Ticker

7/recent/ticker-posts

Impact of Brexit,ബ്രിട്ടൻ മാറുമ്പോൾ

 യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ വേർപെടുന്നത് ഈ മാസം 31ന് പൂർണമാവുകയാണ്.അതിനുമുമ്പ് യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിൽ കരാർ സാധ്യമാക്കാനുള്ള അവസാന ശ്രമമാണ് നടക്കുന്നത്. ഈ ചർച്ചയും പരാജയപ്പെട്ടാൽ വ്യാപാരകരാർ ഒന്നുമില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുകടക്കേണ്ടി വരും.ഇതു ബ്രിട്ടനിലും യൂറോപ്പിലും വ്യാപകമായ ആശയക്കുഴപ്പത്തിന് വഴിവെക്കും എന്ന് ഇരുപക്ഷവും സമ്മതിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്ന് ഈ വർഷം ജനുവരി 31 ന് തന്നെ ബ്രിട്ടൻ ഒഴിവായതാണ്. യൂണിയനിൽ ഇപ്പോൾ അവശേഷിക്കുന്നത് വെറും 27 രാജ്യങ്ങൾ മാത്രമാണ്. അവരുമായി പൊതുവായ വ്യാപാര കരാറുകളും മറ്റും സാധ്യമാക്കുന്നതിനുള്ള സമയമാണ് ഡിസംബർ 31ന് അവസാനിക്കുന്നത്. രണ്ടു രാജ്യങ്ങൾ തമ്മിൽ പ്രത്യേക വ്യാപാരകരാർ ഇല്ലെങ്കിൽ ലോക വ്യാപാര സംഘടനയുടെ വ്യാപാര വ്യവസ്ഥകളാണ് ബാധകമാവുക. പുതിയ കരാറായില്ലെങ്കിൽ യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടനിലേക്ക് ഇറക്കുമതിക്ക് പുതിയ തീരുവ നിലവിൽവരും. ബ്രിട്ടനിൽ ഇത് വിലക്കയറ്റത്തിന് കാരണമാകും. തിരിച്ച് ബ്രിട്ടനിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ പുതിയ തീരുവ ഈടാക്കും.ഇത് ബ്രിട്ടൻ കയറ്റുമതിയെ ബാധിക്കും. നിലവിൽ ബ്രിട്ടനിലേക്കുള്ള ഇറക്കുമതിയുടെ 80% യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. ഇതിനു പുതിയ തീരുവ വരുമ്പോൾ ബ്രിട്ടനിലെ ജനങ്ങൾക്ക് 300 കോടി പൗണ്ട് ബാധ്യത വരും. യൂറോപ്യൻ യൂണിയനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 85% ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് 5 ശതമാനത്തിലേറെ അധികനികുതി വരും. ഇത് ബ്രിട്ടണിൽ വലിയതോതിലുള്ള വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും.

Impact of Brexit,Britan,Europen Union
Impact of Brexit