്വാനം ചെയ്യുക. എനിക്കറിയില്ല നിങ്ങളുടെ സ്വപ്നം എന്താണെന്ന്? പക്ഷെ ഒന്നെനിക്കറിയാം. നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ആയി രാപ്പകലുകൾ നിങ്ങൾ അദ്ധ്വാനിക്കാൻ തയ്യാറാണെങ്കിൽ തീർച്ചയായും അത് നിങ്ങളെ തേടി വന്നിരിക്കും..
