വിശപ്പിനെ സ്നേഹിക്കുക
ഇതു കേൾക്കുമ്പോൾ ഒരു പക്ഷേ നിങ്ങൾക്ക് വിരോധാഭാസമായി തോന്നാം. പക്ഷേ നിങ്ങൾക്ക് വിജയിക്കണമെങ്കിൽ വിശപ്പ് അറിഞ്ഞിരിക്കണം. ആഹാരത്തോടുള്ള നിങ്ങളുടെ വിശപ്പിനേക്കാൾ തീവ്രം ആകണം വിജയിക്കാനുള്ള നിങ്ങളുടെ മനസ്സിന്റെ വിശപ്പ്. അതില്ലായെങ്കിൽ നിങ്ങൾ ഇപ്പോൾ തന്നെ തീരുമാനിച്ചു കൊള്ളൂ; നിങ്ങൾ ജീവിതത്തിൽ വിജയതീരമാണയില്ല. വിശപ്പ് നിങ്ങളിൽ എത്ര തീവ്രമായി പ്രവർത്തിക്കുന്നുവോ അത്ര തീവ്രമായി നിങ്ങൾക്ക് വിജയിക്കാനുള്ള വഴികൾ തേടാനും കഴിയും. വിശപ്പ് എപ്പോഴും നല്ല ഒരു സുഹൃത്താണ്. നിങ്ങൾ തോറ്റു പോയാൽ എന്താണ് സംഭവിക്കുക എന്ന് എപ്പോഴും നിങ്ങളെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്ന നല്ല ഒരു സുഹൃത്ത്. അതുകൊണ്ടുതന്നെ ആ സുഹൃത്തിനെ സ്നേഹിക്കാൻ പഠിക്കുക. ഒരിക്കലും ഈ സുഹൃത്ത് നിങ്ങളുടെ തോൽവി കാണാൻ ആഗ്രഹിക്കില്ല. വിശന്നിരുന്നാൽ നിങ്ങൾ ഉണർന്നിരിക്കും എന്ന് പറയാറുണ്ട്. വിശക്കുമ്പോൾ നമുക്ക് അതിനെ മറികടക്കാനുള്ള തീവ്ര പ്രവണത ഉണ്ടായിരിക്കും. അത് അവരിൽ ഊർജ്ജം നിറയ്ക്കും. വിശന്നിരിക്കുമ്പോൾ നിങ്ങൾ ശാരീരികമായി തളർന്നിരിക്കുന്നിരിക്കാം. പക്ഷേ മാനസികമായി നിങ്ങൾ ഉണർന്നിരിക്കുക തന്നെയാണ്.
വിശപ്പ് അറിഞ്ഞു വളർന്നു വരുന്ന ഒരു വ്യക്തിക്ക് പരാജയം ഭൂഷണമാകില്ല. ഇവിടെ ഞാൻ വിശപ്പിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന് അർത്ഥം നിങ്ങൾ ദാരിദ്ര്യത്തിൽ വളർന്നു വരണമെന്ന ഉദ്ദേശത്തോടു കൂടി അല്ല. നിങ്ങൾ മികച്ച ജീവിത സാഹചര്യങ്ങളിലൂടെയാണ് വളർന്നുവരുന്നത് എങ്കിൽ വളരെ നല്ല കാര്യം തന്നെയാണ്. ഇവിടെ നിങ്ങൾക്ക് വിജയിക്കാനുള്ള അടങ്ങാത്ത വിശപ്പ് അത്യാവശ്യമാണ്. നിങ്ങളുടെ ജീവിത സാഹചര്യം മികച്ചതായതുകൊണ്ട് നിങ്ങൾ വിജയിക്കും എന്നില്ല. അതിനുള്ള തീവ്രമായ ആഗ്രഹം നിങ്ങളിൽ ഉണ്ടാകേണ്ടതുണ്ട്. ആ ആഗ്രഹം നിങ്ങളിൽ വിശപ്പിൻറെ രൂപത്തിൽ രൂപപ്പെടണം. ആ വിശപ്പ് മാത്രമേ നിങ്ങളെ ഉന്നതിയിൽ എത്തിക്കൂ. നിങ്ങൾ എത്രത്തോളം വിശക്കുന്നുവോ അത്രത്തോളം ലക്ഷ്യത്തിലേക്ക് അടുക്കും. അപ്പോൾ നിങ്ങൾ നിങ്ങളുടെ വിജയം മാത്രമേ ദർശിക്കുകയുള്ളൂ. നിങ്ങളുടെ ഓരോ ശ്വാസ കാണുകയും അപ്പോൾ വിജയിക്കാനുള്ള ആവേശത്തിൽ ആയിരിക്കും.
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
സാധാരണ ജീവിതം നയിക്കുന്നവർക്ക് അതിതീവ്രമായ വിശപ്പ് ലക്ഷ്യത്തോടു ഇല്ലാത്തതു കൊണ്ടാണ് അവർ ഇപ്പോഴും സാധാരണ ജീവിതം നയിക്കുന്നത്. അവർക്ക് അതിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ തങ്ങളുടെ ലക്ഷ്യത്തോട് അതിതീവ്രമായ വിശപ്പ് അനിവാര്യമാണ്. എല്ലാവരും പറയാറുണ്ട് വിശപ്പ് എന്ന വികാരം പൂർണ്ണമായും നിങ്ങളെ തകർക്കുമെന്ന്. എന്നാൽ ഒരിക്കലും ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല. അത് നിങ്ങളെ കൂടുതൽ ശക്തമാക്കുക മാത്രമാണ് ചെയ്യുക. പക്ഷേ പലരും അത് തിരിച്ചറിയാതെ പോകുന്നു. അതാണ് പലരും വിശപ്പിനു മുമ്പിൽ തോറ്റു പോകാനും കാരണം. വിശപ്പാണ് ഈ ലോകത്തെ ഏറ്റവും ക്രൂരവും സുന്ദരവുമായ വികാരം. ഇന്ന് ലോകത്ത് പ്രശസ്തരായ പലരും വിശപ്പ് എന്ന വികാരത്തിലൂടെ ദീർഘനാൾ കടന്നു പോയവരാണ്. അതുകൊണ്ടു കൂടിയാണ് വിശപ്പ് നിങ്ങളെ വിജയത്തിൽ എത്തിക്കും എന്ന് ഞാൻ തറപ്പിച്ചു പറയാൻ കാരണം. വിശപ്പ് എപ്പോഴും നമ്മളെ ഉണർത്താൻ തേടിയെത്തുന്ന ഒരു സുഹൃത്താണ്. ജീവിതത്തിലെ എല്ലാ മേഖലകളിലും വിശപ്പിന് അതിൻറെതായ പ്രാധാന്യമുണ്ട്.
പുതിയ തൊഴിൽ അവസരങ്ങൾ
![]() |
| വിശപ്പ് |
നിങ്ങൾ വിശപ്പിനെ സ്നേഹിക്കുന്നില്ല എങ്കിൽ നിങ്ങൾ വിജയത്തെയും സ്നേഹിക്കുന്നില്ല എന്നാണ് അർത്ഥമാക്കേണ്ടത്. ജീവിതം നിങ്ങൾക്ക് നൽകുന്ന അമൂല്യനിധി തേടി പിടിക്കണമെങ്കിൽ നിങ്ങൾ വിശപ്പിനെയും തേടി പിടിച്ചിരിക്കണം. വിശപ്പ് നിങ്ങളെ തേടി വരുമ്പോൾ അതിനെ ജയിക്കാൻ പഠിക്കുക. അങ്ങനെ ചെയ്താൽ വിജയം നിങ്ങൾക്ക് സുനിശ്ചിതമാണ്. മറിച്ച് നിങ്ങൾ വിശപ്പിന് കീഴ്പ്പെടുന്നുവെങ്കിൽ പരാജയവും നിങ്ങൾക്ക് ഉറപ്പാണ്.ജീവിതം നിങ്ങൾക്കു മുമ്പിൽ നടത്തുന്ന രണ്ടു വ്യത്യസ്ത തെരഞ്ഞെടുപ്പുകൾ ആണ് ഇത്. ഇവിടെ ശരിയായ തീരുമാനം എടുക്കുന്നവർ വിജയിക്കുകതന്നെ ചെയ്യും.
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
ഭക്ഷണത്തിനുവേണ്ടി നിങ്ങളുടെ മുൻപിൽ വന്നെത്തുന്നവരെ ഒരു കാരണവശാലും നിരാശപ്പെടുത്തരുത്. നിങ്ങളെ ദൈവമായി കണ്ടായിരിക്കും അവർ നിങ്ങൾക്ക് മുന്നിൽ എത്തിയിട്ടുണ്ടായിരിക്കുക. വിശപ്പിനോട് നിങ്ങൾ എപ്പോഴും സുന്ദരമായ ഒരു ബന്ധം നിലനിർത്തുക. അത് നിങ്ങളെ ഒരിക്കലും തളർത്താനായല്ല ജീവിതത്തിലേക്ക് കടന്നുവരുന്നത്. ജീവിതത്തിൽ സംഭവിക്കുന്ന പ്രതിസന്ധികളിൽ തളരാതെ പോരാടാൻ പഠിക്കുക.വിശപ്പ് അതിനുള്ള ഊർജ്ജം നിങ്ങൾക്ക് പകർന്നു നൽകും. ആ ഊർജ്ജം ഉപയോഗിച്ച് പറക്കണമോ അതോ ഇഴയണമോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. എന്തു തീരുമാനം നിങ്ങൾ എടുത്താലും ഒന്നുറപ്പാണ്. ആ തീരുമാനം നിങ്ങളുടെ ജീവിതത്തിലെ ഗതി മാറ്റും. അതുകൊണ്ട് ഒരിക്കലും ഇഴയാൻ ശ്രമിക്കാതിരിക്കുക...
