Ticker

7/recent/ticker-posts

നിങ്ങളെ കണ്ടെത്തൂ

 നിങ്ങളുടെ ജീവിതത്തിൽ ഗുണകരമാകുന്ന കുറച്ചു കാര്യങ്ങൾ ഞാൻ ഇവിടെ പറഞ്ഞു വയ്ക്കാം. തീർച്ചയായും മുഴുവനായി വായിക്കുവാൻ  ശ്രമിക്കുക. കാരണം ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾ കുറച്ചെങ്കിലും നിങ്ങളുടെ ജീവിതത്തിൽ ഉപകാരപ്പെടും. 

ഒരിക്കൽ ഒരു മഹദ് വ്യക്തി ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി "ഈ ലോകത്തിലെ എല്ലാ അറിവുകളും സ്വയം അനുഭവിച്ചറിയാൻ ആയി ഒരിക്കലും ശ്രമിക്കരുത് പകരം നമുക്ക് മുതിർന്നവരുടെ വാക്കുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും അറിയുവാൻ ശ്രമിക്കാം".എന്ന്. 

 ഇതിനർത്ഥം നിങ്ങൾ മുതിർന്നവർ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണം എന്നല്ല കേട്ടോ ഞാൻ പറയുന്നത്. പകരം നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ഉൾക്കൊള്ളാൻ ശ്രമിക്കുക. കാരണം എല്ലാ അറിവുകളും സ്വയം അനുഭവിച്ചറിയാനുള്ള സമയം ഈ ലോകത്ത്  ഒരാളുടെ കൈവശവും ലഭ്യമല്ല.  ഈ മഹത് വ്യക്തിയുടെ വാക്കുകൾ മുൻനിർത്തി ഞാൻ ഇവിടെ പറയാൻ പോകുന്നത് എൻറെ സ്വന്തം അനുഭവത്തിൽ നിന്നുള്ള കുറച്ചു കാര്യങ്ങൾ ആണ്. നിങ്ങൾ ഒരിക്കലും ഇതിനെ തമാശയായ് കണക്കാക്കരുത്. 

 നിങ്ങൾ സ്വയം ഒരു കൺസ്യൂമർ ആകുന്നതിനു പകരം ഒരു ക്രിയേറ്റർ ആകുക. നിങ്ങളോട് എനിക്ക് ആദ്യം പറയാനുള്ളത് ഇതാണ് . 

 പഠിത്തം കഴിഞ്ഞ് ജോലിക്കായി കേരളത്തിലെ മുൻനിര വാർത്താ മാധ്യമ സ്ഥാപനത്തിൻറെ പടികൾ കയറുമ്പോൾ എനിക്ക് വെറും 22 വയസ്സ്  മാത്രമായിരുന്നു പ്രായം. ഒരു വീഡിയോ എങ്ങനെ നിർമ്മിക്കുന്നു എന്നതിനെക്കുറിച്ചോ, ഗ്രാഫിക്സ് എഫക്ടുസുകളെക്കുറിച്ചോ എന്തിന് ഇൻറർനെറ്റിനെ കുറിച്ചുപോലും പരിമിതമായ അറിവ് മാത്രമേ എനിക്ക് ആ പ്രായത്തിൽ  ഉണ്ടായിരുന്നുള്ളൂ. ഇൻറർനെറ്റിനെ കുറിച്ചുള്ള പരിമിതമായ അറിവ് എന്തായിരുന്നു എന്നതിനെക്കുറിച്ച് ഞാൻ ഇവിടെ പറയുന്നില്ല. നേരിട്ട് കാണുമ്പോൾ വ്യക്തമാക്കി തരാം. ആ മാധ്യമ സ്ഥാപനത്തിൽ നിന്നാണ് ഞാൻ സോഷ്യൽ മീഡിയകളെ കുറിച്ച് പ്രത്യേകിച്ച് യൂട്യൂബ് നെക്കുറിച്ച് മനസ്സിലാക്കുന്നത്. യൂട്യൂബിൽ വീഡിയോസ് കാണാൻ മാത്രമല്ല നമ്മുടെ വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ കഴിയുമെന്ന് പഠിക്കുന്നതും അവിടെനിന്നാണ്. അതോടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് വീഡിയോ കാണുക തുടങ്ങിയവയൊക്കെയായ് ഞങ്ങളുടെ   വിനോദം. യൂട്യൂബിൽ വീഡിയോകൾക്ക് പൈസ ലഭിക്കും എന്നു പോലും എനിക്കറിയില്ലായിരുന്നു.അങ്ങനെയിരിക്കെയാണ്  സഹപ്രവർത്തകരിൽ നിന്നും യൂട്യൂബിൽ വീഡിയോകൾക്ക് പണം ലഭിക്കും എന്ന് മനസ്സിലാക്കുന്നത്.അത്  എൻറെ ജീവിതത്തിൽ വളരെ വലിയ ഒരു അറിവ് തന്നെയായിരുന്നു. അതിനുശേഷം എൻറെ വാഹനത്തിൻറെ സ്പീഡ് ഇന്നും കൈമോശം വന്നിട്ടില്ല. ഇത്തരമൊരു സംവിധാനം യൂട്യൂബിൽ മാത്രമല്ല കേട്ടോ ഉള്ളത്, യൂട്യൂബിനെ ഒരു ഉദാഹരണമായി എടുത്തു പറഞ്ഞു എന്ന് മാത്രം. നമ്മൾ ഇന്ന് ഉപയോഗിക്കുന്ന എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്നും നിങ്ങൾക്ക് പണം കണ്ടെത്താനുള്ള വഴികൾ ഉണ്ട്. പൈസ എന്തായാലും നിങ്ങൾക്ക് അരികിലെത്തും. കാരണം അതിനു വന്നേ തീരൂ. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക നിങ്ങൾ കൺസ്യൂമർ ആകുന്നതിനു പകരം ക്രിയേറ്റർ ആകുവാൻ പഠിക്കുക.ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് അതിലൂടെ നേടാനും പഠിക്കാനും സാധിക്കും. എപ്പോഴും ഒരു ബിസിനസുകാരൻറെ കാഴ്ചപ്പാടിൽ കാര്യങ്ങൾ  നോക്കിക്കാണാൻ ശീലിക്കുക.  നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ.നിങ്ങളുടെയുള്ളിലെ എന്ത് കഴിവിനെ നിങ്ങൾക്ക് വളർത്തിയെടുക്കാൻ കഴിയും എന്ന്, നിങ്ങളുടെ കൈവശമുള്ള എന്ത് കഴിവിനെ നിങ്ങൾക്ക് മാർക്കറ്റിൽ വിൽക്കാൻ കഴിയുമെന്ന്. ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ കഴിവ് ഒരിക്കലും തെറ്റായ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാതിരിക്കുക. അങ്ങനെ ചെയ്താൽ പൈസയുടെ കാര്യം പോട്ടെ നിങ്ങളുടെ കാര്യം തന്നെ കട്ടപ്പൊക ആകും. ജനങ്ങളുടെ ജീവിതം സുന്ദരമാക്കാൻ കഴിയുന്ന അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന മൂല്യമുള്ള വസ്തുക്കളോ, സേവനങ്ങളോ നിർമിക്കാൻ ശ്രമിക്കൂ. കാരണം അത് നിങ്ങളെ വലിയവനാക്കും. ഞാൻ എപ്പോഴും ഫോളോ ചെയ്യുന്നതാണ് ഈ നിയമം. ഇന്ന് എൻറെ  കീഴിൽ 2 ബിസിസനസ് സ്ഥാപനങ്ങളുണ്ട്. ഒരു വാർത്താ മാധ്യമത്തിൽ ഞാൻ  ജോലി ചെയ്യുന്നു.ഈ നിയമം നിങ്ങൾ ഫോളോ  ചെയ്താൽ തീർച്ചയായും വിജയിച്ചിരിക്കും. കാരണം ഈ നിയമത്തെ നിങ്ങൾ എത്ര വേഗം മനസ്സിലാക്കുന്നുവോ അത്രയും നിങ്ങൾക്ക് നല്ലത്. ഇന്ന് ലോകത്തിലെ എല്ലാ കമ്പനികളും നിങ്ങളെ വെറും കൺസ്യൂമർ ആക്കുകയാണ് ചെയ്യുന്നത്. ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം തുടങ്ങിയവയൊക്കെ പുതിയ ഒരോ ആശയങ്ങളുമായി നിങ്ങളിലേക്കെത്തുന്നു. 5 മിനിറ്റിനു വേണ്ടി നിങ്ങൾ ഫേസ്ബുക്ക് തുറന്നാൽ തീർച്ചയായും നിങ്ങൾ 1 മണിക്കൂർ അതിൽ ചെലവിട്ടിരിക്കും. അതിലൂടെ ഫെയ്സ്ബുക്കിന് നേട്ടം ഉണ്ട്. നിങ്ങൾക്കോ? നിങ്ങളുടെ സമയം വെറുതെ നഷ്ടപ്പെടുന്നു എന്ന് മാത്രം. അതുപോലെതന്നെ നമ്മുടെ മക്ഡൊണൽസ്.എത്ര  രുചികരമായ, വ്യത്യസ്തമായ ബർഗറുകൾ ആണ് അവർ ഉണ്ടാക്കുന്നത്.ഒപ്പം ഒരുപാട് ഓഫറുകളും. പക്ഷേ  തടി വെക്കുന്നത് നിങ്ങളുടെ ശരീരമാണ്. നിങ്ങളുടെ ശരീരത്തിലാണ് കൊഴുപ്പ് കൂടുന്നത്. ഞാനിവിടെ ഒരിക്കൽ പോലും അവർ ചെയ്യുന്ന കാര്യങ്ങൾ തെറ്റാണെന്ന് പറയുന്നില്ല. ഞാൻ നിങ്ങൾക്ക് മൂല്യമുള്ള വസ്തുക്കൾ,സേവനങ്ങൾ എങ്ങനെ നിർമ്മിക്കാം എന്ന് ചൂണ്ടിക്കാണിക്കാൻ ഉദാഹരണമായി ഇവരെ എടുത്തു എന്നു മാത്രം. നിങ്ങളും ഒന്ന് ആലോചിച്ചു നോക്കൂ. നിങ്ങളുടെ കൈവശമുള്ള എന്ത് സേവനം നിങ്ങൾക്ക് വിൽക്കാമെന്ന്? 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

 രണ്ടാമത്തേത് ഞാൻ എൻറെ സ്വന്തം അനുഭവത്തിൽ നിന്ന് പഠിച്ചതാണ്.

 പണത്തിന്റെ മൂല്യത്തെ  ബഹുമാനിക്കുക

 നമ്മൾ ചെറുപ്പത്തിൽ നമ്മളെത്തന്നെ വില വെക്കാറില്ല. പിന്നെ  പണത്തിന്റെ മൂല്യത്തിന്  എങ്ങനെ  വില കൽപിക്കും.  പക്ഷേ പണത്തിന്റെ മൂല്യം എത്ര വലുതാണെന്ന് നിങ്ങൾക്ക് മനസ്സിലാവുക നിങ്ങളുടെ പോക്കറ്റിൽ പൈസ ഇല്ലാതിരിക്കുമ്പോൾ മാത്രമാകും. നിങ്ങളുടെ കൈവശം പൈസ ഇല്ലെങ്കിൽ നിങ്ങളുടെ ബന്ധുക്കൾ പോലും നിങ്ങൾക്ക് ശത്രുക്കളായി തീരും.ഈയൊരവസ്ഥ വളരെ  അടുത്തുനിന്ന് ഞാൻ അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ നിങ്ങൾ ആ അവസ്ഥയിലൂടെ കടന്നു പോകണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.പണം നിങ്ങൾക്ക് ഒരിക്കലും മരത്തിൽ നിന്നും ലഭിക്കില്ല.അതിനു രാത്രിയും പകലും ഇല്ലാതെ അധ്വാനിക്കേണ്ടതുണ്ട്. അതിനു വേണ്ടി  സ്വന്തം ഇഷ്ടങ്ങളെയും  വിനോദങ്ങളെയും കുറച്ചുകാലത്തേക്കെങ്കിലും മാറ്റി വെക്കേണ്ടതുണ്ട്. ഇനി നിങ്ങൾ പൈസ കൊണ്ടുവരുന്നില്ല എന്നിരിക്കട്ടെ; പക്ഷേ നിങ്ങൾക്കു വേണ്ടി പണം കൊണ്ടു വരുന്ന വ്യക്തി ഉണ്ടല്ലോ അയാളതു എത്രയോ കഷ്ടപ്പെട്ടാണ് കൊണ്ടുവരുന്നത് എന്ന് ഓർക്കുക. അതുകൊണ്ടുതന്നെ ആ പണത്തെ ശരിയായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.  ഞാനിവിടെ നിങ്ങളുടെ പണം സംഭരിച്ചു വെക്കണം എന്നല്ല പറയുന്നത്. കാരണം പണം സേവ് ചെയ്തു കൊണ്ട് ഒരാളും കോടീശ്വരൻ ആയിട്ടില്ല. അതിനെ ശരിയായ സ്ഥലത്ത് നിക്ഷേപിക്കുക തന്നെ വേണം. നിങ്ങളുടെ വളർച്ചയ്ക്കായി അതിനെ  ഉപയോഗപ്പെടുത്താൻ കഴിയണം.  നിങ്ങളോടൊപ്പം നിങ്ങളുടെ പണവും ഇരട്ടി ആവാൻ അത് സഹായിക്കും

അനുബന്ധ ലേഖനങ്ങൾ 

സമയത്തിന്റെ വിലയെന്ത്

എന്തുകൊണ്ട് നിങ്ങൾ പരാജയപ്പെടുന്നു

ഏകാന്തയുടെ ഗുണങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

എങ്ങനെ വിജയം കൈവരിക്കാം

ജീവിതത്തിൽ എങ്ങനെ വിജയിക്കാം

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ

പരാജയത്തെ എങ്ങനെ മറികടക്കാം

മനോഭാവം എങ്ങനെയാകണം

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

Thought of the day,create ideas
നിങ്ങളെ  കണ്ടെത്തൂ