Ticker

7/recent/ticker-posts

Are You Ready to Win?


നിങ്ങൾ ഉറങ്ങിക്കൊണ്ടിരുന്നാൽ, നിങ്ങൾ നിങ്ങളുടെ കൺഫേഴ്ട്ട് സോണിൽ നിന്ന് പുറത്ത് കടക്കാൻ ആഗ്രഹിക്കാതിരുന്നാൽ, നിങ്ങൾ ഏറ്റവും എളുപ്പമുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചാൽ വരാൻ പോകുന്ന സമയം നിങ്ങൾക്ക് ദുരിത പൂർണമായിരിക്കും.  നിങ്ങളുടെ ജീവിതം ബുദ്ധിമുട്ടുകളും, കഷ്ടതകളും കൊണ്ട് നിറയ്ക്കപ്പെടും. എന്നാൽ നിങ്ങൾ ഉറക്കം ഉണർന്ന് ഏറ്റവും ബുദ്ധിമുട്ടേറിയ വഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചാൽ തീർച്ചയായും നിങ്ങളുടെ ജീവിതം മനോഹരമാകും.





എളുപ്പമുള്ള ജോലി ചെയ്യുന്നവർക്ക് ഒന്നും ലഭിക്കുന്നില്ല. അതുകൊണ്ടു തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ വഴി തെരഞ്ഞെടുത്ത്  മുന്നോട്ടു പോകൂ.ആ വഴി  കഠിനാധ്വാനത്തിന്റെയും, ത്യാഗത്തിന്റെയും ഒക്കെയായിരിക്കും. എന്നാൽ ഈ വഴി നിങ്ങളെ നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് നയിക്കും. ഒരുപാട് ബുദ്ധിമുട്ടാണ് ഇതൊക്കെ ചെയ്യാൻ എന്ന ചിന്ത ഒരിക്കലും നിങ്ങൾ നിങ്ങളുടെ തലച്ചോറിൽ കയറ്റി വയ്ക്കരുത്. നിങ്ങളുടെ ചുറ്റിലും എന്തുമായിക്കൊള്ളട്ടെ നിങ്ങളുടെ കഠിനാധ്വാനത്തെ, നിങ്ങളുടെ പരിശ്രമങ്ങളെ അതൊന്നും ബാധിക്കരുത്. ഇന്ന് നിങ്ങൾ കഠിനാധ്വാനം ചെയ്യാൻ തയ്യാറാണോ?  ഇന്ന് നിങ്ങൾ നിങ്ങളോട് തന്നെ മത്സരിക്കാൻ തയ്യാറാണോ? ഇന്ന് നിങ്ങൾ വിജയിക്കാൻ തയ്യാറാണോ? ആണോ, അല്ലയോ ഇതിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുത്തേ മതിയാകൂ. നിങ്ങളുടെ മനസ്സിനോട് ഒരിക്കലും നിങ്ങൾ ഈ ചോദ്യങ്ങൾ ചോദിക്കരുത്. പകരം തലച്ചോറിനോട് ചോദിക്കുക. അല്ലാത്ത പക്ഷം നിങ്ങളുടെ മനസ്സ് നിങ്ങളെയും ആ പഴയ കൺഫേർട്ട് സോണിൽ തന്നെ ഒതുക്കി കളയും. നിങ്ങളുടെ തലച്ചോറ് ഒരേ സമയം നിങ്ങളുടെ സുഹൃത്തും ശത്രുവാണ്. ഒരിക്കലും അതിനെ ശത്രുവാക്കാൻ മെനക്കെടരുത്. അതിനെ എപ്പോഴും ഒരു സുഹൃത്താക്കി മാറ്റുക.





നിങ്ങളുടെ മനസ്സ് എപ്പോൾ നിങ്ങളോട് നിൽക്കാൻ പറയുന്നുവോ  അപ്പോൾ നിങ്ങൾ അതിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുക. നിങ്ങളുടെ മനസ്സ് നിങ്ങളോട്  പരിശ്രമം നിർത്താൻ പറയുമ്പോൾ അതിനെക്കാൾ കഠിനാധ്വാനം ചെയ്യുക. ഒരിക്കലും നിങ്ങളുടെ പോരായ്മകൾ നിങ്ങളെയൊക്കെ കീഴ്പ്പെടുത്താൻ പാടില്ല. ഓരോ ദിവസവും നിങ്ങൾക്ക് മുന്നിൽ പുതിയ വെല്ലുവിളികൾ വന്നുകൊണ്ടിരിക്കും. നിങ്ങൾക്ക് അതിൽ വിജയിച്ചേ  മതിയാകൂ. ഓരോ ദിവസവും നിങ്ങൾക്ക് തീയിൽ കുരുക്കേണ്ടതായി വരും. ഒരു സ്വപ്നവും നിങ്ങൾ നിങ്ങളുടെ കഴിവിനനുസരിച്ച് കാണരുത്. പകരം മുകളിലുള്ള ദൈവത്തിന്റെ കഴിവിനു  അനുസരിച്ച് കാണാൻ ശീലിക്കുക.





ഈ ലോകത്ത് നിങ്ങൾക്ക് നേടിയെടുക്കാൻ കഴിയാത്ത, അസാധ്യമായത് ഒന്നും തന്നെയില്ല. അതിനാൽ തന്നെ ഉണരൂ.. വെല്ലുവിളികളെ ഏറ്റെടുക്കൂ.. അതിൽ വിജയിക്കൂ.. നിങ്ങൾക്ക് വിജയിക്കാനായി ഒരുപാട് പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടതായി വരും. എന്നാൽ ഒരിക്കൽ നിങ്ങൾ വിജയിച്ചു കഴിഞ്ഞാൽ പിന്നെ ഈ ലോകം മുഴുവൻ നിങ്ങൾക്ക് വേണ്ടി കയ്യടിക്കും.