ഈ ലോകത്തിലെ 90% ജനങ്ങളും സ്വന്തം ജീവിതത്തെ മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് ആലോചനയിൽ പാഴാക്കിക്കളയുന്നു. നമുക്ക് വയസ്സാകുമ്പോഴാണ് ഒരു കാര്യം മനസ്സിലാക്കുക നമ്മളെ കുറിച്ച് ചിന്തിക്കാൻ ഒരാൾ പോലും ഇല്ല എന്ന സത്യം. നിങ്ങൾ തന്നെ സ്വയം ഒന്ന് ആലോചിച്ചു നോക്കൂ. നിങ്ങൾ ആരെയൊക്കെ കുറിച്ച് ചിന്തിക്കുന്നുണ്ട്? ആരെയൊക്കെ ശ്രദ്ധിക്കുന്നുണ്ട്? മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്തോ ചിന്തിച്ചു കൊള്ളട്ടെ. അവരെ ചിന്തിക്കാനായ് നിങ്ങൾ വെറുതെ വിട്ടേക്കുക. കാരണം അത് അവരുടെ ജോലിയാണ്. അവർക്ക് അത് അല്ലാതെ വേറെ ഒരു പണിയും ഇല്ല. ഒരിക്കലും നിങ്ങൾ അവരെ ആ ജോലി ചെയ്യുന്നതിൽ നിന്ന് തടയരുത്. കാരണം ജീവിതത്തിൽ അവർ ആ ഒരു ജോലി മാത്രമാണ് ആസ്വദിച്ച് ചെയ്യുന്നത്. അവർ അത് ചെയ്തുകൊള്ളട്ടെ. നിങ്ങൾ നിങ്ങളുടെ ജോലി തുടർന്നു കൊള്ളുക. നിങ്ങൾ 100 തരത്തിലുള്ള നല്ല കാര്യങ്ങൾ ചെയ്താലും ഈ ജനങ്ങൾ അതൊന്നും കാണുകയില്ല. അവർ നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഒരു ചെറിയ തെറ്റിന് വേണ്ടി കാത്തിരിക്കുകയാണ്. അവർ അത് ആഘോഷമാക്കും. അത് മാത്രമേ അവർക്ക് ജീവിതത്തിൽ ചെയ്യാനുള്ളൂ. അവരെ കുറിച്ച് ചിന്തിച്ച് നിങ്ങൾ നിങ്ങൾക്ക് ചെയ്യാനുള്ള കാര്യങ്ങളിൽ നിന്ന്, നിങ്ങൾക്ക് നേടാനുള്ള ലക്ഷ്യത്തിൽ നിന്ന് ഒരിക്കലും പിന്തിരിഞ്ഞു നടക്കരുത്. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് ആലോചിച്ചിരിക്കുന്നവരെ അവരുടെ കൂട്ടത്തിൽ തന്നെ പെടുത്തുവാൻ മാത്രമേ നിർവാഹമുള്ളൂ. എന്നാൽ അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുന്ന, അതൊരു പ്രശ്നമേ അല്ലാത്തവർ ഈ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കും. മറ്റുള്ളവർ നിങ്ങളെ അല്ല നിങ്ങളുടെ സമയത്തെയാണ് ആദരിക്കുന്നത്. നിങ്ങളുടെ സമയം നല്ലതാണെങ്കിൽ എല്ലാവരും നിങ്ങളോടൊപ്പമുണ്ടാകും. മോശം സമയത്ത് കൂടെയുള്ളവർ വരെ ശത്രുക്കളാകുന്നത് ഞാൻ പോലും അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങളുടെ സമയത്തെ മികച്ചതാക്കാൻ ശ്രമിക്കൂ.
മികച്ച സമയം അത് ഒരിക്കലും നിങ്ങളിലേക്ക് വന്നു ചേരില്ല. അതിനെ നിങ്ങൾ തേടി ഇറങ്ങുക തന്നെ വേണം. ആ യാത്രയിൽ നിങ്ങളെ കളിയാക്കുന്ന, നിങ്ങളെ വിമർശിക്കുന്ന, നിങ്ങളുടെ എതിർചേരിയിൽ നിൽക്കുന്ന ഒട്ടനവധി പേരെ നിങ്ങൾ കണ്ടുമുട്ടും. എന്നാൽ നിങ്ങൾ ഒരിക്കലും നിങ്ങളുടെ യാത്ര അവസാനിപ്പിക്കരുത്. അവർക്കെല്ലാം നിങ്ങളുടെ പുറകെ സഞ്ചരിക്കാനുള്ള യോഗ്യത മാത്രമേയുള്ളൂ. അതുകൊണ്ടാണ് അവർ നിങ്ങളെ പുറകിൽ നിന്ന് കളിയാക്കി, വിമർശിച്ച് വീഴ്ത്താൻ ശ്രമിക്കുന്നത്. ഇത്തരക്കാർ ഭഗവാനെ പോലും വെറുതെ വിടാറില്ല. പിന്നെയാണോ ഞാനും നിങ്ങളുമൊക്കെ. അവർക്ക് പറയാനുള്ളത് അവർ പറഞ്ഞു കൊള്ളട്ടെ. അവർ നിങ്ങളെ എത്ര വേണമെങ്കിലും കളിയാക്കി കൊള്ളട്ടെ. നിങ്ങൾ നിങ്ങളുടെ യാത്ര തുടരുക തന്നെ ചെയ്യുക. നിങ്ങൾ വിജയിച്ചു മടങ്ങിവരുമ്പോൾ ഇന്ന് നിങ്ങളെ കളിയാക്കിയവർ തന്നെ മുൻനിരയിൽ ഉണ്ടാകും നിങ്ങളുടെ വിജയകഥകൾ പാടി നടക്കാൻ.ആ ഒരു അവസ്ഥയിലേക്ക് നിങ്ങൾ സ്വയം എത്തിച്ചേരുന്നത് വരെ നിങ്ങൾ നിങ്ങളുടെ ജോലി തുടർന്നു കൊണ്ടേയിരിക്കുക. നിങ്ങൾക്ക് ഏത് ജോലിയാണോ ഇഷ്ടം, എവിടെ എത്തിച്ചേരാൻ ആണോ നിങ്ങൾ ആഗ്രഹിക്കുന്നത് അത് നിങ്ങൾ ചെയ്യുക. മറ്റുള്ളവർ എല്ലാ ജോലിയിലും തെറ്റുകൾ കണ്ടെത്തുന്നവരാണ്. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന ഭയത്താൽ നിങ്ങളുടെ ഇഷ്ടത്തെ എന്തിനാണ് ഉപേക്ഷിക്കുന്നത്? മറ്റുള്ളവർക്ക് നിങ്ങളിൽ യാതൊരു താൽപര്യവുമില്ല. അവർ നിങ്ങളെ കുറിച്ച് ചിന്തിക്കുന്നുമില്ല. അവർക്കാവശ്യം ഗോസിപ്പുകളാണ്. നിങ്ങളെ കുറിച്ച് മോശം പറയാനുള്ള കഥകളാണ്. അവർ അത് ചെയ്തുകൊള്ളട്ടെ. ഈ ലോകം കീഴടങ്ങുക തന്നെ ചെയ്യും.അതിനെ കീഴടക്കാൻ കഴിയുന്നവർക്ക് മുന്നിൽ മാത്രം.അവിടെ എത്തിച്ചേരുന്നതു വരെ നിങ്ങൾ നിങ്ങളുടെ യാത്ര തുടരുക.
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ നൽകിയിരിക്കുന്ന കമന്റ് ബോക്സിലോ,കോൺടാക്ട് ബോക്സിലോ നിങ്ങൾക്ക് രേഖപ്പെടുത്താവുന്നതാണ്.
