ജീവിതത്തിൽ കഠിന വഴികൾ തെരഞ്ഞെടുക്കുക
ജീവിതത്തിൽ എന്ത് നേടിയെടുക്കുവാനും എളുപ്പവഴികൾ അന്വേഷിക്കുന്നവരാണ് നമ്മളിൽ പലരും. അവരോടായി ഒരു കാര്യം ആദ്യമേ പറഞ്ഞു വെയ്ക്കട്ടെ നിങ്ങൾ ജീവിതത്തിൽ ഒരു തവണ പോലും വിജയിക്കാൻ പോകുന്നില്ല;കാരണം വിജയം എപ്പോഴും ബുദ്ധിമുട്ടേറിയ വഴികളിലൂടെ സഞ്ചരിക്കുന്നവർക്കുള്ളതാണ്. വിജയത്തിനായി അടങ്ങാത്ത ദാഹം ഉണ്ടെങ്കിൽ നിങ്ങൾ ആദ്യം ഒരിറ്റു ജലകണം പോലും കുടിക്കാതെ സഹാറ മരുഭൂമിയിലൂടെ നടക്കാൻ തയ്യാറാവുക.കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിലൂടെ താഴേക്കിറങ്ങാൻ ശ്രമിക്കുക,അല്ലെങ്കിൽ മുകളിലേക്ക് കയറാൻ ശ്രമിക്കുക. കുപ്പി ചില്ലുകൾ മാത്രം വിതറിയ വഴിയിലൂടെ നടക്കാൻ ശീലിക്കുക.
നിങ്ങൾ എപ്പോൾ നേരത്തെ ഉറങ്ങുന്നതിനെ കുറിച്ചും വൈകി ഉണരുന്നതിനെക്കുറിച്ചും ചിന്തിക്കുന്നുവോ അപ്പോൾ മുതൽ നിങ്ങൾ പരാജയം ക്ഷണിച്ചുവരുത്തുന്നു.ജീവിതത്തിൽ എപ്പോഴും കഠിനം എന്ന് തോന്നുന്ന വഴികൾ തിരഞ്ഞെടുക്കുക. അത് നമ്മെ മനോഹരമായ സ്ഥാനങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കും. എപ്പോഴും പൂർണ്ണ സജ്ജം ആയിരിക്കുക; ജീവിതത്തിൽ വന്നു ചേരുന്ന വെല്ലുവിളികളെ നേരിടാനായ്.
ജീവിതം പലപ്പോഴും നിങ്ങൾക്ക് വിജയിക്കാനായി ഒരു അവസരം മാത്രമേ നൽകൂ.ആ അവസരത്തെ നിങ്ങൾക്ക് ഭാഗ്യം എന്നും നിർഭാഗ്യമെന്ന് വിളിക്കാം. അത് നിങ്ങൾക്ക് ഭാഗ്യമോ നിർഭാഗ്യമോ ആയി ഭവിക്കുന്നത് അവിടെ നിങ്ങൾ കൈക്കൊള്ളുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും എന്നുമാത്രം. അതുകൊണ്ടുതന്നെ ജീവിതം നിങ്ങൾക്കു മുമ്പിൽ വെച്ചു നീട്ടുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തുക. കാരണം ആ അവസരം പിന്നീട് ഒരിക്കലും നിങ്ങൾക്ക് ലഭിക്കാതെ വന്നേക്കാം. അതുകൊണ്ട് ലഭിക്കുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക.അത് നിങ്ങളുടെ ഭാവിയെ മാറ്റിമറിക്കും. നിങ്ങൾക്ക് ജീവിതത്തിൽ ഒരു പുതിയ മുഖം നൽകും. കഠിനമായ തീരുമാനങ്ങൾ കുറച്ചുദിവസത്തേക്ക് നിങ്ങളെ തളർത്തിയേക്കാം. പക്ഷേ ആ തീരുമാനത്തിൽ നിന്ന് നിങ്ങൾ അണുവിട വ്യതിചലിക്കാതെ ഇരിക്കുക. വിജയത്തിൻറെ സൂര്യോദയം അധികം വൈകാതെ നിങ്ങൾക്ക് ദർശിക്കാൻ സാധിക്കും. ജീവിതത്തിൽ കഠിന വഴികളിലൂടെ സഞ്ചരിക്കുക എന്നത് ഏതൊരാളെ സംബന്ധിച്ചും ബുദ്ധിമുട്ടേറിയതു തന്നെയാണ്. പക്ഷേ ആ ബുദ്ധിമുട്ടുകൾ നിങ്ങളെ നാളെ അജയ്യനാക്കും. അതുകൊണ്ടുതന്നെ തീരുമാനങ്ങളെടുക്കുക, എപ്പോഴും കഠിനമായ തീരുമാനങ്ങൾ തന്നെ..
കൂടുതൽ തൊഴിൽ അവസരവാർത്തകൾ അറിയാൻ സന്ദർശിക്കൂ
