ദേഷ്യം: മനുഷ്യരുടെ ഏറ്റവും അപകടം പിടിച്ച വികാരം. ഇത് എപ്പോഴും പുറത്തു വരുന്നത് നമുക്ക് മുന്നിലുള്ള വ്യക്തി നമ്മളെക്കാൾ ബലഹീനൻ ആയിരിക്കുമ്പോൾ മാത്രമാണ്. ഈ ഒരൊറ്റ വികാരം ഇതുവരെയും നമ്മളിൽ നിന്ന് പലതും നഷ്ടപ്പെടുത്തിയിട്ട് ഉണ്ടാകും.ഈ ലോക്ഡൗൺ കാലത്ത് പുസ്തകങ്ങൾ വായിക്കുന്നതിനിടയ്ക്ക് ദേഷ്യത്തെക്കുറിച്ച് ജെയിംസ് ആർതർ പറഞ്ഞ ഒരു വാചകം ഞാൻ കണ്ടു. അത് ഇങ്ങനെയായിരുന്നു." ദേഷ്യം ഒരിക്കലും ഒന്നും പരിഹരിക്കുന്നില്ല. ഒന്നും നിർമ്മിക്കുന്നുമില്ല. എന്നാൽ അത് എല്ലാം തകർത്തുകളയുന്നു".
ദേഷ്യം അത് നിങ്ങളിൽ നിന്ന് എല്ലാം നഷ്ടപ്പെടുത്തും. അതുകൊണ്ടുതന്നെ ശാന്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക. ഈ പുസ്തകം വായിച്ചു തീർന്നപ്പോൾ എൻറെ ജീവിതത്തിലെ ചില സംഭവങ്ങളും ഓർമ വന്നു. ഞാൻ കഴിഞ്ഞ മാസം ജോലിയുടെ ഭാഗമായി മുംബൈയിൽ പോയിരുന്നു. നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ മുംബൈയിലെ ട്രാഫിക് എത്രത്തോളമാണെന്ന്. ഇവിടെ വാഹനങ്ങൾ തൊട്ടുരുമ്മിയാണ് സഞ്ചരിക്കുക. ഒരു ട്രാഫിക് സിഗ്നലിൽ എത്തിയപ്പോൾ ഭക്ഷണം കഴിക്കാനായി ഞാൻ വാഹനം തിരിച്ചു. ഈ സമയം മറ്റൊരു വാഹനം എൻറെ വാഹനത്തെ തട്ടി. ഇതോടെ ഞാൻ അയാളോട് ദേഷ്യപ്പെടാൻ തുടങ്ങി. എന്നാൽ അയാൾ എൻറെ എടുത്ത് ഒന്നു മാത്രമാണ് പറഞ്ഞത്. സോറി എൻറെ അശ്രദ്ധമൂലം ആണ് ഭയ്യയുടെ വാഹനത്തിന് സ്ക്രാച്ച് ഉണ്ടായത്. ഞാൻ വേണമെങ്കിൽ ഗാരേജിൽ കൊണ്ടുപോയി വാഹനം ശരിയാക്കി തരാം. ഇത് കേട്ടതോടെ ഞാനും ശാന്തമായി. എൻറെ വാഹനത്തിന് അത്രയൊന്നും വലിയ സ്ക്രാച്ച് സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഒപ്പം അദ്ദേഹം അദ്ദേഹത്തിൻറെ തെറ്റ് സമ്മതിക്കുകയും ചെയ്തു. ഞാൻ അദ്ദേഹത്തോട് കൂടുതൽ ഒന്നും പറയാതെ അവിടെനിന്ന് ഹോട്ടലിലേക്ക് പോയി ഭക്ഷണം കഴിച്ചു.എന്നാൽ ഇതുമൂലം എനിക്ക് എത്തേണ്ട ബിസിനസ് മീറ്റിൽ ഞാൻ ഒരു മണിക്കൂർ വൈകിയാണ് എത്തിയത്. ബോസിൻറെ മുഖത്ത് എന്നോടുള്ള ദേഷ്യം വ്യക്തമായിരുന്നു. അദ്ദേഹം എന്തെങ്കിലും പറയുന്നതിനു മുമ്പ് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. "സോറി സർ എനിക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നതിന്. വരുന്ന വഴിയിൽ ചെറിയൊരു ആക്സിഡൻറ് ഉണ്ടായത് കാരണമാണ് എത്തിച്ചേരാൻ വൈകിയത്. ഇതോടെ ബോസിൻറെ മുഖത്തെ ദേഷ്യം പാടെ ഇല്ലാതായി.മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
