ട്രാഫ് ഒ ഡാറ്റാ കമ്പനി- ബിൽഗേറ്റ്സിൻറെ ആദ്യ കമ്പനി. ട്രാഫിക് സിഗ്നൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്തു ട്രാഫിക് കൺട്രോൾ യൂണിറ്റിൽ ഉള്ളവരിലേക്ക് എത്തിക്കുന്ന കമ്പനിയായിരുന്നു അത്. ഈ ആശയവുമായി ബിൽഗേറ്റ്സ് ട്രാഫിക് ഡിപ്പാർട്ട്മെൻറ് നെ സമീപിച്ചപ്പോൾ അവർ ആ ആശയത്തെ നിരസിച്ചു. അങ്ങനെ അദ്ദേഹം തൻറെ ആദ്യ കമ്പനിയുടെ നിർമാണത്തിൽ തന്നെ പൂർണ്ണ പരാജയമായി തീർന്നു. അഖിയോ മോറിറ്റ- സോണി കമ്പനിയുടെ ഫൗണ്ടർ. അദ്ദേഹത്തിൻറെ ആദ്യ ഉൽപ്പന്നം റൈസ് കുക്കർ ആയിരുന്നു.ആ ആശയം സമ്പൂർണ പരാജയമായി. ഇവൻ വില്യംസ്- ഫൗണ്ടർ ഓഫ് ട്വിറ്റർ. ട്വിറ്റർ ന് മുമ്പ് അദ്ദേഹം സ്വന്തമായി ഒരു പോഡ്കാസ്റ്റിംഗ് പ്ലാറ്റ്ഫോം നിർമ്മിച്ചു. എന്നാൽ കുറച്ചു നാളുകൾക്കു ശേഷം ആപ്പിൾ അവരുടെ ഐടൂൺ വിഭാഗത്തിൽ പോഡ്കാസ്റ്റിംഗ് വിഭാഗം ഉൾപ്പെടുത്തി. ഇതോടെ രാത്രിക്ക് രാത്രി അദ്ദേഹത്തിന് അദ്ദേഹത്തിൻറെ കമ്പനി പൂട്ടേണ്ടി വന്നു.
റെഡ് ഹോഫ്മാൻ- ഫൗണ്ടർ ഓഫ് ലിൻങ്ക്ഡൻ.അദ്ദേഹം ലിങ്ക്ഡനു മുമ്പ് ഒട്ടനവധി സോഷ്യൽ മീഡിയ അപ്ലിക്കേഷനുകൾ നിർമ്മിച്ചു എങ്കിലും പൂർണമായും പരാജയപ്പെട്ടു. ആമസോൺ ൻറെ ഫൗണ്ടർ ജെഫ് ബോഫോഴ്സ് പോലും ആമസോണിന് മുൻപ് ഒട്ടനവധി വെബ്സൈറ്റുകൾക്ക് രൂപം നൽകിയിരുന്നു. അവയെല്ലാം പൂർണ്ണമായും പരാജയപ്പെട്ടവയ്യായിരുന്നു. ഞാനിവിടെ പറഞ്ഞവരെയെല്ലാം നിങ്ങൾ അറിയുന്നത് അവരുടെ വിജയത്തിൻറെ പേരിലാണ്. ഇവരുടെ പരാജയത്തിൻറെ കഥ ഞാൻ ഇവിടെ പറയാൻ കാരണം ഒന്നുമാത്രം; നിങ്ങൾ എത്ര വലിയ വ്യക്തിയോ ആയിക്കൊള്ളട്ടെ നിങ്ങളിൽ "ഒരിക്കലും കീഴടങ്ങില്ല" എന്ന മനോഭാവം നിറയ്ക്കുന്നത് നിങ്ങൾ കടന്നുവന്ന വഴികളിലെ പരാജയങ്ങളാണ്, പ്രതിസന്ധികളാണ്. ഒരു കാര്യം എപ്പോഴും ഓർമ്മ വയ്ക്കുക. നിങ്ങൾ ഒരിക്കലും പരാജയപ്പെടുന്നില്ല.പകരം നിങ്ങളുടെ പരിശ്രമം മാത്രമാണ് പരാജയപ്പെടുന്നത്. ആ പരിശ്രമം നിങ്ങൾക്ക് അടുത്ത തവണയും ചെയ്യാവുന്നതേയുള്ളൂ. നിങ്ങൾ എപ്പോഴും ഒരു കാര്യം മനസ്സിലാക്കുക. പരാജയം എന്നത് വിജയത്തേക്കാൾ പതിന്മടങ്ങ് പ്രധാനപ്പെട്ടതാണ്. കാരണം ഓരോ പരാജയത്തിൽ നിന്നും നമുക്ക് ഒട്ടനവധി കാര്യങ്ങൾ പഠിക്കാൻ ഉണ്ടാകും. എന്തുകൊണ്ട് പരാജയപ്പെട്ടു? എന്ന് അന്വേഷിക്കുന്നതിന് പകരം എങ്ങനെ പരാജയപ്പെട്ടു? എന്ന് നോക്കാനാണ് നമുക്ക് ആവേശം കൂടുതൽ. അതുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ പരാജയത്തിൽ നിന്ന് ഒന്നും പഠിക്കാത്തത്.തയ്യാറാക്കിയത്:രൂപേഷ് വിജയൻ
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
