Ticker

7/recent/ticker-posts

എന്തുകൊണ്ട് നിങ്ങൾ പരാജയപ്പെടുന്നു

 നമ്മൾ ജീവിതത്തിൽ എന്ത് വിചാരിക്കുന്നുവോ അത് നമുക്ക് നേടിയെടുക്കാം. അതിനുള്ള അവസരം ജീവിതം നമുക്ക് നൽകുന്നുണ്ട്. പക്ഷേ അവസരങ്ങൾ കാണാനായി കണ്ണുതുറന്ന് ഇരിക്കുക. അവസരങ്ങൾ നിറഞ്ഞ ആ വഴിയിലൂടെ നടന്നു നീങ്ങുവാൻ ധൈര്യവും ആത്മവിശ്വാസവും വേണം. അവസരങ്ങൾക്കായി കാത്തിരിക്കുന്നവരുടെ ജീവിതം ആ കാത്തിരിപ്പിൽ തന്നെ അവസാനിക്കും. അവസരങ്ങൾ നിങ്ങൾക്ക് മുമ്പിൽ എത്തുന്നില്ലെങ്കിൽ അതിനെത്തേടി ഇറങ്ങുക. 

ഏകാന്തയുടെ ഗുണങ്ങൾ

എല്ലാവരും ജീവിതത്തിൽ സന്തോഷവും, സുഖവും, വിജയവും ആഗ്രഹിക്കുന്നവരാണ്. ഇന്ന് ഈ ലോകത്ത് ഇത് നേടിയെടുത്തവരെല്ലാം അവസരങ്ങൾ ശരിയായ വിധത്തിൽ വിനിയോഗിക്കാനുള്ള കല അറിഞ്ഞവരാണ്. ചുറ്റുമുള്ളവർ എന്തു വിചാരിക്കും എന്നു കരുതി നിങ്ങളുടെ സമയം പാഴാക്കരുത്. എല്ലാവരും വ്യത്യസ്തമായി ചെയ്യാൻ ആഗ്രഹിക്കുന്നവർ തന്നെയാണ്. പക്ഷേ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി അവർ അതിൽ നിന്ന് പിന്മാറുന്നു. ഈ ഒരൊറ്റ വിചാരം മൂലം എത്രയോ പേരുടെ സ്വപ്നങ്ങൾ, സ്വപ്നങ്ങൾ ആയി തന്നെ അവശേഷിക്കുന്നു. എത്രയോ പേർ ആ സ്വപ്നങ്ങളുമായി ഈ ലോകത്തുനിന്ന് തന്നെ മറിഞ്ഞു. അതുകൊണ്ടുതന്നെ ഒരിക്കലും ജീവിതത്തിൽ വിജയിക്കാത്തവരുടെ വർത്തമാനങ്ങൾക്കോ ഉപദേശങ്ങൾക്കോ ഒരിക്കൽ പോലും ചെവി കൊടുക്കരുത്. അതിൽ നിന്ന് നിങ്ങൾക്ക് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. നിങ്ങളുടെ മനസ്സിനെ, തലച്ചോറിനെ പിൻതുടരുവാൻ ശ്രമിക്കൂ. ജീവിതത്തിൽ എന്തെങ്കിലും നേടിയെടുത്തവരുടെ, അതിനുവേണ്ടി ശ്രമിക്കുന്നവരുടെ അഭിപ്രായങ്ങൾക്ക് കാതോർക്കൂ. 

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരാൾ വലിയ കപ്പലിനു വേണ്ടി കാത്തുനിൽക്കുകയാണ് എങ്കിൽ അയാൾ വരുന്ന ചെറിയ ബോട്ടിനെ തീർച്ചയായും അവഗണിക്കും. അതുപോലെതന്നെ വലിയ അവസരങ്ങളെ കാത്തിരിക്കുന്നവർ  ചെറിയ അവസരങ്ങളെ അവഗണിക്കുന്നു. അവർക്കു മുമ്പിൽ വലിയ അവസരങ്ങൾ വന്നാലും അതിനെ ഉപയോഗിക്കുന്നതിൽ അവർ പരാജയപ്പെടും. കാരണം ചെറിയ അവസരങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ നമുക്ക് ലഭിക്കുന്ന അറിവുകളും, അനുഭവസമ്പത്തും നമുക്ക് വലിയ അവസരങ്ങളിലെ വിജയത്തിന് തുണയാകും.ചെറിയ അവസരങ്ങൾ ഉപയോഗപ്പെടുത്താത്തവർ അവിടെ പരാജയപ്പെടുകയും ചെയ്യും. എല്ലാവർക്കും വലിയ അവസരങ്ങൾ ലഭിക്കാറില്ല. എന്നാൽ ചെറിയ അവസരങ്ങൾ തീർച്ചയായും ലഭിക്കും.അതിനെ ഉപയോഗപ്പെടുത്താൻ പഠിക്കുക. ജീവിതത്തിൽ വിജയം തീർച്ചയായും നിങ്ങൾക്ക് അരികിൽ വന്നു ചേരും. നിങ്ങളിൽ തന്നെ വിശ്വസിച്ചു മുന്നോട്ടുപോകുക. ഒരിക്കലും ഭാഗ്യത്തിൽ വിശ്വസിക്കാതിരിക്കുക. കാരണം ഭാഗ്യം എപ്പോഴും കഠിനാധ്വാനം ചെയ്യുന്നവർക്ക് അരികിൽ മാത്രമേ എത്തൂ. ഒരു പക്ഷേ ജീവിതത്തിൽ വിജയത്തേക്കാൾ കൂടുതൽ പരാജയം നിങ്ങളെ തേടി വന്നേക്കാം. എന്തെങ്കിലും പുതുതായി തുടങ്ങുന്നുവെങ്കിൽ പരാജയത്തിന് കൂടി തയ്യാറായിരിക്കുക. പക്ഷേ ഒരിക്കലും നിർത്തരുത്. ജീവിതം നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള അവസരമാണ്. ഹെൻറി ഫോർഡിയുടെ അഭിപ്രായത്തിൽ പരാജയം ഒരു അവസരമാണ്, വീണ്ടും തുടങ്ങാൻ,  ഇത്തവണ കൂടുതൽ ബുദ്ധിപരമായ്. ജീവിതത്തിൽ വിജയിക്കണമെങ്കിൽ നിങ്ങൾ എന്താണ് തേടുന്നത് അതിൽ ശ്രദ്ധിക്കുക. അല്ലാതെ ആ വഴിയിലെ ബുദ്ധിമുട്ടുകളിൽ അല്ല. ഇനി അവസരങ്ങൾ നിങ്ങൾക്കു മുൻപിൽ എത്തുന്നില്ലെങ്കിൽ സ്വയം അവസരം ആവുക. അവസാനമായി ഒന്നുകൂടി നിങ്ങളുടെ വിജയിക്കാനുള്ള യാത്രയിൽ നിങ്ങളോടൊപ്പം സഞ്ചരിക്കാൻ തയ്യാറാവുന്നവരെ ഒപ്പം കൂട്ടുക. അവരുടെ യാത്രയിൽ അവരെ സഹായിക്കുക. കാരണം ഒരുമിച്ച് നടക്കുന്നുവെങ്കിൽ വിജയം എളുപ്പമാകും.

Inspiration, How to Overcome Stress, Motivation
How to Overcome Stress 


കൂടുതൽ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

തൊഴിൽ വാർത്തകൾ