ദൈവത്തിൻറെ വഴിവിളക്കുകൾ
ദൈവത്തിൻറെ വഴിവിളക്കുകൾ എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് നമ്മൾ പോലും പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നവരെ സൂചിപ്പിക്കാനാണ്. ഒരുപക്ഷേ കുറച്ചുസമയം മാത്രമേ അവർ നമ്മോടൊപ്പം ഉള്ളെങ്കിലും ജീവിതത്തിലെ വലിയ പാഠങ്ങൾ ആ കുറഞ്ഞ സമയത്തിനുള്ളിൽ അവർ നമുക്ക് പകർന്നു നൽകിയിട്ടുണ്ടാകും. ഓരോ വ്യക്തിയുടെയും ജീവിതത്തിലെ താളുകൾ മറിച്ചു നോക്കിയാൽ നമുക്ക് ഇത്തരം വ്യക്തികളെ കാണുവാൻ കഴിയും. എന്നാൽ ആരും അതിനെ ഒരു വലിയ കാരൃമായി കണക്കാക്കാറില്ല എന്നതാണ് വാസ്തവം. അവർ ജീവിതത്തിൽ പകർന്നുനൽകുന്ന വലിയ പാഠങ്ങൾ നാം കാണാതെ പോകുന്നു. അതുകൊണ്ട് വിജയത്തിലേക്കുള്ള നിങ്ങളുടെ പ്രയാണത്തിൽ പരാജയം നിങ്ങളെ തലോടുന്നു. എൻറെ ജീവിതത്തിൽ ഞാൻ പോലും പ്രതീക്ഷിക്കാതെ കടന്നു വന്ന ഒട്ടനവധി മുഖങ്ങളുണ്ട്. എൻറെ യാത്രയിൽ വെളിച്ചമായി തീർന്നവർ. അവരെയാണ് യഥാർത്ഥത്തിൽ ഞാൻ ദൈവത്തിൻറെ വഴിവിളക്കുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവരിൽ നിന്നു പഠിച്ച പാഠങ്ങളാണ് ഏതു തോൽവിയിലും പതറാതെ മുന്നേറാനുള്ള ആത്മവിശ്വാസവും ധൈര്യവും എനിക്ക് പകർന്നു നൽകുന്നത്.
ആ ദൈവത്തിന്റെ വഴിവിളക്കുകളെ കുറിച്ച് അറിയാനായി കാത്തിരിക്കുക.
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
