Ticker

7/recent/ticker-posts

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം?

 ഭൂതകാലത്തെ മറക്കുക 


നിങ്ങളുടെ ഭൂതകാലം എങ്ങനെയോ ആയിക്കൊള്ളട്ടെ അതിനെ മറന്നേക്കുക. ഭൂതകാലത്തിലെ ഓർമകളിൽ നിന്ന്,അനുഭവങ്ങളിൽ നിന്ന് നിങ്ങൾ പാഠങ്ങൾ പഠിക്കുകയാണ് വേണ്ടത്. പക്ഷേ ആ ഭൂതകാലത്തെ ഒരിക്കൽപോലും കൂടെ കൊണ്ടു നടക്കരുത്. അതിനെ അവിടെ വെച്ച് മറന്നേക്കുക.കാരണം ഭൂതകാലാനുഭവങ്ങൾ നിങ്ങളെ പാഠങ്ങൾ പഠിപ്പിച്ചേക്കാം; പക്ഷേ നിങ്ങൾ ഭൂതകാലത്തിൽ ജീവിക്കാൻ ശ്രമിച്ചാൽ അത് നിങ്ങളെ ഒരിക്കലും വിജയത്തിലെത്തിക്കില്ല.അതിന് നിങ്ങൾ ഭൂതകാലത്തിൽനിന്ന് പുറത്തിറങ്ങുക തന്നെ വേണം.പലരുടെയും ഭൂതകാലം മോശപ്പെട്ടതായിരിക്കാം. പക്ഷേ നിങ്ങൾ ആ ഭൂതകാലത്തിൽ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നിങ്ങൾക്ക് ഒന്നും പ്രദാനം ചെയ്യില്ല. കാരണം ഈ ലോകത്ത് ഒന്നും സ്ഥിരമായി നിൽക്കുന്നതല്ല. ഒരു പക്ഷി അതിൻറെ തൂവൽ കൊഴിക്കുന്നത് പോലെ, ഒരു പാമ്പ് അതിൻറെ തോൽ ഊരി മാറ്റുന്നതു പോലെ നമ്മളും ഭൂതകാല അനുഭവങ്ങളെ ഊരി മാറ്റുക തന്നെ വേണം. എങ്കിൽ മാത്രമേ നിങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ നിങ്ങളെ വിജയം തേടി വരുകയുള്ളൂ. 
ഒരാളുടെയും ഭൂതകാലം നോക്കി ഒരിക്കലും അയാളെ വിലയിരുത്തരുത്. ഒരുപക്ഷേ ഭൂതകാല അനുഭവങ്ങൾ അയാളിൽ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടാകും. നിലവിലുള്ള അവസ്ഥയിൽ വിശ്വസിക്കുക. നിലവിൽ അയാൾ എങ്ങനെയാണ് എന്നതാണ് പ്രധാനം. ഏറ്റവും മോശം ഭൂതകാലം ഉള്ളവരാണ് ഏറ്റവും മികച്ച ഭാവി സൃഷ്ട്ടിക്കുക. അവർ ഭൂതകാലത്ത് ജീവിച്ചത് കൊണ്ടല്ല അവർക്ക് ആ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ കഴിഞ്ഞത്. അതിൽ നിന്ന് പുറത്തുകടന്നതുകൊണ്ടാണ്. അതുകൊണ്ട് ഭൂതകാലം എത്ര മോശമായാലും അതിൽ നിന്ന് പുറത്തുകടക്കുക എത്രയും വേഗം നല്ല നാളേക്കായി...
എന്തുകൊണ്ട് നിങ്ങൾ പരാജയപ്പെടുന്നു 

വെല്ലുവിളികളെ ഏറ്റെടുക്കുക

നിങ്ങൾ എത്രത്തോളം വെല്ലുവിളികൾ ഏറ്റെടുക്കുന്നുവോ അത്രത്തോളം നിങ്ങൾക്ക് വിജയിക്കാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാക്കുക. ജീവിതം എപ്പോഴും വെല്ലുവിളികൾ നിറഞ്ഞതാണ്. ഒരു വെല്ലുവിളിയിൽ നിന്ന് മുക്തമായി നമ്മൾ പുറത്തുവരുമ്പോൾ അടുത്ത വെല്ലുവിളി നമ്മളെയും കാത്തിരിപ്പുണ്ടാകും. അതുകൊണ്ടുതന്നെ ഇത്തരം വെല്ലുവിളികളെ ഒരു ഗെയിം ആയി കണക്കാക്കുക. ഗെയിമിൽ തോറ്റുപോകുന്നത് ആർക്കും ഇഷ്ടമുള്ള ഒരു കാര്യം അല്ലല്ലോ. അതുകൊണ്ടുതന്നെ വെല്ലുവിളികൾ നിറഞ്ഞ ജീവിതം വെച്ചുനീട്ടുന്ന ഈ ഗെയിമിൽ പൂർവാധികം ശക്തിയോടെ പോരാടി വിജയിക്കാൻ ശ്രമിക്കുക. ഇവിടെയും വിജയം നിങ്ങൾക്ക് സുനിശ്ചിതം തന്നെയാണ്. അതിന് ആദ്യം നിങ്ങൾ ആ ഗെയിം പൂർത്തീകരിക്കാനായി ഇറങ്ങി തിരിക്കണം എന്നുമാത്രം. നിങ്ങളുടെ കഴിവും, അനുഭവസമ്പത്തും പ്രകടമാക്കാൻ ലഭ്യമാകുന്ന ഒരവസരവും പാഴാക്കരുത്. അത് കൃത്യമായി ഉപയോഗിക്കുക തന്നെ വേണം. കാരണം ഒരു അവസരവും ഒരിക്കൽ നിങ്ങൾ നഷ്ടപ്പെടുത്തിയാൽ പിന്നീട് അവ നിങ്ങളെ തേടി വരില്ല. 
 ഓർക്കുക വെല്ലുവിളി ഏറ്റെടുക്കാതെ ഒളിച്ചോടുന്നവർ സ്വന്തം ജീവിതത്തിൽ നിന്ന് കൂടിയാണ് ഒളിച്ചോടുന്നത്. ഇത്തരക്കാരിൽ നിന്ന് ലോകത്തിന് എന്തു പ്രതീക്ഷിക്കാൻ! ഒന്നും പ്രതീക്ഷിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ധൈര്യപൂർവ്വം വെല്ലുവിളികൾ ഏറ്റെടുക്കുക. ഒരുപക്ഷേ നിങ്ങൾ തോറ്റു പോയാലും വിജയിക്കാനുള്ള ഊർജ്ജം നിങ്ങൾ ആ തോൽവിയിൽ നിന്നും സംഭരിച്ചിട്ടുണ്ടാകും. വെല്ലുവിളികൾ എപ്പോഴും നിങ്ങളുടെ ജീവിതത്തിൽ വിരുന്നെത്തുന്നത് പുതിയൊരു തുടക്കം നൽകുവാൻ വേണ്ടിയാണ്.അതുകൊണ്ട് അതിനെ ഇരു കൈയും നീട്ടി സ്വീകരിക്കാൻ തയ്യാറാവുക.അതു നിങ്ങളെ വിജയത്തിലെത്തിക്കും.



Life changing lesson, life,Struggles in Life
ജീവിതം