ഈ ലോകത്തിലെ കുറച്ചു പേർ മാത്രം സ്വന്തം ജീവിതത്തെ നിരാശയോടെയാണ് നോക്കി കാണാറുള്ളത്. എന്നാൽ കുറച്ചു പേരാകട്ടെ ജീവിതത്തെ എന്നും പോസിറ്റീവായ് കാണാൻ ശ്രമിക്കുന്നവരാണ്. നിങ്ങളുടെ ജീവിതത്തോടുള്ള നിരാശയെ മറികടക്കാനുള്ള ചില വഴികൾ പറഞ്ഞുതരാം. ഈ വഴികൾ നിങ്ങൾ പിന്തുടർന്നാൽ തീർച്ചയായും നിങ്ങൾ സ്വപ്നം കണ്ട ജീവിതം നിങ്ങളെ തേടിയെത്തും. ഈ ലോകത്ത് വിജയിച്ച എല്ലാവർക്കുമറിയാം വിജയിക്കാനുള്ള രഹസ്യങ്ങൾ അറിഞ്ഞതു കൊണ്ട് മാത്രം വിജയം തേടി വരികയില്ലെന്ന്. അതിനുവേണ്ടി നിങ്ങൾ പരിശ്രമിക്കുക തന്നെ വേണം. നിങ്ങളുടെ ചിന്താഗതികളിലും, ജീവിതത്തിലും മാറ്റങ്ങൾ കൊണ്ടു വരുവാൻ നിങ്ങൾ തയ്യാറാകേണ്ടതുണ്ട്. ആദ്യം ചെറിയ, ചെറിയ മാറ്റങ്ങളിലൂടെ നിങ്ങൾക്ക് അത് ആരംഭിക്കാം. നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടു വരുക എന്നത് നിങ്ങളെ സംബന്ധിച്ച് കൊടുമുടി കയറുന്നതിനു സമമായിരിക്കും.ആദ്യമൊക്കെ വലിയ ആവേശം കാണും; എന്നാൽ പകുതി എത്തുമ്പോൾ കീഴടങ്ങാനുള്ള ആഗ്രഹമായിരിക്കും നിങ്ങളിൽ. എന്നാൽ മുകളിൽ എത്തുന്നവർക്കു മാത്രമേ മുകളിലുള്ള ആ കാഴ്ച ആസ്വദിക്കാനും കഴിയൂ. മുകളിൽ ഉള്ള ആ കാഴ്ച ഈ ലോകത്തിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നായിരിക്കും എന്നത് ഉറപ്പാണ്.
അപ്പോൾ നമുക്ക് നോക്കാം വിജയിച്ചവരുടെ ആ ശീലങ്ങളെ കുറിച്ച്...1) അവർ എപ്പോഴും റിസ്ക് എടുക്കാൻ തയ്യാറായിരിക്കും
ജീവിതത്തിൽ റിസ്ക് എടുക്കാതെ നിങ്ങൾക്ക് ഒന്നും നേടാനാവില്ല. കേട്ടിട്ടില്ലേ പറക്കണമെങ്കിൽ ആദ്യം ചാടുക തന്നെ വേണം. നിങ്ങളുടെ സേഫ് സോണിൽ നിന്നുകൊണ്ട് നിങ്ങൾ ഒന്നും നേടില്ല.
2) കൃത്യനിഷ്ഠ
കൃത്യനിഷ്ഠമായ് കാര്യങ്ങൾ ചെയ്യുന്ന വ്യക്തികളിൽ മാത്രമേ സ്ഥിരത നമുക്ക് ദർശിക്കാൻ കഴിയൂ. ഏതു ജോലിയിലും നിങ്ങൾക്ക് മാസ്റ്റർ ആകണമെങ്കിൽ കൃത്യനിഷ്ഠയോടു കൂടിയ പരിശീലനം അത്യാവശ്യമാണ്. ഓർക്കുക; എപ്പോഴും നിങ്ങളുടെ വിജയത്തിന് പ്രതിബന്ധമായി നിൽക്കുന്നത് നിങ്ങളുടെ കൃത്യനിഷ്ഠയില്ലായ്മ തന്നെയാണ്. നിങ്ങൾക്ക് വലിയ വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ ഉണ്ടായിരിക്കാം, എന്നാൽ അത് നേടിയെടുക്കുന്നതിനു വേണ്ടി കൃത്യനിഷ്ഠയോടെ ജോലി ചെയ്യാൻ നിങ്ങൾ ആരും തയ്യാറല്ല.
3) മനോഭാവം
പരാജയപ്പെടുന്നവരും വിജയിക്കുന്നവരും തമ്മിലുള്ള ഏക വ്യത്യാസം ഒന്നു മാത്രമാണ്; അവരുടെ മനോഭാവം. വിജയിക്കുന്നവർ എപ്പോഴും ഒരു പോസിറ്റീവ് മനോഭാവത്തോടെയാണ് സഞ്ചരിക്കാറുള്ളത്.അത് ഒരുപക്ഷെ അവർ നിരന്തരം പരാജയപ്പെടുകയാണെങ്കിൽ പോലും. അവർക്ക് തീർച്ചയായും അറിയാം ഒരുനാൾ അവർ വിജയിച്ചിരിക്കും എന്ന്. മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്തു പറയുന്നു എന്നത് ഇവർ ചിന്തിക്കാറേയില്ല. ഇവരുടെ ഡിക്ഷണറിയിൽ പിന്തിരിഞ്ഞു നടക്കുക എന്ന വാക്ക് ഉണ്ടാവുകയില്ല. അവർക്ക് സ്വന്തം കഴിവിൽ അത്രയും ഉയർന്ന ആത്മവിശ്വാസം ഉണ്ടായിരിക്കും. അവർക്ക് മറ്റുള്ളവരുടെ വിശ്വാസത്തിൻറെ ആവശ്യമുണ്ടാകില്ല.
കേട്ടിട്ട് ഇല്ലേ നിങ്ങൾക്ക് വയസ്സ് ആയതുകൊണ്ട് മാത്രം പ്രായം ആകുന്നില്ല എന്ന്. നിങ്ങൾ പുതിയ കാര്യങ്ങൾ അറിയാനും, പഠിക്കാനുമുള്ള ആഗ്രഹത്തെ എപ്പോൾ ഉപേക്ഷിക്കുന്നുവോ അപ്പോൾ മുതൽ നിങ്ങൾക്ക് പ്രായമായി വരുന്നു. വിജയിച്ച എല്ലാവരും എപ്പോഴും പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടേയിരിക്കും. ഇവർ ആരിൽ നിന്ന് വേണമെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കാൻ തയ്യാറായിരിക്കും. എപ്പോൾ മുതൽ നിങ്ങൾ എല്ലാം ജീവിതത്തിൽ പഠിച്ചു കഴിഞ്ഞു എന്ന് ചിന്തിക്കുന്നുവോ അപ്പോൾ മുതൽ നിങ്ങളുടെ വിജയത്തിൻറെ ഗ്രാഫും താഴെ വന്നു തുടങ്ങും. ഈ ലോകം ഓരോ നിമിഷവും മാറി കൊണ്ടിരിക്കുന്നതാണ്; അതുകൊണ്ടു തന്നെ അവിടെ മാറ്റങ്ങൾ കൊണ്ടു വരുവാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമേ വിജയിക്കുവാനും കഴിയൂ. നിങ്ങളുടെ അഹങ്കാരം നിങ്ങളെ പരാജയത്തിലേക്ക് വലിച്ചു കൊണ്ടു പോവുക തന്നെ ചെയ്യും.
5)സമയമാണ് നിങ്ങളുടെ പണം.
സമയം ആർക്കു വേണ്ടിയും കാത്തു നിൽക്കാറില്ല. സമയത്തെ ബഹുമാനിക്കാത്തവരെ സമയവും ബഹുമാനിക്കില്ല. ജീവിതമെന്നത് വളരെ ചുരുങ്ങിയ സമയത്തേക്ക് ഉള്ളതാണ്. ദീർഘമായി നിങ്ങൾക്ക് തോന്നുമെങ്കിലും;ആ തോന്നലിൽ നിങ്ങളുടെ കാലം അവസാനിച്ചിരിക്കും. നിങ്ങളുടെ സമയം ശരിയായി ഉപയോഗിച്ചാൽ ചെറിയ ജീവിതത്തെ വലിയ ജീവിതം ആക്കി മാറ്റാം. നിങ്ങളുടെ സമയത്തെ പണത്തേക്കാൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ ശീലിക്കൂ. ഒരു ജോലി എല്ലാ ദിവസവും, എല്ലാ സമയവും ചെയ്തു കൊണ്ട് അതിനെ ജീവിതമായി പറയരുത്. നിങ്ങൾക്ക് നഷ്ടപ്പെട്ട പണം ഒരുപക്ഷേ നിങ്ങൾക്ക് തിരിച്ചു കിട്ടിയേക്കാം, പക്ഷേ നിങ്ങൾ നഷ്ടപ്പെടുത്തിയ സമയം അത് നിങ്ങൾക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല.
വിജയിച്ച എല്ലാവരുടെയും ജീവിതം എടുത്തുനോക്കിയാൽ ഈ ഘടകങ്ങളെ അവർ ശരിയായി ഉപയോഗിച്ചതായി കാണാം. ഓരോ വ്യക്തികളെ സംബന്ധിച്ച് വിജയം എന്നത് വ്യത്യസ്തമായിരിക്കും. എന്നാൽ രീതികളെല്ലാം ഒന്നു തന്നെയാണ്. ഈ ലോകത്തെ വ്യത്യസ്ത ചിന്താഗതിയോടെ നോക്കിക്കാണാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടും അതുകൊണ്ട് ലോകത്തിന് ഒരു ഗുണവും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആ വ്യത്യസ്ത ചിന്താഗതിക്ക് എന്ത് പ്രാധാന്യം? അതുകൊണ്ടു തന്നെ ലോകത്തെ മാറ്റിമറിക്കുന്നതിനു മുമ്പ് സ്വയം മാറാൻ തയ്യാറാവൂ ....💚💚💚
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
