ഒറ്റയ്ക്ക് നടക്കുക
ഒറ്റയ്ക്ക് നടക്കുക എന്നത് എപ്പോഴും വിജയത്തിന് പ്രധാനമായ ഘടകമാണ്. നിങ്ങൾ എത്രത്തോളം ഒറ്റയ്ക്ക് നടക്കുവാൻ തയ്യാറാകുന്നു അത്രയും നിങ്ങൾ വിജയിച്ചിരിക്കും. ഏകാന്തതയെ പ്രണയിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി നിങ്ങൾ നടക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ പോലും അറിയാതെ നിങ്ങൾക്ക് വിജയിക്കാനുള്ള വഴിയും തുറക്കുന്നു.
തനിയെ നടക്കുന്ന ഒരാളുടെ തലച്ചോറിന് നിരവധി കാര്യങ്ങൾ ആലോചിക്കാൻ കഴിയും. തൻറെ പദ്ധതികൾക്കു രൂപകല്പന ചെയ്യാനും കഴിയും. ബഹളങ്ങളിൽ നിന്ന് ഒഴിഞ്ഞ് ഒരു മൂലയ്ക്കിരിക്കുന്നവരെ കണ്ടാൽ മനസ്സിലാക്കാം അവർ തങ്ങളെ രാജാവാകാൻ ഉള്ള ആയുധങ്ങൾക്ക് മൂർച്ച കൂടുകയാണ് എന്ന്. അയാളെ മണ്ടൻ എന്നു വിളിക്കുന്നവൻ ആണ് യഥാർത്ഥ മണ്ടൻ. ഒറ്റയ്ക്ക് ഇരിക്കുക, അത് നിങ്ങളുടെ സ്വപ്നങ്ങൾക്ക് പുതിയ വാതായനങ്ങൾ തുറന്നു തരും. ഒരു കാര്യത്തിനും ഒരിക്കൽപോലും മറ്റൊരാളെ ആശ്രയിക്കാതിരിക്കുക. ഒരിക്കൽ പോലും മറ്റൊരാളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാതെ സ്വന്തം ഇഷ്ട്ടങ്ങൾക്കു പുറകെ പോകുക. സ്വന്തമായി വഴികൾ തുറന്നു ജീവിക്കാൻ പഠിക്കുക. എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി ഏകാന്തമായ് ജീവിക്കാൻ പഠിക്കുക. മറ്റുള്ളവരെ കുറിച്ച് നിങ്ങൾ പുലർത്തുന്ന ഉത്ക്കണ്ഠ നിങ്ങളെ തന്നെ ഇല്ലാതാക്കാൻ കാരണമാകും. അതുകൊണ്ടുതന്നെ സ്വന്തം കാര്യങ്ങൾ മാത്രം നോക്കി മുന്നോട്ടു പോകുവാൻ പഠിക്കുക. ഭ്രാന്തമായ ആവേശത്തോടെ ഏകാന്തതയെ പുണരുക. നിങ്ങളുടെ ജീവിതത്തിൽ ഇതുവരെ നിങ്ങൾക്ക് എന്തൊക്കെ ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ടോ അവയോടൊക്കെ നന്ദി പറയുക. കാരണം ആ ബുദ്ധിമുട്ടുകളാണ് നാളെ നിങ്ങളെ വലിയവൻ ആക്കി തീർക്കുന്നത്. അവയോട് എല്ലാം പടപൊരുതാൻ ശീലിക്കുക.
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങൾ നടക്കുന്ന പാതക്കിരുവശവും ഇരുന്ന് നിങ്ങളെ കളിയാക്കുന്ന നിരവധി പേർ ഉണ്ടാകും. അവരുടെ സംസാരങ്ങൾക്ക് കാതോർക്കാതെ നടന്നുനീങ്ങുക. കാരണം അവർ നിങ്ങളെക്കാൾ എത്രയോ പിന്നിലാണ്. അതുകൊണ്ടാണ് അവർക്ക് നിങ്ങളെ പുറകിൽനിന്നും കളിയാക്കേണ്ടി വരുന്നത്. അവരെ വിട്ടേക്കുക, അവർ ജീവിതത്തിൽ 100% പരാജയപ്പെട്ടവരാണ്. നിങ്ങളുടെ പാത അതിൽ നിന്ന് തീർത്തും വ്യത്യസ്തമായതുകൊണ്ട് ധൈര്യപൂർവ്വം മുന്നോട്ടു നീങ്ങുക. നിങ്ങൾ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിൽ നിങ്ങൾ തീർച്ചയായും എത്തുക തന്നെ ചെയ്യും. മറ്റുള്ളവരുടെ വായടപ്പിക്കാൻ നമുക്കാവില്ല. അതിനു ശ്രമിക്കുന്നത് മണ്ടത്തരമാണ്. പക്ഷേ നിങ്ങളുടെ വാഹനം എങ്ങോട്ടാണ് പോകേണ്ടത് എന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് കഴിയും. എപ്പോഴും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുക, പരിശ്രമിക്കുക അതുമാത്രമാണ് നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന വഴി. ജീവിതത്തിൽ വ്യത്യസ്തമായി ചിന്തിക്കുന്നവർ എന്നും മറ്റുള്ളവർക്ക് മുന്നിൽ ഒരു പരിഹാസ കഥാപാത്രമാണ്. പക്ഷേ യഥാർത്ഥത്തിൽ അവരാണ് യഥാർത്ഥ ബുദ്ധിമാൻമാർ. അവർ ഈ ലോകത്തെ തന്നെയും മാറ്റിമറിക്കാനുള്ള ചിന്താശക്തിയും ആയി നടക്കുന്നവരാണ്. അവരെയാണ് യഥാർത്ഥത്തിൽ മാതൃകയാക്കേണ്ടത്. അവർക്കു മാത്രമേ സമൂഹത്തിൽ മാറ്റം കൊണ്ടുവരുവാൻ കഴിയുകയുള്ളൂ.
![]() |
| ഏകാന്തതയുടെ ഗുണങ്ങൾ |
