Ticker

7/recent/ticker-posts

പണക്കാരനാകാനുള്ള വഴി

 കാലി പോക്കറ്റിൽ വിശ്വസിക്കുക 

 നിങ്ങൾ എപ്പോഴും നിങ്ങളുടെ കാലിയായ പോക്കറ്റിൽ വിശ്വസിക്കുക. അതിനർത്ഥം നിങ്ങൾ ദരിദ്രനായി എപ്പോഴും ജീവിക്കണമെന്നല്ല. കാലി  പോക്കറ്റ് നിങ്ങൾക്ക് ജീവിതത്തിൽ വിലയേറിയ അനുഭവങ്ങളും,  പാഠങ്ങളും പകർന്നു നൽകും. ഇന്ന് ലോകത്ത് മഹാന്മാരായ പലരും ഒരുനാൾ കാലി പോക്കറ്റുമായി അലഞ്ഞവരാണ്. കാലിയായ പോക്കറ്റ് നിങ്ങളുടെ ജീവിതത്തിൽ വിശപ്പിൻറെ വില പഠിപ്പിച്ചു തരും. ആ വില അറിഞ്ഞാൽ പിന്നീട് ഒരിക്കലും നിങ്ങളെ ഒരാൾക്കും തോൽപ്പിക്കാൻ ആകില്ല. ഈ ലോകത്തെ ഏറ്റവും ക്രൂരവും ഒരുപക്ഷേ സുന്ദരവുമായ മുഖഭാവവുമായിട്ടാകാം വിശപ്പ് നിങ്ങളുടെ മുന്നിലേക്ക് കടന്നു വരുന്നത്. വിശപ്പിൻറെ വില മനസ്സിലാക്കിയാൽ വിജയം നിങ്ങൾക്ക് അരികിലെത്തും. ജീവിതത്തിൽ ആഹാരം നശിപ്പിച്ചുകളയുന്നവർ സ്വപ്നങ്ങളെ കൂടിയാണ് നശിപ്പിച്ച് ഇല്ലാതാക്കുന്നത്.  പോഷകാഹാരക്കുറവ് മൂലം എത്രയോ കുട്ടികൾ ലോകത്തിൻറെ വിവിധ ഇടങ്ങളിൽ മരണപ്പെടുന്നുണ്ട്. ഈ വസ്തുത അറിഞ്ഞോ, അറിയാതെയോ നിങ്ങൾ പാഴാക്കുന്ന ആഹാരത്തിന് അവരുടെ സ്വപ്നത്തിൻറെ മാത്രമല്ല മറിച്ച് ഈ ലോകത്തിൻറെ സ്വപ്നങ്ങളുടെ വിലയുണ്ട്. വിശപ്പ് അറിയാത്ത ഒരു ജനതയുള്ള ലോകം വാർത്തെടുക്കാം എന്ന സ്വപ്നം. അവർ അനുഭവിക്കുന്ന വിശപ്പിൻറെ  വികാരം നിങ്ങൾക്ക് തിരിച്ചറിയണമെങ്കിൽ നിങ്ങൾ കാലിയായ പോക്കറ്റിൽ ഒരു ദിവസമെങ്കിലും അഭിമുഖീകരിക്കണം.വിശപ്പ് നിങ്ങളെ കഠിനാദ്ധ്വാനികളാക്കി മാറ്റും.   ഒരു നേരത്തെ ആഹാരത്തിന് വേണ്ടി എന്തു കഠിനാദ്ധ്വാനവും ചെയ്യാൻ നിങ്ങൾ തയ്യാറാകും.ആ കഠിനാദ്ധ്വാനം  ജീവിതത്തിൽ നിങ്ങൾക്ക് വിജയം കൊണ്ടുവരും. നിറഞ്ഞ പോക്കറ്റ് നിങ്ങളെ അലസനാക്കും.  ആ അലസത നിങ്ങളുടെ കഠിനാധ്വാനത്തെ കുറയ്ക്കും. പതിയെ നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാലിയായ പോക്കറ്റിൽ എത്തിക്കും

പണം എങ്ങനെ സമ്പാദിക്കാം,money,paisa
പണം എങ്ങനെ സമ്പാദിക്കാം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

. ഒരു പണക്കാരൻ തൻറെ   കൈയിൽ ആവശ്യത്തിലധികം പണം ഉള്ളതുകൊണ്ട് മാത്രം അലസനായി, കഠിനാധ്വാനം ചെയ്യാതെ ധൂർത്തിൽ മുങ്ങി കാലി പോക്കറ്റ്  എന്ന അവസ്ഥയിൽ എത്തിയാൽ അയാൾ ജീവിതത്തിൽ പിന്നീടൊരിക്കലും വിജയിക്കാൻ പോകുന്നില്ല.  അയാൾ തനിക്ക് എല്ലാം നഷ്ടപ്പെട്ട ദുർവിധിയെ പഴിച്ച്  അല്ലെങ്കിൽ തന്റെ ദൗർബല്യത്തെ ഓർത്ത് കാലം കഴിക്കും.  കാലിയായ പോക്കറ്റിൻറെ തീക്ഷ്ണത അയാളെ തകർത്തു തരിപ്പണമാക്കും. എന്നാൽ നേരെമറിച്ച്  ഒരാൾ കാലിയായ പോക്കറ്റ് എന്ന അവസ്ഥയിലൂടെ ആദ്യമേ സഞ്ചരിച്ചാണ് പണക്കാരൻ ആകുന്നത് എങ്കിൽ അയാൾ ആ പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകാൻ ഒരിക്കൽ പോലും ശ്രമിക്കില്ല. അതു സംഭവിക്കാതിരിക്കാൻ ബോധപൂർവ്വമായ നടപടികൾ അയാളിൽനിന്ന് തീർച്ചയായും ഉണ്ടാകും. ഇനി എന്തെങ്കിലും കാരണവശാൽ  അയാൾ കാലിയായ പോക്കറ്റ് എന്ന അവസ്ഥയിൽ വീണ്ടുമെത്തി പെട്ടാലും അയാൾ അതിനെ അതിജീവിക്കുക തന്നെ ചെയ്യും. കാരണം അയാൾക്ക് അത്തരമൊരു അവസ്ഥ പരിചിതമാണ്. എന്നാൽ ഇവിടെ ആദ്യം സൂചിപ്പിച്ച വ്യക്തിയുടെ കാര്യം തീർത്തും വ്യത്യസ്തമാണ്.അയാൾ  ഇത്തരം ഒരു അവസ്ഥയെ അഭിമുഖീകരിക്കുന്നത് തന്നെ ജീവിതത്തിൽ ആദ്യമായിട്ടാണ്.  രണ്ടാമത്തെ വ്യക്തിക്ക് അറിയുന്നതുപോലെ ഇത്തരമൊരു അവസ്ഥയിൽ നിന്ന് കരകയറാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യാതൊരു ധാരണയും ഇയാൾക്ക് ഉണ്ടാകില്ല. അതോടൊപ്പം അതയാളുടെ സാമൂഹികവും സാംസ്കാരികവുമായ നിലനിൽപ്പിനെ തന്നെ തകർത്തു കളയുകയും ചെയ്യും. അതുകൊണ്ട് കാലിയായ പോക്കറ്റ് എന്ന അവസ്ഥ ആദ്യം വന്ന് ഭവിക്കുന്നതാണ് ഏറ്റവും ഉത്തമം. അത് നിങ്ങൾക്ക് ജീവിതത്തിലെ തീക്ഷ്ണതയേറിയ പാഠങ്ങൾ പകർന്നു നൽകും. നിങ്ങൾക്ക് പോരാടാനുള്ള ഊർജ്ജം അത് നിങ്ങളിൽ നിറയ്ക്കും. തോൽക്കാതിരിക്കാൻ ഉള്ള ആത്മവിശ്വാസം അത് നിങ്ങൾക്ക് പകർന്നു നൽകും. അത് നിങ്ങൾക്ക് വിജയത്തിൻറെ വാതായനങ്ങൾ തുറന്നു നൽകും. ജീവിതം എപ്പോഴും ഒരു യുദ്ധഭൂമിയാണ് അവിടെ തോറ്റു പോകുന്നവരുടെ പേരുകൾ ആരും ഓർക്കുക പോലും ചെയ്യാറില്ല. എന്നാൽ ബുദ്ധിമുട്ടേറിയ അവസ്ഥകളിലൂടെ മുന്നേറി വിജയം നിങ്ങൾ കൈപ്പിടിയിൽ എത്തി പിടിക്കുന്നു എങ്കിൽ നിങ്ങളുടെ പേരുകൾ സ്വർണ്ണ ലിപികളാൽ എഴുതപ്പെടും. ആ പേരുകൾ ലോകത്തിന് പ്രകാശമാവുകയും ചെയ്യും. 

How to Make Rich,How to Make Rich,പണം എങ്ങനെ സമ്പാദിക്കാം
പണത്തിന്റെ ശാസ്ത്രം 

ഭയത്തെ എങ്ങനെ ഇല്ലാതാക്കാം

 ഉയർന്നു പറക്കുക 

 എപ്പോഴും ജീവിതത്തിൽ ഉയർന്ന പറക്കുവാൻ ശ്രമിക്കുക. ഉയർന്ന് പറക്കാൻ ശ്രമിക്കുമ്പോൾ പലരും നിങ്ങളെ താഴെനിന്ന് കല്ലെറിയുന്നുണ്ടാകും. ആ കല്ലുകളാകണം നിങ്ങൾക്ക് മുകളിലേക്ക് ഉയർന്നു പറക്കാനുള്ള ഊർജം പ്രദാനം ചെയ്യേണ്ടത്. നിങ്ങൾ ആ കല്ലുകൾ എറിയുന്ന വരെ ഒരിക്കൽ പോലും ശ്രദ്ധിക്കാതിരിക്കുക.അവർ എറിയുന്ന കല്ലുകൾ ഏൽക്കാതിരിക്കാനായ്  കൂടുതൽ ഉയരത്തിൽ പറക്കുക.അപ്പോൾ അവരുടെ കല്ലുകൾക്ക്   പോലും വന്നു പതിക്കാനാവാത്ത വിധം ഉയരത്തിൽ എത്തിയിരിക്കും നിങ്ങൾ.  ജീവിതത്തിൽ ഒരിക്കൽപോലും നിങ്ങൾ താഴേക്ക് നോക്കരുത്. എപ്പോഴും മുകളിലേക്ക് മാത്രം ശ്രദ്ധിക്കുക. നിങ്ങൾക്ക് നേടാൻ ഉള്ളതെല്ലാം വിരുന്നൊരുക്കി കാത്തിരിക്കുന്നത് മുകളിലാണ്.അത് നേടണമെങ്കിൽ നിങ്ങൾ കൂടുതൽ ഉയർന്ന് പറക്കുക തന്നെ ചെയ്യണം.


അനുബന്ധ ലേഖനങ്ങൾ 

സമയത്തിന്റെ വിലയെന്ത് 

എന്തുകൊണ്ട് നിങ്ങൾ പരാജയപ്പെടുന്നു 

ഏകാന്തയുടെ ഗുണങ്ങൾ 

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക 


നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ആയി രേഖപ്പെടുത്തുക.
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും