Ticker

7/recent/ticker-posts

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്?

 ജീവിതത്തെ എപ്പോഴും മത്സരബുദ്ധിയോടെ കാണുക 


ജീവിതം എപ്പോഴും ഒരു മത്സരമാണ്. പുറകിലുള്ളവരെയും മുന്നിലുള്ളവരെയും തോൽപ്പിക്കാനുള്ള മത്സരം. ജീവിതത്തെ നിങ്ങൾ എല്ലായ്പ്പോഴും ആ മത്സരബുദ്ധിയോടെ തന്നെ സമീപിക്കുക. അല്ലാത്തപക്ഷം  നിങ്ങൾ ഈ മത്സരത്തിൽ തീർച്ചയായും പരാജയപ്പെടും. പ്രതിസന്ധികൾ  നിങ്ങളുടെ ജീവിതത്തെ തളർത്തുമ്പോൾ മാത്രമാണ് നിങ്ങൾ ആരാണെന്നും, നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നും തിരിച്ചറിയുക.അതിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കാതെ അതിനെ നേരിടാൻ ശ്രമിക്കുക. നിങ്ങൾക്കു അതിനു കഴിയുക തന്നെ ചെയ്യും. അതിന് ആദ്യം നിങ്ങൾ അതു നിങ്ങളോട് പറയുക തന്നെ വേണം. ജീവിതത്തോട് ഇത്തരമൊരു സമീപനം പലരും സ്വീകരിക്കാത്തത് കൊണ്ടാണ് ഇന്ന് അവർ പരാജയത്തിൽ ഭാണ്ഡവും പേറി നടക്കുന്നത്. ജീവിതകാലമത്രയും നിങ്ങൾ നേരിട്ട പ്രതിസന്ധികളെക്കാൾ കൂടുതൽ ഒരു രാത്രിയിൽ നേരിടേണ്ടിവന്ന മനുഷ്യരുണ്ട് നമുക്ക് ചുറ്റും. അവരിൽ പലരും വിജയ തീരം ആണഞ്ഞിട്ടുമുണ്ട്. എന്നിട്ടും നിങ്ങൾ പരാജയപ്പെടുന്നുവെങ്കിൽ നിങ്ങളുടെ കാഴ്ചപ്പാടുകളും, ചിന്താഗതികളും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അതിൽ മാറ്റം വരാത്തിടത്തോളം കാലം ജീവിതത്തിൽ നിങ്ങൾ ഒരു നേട്ടവും കൊയ്യാൻ പോകുന്നില്ല. ജീവിതം തന്നെ നിങ്ങളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി മാറുമെന്ന് ഉറപ്പാണ്.
 
വിശപ്പും വിജയവും തമ്മിലുള്ള ബന്ധമെന്ത് 

ജീവിതം നിങ്ങൾക്കു മുമ്പിൽ വെച്ചുനീട്ടുന്ന ഓരോ പ്രതിസന്ധികളും ഓരോ അവസരങ്ങളാണ്.പുതിയ പലതും  നിങ്ങൾക്ക് നേടാനും,  അറിയാനുള്ള അവസരം. അതിനെ ഉപയോഗപ്പെടുത്തുക. ജീവിതം നമുക്കു മുമ്പിൽ ഒരുപാട് അനന്തമായ സാധ്യതകൾ തുറന്നു തരുന്നുണ്ട്. ആ സാധ്യതകളെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തുക എന്നതാണ് ഏറ്റവും വലിയ കാര്യം. പലരും പരാജയപ്പെടുന്നതും ഈയൊരു കാര്യത്തിൽ തന്നെയാണ്. നിങ്ങൾക്ക് പല കഴിവുകളും ഉണ്ടായിരിക്കാം. പക്ഷേ ആ പല  കഴിവുകളിൽ നിന്നും നിങ്ങൾക്ക് ആവശ്യമായ ഒരു കഴിവിനെ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ ജീവിതത്തിൽ വിജയിച്ചു. നിങ്ങൾക്കുള്ള മറ്റുള്ള കഴിവുകളെല്ലാം ആ ഒരൊറ്റ കഴിവിൻറെ വിജയത്തിനായി ഉപയോഗപ്പെടുത്തുക. പക്ഷേ പലപ്പോഴും സംഭവിക്കുന്നത് തിരിച്ചാണ്. പല കഴിവുകളുടെയും പുറകെ പോയി പലതിലും തലയിട്ട് തുടങ്ങിവച്ച ഒന്നും പൂർത്തിയാക്കാതെ അവസാനം പരാജയപ്പെട്ട്  ജീവിതം പോലും മടുക്കുന്ന ഒരു ജനതയെയാണ് നമുക്ക് ചുറ്റും ഇന്ന്  കാണാനാവുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ നിങ്ങൾ തന്നെ തയ്യാറെടുക്കണം. നിങ്ങളുടെ കഴിവുകളെ മിനുക്കി തിളങ്ങുന്ന മൂർച്ചയുള്ള പടവാളാക്കി മാറ്റാൻ. 
പരിശ്രമം നിങ്ങളെ വിജയത്തിലെത്തിക്കുന്നതെങ്ങനെ

തുടങ്ങിവെച്ച ഒന്നും പാതിവഴിയിൽ ഉപേക്ഷിച്ച്  മടങ്ങി പോകരുത്.  അത് ഒരിക്കലും ഒരു വിജയിയുടെ ലക്ഷണമല്ല. തുടങ്ങിവച്ചത് എന്ത് തന്നെ ആയാലും അത് പൂർത്തിയാക്കുക. അതിൻറെ അവസാനം നിങ്ങളുടെ മരണമാണെന്ന് വന്നാലും. അല്ലെങ്കിൽ നിങ്ങൾ ഒന്നും തുടങ്ങി വയ്ക്കാതിരിക്കുക. നിങ്ങൾക്ക് വിജയിക്കണമെങ്കിൽ എന്തെങ്കിലും തുടങ്ങിവെച്ചേ  മതിയാകൂ. അതുമായി മുന്നോട്ടു പോയേ മതിയാകൂ. അതാണ് വിജയികളുടെ ലക്ഷണം. അവർ ഏതു പ്രതിസന്ധിയിലും പതറുന്നവരല്ല. അതുകൊണ്ട് കൂടിയാണ് അവർ വിജയം അർഹിക്കുന്നതും. നിങ്ങൾ എന്ത് നഷ്ടപ്പെടുത്തി എന്നതിനേക്കാളുപരി നിങ്ങൾ എന്ത് നേടി എന്നത് തന്നെയാണ് വളരെ മൂല്യവത്തായ കാര്യം. ജീവിതത്തിൽ ഭാഗ്യം ഇല്ലായ്മയെ കൂട്ടുപിടിച്ച് ഒന്നും ചെയ്യാതിരിക്കുന്നവരെക്കാൾ എത്രയോ മുന്നിലാണ് എന്തെങ്കിലും ചെയ്യുകയെങ്കിലും ചെയ്യുന്ന നിങ്ങൾ. നിങ്ങൾ ചെയ്യുന്ന കാര്യത്തെക്കുറിച്ച് വളരെ കുറച്ചുമാത്രം അറിവെ  ഒരുപക്ഷേ നിങ്ങൾക്ക് ഉണ്ടായിരിക്കുകയുള്ളൂ.  പക്ഷേ നിങ്ങൾ തുടങ്ങുക. വിജയം നിങ്ങൾക്കരികിൽ വന്നെത്തുക തന്നെ ചെയ്യും. എല്ലാ അറിവുകളും നേടി നിങ്ങൾക്ക് ഒരു കാര്യവും ആരംഭിക്കാൻ ആകില്ല. അതുകൊണ്ട് എപ്പോഴും നിങ്ങൾക്ക് കൈവശമുള്ള കുറഞ്ഞ അറിവ് വച്ച് തുടങ്ങുക. അതിനുള്ള പൂർണ്ണ അറിവ് വൈകാതെ തന്നെ നിങ്ങൾക്ക് അരികിലെത്തി കൊള്ളും. ഒരു കാര്യത്തെക്കുറിച്ച് എല്ലാം അറിയട്ടെ; എന്നിട്ട് തുടങ്ങാം എന്ന് കരുതുന്നവരാണ് പലരും. അതുകൊണ്ടുതന്നെയാണ് അവർ ഒന്നും തുടങ്ങാത്തത്. നിങ്ങൾക്ക് എന്തായാലും ഏറെ അഭിമാനിക്കാം. അവരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനാണല്ലോ നിങ്ങൾ   എന്നതിൽ.  നിങ്ങളിൽ ഇത്തരമൊരു മത്സരബുദ്ധി ഇല്ലെങ്കിൽ നിങ്ങൾ എവിടെയും എത്താൻ പോകുന്നില്ല. നിങ്ങൾ എപ്പോഴും മത്സരിക്കേണ്ടത് നിങ്ങളോട് തന്നെയാണ്. നിങ്ങളുടെ കഴിവുകളോടും പോരായ്മകളോടും തന്നെയാണ്. ഇത് മനസ്സിലാക്കാതെ നിങ്ങൾ എപ്പോഴും മറ്റുള്ളവരോട് മത്സരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളിലെ  കഴിവുകളും പോരായ്മകളും തിരിച്ചറിയാതെ നിങ്ങൾ മറ്റുള്ളവരോട് മത്സരത്തിന് ഇറങ്ങിയാൽ തീർച്ചയായും നിങ്ങൾ  പരാജയപ്പെടും.  അത്  നിങ്ങളുടെ വിധിയോ നിർഭാഗ്യമോ ഒന്നും കൊണ്ടല്ല.മറിച്ച്  നിങ്ങൾക്ക് നിങ്ങളെ അറിയാത്തതുകൊണ്ടാണ്.  നിങ്ങൾ നിങ്ങളെ കുറിച്ച് പൂർണ്ണമായി പഠിക്കാത്തത് കൊണ്ടാണ്. ആദ്യം നിങ്ങൾ നിങ്ങളെ വിലയിരുത്തുക. അതിനുശേഷം എതിരാളിയെ കുറിച്ചു പൂർണ്ണമായും പഠിക്കുക. എന്നതിന് ശേഷം മാത്രം യുദ്ധത്തിന് ഒരുങ്ങുക. അല്ലാത്തപക്ഷം ആ യുദ്ധത്തിൻറെ ഓർമ്മകൾ നിങ്ങൾക്ക് ഒരിക്കലും സുഖമുള്ള ഒരു അനുഭവമായിരിക്കില്ല. 
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ ജീവിതത്തിൽ വരുന്ന ഓരോ പ്രശ്നങ്ങളും വിശദമായി വിലയിരുത്തുക, പഠിക്കുക. എല്ലാ പ്രതിസന്ധികളും പ്രശ്നങ്ങളും നിങ്ങൾക്ക് അരികിലേക്ക് വരുന്നത് ഒരു നൂറായിരം അവസരങ്ങളും ആയാണ്. നിങ്ങളെല്ലാവരും അവസരങ്ങളെ കാണാതെ പോകുന്നത് നിങ്ങൾക്ക് മുന്നിലുള്ള പ്രശ്നങ്ങളെ ശരിയായ വിധത്തിൽ വിശകലനം ചെയ്യാത്തതുകൊണ്ട് കൂടിയാണ്. അതുകൊണ്ടു തന്നെ ആ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചുഴിയിൽ അകപ്പെട്ട് സ്വയം ഇല്ലാതാകുന്നു. നിങ്ങളുടെ ജീവിത വിജയത്തിന് ലക്ഷ്യം കണ്ടെത്താൻ മത്സരം ഉണ്ടായേ മതിയാവുകയുള്ളൂ. അല്ലെങ്കിൽ അത് നിങ്ങളിൽ മടി ഉണർത്തും. മടി നിങ്ങളുടെ കൂട്ടിനായി വന്നാൽ തീർച്ചയായും നിങ്ങൾ പരാജയപ്പെടും. നിങ്ങളുടെ കഴിവുകളെ നിങ്ങൾ വളർത്തിക്കൊണ്ടുവരിക തന്നെ ചെയ്യുക. ജീവിതം നമുക്ക് മുൻപിൽ വെച്ച് തരുന്ന എല്ലാ വെല്ലുവിളികളെയും  നേരിട്ട് വിജയിക്കുവാൻ ഒരുപക്ഷേ നിങ്ങൾക്ക് ആദ്യം ഒന്നും കഴിഞ്ഞെന്നുവരില്ല. പക്ഷേ പിന്നീട് നിങ്ങൾക്ക് തീർച്ചയായും അതിന്  സാധിക്കും.  അല്ലാത്തപക്ഷം നിങ്ങൾ അതിനു വേണ്ടി ശ്രമിക്കുന്നില്ലെങ്കിൽ  നിങ്ങൾക്ക് ആദ്യ വെല്ലുവിളി തന്നെ ക്രൂരമായി തോന്നും. അപ്പോൾ പിന്നെ പുറകെ വരുന്ന വെല്ലുവിളികൾക്കു മുമ്പിൽ നിങ്ങൾ തീർച്ചയായും തകരും. മത്സര ബുദ്ധി ഇല്ലാതെ പോയതിൻറെ  അനന്തരഫലമാണ് ഈ തകർച്ച.  അതുകൊണ്ടു കൂടിയാണ് പറയുന്നത് മത്സരബുദ്ധി ജീവിതത്തിലെ അവിഭാജ്യ ഘടകമാണെന്ന്. 
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

നിങ്ങൾ എത്രത്തോളം മത്സരബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുന്നുവോ അത്രത്തോളം നിങ്ങൾക്ക് വിജയിക്കാനുള്ള സാധ്യതയും കൂടുതലാണ്. വിജയിക്കാൻ എപ്പോഴും കാര്യങ്ങളെ മത്സരബുദ്ധിയോടെ നോക്കിക്കാണേണ്ടത് വളരെ അത്യാവശ്യമായ ഒന്നാണ്. ചില ആളുകളിൽ പരാജയം വന്നു ഭവിക്കുമ്പോൾ അവരുടെ മത്സരബുദ്ധി അപ്രത്യക്ഷമാകുന്നു. അല്ലെങ്കിൽ കുറഞ്ഞുവരുന്നു. ഇത് അവരുടെ ജീവിതത്തിൽ പരാജയത്തെയും എത്തിക്കുന്നു. നിങ്ങൾ പരാജയപ്പെടുമ്പോൾ നിങ്ങളിലെ മത്സരബുദ്ധി രണ്ടിരട്ടിയായി വർധിക്കുകയാണ് വേണ്ടത്. എങ്കിൽ മാത്രമേ നിങ്ങൾക്ക് വിജയിക്കാനാവുകയുള്ളൂ. ജീവിതം എപ്പോഴും ആനന്ദകരമാവുക വിജയികൾക്ക് ആണ്...


അനുബന്ധ ലേഖനങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

പണക്കാരനാകാനുള്ള വഴി

ഭയത്തെ എങ്ങനെ ഇല്ലാതാക്കാം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക





Competition in the World