ജീവിതം ഒരു ബോക്സിങ് റിങ് പോലെയാണ്. പരാജയം പ്രഖ്യാപിക്കുന്നത് നിങ്ങൾ വീണുപോകുമ്പോൾ അല്ല.നിങ്ങൾ വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ വിസമ്മതിക്കുമ്പോൾ മാത്രമാണ്. നമ്മളിൽ പലരെയും പരാജയം തേടി എത്താനുള്ള കാരണവും ഇതുതന്നെയാണ്. ഒരു പരാജയത്തിൽ തളർന്നു പോകുന്നവരാണ് നമ്മൾ. പക്ഷേ പരാജയം നമ്മളെ തേടിയെത്തുന്നത് ജീവിതത്തിൽ നമ്മളെ വിജയിപ്പിക്കുന്നതിന് വേണ്ടിയാണ്. ജാക് മാ ഒരിക്കൽ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി ഇന്നത്തെ ദിവസം നിങ്ങൾക്ക് മോശം ആകാം,നാളെ അതികഠിനമാകാം, എന്നാൽ അത് കഴിഞ്ഞിട്ടുള്ള സൂര്യോദയം നിങ്ങളുടെ മാത്രമായിരിക്കും. അതിനായി നിങ്ങൾ പ്രയത്നിക്കുക തന്നെ വേണം. നിങ്ങളുടെ ജീവിതത്തിൽ മാത്രമാണ് പ്രശ്നങ്ങൾ ഉള്ളത് എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഈ കഥ ഒന്ന് വായിച്ചുനോക്കൂ. ചെറുപ്പത്തിൽ അച്ഛന് ബിസിനസിൽ വന്ന പരാജയം മൂലം വീട് ഉപേക്ഷിക്കേണ്ടി വന്ന ഒരു പെൺകുട്ടി. ഉയർന്ന ശബ്ദത്തിൻറെ പേരിൽ എത്രയോ തവണ സ്കൂളിലെ ഗാനമേളകളിൽ നിന്ന് പുറത്താക്കപ്പെട്ടവൾ. എന്നാൽ ആ പെൺകുട്ടിയുടെ സ്വപ്നമായിരുന്നു ഒരു ഗായിക ആവുക എന്നത്. പക്ഷേ താൻ പുറത്തിറക്കിയ രണ്ട് ആൽബവും പരാജയമായി. എന്നാൽ മൂന്നാമത്തെ ആൽബം സൂപ്പർഹിറ്റായി മാറി. ആ ഗായികയായിരുന്നു ഷക്കീറ.ഇന്ന് ആർക്കാണ് ഷക്കീറ എന്ന ഗായികയെ അറിയാത്തത്.
അടുത്തത് ഇലോൺ മസ്ക് നെ കുറിച്ചാണ് സോളാർ സിറ്റി, ടെസ്ലല മോട്ടോഴ്സ് തുടങ്ങി ഒട്ടനവധി കമ്പനികളുടെ ഉടമസ്ഥത ഇന്ന് ഈ വ്യക്തിയുടെ പേരിൽ ആണ്. എന്നാൽ അദ്ദേഹവും എത്രയോ തവണ പരാജയപ്പെട്ട ഒരു ആളാണ്. തന്റെ റീ യൂസബിൾ റോക്കറ്റ് നിർമ്മിക്കാനുള്ള ശ്രമത്തിൽ മൂന്നു തവണയാണ് അദ്ദേഹം പരാജയപ്പെട്ടത്. എന്നിട്ടും അദ്ദേഹം മുന്നോട്ടുപോയി അവസാന ശ്രമത്തിൽ വിജയം കൈവരിക്കുക തന്നെ ചെയ്തു. ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബിസിനസുകാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. നമുക്ക് നേരിടേണ്ടിവരുന്ന ഒരു പരാജയം പോലും നമ്മളെ തളർത്തുമ്പോൾ എത്രയോ പരാജയങ്ങളിൽ നിന്നാണ് ഇവർ ഇത്രയും വലിയ സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പരാജയത്തെ എപ്പോഴും കൂടെ കൂട്ടുക. കാരണം അത് നിങ്ങൾക്ക് വിജയത്തിലേക്കുള്ള വഴി തുറന്നു തരും. പരാജയത്തെ ഭയക്കുന്ന ഒരാൾ ഒരിക്കൽ പോലും വിജയിക്കാൻ പോകുന്നില്ല. നിങ്ങൾക്ക് നേരിടേണ്ടിവരുന്ന പരാജയങ്ങളിൽ നിന്ന് പഠിക്കുക. അത് നിങ്ങളെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തരാക്കും...
