ഇന്ന് നമുക്കിടയിൽ സർവ്വ സാധാരണമായ ഒന്നാണ് ജോലി സമ്മർദം എന്നത്. ലോകത്തിൻറെ വിവിധ ഇടങ്ങളിൽ നടത്തിയ സർവ്വേകൾ തെളിയിക്കുന്നത് 80 ശതമാനത്തോളം ആളുകളും ജോലി സമ്മർദത്തിന് അടിമകളാണ് എന്നതാണ്. ഇന്ന് ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ ജോലി സമ്മർദ്ദവും ആനുപാതികമായി വർദ്ധിച്ചു.
ഭയത്തെ എങ്ങനെ ഇല്ലാതാക്കാം
ഇനി നമുക്ക് ഈ ജോലി സമ്മർദം എന്നത് എന്താണെന്ന് നോക്കാം. അതിനെ ലളിതമായി ഇങ്ങനെ വ്യാഖ്യാനിക്കാം. നിങ്ങൾക്ക് ഒരാഴ്ചയിൽ ചെയ്തു തീർക്കേണ്ട ജോലികൾ ഒരു ദിവസം ചെയ്യേണ്ടി വരുമ്പോൾ ഉണ്ടാവുന്ന മാനസികാവസ്ഥയെ ജോലി സമ്മർദം എന്ന് പറയാം. അതായത് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ജോലികൾ ചെയ്തു തീർക്കേണ്ടി വരുമ്പോൾ നിങ്ങളുടെ മനസ്സിൽ രൂപപ്പെടുന്ന വികാരങ്ങളുടെ എല്ലാം ക്രോഡീകരിച്ച രൂപമാണ് ജോലി സമ്മർദം എന്നത്. ജോലി സമ്മർദ്ദം നിങ്ങളെ നിരന്തരം അലട്ടിയാൽ അത് ആരോഗ്യപരമായ പല പ്രശ്നങ്ങൾക്കും വഴിവെക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ജോലി സമ്മർദ്ദം ഒഴിവാക്കേണ്ടത് ഏതൊരാളെ സംബന്ധിച്ചും അനിവാര്യഘടകമാണ്. നിങ്ങൾക്ക് എങ്ങനെ ജോലി സമ്മർദ്ദത്തെ ഒഴിവാക്കാം എന്നതിനുള്ള മാർഗ്ഗങ്ങളാണ് ഇവിടെ വിവരിക്കുന്നത്. പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം1)ഇടവേളകൾ എടുക്കുക
നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽനിന്ന് കുറച്ചു സമയം മാറി നിങ്ങൾക്ക് ഇഷ്ടമുള്ള എന്തെങ്കിലും കാര്യം ചെയ്യുവാനായി സമയം കണ്ടെത്തുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഒരു കോഫി കുടിക്കുകയോ, സഹപ്രവർത്തകരുമായോ,കൂട്ടുകാരുമായോ സംസാരിക്കുക, ഓഫീസിൽ കുറച്ചുസമയം നടക്കുക തുടങ്ങിയവയൊക്കെ. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ തലച്ചോറ് മറ്റു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ജോലി യെകുറിച്ചുള്ള ചിന്താഗതി കുറച്ചു സമയം നിങ്ങളുടെ മനസ്സിൽ നിന്ന് മാറി നിൽക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ജോലിയുടെ സമ്മർദ്ദത്തെ കുറച്ചുകൊണ്ടുവരാൻ കഴിയും.
എന്തുകൊണ്ട് നിങ്ങൾ പരാജയപ്പെടുന്നു2)സംഗീതത്തെ ആസ്വദിക്കുക
ജോലി സമ്മർദ്ദം കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് സംഗീതത്തെ ആസ്വദിക്കുക എന്നത്. നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ടുകൾ കേൾക്കാൻ ശ്രമിക്കുക. സംഗീതത്തിന് മനസ്സിനെ ശാന്തമാക്കാനുള്ള കഴിവുണ്ട് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്. ഞാനൊക്കെ ജോലി സമ്മർദ്ദം ഒഴിവാക്കാൻ പിന്തുടരുന്നതും ഈ മാർഗ്ഗമാണ്. സംഗീതം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കും. ശാന്തമായ മനസ്സോടെ നിങ്ങൾ ജോലിയെ സമീപിച്ചാൽ ജോലി ചെയ്തു തീർക്കാൻ ആയി മികച്ച ആശയങ്ങൾ നിങ്ങൾക്ക് അരികിലെത്തും. അത് നിങ്ങളുടെ ജോലി ഭാരത്തെ കുറയ്ക്കുകയും ചെയ്യും.
3)സഹപ്രവർത്തകരുമായും ബോസുമായും നല്ല ബന്ധം സ്ഥാപിക്കുക
ഇത് നിങ്ങൾ ഏത് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെങ്കിലും പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ സഹപ്രവർത്തകരുമായി ഒരു നല്ല ബന്ധം ഇല്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് എത്ര ഇഷ്ടമുള്ള ജോലിയും കയ്പ്പേറിയതായിരിക്കും. അത് നിങ്ങളെ സമ്മർദ്ദത്തിൽലേക്ക് തള്ളിവിടുകയും ചെയ്യും. അതുപോലെ തന്നെയാണ് നിങ്ങളുടെ ബോസുമായും ഒരു നല്ല ബന്ധം സ്ഥാപിക്കുക എന്നത്. ജോലിസംബന്ധമായ എന്തും തുറന്നു പറയാൻ കഴിയുന്ന വിധത്തിലുള്ള ഒരു ബന്ധം. നിങ്ങൾക്ക് നിങ്ങളുടെ ബോസിനോട് സംസാരിക്കാൻ പോലും പേടി ആണെങ്കിൽ ഒരിക്കലും നിങ്ങൾക്ക് ജോലിയിൽ തിളങ്ങാനാകില്ല. നിങ്ങൾക്ക് അവിടെയുള്ള ഓരോ ദിനവും സമ്മർദ്ദം മാത്രമായിരിക്കും സമ്മാനിക്കുക.അതുകൊണ്ട് സഹ പ്രവർത്തകരുമായും ബോസുമായും മികച്ച ഒരു ആത്മ ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്താൽ നിങ്ങളുടെ കൂടെയുള്ളവരും മികച്ച പ്രകടനം കാഴ്ച വയ്ക്കും. അത് നിങ്ങളുടെ ജോലി സമ്മർദ്ദത്തെ കുറയ്ക്കും.
 |
| ജോലി സമ്മർദ്ദം |
4)പ്രതികരിക്കാതെ പ്രവർത്തിക്കാൻ പഠിക്കുക
നിങ്ങളിൽ പലരും ഒരുപാട് സംസാരിക്കുന്നവർ ആയിരിക്കും. എന്നാൽ നിങ്ങളുടെ സംസാരത്തിൻറെ പകുതിപോലും പ്രവർത്തികളിൽ കൊണ്ടുവന്ന് വിജയിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല. അത് നിങ്ങളെ സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ഏറ്റവും കുറവ് സംസാരിക്കുന്ന വ്യക്തികളാണ് ലോകത്തെ ഏറ്റവും കൂടുതൽ വിജയിച്ചിട്ടുള്ളത്. അതുകൊണ്ട് അനാവശ്യ സംസാരം ഒഴിവാക്കി ആ സമയം നിങ്ങളുടെ ജോലികൾ ചെയ്തു തീർക്കാൻ ശ്രമിക്കുക. ആ ജോലി ഏറ്റവും മികച്ച രീതിയിൽ എങ്ങനെ ചെയ്യാം എന്ന് ആലോചിക്കുക. ബിൽഗേറ്റ്സ് പറഞ്ഞ ഒരു വാചകം ഇവിടെ പ്രസക്തമാണ്. " ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി ഞാൻ ഒരു മടിയനെയായിരിക്കും ഏൽപ്പിക്കുക. കാരണം ആ ജോലി പെട്ടെന്ന് ചെയ്തുതീർക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗങ്ങൾ അയാൾ കണ്ടുപിടിക്കും". നിങ്ങൾ ചെയ്യുന്നത് എത്ര ചെറിയ ജോലിയോ ആയിക്കൊള്ളട്ടെ; പക്ഷേ നിങ്ങൾക്ക് പകരം ആ ജോലിയിൽ അത്രയും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഒരിക്കലും മറ്റൊരാൾക്ക് കഴിയരുത്. അത്തരത്തിൽ ഓരോ ജോലിയും മികച്ച രീതിയിൽ ചെയ്തു തീർക്കാൻ ശ്രമിക്കുക. എവിടെയും നിങ്ങളുടെ വാക്കുകൾ കൊണ്ടല്ല ജോലിയിൽ നിങ്ങളുടെ മികവാർന്ന പ്രകടനം കൊണ്ടാണ് മറുപടി പറയേണ്ടത്. സംസാരം കുറച്ചു ജോലി ചെയ്യാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ജോലിയിലുള്ള സമ്മർദ്ദം മാറ്റിയെടുക്കാം.
ഏകാന്തയുടെ ഗുണങ്ങൾ
5)വ്യായാമം ശീലമാക്കുക
ദിവസവുമുള്ള വ്യായാമം നിങ്ങളുടെ ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യും. അത് ദിവസവും നിങ്ങളെ ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കും. നിങ്ങൾ മികച്ച ഉന്മേഷത്തോടെ ഒരു ജോലി ചെയ്യുകയാണെങ്കിൽ അതിൽ നിങ്ങൾക്ക് ജോലി സമ്മർദ്ദം അനുഭവപ്പെടുക പോലുമില്ല.
നിങ്ങൾക്ക് ചെയ്തുതീർക്കേണ്ട ജോലികളെ മുൻഗണനാ ക്രമമനുസരിച്ച് ക്രമീകരിക്കുക. എന്നിട്ട് ആദ്യം ചെയ്തു തീർക്കേണ്ട ജോലികൾ ആദ്യം തന്നെ ചെയ്തു തീർക്കാൻ ശ്രദ്ധിക്കുക. ഞാൻ പലരെയും കണ്ടിട്ടുണ്ട് മാസത്തിൽ 15 ദിവസം വെറുതെ കറങ്ങി നടക്കും. പിന്നെയുള്ള 15 ദിവസം ടാർജറ്റ് എത്തിപ്പിടിക്കാനുള്ള നെട്ടോട്ടമാണ്. ഒപ്പം എടുത്താൽ പൊന്താത്ത സമ്മർദവും. കാര്യങ്ങളെ ശരിയായ വിധത്തിൽ വിശകലനം ചെയ്ത് ക്രമീകരിക്കുന്നതിൽ വരുന്ന വീഴ്ച കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മാസത്തെ ആദ്യ ആഴ്ചകളിൽ ശ്രമിച്ചാൽ സമ്മർദം ഇല്ലാതെതന്നെ നേടിയെടുക്കാവുന്ന ടാർജറ്റ് മാത്രമേ അവർക്ക് എല്ലാവർക്കും ഉണ്ടാവുകയുള്ളൂ. എന്നാൽ അത് ചെയ്യാതെ അവസാനത്തേക്ക് വെച്ച് സമ്മർദ്ദത്തെ യും ഒപ്പം കൂട്ടുന്നു. അതുപോലെ ഒരുപാട് വിദ്യാർത്ഥികളെയും ഞാൻ കണ്ടിട്ടുണ്ട്. പരീക്ഷ എത്തും വരെ പഠിക്കാൻ ശ്രമിക്കാതെ പരീക്ഷ തലേന്ന് മാത്രം പാഠപുസ്തകം തുറന്നുനോക്കി ഒന്നും പഠിക്കാൻ ആവാതെ സമ്മർദ്ദവും പേറി പരീക്ഷയെഴുതി തോൽവി അടയുന്നവരെ. ഒരുപക്ഷേ കൃത്യമായി പഠിച്ചിരുന്നുവെങ്കിൽ വിജയിക്കുന്നവരാണ് ഇവർ എന്നതാണ് മറ്റൊരു വസ്തുത. അതുകൊണ്ടുതന്നെ ചെയ്യാനുള്ള കാര്യങ്ങൾ നാളെയ്ക്ക് മാറ്റി വയ്ക്കുന്ന ശീലം ഉപേക്ഷിക്കുക. ഒപ്പം നിങ്ങൾക്ക് ചെയ്യാനുള്ള കാര്യങ്ങളിൽ മുൻഗണനാ ക്രമമനുസരിച്ച് ക്രമീകരിക്കുക. അതിലൂടെ നിങ്ങൾക്ക് ജോലി സമ്മർദ്ദം കുറയ്ക്കാൻ കഴിയും. അതോടൊപ്പം വലിയ ജോലികൾ ചെയ്തു തീർക്കാൻ ആദ്യം തന്നെ അതിനെ ചെറിയ ഭാഗങ്ങളായി വിഭജിക്കുക. അങ്ങനെ വിഭജിച്ച ചെറിയ ചെറിയ ജോലികൾ ചെയ്തു തീർക്കുക. അപ്പോൾ നിങ്ങൾ പോലുമറിയാതെ ആ വലിയ ജോലിയും പൂർണമായിട്ടുണ്ടാകും.
7)കൃത്യമായ ആസൂത്രണം നടത്തുക
ഏതു ജോലിയും ചെയ്തുതീർക്കാനുള്ള മികച്ച മാർഗമാണ് ഇത്. നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ജോലി എങ്ങനെ, എത്ര സമയത്തിനുള്ളിൽ ചെയ്തു തീർക്കാം എന്ന് ഒരു ഔട്ട്ലൈൻ ആദ്യമേ ഉണ്ടാക്കി വയ്ക്കുക. എന്നിട്ട് അതിനനുസരിച്ച് ജോലി ചെയ്യാൻ ശ്രമിക്കുക. നിങ്ങളുടെ ജോലി സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കും.
8)പ്രഭാതത്തെ ഉപയോഗപ്പെടുത്തുക
നിങ്ങൾ എപ്പോഴും ഏറ്റവും ബുദ്ധിമുട്ടുള്ളതും പ്രധാനപ്പെട്ടതുമായ ജോലികൾ ചെയ്തു തീർക്കാൻ പ്രഭാത സമയം ഉപയോഗിക്കുക. കാരണം അപ്പോൾ നിങ്ങളുടെ തലച്ചോറ് കൂടുതൽ ഊർജ്ജസ്വലതയോടെ ഇരിക്കുന്ന സമയമാണ്. ലോകത്തിലെ പ്രധാനപ്പെട്ട വ്യക്തികൾ തങ്ങളുടെ ജോലികൾ രാവിലെ ചെയ്തു തീർക്കാൻ ശ്രമിക്കുന്നവരാണ്. ഉദാഹരണത്തിന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചേ ആമസോൺ ഫൗണ്ടർ ജെഫ് ബോഫോഴ്സ് തുടങ്ങിയവരെല്ലാം തങ്ങളുടെ പ്രധാനപ്പെട്ട ജോലികളെല്ലാം രാവിലെ തന്നെ ചെയ്തു തീർക്കുന്നവരാണ്.
9)അമിത ഉറക്കം ഒഴിവാക്കുക
അമിത ഉറക്കം നിങ്ങളെ അലസനാക്കും.അത് നിങ്ങളുടെ ജോലിയെയും ബാധിക്കും. അതോടെ നിങ്ങളുടെ ജോലി സമ്മർദ്ദം വർദ്ധിക്കുകയും ചെയ്യും. നിങ്ങൾ എത്ര മണിക്കൂർ ഉറങ്ങുന്നു എന്നതിലല്ല കാര്യം. മറിച്ച് നിങ്ങൾ ഉറങ്ങുന്ന മണിക്കൂർ എങ്ങനെ ഉറങ്ങുന്നു എന്നതിലാണ്. ഉദാഹരണത്തിന് ഒരാൾ 12 മണിക്കൂർ ഉറങ്ങി എന്നിരിക്കട്ടെ മറ്റൊരാൾ വെറും 2 മണിക്കൂറും. 12 മണിക്കൂർ ഉറങ്ങിയ വ്യക്തിയേക്കാൾ വെറും 2 മണിക്കൂർ ഉറങ്ങിയ വ്യക്തിക്ക് ഊർജ്ജസ്വലത കൂടുതൽ ആണെങ്കിൽ 12 മണിക്കൂർ ഉറങ്ങിയ വ്യക്തിയുടെ സമയം വെറും നഷ്ടം മാത്രമാണ് എന്നർത്ഥം. നിങ്ങൾ ലോകത്തിലെ പ്രമുഖരുടെ എല്ലാം ദിനചര്യ എടുത്തു നോക്കിയാൽ ഒന്നു മനസ്സിലാകും. അവരെല്ലാം ഏറ്റവും കുറവ് സമയം ഉറങ്ങുന്നവർ ആണ് എന്ന്.അതുകൊണ്ട് അമിതമായി ഉറങ്ങുന്ന ശീലം ഉപേക്ഷിക്കാൻ തയ്യാറാവുക.
നിങ്ങളുടെ കൈവശം ഉള്ള സമയത്തെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്താൻ ശീലിക്കുക. നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ഒരു സെക്കൻഡ് ആണെങ്കിൽ പോലും അത് നിങ്ങൾക്ക് തിരിച്ചു കിട്ടില്ല. അതിനാൽ സമയത്തെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്താൻ ശീലിക്കുക.
11)അമിത പ്രതീക്ഷയും ഉൽകണ്ഠയും ഒഴിവാക്കുക
നിങ്ങളുടെ ജീവിതത്തിൽ, ജോലിയിൽ ആയാലും മറ്റെന്ത് മേഖലയിൽ ആയിരുന്നാലും അമിതമായ പ്രതീക്ഷകളും ഉൽക്കണ്ഠയും വെച്ചുപുലർത്തുന്നത് നിങ്ങളെ സമ്മർദ്ദത്തിൽ ആക്കും. അതുകൊണ്ട് അത്തരം കാര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. 12)വികാരങ്ങളെ നിയന്ത്രിക്കുക
വികാരങ്ങളെ നിയന്ത്രിക്കാൻ യോഗ, മെഡിറ്റേഷൻ പോലെയുള്ള വ്യായാമങ്ങൾ നിങ്ങളെ സഹായിക്കും.അമിതമായ് വികാരങ്ങൾക്ക് അടിമപ്പെടുന്നത് നിങ്ങളെ ജോലി സമ്മർദ്ദത്തിലേക്ക് നയിക്കും.
13)പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുക
നിങ്ങൾക്കു മുൻപിൽ വരുന്ന പ്രശ്നങ്ങളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ പഠിക്കുക. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട് എന്ന ചിന്താഗതിയോടെ പ്രശ്നങ്ങളെ നോക്കി കാണാൻ ശ്രമിക്കുക. അതിലൂടെ നിങ്ങൾക്ക് ജോലിയിലെ സമ്മർദ്ദത്തെയും ഒഴിവാക്കാം.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജോലിയിൽ വരുന്ന സമ്മർദ്ദത്തെ പൂർണമായും നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയും.
അനുബന്ധ ലേഖനങ്ങൾ