Ticker

7/recent/ticker-posts

രാത്രിയുടെ നിശബ്ദതയെ  പ്രണയിക്കുക

നിങ്ങൾ നിശബ്ദതയെ സ്നേഹിക്കുക. രാത്രികളെ അതിന്റെ ഏഴാം യാമത്തിൽ പ്രണയിച്ചു തുടങ്ങുക. നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളക്കേണ്ടത് രാത്രിയിലാണ്. പക്ഷെ അത് നിങ്ങൾ രാത്രിയിൽ ഉണർന്നിരിക്കുമ്പോൾ ആയിരിക്കണം എന്ന് മാത്രം. രാത്രിയുടെ നിശബ്ദത നിങ്ങളിൽ  സ്വപ്നങ്ങൾ വാരിവിതറും. ആ സ്വപ്നങ്ങൾ നിങ്ങളുടെ രാവുകളെ ഊർജിതമാക്കി മാറ്റണം.  നിങ്ങളിൽ ചിറകുവിടർത്തിയ സ്വപ്നങ്ങൾ നേടാനായി നിങ്ങളുടെ ഉറക്കത്തെ ബലി കൊടുക്കുക. തീർച്ചയായും നിങ്ങൾ  വിജയിക്കും.

Work,importance of dream

 എല്ലാവരുടെയും ജീവിതത്തിൽ ഒരു രാത്രി ഉണ്ടായിരുന്നിരിക്കും, ജീവിതത്തിൽ നിർണായക തീരുമാനം എടുക്കേണ്ടി വന്ന ഒരു രാത്രി. പലരും ആ രാത്രിയിലെ തീരുമാനത്തെ ശപിച്ചുകൊണ്ടു നമുക്ക് ചുറ്റും  ഇന്നും ജീവിക്കുന്നുണ്ടാകും. ഇനിയൊരിക്കലും തിരിച്ചു പിടിക്കാൻ കഴിയാതെ ജീവിതത്തിൽ  ഏറ്റവും മോശം തീരുമാനമെടുത്തതോർത്ത്. നിങ്ങൾക്ക് ആ രാത്രി മാത്രമല്ല നഷ്ടം. നിങ്ങളുടെ ജീവിതത്തിൽ വിജയത്തിലേക്കുള്ള നിലാവെളിച്ചത്തെ കൂടിയാണ് നിങ്ങൾ കാർമേഘങ്ങളാൽ  മറചു കളഞ്ഞത്.  നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ ഏതു നിർണായക തീരുമാനവും  സമയം നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ രാത്രിയിൽ സ്വീകരിക്കുക. ഒരു തീരുമാനം കൈക്കൊള്ളുന്നതിന്  മുമ്പ് പല വട്ടം ആലോചിക്കുക. അത് നിങ്ങളെ തെറ്റായ തീരുമാനം എടുക്കുന്നതിൽ നിന്ന് തീർച്ചയായും തടയും. നിങ്ങളുടെ കലാസൃഷ്ടികൾക്കായ്  രാത്രിയുടെ നിശബ്ദതയെ കൂടെ കൂട്ടുക. ഏതൊരു മനോഹര ശില്പപവും    പിറവിയെടുക്കുന്നത് രാത്രിയുടെ നിശബ്ദതയിൽ ആണെന്ന് കൂടി ഓർമ്മിക്കുക.അതുകൊണ്ട് പ്രണയിക്കുക  രാത്രിയുടെ നിശബ്ദതയെ  നിങ്ങളുടെ ജീവനേക്കാൾ ഏറെ..❤❤❤