Ticker

7/recent/ticker-posts

പ്രതിസന്ധിയെ മറികടക്കാൻ എന്ത് ചെയ്യണം?

 ഈ ലോകത്ത് നിങ്ങൾ ആഗ്രഹിക്കുന്ന എന്തും നിങ്ങൾക്ക് നേടിയെടുക്കാൻ കഴിയും. നിങ്ങൾ സ്വപ്നം കണ്ട ജീവിതം നിങ്ങളെ തേടിയെത്തും. പക്ഷേ നിങ്ങൾക്ക് അവിടെ എത്താനുള്ള യാത്രയിൽ നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടതുണ്ട്. പ്രതിസന്ധികൾ നിങ്ങളുടെ ജീവിതത്തിലേക്ക് മാത്രം വിരുന്നെത്തുന്നതല്ല. ഇന്ന് മഹാൻമാരായ് തീർന്ന പലരും ഒട്ടനവധി പ്രതിസന്ധികളിലൂടെ സഞ്ചരിച്ചവരാണ്. നിങ്ങളും അവരും തമ്മിലുള്ള വ്യത്യാസം നിങ്ങൾ ആ  പ്രതിസന്ധികൾക്കു മുമ്പിൽ വീണു പോയവരാണ്.എന്നാൽ അവർ ആ പ്രതിസന്ധികളെ അവസരമാക്കിയവരാണ്.  അതുകൊണ്ട് മുന്നിൽ വരുന്ന പ്രതിസന്ധികളിൽ തളർന്നിരിക്കാനല്ല; വർദ്ധിതവീര്യത്തോടെ ഉയർത്തെഴുന്നേൽക്കാൻ ആണ് നിങ്ങൾ ശ്രമിക്കേണ്ടത്. ജീവിതം നിങ്ങളെ നിങ്ങൾ പോലും അറിയാത്ത, പ്രതീക്ഷിക്കാത്ത വഴിയിലൂടെ കൈപിടിച്ച് നടത്തും. ആ വഴിയിലൂടെ സഞ്ചരിച്ച് വിജയം നേടാൻ നിങ്ങളുടെ ഇച്ഛാശക്തികൊണ്ട് മാത്രമേ കഴിയുകയുള്ളൂ. ജീവിതത്തിൽ നേട്ടങ്ങൾ എത്തി പിടിക്കണമെങ്കിൽ നിങ്ങൾ അതിനായി പരിശ്രമിച്ചേ മതിയാകൂ. അല്ലാതെ നിങ്ങൾക്ക് വേണ്ടി അത് ഏറ്റെടുത്ത് ചെയ്യാൻ ഒരാൾ പോലും വരികയില്ല. ഒരിടത്ത് ജിമ്മിൽ ഒരു വിഐപി  എത്താറുണ്ടായിരുന്നു. വലിയ സമ്പന്ന കുടുംബത്തിൽ നിന്നുള്ള വ്യക്തിയായിരുന്നു അയാൾ. അയാൾക്ക് ചുറ്റും നിരവധി ബോഡിഗാർഡ് ഉണ്ടായിരുന്നു. ഒപ്പം ഒരു ഡെഡിക്കേറ്റഡ് ജിം ട്രെയിനറും. ഇത്രയൊക്കെ ഉണ്ടായിട്ടും പുഷ്അപ്പ് അയാൾക്ക് സ്വയം എടുക്കേണ്ടി വന്നിരുന്നു. ഈ കഥ ഞാൻ ഇവിടെ വിവരിച്ചതിൻറെ കാരണം നിങ്ങൾ എത്ര സമ്പന്നൻ ആയിക്കൊള്ളട്ടെ, എത്ര പാവപ്പെട്ടവൻ ആയിക്കൊള്ളട്ടെ നിങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നിങ്ങൾക്ക് സ്വയം നേരിടേണ്ടതുണ്ട്. അതിനായി നിങ്ങൾക്ക് മറ്റൊരാളെ പണം കൊടുത്ത് വിലക്കെടുക്കാൻ കഴിയില്ല. നിങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കേണ്ടി ഉത്തരവാദിത്വം നിങ്ങളുടേതാണ്. നിങ്ങൾ കാണുന്ന സമ്പന്നർ എല്ലാം അവരുടെ ജീവിതം സന്തോഷത്തോടെയാണ് ജീവിച്ച് തീർക്കുന്നത് എന്ന് നിങ്ങൾ വിചാരിക്കരുത്. കാരണം അത് നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ്. ഒരുപക്ഷേ നിങ്ങളെക്കാൾ വലിയ പ്രശ്നങ്ങളുടെ ചുഴിയിലൂടെ  ആയിരിക്കും അവർ നിൽക്കുന്നുണ്ടായിരിക്കുക. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കി വെറുതെ സമയം കളയാതെ നിങ്ങൾ നിങ്ങളെ സന്തോഷത്തിലേക്ക് നയിക്കാൻ കാര്യങ്ങൾ കണ്ടെത്താൻ പരിശ്രമിക്കുക. ജീവിതം പലപ്പോഴും അങ്ങനെയാണ്. നിങ്ങളെ സന്തോഷത്തിലേക്ക് നടത്തുന്നത് ദുഃഖങ്ങളുടെ സമുദ്രം നീന്തി കയറാൻ അവസരം തന്നതിനു ശേഷം ആയിരിക്കും. അതുകൊണ്ട് ജീവിതത്തിൽ ഒരിക്കലും നിരാശപ്പെടാതെ മുന്നോട്ടു പോവാൻ നോക്കുക.

അനുബന്ധ ലേഖനങ്ങൾ







പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

പരിശ്രമം നിങ്ങളെ വിജയത്തിലെത്തിക്കുന്നതെങ്ങനെ

പുതിയ തൊഴിൽ വാർത്തകൾ അറിയാൻ 

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും
How to Overcome Struggles,Meaning of Struggles