ചില വിജയ കഥകൾ
ഒരു പെൺകുട്ടി രാത്രി ട്രെയിനിൽ സഞ്ചരിക്കുമ്പോൾ കുറച്ചു ഗുണ്ടകൾ അവരെ ട്രെയിനിൽ നിന്നു തള്ളിയിട്ടു. രാത്രി മുഴുവൻ ആ പെൺകുട്ടി ആ ട്രാക്കിൽ കിടന്നു. നേരം പുലർന്നപ്പോൾ കുറച്ചുപേർ ചേർന്ന് അവരെ ആശുപത്രിയിലാക്കി. ആശുപത്രിയിൽ വച്ച് ബോധം തെളിഞ്ഞ പെൺകുട്ടിക്ക് മനസ്സിലായി ട്രെയിനിൽ നിന്നു വീണത്തിൻറെ ഭാഗമായ് തൻറെ ഒരു കാൽ നഷ്ടപ്പെട്ടിരിക്കുന്നു എന്ന്. ആ പെൺകുട്ടിയുടെ നേരെയുള്ള ആളുകളുടെ മനോഭാവത്തിൽ പോലും അതിനുശേഷം മാറ്റമുണ്ടായ്. എല്ലാവരും ആ പെൺകുട്ടിയെ സഹതാപം നിറഞ്ഞ കണ്ണുകളോടെ നോക്കി കാണാൻ തുടങ്ങി. പക്ഷേ അത് ആ പെൺകുട്ടിയെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാൻ ആവുന്നത് ആയിരുന്നില്ല. ആളുകൾ രണ്ടു കാലുകൾ ഉണ്ടായിട്ടും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ആ പെൺകുട്ടി ആഗ്രഹിച്ചു. അങ്ങനെ ആ പെൺകുട്ടി ആശുപത്രിക്കിടക്കയിൽ വച്ച് എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള തീരുമാനം എടുക്കുന്നു. ആശുപത്രിവാസം കഴിഞ്ഞിറങ്ങിയ അവർ അതിനുള്ള പരിശീലനം ആരംഭിച്ചു. തൻറെ മുന്നിലുള്ള എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അവർ പരിശീലനം പൂർത്തിയാക്കി. എന്നാൽ മൗണ്ട് എവറസ്റ്റ് കേറുന്ന ദിവസം ഷേർപ്പ അവരെ വിലക്കി. എന്നാൽ ആ പെൺകുട്ടിയുടെ മനോധൈരൃത്തിനും ഇച്ഛാശക്തിക്കും മുന്നിൽ ഷേർപ്പയ്ക്കും സമ്മതിക്കേണ്ടി വന്നു. അങ്ങനെ ആ പെൺകുട്ടി മൗണ്ട് എവറസ്റ്റ് ലേക്കുള്ള യാത്ര ആരംഭിച്ചു. പകുതിയായപ്പോൾ അവരുടെ കൈവശമുള്ള ഓക്സിജൻ തീരാറായിരുന്നു. എന്നാൽ അതിനെയൊക്കെ തരണം ചെയ്തു അവർ കൊടുമുടി കീഴടക്കി. ആ പെൺകുട്ടിയുടെ പേരായിരുന്നു അരുണിമ സിൻഹ.
ഇതേപോലെ സ്വന്തം മനോധൈര്യത്തിൻറെ ബലത്തിൽ മാത്രം അമേരിക്കയുടെ മികച്ച പ്രസിഡണ്ട് മാരിൽ ഒരാളായ കഥയാണ് ഫ്രാങ്ക്ളിൻ റൂസ് വെൽട്ടിൻറേത്. പോളിയോ ബാധിതനായ അദ്ദേഹത്തിന് ഒന്ന് നടക്കാൻ പോലും മറ്റൊരാളുടെ സഹായം അത്യാവശ്യമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അദ്ദേഹത്തിൻറെ എതിരാളികൾ ഇത് മികച്ച പ്രചാരണ ആയുധം ആക്കുകയും ചെയ്തു. ഒരാളുടെ സഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത ഒരാൾ എങ്ങനെയാണ് രാജ്യം ഭരിക്കുക എന്നതായിരുന്നു അവരുടെ ചോദ്യം? എന്നാൽ എതിരാളികളുടെ സങ്കൽപങ്ങളെ എല്ലാം തകർത്തു തരിപ്പണമാക്കിയ പ്രകടനം നടത്തി അദ്ദേഹം അമേരിക്കയുടെ പ്രസിഡൻറ് ആയ്.ആ സമയം അമേരിക്കയെ സംബന്ധിച്ച് മികച്ചതായിരുന്നില്ല. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലൂടെയും ലോകമഹായുദ്ധത്തിലൂടെയും കടന്നുപോകുന്ന ഒരു കാലഘട്ടമായിരുന്നു അത്. അതുകൊണ്ട് തന്നെ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും അമേരിക്കൻ ജനതയെ രക്ഷിക്കാനായ് അദ്ദേഹം ഒട്ടനവധി പദ്ധതികൾക്ക് രൂപം നൽകി. അദ്ദേഹം രൂപം നൽകിയ പല പദ്ധതികളും അമേരിക്ക ഇന്നും പിന്തുടരുന്നു എന്നതാണ് യാഥാർത്ഥ്യം. ഒപ്പം ലോകമഹായുദ്ധങ്ങൾ തടയാനായി അദ്ദേഹം യുണൈറ്റഡ് നേഷൻസിന് രൂപം നൽകി. മറ്റൊരാളുടെ സഹായമില്ലാതെ നടക്കാൻ പോലുമാകാത്ത ഒരു വ്യക്തി സ്വന്തം ഇച്ഛാശക്തിയുടെ ബലത്തിൽ മാത്രം ഇതൊക്കെ ചെയ്തു. അതുകൊണ്ടുതന്നെ അമേരിക്കയുടെ ഏറ്റവും മികച്ച പ്രസിഡണ്ട് മാരുടെ പേരുകൾ എടുത്തുനോക്കിയാൽ അദ്ദേഹത്തിന്റെ പേര് ആദ്യ താളുകളിൽ തന്നെ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
